0 M
Readers Last 30 Days

തൊണ്ണൂറുകളിലെ പയ്യൻ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
18 SHARES
220 VIEWS

തൊണ്ണൂറുകളിലെ പയ്യൻ

ഡിബിൻ റോസ് ജേക്കബ്

ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകം. ഞാനെന്ന കൗമാരക്കാരന്റെ ചെറിയ ലോകത്തിൽ സിനിമയും സംഗീതവും ഇൻഡിപോപ്പുമുണ്ട്. ലോകം ചെറുതെങ്കിലും ഭാവനയും കാമനയും വലുത്. അനു മാലിക്, നദീം ശ്രാവൺ, ജതിൻ ലളിത് എന്നീ പ്രമുഖ ബോളിവുഡ് സംഗീത സംവിധായകരുടെ സുവർണകാലം. ലക്ഷ്മികാന്ത് പ്യാരേലാലും ബപ്പി ലഹരിയും അപ്പോഴുമുണ്ട്, പക്ഷേ നല്ല കാലം കഴിഞ്ഞു. ഗായകർ കുമാർ സാനു, ഉദിത് നാരായൺ, അഭിജിത്ത്, അൽക്കാ യാഗ്നിക്ക്, കവിതാ കൃഷ്ണമൂർത്തി, സാധന സർഗം, സുനീതി ചൗഹാൻ. ദില്ലി ദൂരദർശൻ സംപ്രേഷണം ചെയ്യുന്നന്ന ചിത്രഹാർ, ഏക് സെ ബട്കർ ഏക്, ഓൾ ദ് ബെസ്റ്റ് എന്നീ പരിപാടികൾ സായന്തനങ്ങളെ സംഗീതമയമാക്കും.

Dibin Rose Jacob
Dibin Rose Jacob

തമിഴിൽ ഇളയരാജ ഇമ്പമുള്ള ഗാനങ്ങൾ ഒരുക്കുന്നു, ദേവ ചടുലമായ സംഗീതവും. മലയാളത്തിൽ രവീന്ദ്രന്റേയും ജോൺസന്റേയും സംഗീത മാധുര്യം. ഇൻഡ്യൻ പോപ്പ് സംഗീതം ശ്രദ്ധ നേടുന്നു. സിനിമ ഗാനങ്ങൾക്കപ്പുറം ജനപ്രിയ സംഗീതമുണ്ടെന്ന് രാജ്യം അറിയുന്നു. അനൈഡ, സുനിതാ റാവു, ശ്വേത ഷെട്ടി,
അലീഷ ചിനോയ്, ബാബാ സെഗാൾ, റെമോ ഫെർണാണ്ടസ്, കംപോസർ ബിഡ്ഢു.അറേബ്യൻ ഗായകൻ ഖാലിദിന്റെ ഹിറ്റ് നംപർ ‘ദീദി’. പഞ്ചാബി ഗായകൻ ദേലർ മെഹന്തിയുടെ ‘ബോലോ തരാരാ’. വെസ്റ്റേൺ ബാൻഡ് പൊലീസ്, അക്വാ. ഈഗിൾസിന്റെ ‘ഹോട്ടൽ കാലിഫോർണിയ’. മൈക്കൽ ജാക്സന്റെ ‘ഡെയ്ഞ്ചറസ്’. അതിനിടയിൽ ചക്രവാളത്തിൽ പുതിയൊരു നക്ഷത്രം ഉദിച്ചു. ഇന്ത്യൻ സിനിമാ സംഗീതത്തെ തനിക്കു മുമ്പും ശേഷവും എന്നയാൾ വേർതിരിച്ചു- അല്ലാ രഖാ റഹ്മാൻ, മദ്രാസിലെ മൊസാർട്ട്.
~
തൊണ്ണൂറുകളുടെ മധ്യത്തിൽ, തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ പ്രീഡിഗ്രി വിദ്യാർത്ഥിയായ എന്റെ ജീവിതം റഹ്മാന്റെ സംഗീതത്തെ തൊടാതെ കടന്നു പോകില്ല. 1992-ൽ മണിരത്‌നത്തിന്റെ ‘റോജ’യിൽ തുടക്കം. ആധുനികതയെ പുൽകിയ ആ യുവാവ് വേഗവും മാധുര്യവും സമം ചേർത്തു. ദ്രുതതാളങ്ങളും നെഞ്ചിനെ തൊടുന്ന ഈണങ്ങളുമായി ഇന്ത്യൻ സംഗീതത്തിൽ ഒരു വിപ്ളവത്തിനു തുടക്കമിട്ടു. അപ്പോൾ ഇരുപത്തഞ്ച് വയസ്സ്. പെട്ടെന്ന് ഉദിച്ച താരമല്ല. പിതാവിന്റെ മരണത്തിൽ ഉലഞ്ഞ ദുരിതം നിറഞ്ഞ ബാല്യത്തിനു ശേഷം, കൗമാരം മുതലേ ഭാവിവാഗ്ദാനം എന്ന പേര് നേടിയിരുന്നു. ആ പ്രായം മുതൽ ഗ്വിറ്റാറിലും കീബോർഡിലും പിയാനോയിലും ഹാർമോണിയത്തിലും സിന്തസൈസറിലും പ്രാവീണ്യം. സംഗീതവും സാങ്കേതികതയും സമന്വയിപ്പിച്ച സിന്തസൈസർ മദ്രാസി യുവാവിന് ഏറെയിഷ്ടം. കംപ്യൂട്ടർ മ്യൂസിക് എന്നാണ് പൊതുജനം പറഞ്ഞത്. യുവതയുടെ പദചലനങ്ങളെ ദ്രുതവേഗത്തിലാക്കിയ ഉപകരണം.

ഇളയരാജ, എംഎസ് വിശ്വനാഥൻ, എംകെ അർജുനൻ എന്നീ സംഗീതജ്ഞർക്കൊപ്പം പ്രവർത്തിച്ച ദിലീപ് കുമാർ അഥവാ റഹ്മാൻ ലണ്ടൻ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കിൽ നിന്ന് പാശ്ചാത്യ സംഗീതത്തിൽ ഡിപ്ളോമ നേടി. അതൊരു വഴിത്തിരിവായി. ജന്മനാടിന്റെ പരമ്പരാഗത നാടൻ ശീലുകളോട് പടിഞ്ഞാറിന്റെ ചടുലത ചേർന്നപ്പോൾ സംഭവിച്ച അത്ഭുതത്തെ ആ തലമുറ അത്യാവേശപൂർവം സ്വീകരിച്ചു. ഫാസ്റ്റ് നമ്പറുകളുടെ ഇടയിൽ പോലും മെലഡി കലർന്നു. ഇരുപതാം വയസ്സിൽ പരസ്യ ജിംഗിളുകൾ, ഡോക്യുമെന്ററിയുടെ പശ്ചാത്തല സംഗീതം, ടെലിവിഷൻ പരിപാടികൾ. അന്ന് ഈ പേര് ഉയർന്നു കേട്ടില്ല. എന്നാൽ ഒരു നിമിഷം മാത്രം കേട്ട് ഹൃദയം തൊട്ട ആ ഈണങ്ങളിൽ കയ്യൊപ്പ് പതിഞ്ഞിരുന്നു. പിന്നീട് സംവിധായകനായ സുഹൃത്ത് രാജീവ് മേനോൻ (മിൻസാരക്കനവ്, കണ്ടു കൊണ്ടേൻ കണ്ടു കൊണ്ടേൻ) റഹ്മാന്റെ സംഗീതം പരസ്യത്തിന് ഉപയോഗിച്ചവരിൽ പ്രധാനിയാണ്. ശിവമണി, ഷാഹുൽ ഹമീദ്, സുരേഷ് പീറ്റേഴ്‌സ് എന്നീ സതീർത്ഥ്യരുമായി ചേർന്ന് ചെന്നൈയിൽ ‘നെമെസിസ് ജംഗ്ഷൻ’ എന്നൊരു റോക്ക് ബാൻഡ് സ്ഥാപിച്ചു. ഉന്നതിയിലേക്കുള്ള യാത്രയിൽ സൗഹൃദം തുടർന്നു.
~
EEE 1

1992. ഒരു പുതുശ്വാസമായി ‘റോജ’.
തമിഴ് നാടോടി ഈണമായ ‘ചിന്ന ചിന്ന ആസൈ’ ചിട്ടപ്പെടുത്തിയ അതേ ആൽബത്തിലാണ് തികച്ചും വേറിട്ട ‘പുതുവെള്ളൈമഴൈ.’ ഇന്ത്യൻ സിനിമയിൽ അങ്ങനെയൊരു കോംപസിഷൻ ഇതാദ്യം. അതുവരെ ഇളയരാജയായിരുന്നു മണിരത്നത്തിന്റെ പ്രിയ സംഗീതകാരൻ.പക്ഷേ ‘റോജ’യ്ക്കു ശേഷം റഹ്മാൻ ഇല്ലാതെ ഒരൊറ്റ സിനിമയും മണിയുടേതായില്ല. റഹ്മാന്റെ സംഗീതത്തിന് മണിരത്നം നൽകുന്ന ദൃശ്യഭാഷയ്ക്ക് അപൂർവ ചാരുതയുണ്ട്.അരങ്ങേറ്റ വർഷത്തിൽ, ക്യാമറമാൻ സന്തോഷ് ശിവൻ തന്റെ സഹോദരൻ സംഗീത് ഒരുക്കുന്ന മോഹൻലാൽ ചിത്രമായ ‘യോദ്ധയിൽ’ റഹ്മാന് അവസരം നൽകി. ആ നിത്യഹരിത ചിത്രത്തിലെ ഗാനങ്ങൾ ഇപ്പോഴും ജനപ്രിയം.
‘കുനുകുനെ ചെറു കുറുനിരകൾ’, ‘പടകാളി’
‘മാമ്പൂവേ മഞ്ഞുതിരുന്നു.’ കാഠ്മണ്ഡു താഴ്വരയിലെ ബുദ്ധമത പരിശീലനവും മിത്തുകളും നിഗൂഢതയും ആവാഹിച്ച പശ്ചാത്തല സംഗീതം.
1993-ൽ ഭാരതിരാജയുടെ ചിത്രങ്ങളിൽ നാടോടി ഈണങ്ങൾ- ‘കിഴക്ക് സീമയിലെ’, ‘കറുത്തമ്മ’. 1994-ൽ മേയ്മാതത്തിലെ ‘മാർഗഴിപ്പൂവേ.’ വാലിയും വൈരമുത്തുവും റഹ്മാന് സാഹിത്യഗുണമുള്ള വരികൾ നൽകി. 1993-ൽ റഹ്മാൻ മറ്റൊരു ഹിറ്റ് കോംബിനേഷൻ തുടങ്ങി. ബിഗ് ബജറ്റ് ഫിലിം മേയ്ക്കർ ശങ്കറുടെ രംഗപ്രവേശം. ജന്റിൽമാൻ- മൂന്നരക്കോടി ബജറ്റ്, കാതലൻ (1994)- നാലരക്കോടി. അന്നത് വലിയ തുകയാണ്. വിശാലമായ പശ്ചാത്തലം, ഗംഭീര ഗാനചിത്രീകരണം. തിരശ്ശീലയിൽ ആക്ഷൻ കിംഗ് അർജുൻ.

എക്സ്ട്രാ ബാഗി പാന്റ് ധരിച്ച റബ്ബർ ശരീരമുള്ള നർത്തകൻ പ്രഭുദേവ. പ്രോസ്തെറ്റിക് മേക്കപ്പണിഞ്ഞ് നടന വൈഭവവുമായി കമലഹാസൻ (ഇന്ത്യൻ, 1996). നായികമാർ ഗൗതമി, മധുബാല, സുകന്യ, മനീഷ. സംഗീതം, നൃത്തം, വർണ്ണം, സൗന്ദര്യം- ഒരു പ്രീഡിഗ്രി വിദ്യാർത്ഥിയുടെ മായാദിനങ്ങൾ.ചിക്കു പുക്ക് റെയിലേ, എൻവീട്ടു തോട്ടത്തിൽ, ഒട്ടകത്തെ കെട്ടിക്കോ, ഉസിലാം പട്ടി പെൺകുട്ടി, പാക്കാതെ പാക്കാതെ, മുക്കാലാ മുക്കാബലാ, എന്നവളേ, പെട്ട റാപ്പ്, അഞ്ജലീ അഞ്ജലീ, കുലുവാലിലായ്, തില്ലാന തില്ലാന,പച്ചൈക്കിളികൾ, ടെലിഫോൺ മണിപോൽ, മായാ മച്ചിന്ദ്രാ, ചന്ദിരനെ തൊട്ടത് യാർ, വരാഹ നദിക്കരയോരം. കണ്ണും കണ്ണും കൊള്ളയടിത്താൽ, വീരവാണ്ടി കോട്ടയിലെ, രാസാത്തീ, ചന്ദ്രലേഖ, ഉയിരേ, കണ്ണാളനേ, കുച്ചി കുച്ചി രാക്കമ്മാ, അന്ത അറബിക്കടലോരം- ഒന്നിനു പിറകേ ഒന്നായി ഹിറ്റ്. ബസുകൾ, തിയറ്ററുകൾ, സമ്മേളന വേദികൾ, ഉൽസവ പറമ്പുകൾ, മൈതാനങ്ങൾ, കോളേജ് ഓഡിറ്റോറിയങ്ങൾ- സർവം റഹ്മാൻ മയം. അന്ന് ടെലിവിഷനിൽ സംഗീത പരിപാടികൾ കുറവ്- തമ്മിൽ ഭേദം എഫ്എം റേഡിയോ. മ്യൂസിക് ഷോപ്പിൽ കസെറ്റ് റെക്കോർഡിംഗ് പതിവ്. കൊടുങ്ങല്ലൂർ നോബിൾ തിയറ്ററിൽ ‘ഉർവസി ഉർവസി’ ഗാനത്തിൽ പ്രഭുദേവ റഹ്മാന്റെ ചടുല സംഗീതത്തിന് ചുവടു വയ്ക്കുന്നത് ഞാൻ അത്ഭുതത്തോടെ കണ്ടു. ആ ഗാനത്തിലെ ഒരു ദൃശ്യത്തിൽ, പ്രകാശപൂരിതമായ ചില്ലുവണ്ടി രാവിൽ തെരുവിലിരുന്ന് കാണുന്ന ഭവന രഹിതനായ വൃദ്ധന്റെ കണ്ണിൽ കണ്ട അതേ അത്ഭുതം.

FDFDFDFD 3അന്ന് ഞാൻ റഹ്മാന്റെ സംഗീതത്തെ പഠിക്കാനൊന്നും തുനിഞ്ഞില്ല. ആസ്വാദനം, അതു മാത്രം. എവിടെ നിന്ന് വരുന്നു ഈ മാന്ത്രികത? ഇന്ത്യൻ ക്ളാസിക്കൽ, ഹിന്ദുസ്ഥാനി സംഗീതം തമിഴ് നാടോടി ഈണങ്ങളുമായി ചേർന്നു. വെസ്റ്റേൺ, ജാസ്, റെഗ്ഗെ, ആഫ്രിക്കൻ താളവുമായി മിശ്രണം. ചെ
ഒട്ടനേകം സംഗീത ഉപകരണങ്ങൾ, പലതിന്റേയും പേര് ആദ്യമായി കേട്ടത്. പരമ്പരാഗത വാദ്യങ്ങളും ഇലക്ട്രോണിക് ബീറ്റും റഹ്മാന് ഒരു പോലെ വഴങ്ങി. ഒരൊറ്റ അൽബത്തിൽ ഒരു കൂട്ടം ഗായകരെ ഉൾപ്പെടുത്തി. ഗായകനും ഗായികയും ഒരുമിച്ച് യുഗ്മഗാനം ആലപിക്കുന്ന രീതി അവസാനിപ്പിച്ചു. സിനിമ സംവിധായകരെ പോലെ തനിക്കുവേണ്ടത് ഗായകരിൽ നിന്ന് വാങ്ങിയെടുത്ത്, സർഗാത്മകമായി കൂട്ടിച്ചേർത്തു; പരീക്ഷണങ്ങൾക്ക് മുതിർന്നു.

പാട്ട് പുറത്തിറങ്ങുമ്പോൾ മാത്രമേ പാടിയതിന്റെ ഫലം അറിയാൻ കഴിയൂ എന്ന് ഗായിക സുജാത പറഞ്ഞു. ഗായകർക്ക് സംഗീതജ്ഞനെ വിശ്വാസമുണ്ടായിരുന്നു.റഹ്മാൻ വിമർശകരെ പേടിച്ചില്ല, വിഗ്രഹങ്ങൾ വീണുടഞ്ഞു. മൃദുവായി സംസാരിച്ച ആ യുവാവ് ഇന്ത്യൻ സംഗീതാസ്വാദകരുടെ ശീലങ്ങളെ പുനർനിർമിച്ചു. 1997-ൽ സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാർഷികത്തിൽ ‘വന്ദേമാതരം’ പുനരാഖ്യാനം ചെയ്തു നശിപ്പിച്ചുവെന്ന് ആരോപണമുണ്ടായി. പഴി കേൾക്കുമെന്ന് അറിഞ്ഞു കൊണ്ടുള്ള ധീരമായ പരീക്ഷണം. ഇതുവരെ കേൾക്കാത്ത ഈണവും തീക്ഷ്ണതയും ആ ഗാനത്തിനു നൽകി. യഥാർത്ഥ ദേശസ്നേഹി ആത്മാവിന്റെ ആഴത്തിൽ നിന്നും അമ്മയെ വന്ദിച്ചു- മാ തുജേ സലാം! പാക്കിസ്ഥാനി ഇതിഹാസ ഗായകൻ നുസ്റത്ത് ഫത്തെഹ് അലി ഖാന്റെ മനോഹരമായ മെലഡികളും അകമ്പടിയായി. 90-കളുടെ രണ്ടാം പകുതിയിൽ റഹ്മാൻ തമിഴിൽ ഹിറ്റുകളുടെ ഒരു പരമ്പര തന്നെ സൃഷ്ടിച്ചു. മെല്ലിസയേ (മിസ്റ്റർ റോമിയോ,1996), മലർകളേ (ലവ് ബേർഡ്സ്,1996), മുസ്തഫാ, കല്ലൂരിസാലൈ, എന്നൈ കാണവില്ലയേ (കാതൽദേശം,1996), നറുമുഖയേ, ആയിരത്തിൽ നാൻ ഒരുവൻ, ഹലോ മിസ്റ്റർ എതിർകച്ചി (ഇരുവർ,1997), പൂ പൂക്കൂം ഓസൈ, വെണ്ണിലവേ (മിൻസാരക്കനവ്,1997), എന്നവിലൈയഴകേ, ഓ മരിയാ (കാതലർദിനം,1999) ചില്ലല്ലവാ, ജുംബലക്കാ (എൻ ശ്വാസക്കാറ്റ്റേ,1999)- ഒരു കാലഘട്ടത്തിന്റെ മധുരസ്മൃതി.

1995-ൽ രാം ഗോപാൽ വർമയുടെ ‘രംഗീല’യിൽ
ബോളിവുഡ് പ്രവേശം. തനഹ തനഹ, മംഗ്താ ഹെ ക്യാ, രംഗീലാ രേ, ക്യാ കരേ ക്യാ ന കരേ…ഹിന്ദി സിനിമയുടെ നടപ്പുരീതികൾക്ക് വഴങ്ങാതെ തന്റേതായ വഴിയിൽ അതിനെ നടത്തി. ഓ ബാവ് രേ (ദൗഡ്, 1997), ബോൽ സജ്നി (ധോലി സജാ കെ രഖ്ന, 1998), ചയ്യാ ചയ്യാ യേ അജ്നബി, ജിയാ ജലേ, സത് രംഗീരേ (ദിൽ സേ, 1998), ഇഷ്ക് ബിനാ, റംതാ ജോഗി, നഹിം സാമനേ, കരിയേ നാ, താൽ സേ താൽ മിലാ (താൽ, 1999). രാവിൽ വോക്ക്മാൻ ഹെഡ്സെറ്റ് ചെവിയിൽ വച്ചു കേട്ടാൽ മഴയുടെ താളവും തണുപ്പറിയാം. ഗുൽസാറിന്റേയും ജാവേദ് അക്തറിന്റേയും കവിത നിറഞ്ഞ വരികൾ തുണയായി. ഹിന്ദി സിനിമാ ലോകം കീഴടക്കിയ മദ്രാസി ഇന്ത്യയിലെ ഏറ്റവും മികച്ച സംഗീത സംവിധായകന്റെ ഇരിപ്പിടം ഉറപ്പിച്ചു. തെക്കേ ഇന്ത്യക്കാരെ അംഗീകരിക്കാൻ മടിയുള്ളവർ എണീറ്റ് നിന്ന് കയ്യടിച്ചു. മൗലികത അവർ അപൂർവമായാണ് കാണുന്നത്. ബോളിവുഡ് റഹ്മാനെ തേടി മദ്രാസിൽ വന്നു. വീടിനോടു ചേർന്നുള്ള ‘പഞ്ചാതൻ റെക്കോർഡ് ഇൻ’ സ്റ്റുഡിയോ ഏഷ്യയിലെ ഏറ്റവും മികച്ച ശബ്ദലേഖന കേന്ദ്രങ്ങളിൽ ഒന്നായി വളരാൻ തുടങ്ങി.

പതിനേഴാം വയസ്സിൽ കുടുംബത്തോടൊപ്പം ഇസ്ലാം മതം സ്വീകരിച്ചിരുന്ന റഹ്മാന്റെ സംഗീതത്തി്‌ൽ പിന്നീട് സൂഫിസവും ഖവാലിയും നിറഞ്ഞു. ചയ്യാ ചയ്യാ (ദിൽസേ, 1998), ഇഷ്ക് ബിനാ (താൽ, 1999), ഖൽബലി ഹേ ഖൽബലി (രംഗ് ദേ ബസന്തി, 2006), തേരെ ബിനാ (ഗുരു, 2007), ഖ്വാജാ മെരെ ഖ്വാജാ, ജഷ്നെ ബഹാരാ, ഇൻ ലമഹോം കൊ (ജോധാ അക്ബർ, 2008). സൂഫിസത്തിന്റെ സ്വാധീനം തുടക്കം മുതലേ റഹ്മാനിലുണ്ട് താനും (കണ്ണാളനേ, ബോംബെ,1995). ‘ഖ്വാജാ മേരെ ഖ്വാജാ’യിൽ നാല് വ്യത്യസ്ത ഗായകർ ആലപിക്കുന്ന ഖവാലിയിലെ നാലു ശബ്ദവും സത്യത്തിൽഒരാളുടേതാണ്- റഹ്മാന്റെ. ഈ രീതി ആദ്യമായി പരീക്ഷിച്ചത് ‘കണ്ണാളനേ’യിലെ ഖവാലി ഇന്റർലൂഡിൽ. ഒരിക്കൽ റഹ്മാൻ പറഞ്ഞു: സൂഫി ഗാനങ്ങൾ എപ്പോഴും സിനിമയ്ക്കു വേണ്ടി മെനയുന്നതല്ല. രാത്രിയുടെ അവസാന യാമത്തിലാണ് അവ രൂപപ്പെടുന്നത്. അത്മാന്വേഷണത്തിന്റെ ഭാഗം, പൂർണമായും വ്യക്തിപരം. സംവിധായകർക്ക് സ്വീകാര്യമെങ്കിൽ, കഥാഗതിക്ക് അനുയോജ്യമെങ്കിൽ അവ സിനിമയിൽ ഇടം കണ്ടെത്തും. അതാണ് ആ ഈണങ്ങളുടെ നിയോഗം.

FW3TT 1 5പുതിയ നൂറ്റാണ്ടിൽ റഹ്മാൻ കടൽ കടന്നു. അന്താരാഷ്ട്ര സംരംഭങ്ങൾ വർധിച്ചു. ബ്രിട്ടീഷ് സംഗീതജ്ഞൻ ആൻഡ്ര്യൂ ലോയ്ഡ് വെബറിനൊപ്പം ലണ്ടനിൽ ബോളിവുഡ് തീം മ്യൂസിക്കൽ (2002-2004). പിന്നീടത് ന്യൂയോർക്ക് ബ്രോഡ് വേ പ്രൊഡക്ഷൻ. അക്കാദമി അവാർഡ് നോമിനേഷൻ നേടിയ ആദ്യ ചൈനീസ് സിനിമ (Warriors of Heaven and Earth, 2003). ഐക്യരാഷ്ട്ര സഭയുടെ ദാരിദ്ര്യ നിർമാർജന പരിപാടിക്കു വേണ്ടി, നോക്കിയയുടെ സഹകരണത്തോടെ മൊബൈൽ ഫോർമാറ്റിൽ തന്റെ ആദ്യത്തെ ഇംഗ്ലീഷ് ഗാനം (Pray for me brother, 2007).ശേഖർ കപൂറിന്റെ പീരിയഡ് ഡ്രാമ എലിസബത്ത്: ഗോൾഡൻ ഏജ് (2007), പീറ്റർ ബില്ലിൽഗ്സ്ലിയുടെ കപ്പിൾസ് റിട്രീറ്റ് (2009).പേരുകേട്ട ഗോൾഡൻ ഗ്ളോബ്, ഗ്രാമി, ബാഫ്ത പുരസ്കാരങ്ങൾ നേടിയ ശേഷം പുകൾ കേട്ട ഇരട്ട ഓസ്കർ (സ്ലംഡോഗ് മില്യനയർ, 2009). അതിലൊന്ന് ‘ജയ് ഹോ’ എന്ന ഗാനത്തിന്. പക്ഷേ അത് സംഗീതകാരന്റെ ഏറ്റവും മികച്ച ഗാനങ്ങളുടെ നിരയിൽ വരില്ല. പശ്ചാത്തല
സംഗീതത്തിനാണ് പ്രധാന പുരസ്‌കാരം (Original score or BGM). സിനിമ പാട്ടുകളിൽ ജ്ഞാനസ്നാനം ചെയ്യപ്പെട്ട ഇന്ത്യൻ കാണിക്ക് ഇത് വിഷമകരമായ ഒരു
തിരിച്ചറിവത്രേ, നമുക്ക് പാട്ടില്ലാതെ പടം സങ്കൽപിക്കുക കഠിനം. എന്നാൽ കഥയുടെ യുക്തിക്ക് ചേരാത്ത ഗാനമല്ല, കഥാഗതിയോട് ചേർന്നു നീങ്ങുന്ന പശ്ചാത്തല സംഗീതമാണ് സിനിമയുടെ നട്ടെല്ല്. ചലച്ചിത്രം അനുഭവിക്കുന്നത് സംഗീതത്തിലൂടെയാണ്, പലപ്പോഴും നിശ്ശബ്ദതയിലൂടെയും.

ar rahman 7പശ്ചാത്തല സംഗീതത്താൽ മാന്ത്രികത നെയ്യുന്നവർ ഇവിടെയുമുണ്ടായിരുന്നു, പക്ഷേ ശ്രദ്ധിക്കപ്പെട്ടില്ല. കാണിയുടെ കേൾവിയെ മഥിച്ച്, വികാരത്തെ ഉണർത്തി ദൃശ്യത്തിൽ അലിയിക്കുകയാണ് പശ്ചാത്തല സംഗീതജ്ഞന്റെ ധർമം. പക്ഷേ ജോൺസൻ ഓർമിക്കപ്പെടുന്നത് മധുരമായ പാട്ടുകളുടെ പേരിലാണ്, തീവ്രമായ പിന്നണിയാലല്ല.റഹ്മാന്റെ ഹിറ്റ് ഗാനങ്ങളുള്ള സിനിമകളിലെ ബിജിഎം ഇതുവരെ വേണ്ട വിധം ആസ്വദിക്കപ്പെട്ടിട്ടില്ല. വിദേശ സിനിമകളിൽ പാട്ടിന് വലിയ പ്രാധാന്യമില്ല, ഗാനങ്ങൾക്ക് അവിടെ വേറിട്ട സംഗീത ശാഖകളും വിപണിയുമുണ്ട്. ക്ലാസിക്കൽ, പോപ്പ്, റോക്ക്, റോക്ക് & റോൾ, മെറ്റൽ, ജാസ്, ബ്ലൂസ്, കൺട്രി എന്നിങ്ങനെ. ഇന്ത്യയിൽ അത് അത്രകണ്ട് വികസിച്ചിട്ടില്ല. എന്നാൽ വൈവിധ്യമാർന്ന ഈ സംഗീത ശകലങ്ങളെ റഹ്മാൻ വിദഗ്ദമായി സിനിമയിൽ കലർത്താറുണ്ട്. ‘സ്ലംഡോഗിന്റെ’ ഫീൽ ഗുഡ് മൂഡിനെ ഉത്തേജിപ്പിച്ച റഹ്മാന്റെ സംഗീതത്തിനു കിട്ടിയ അധിക സമ്മാനമാണ് ‘ജയ് ഹോ’ ഗാനത്തിനു ലഭിച്ച അംഗീകാരം.
~
ഇരുപത്തഞ്ച് വർഷത്തെ വാഴ്ചയ്ക്കു ശേഷം റഹ്മാന്റെ കാലം കഴിഞ്ഞു എന്നു പറയുന്നവരുണ്ട്. തുടരെ തുടരെയുള്ള ഹിറ്റുകളുടെ കാലം കഴിഞ്ഞു. സംഗീതകാരൻ അതിനപ്പുറത്തേക്ക് നടന്നു നീങ്ങി. ആ പേര് വലിയൊരു ബ്രാൻഡായി വളർന്നു കഴിഞ്ഞു.ഇപ്പോഴും സിനിമാ പാട്ടുകൾ ചിട്ടപ്പെടുത്തുന്നത് നല്ലൊരു വരുമാന മാർഗം എന്ന നിലയിലാകാം. ഇങ്ങനെ നേടുന്ന പണം യഥാർത്ഥ സംഗീത താൽപര്യങ്ങൾ പിന്തുടരാൻ ഉപയുക്തമാകും.അപ്പോൾ പോലും പ്രതിഭയാലും
വൈവിധ്യത്താലും അത്ഭുതപ്പെടുത്തും,ക്ളാസും മാസും ഒരുപോലെ വഴങ്ങുന്നയാൾ. പ്രഭ മങ്ങിയെന്ന് കേട്ട വേളയിൽ ആറാം ദേശീയ പുരസ്‌കാരം തേടിയെത്തി. മണിരത്നത്തിന്റെ ‘കാറ്റ്റു വെളിയിടൈ’ (2016). രജനിയുടെ ‘മുത്തു’ റഹ്മാന്റെ ആദ്യകാല ഹിറ്റുകളിൽ ഒന്നാണ് (1995). എന്നാൽ മധുരമുള്ള ഗാനങ്ങൾ തലൈവന് ചേരുന്നതല്ലെന്നു പറഞ്ഞ രജനിയുടെ ആരാധകർ റഹ്മാന്റെ വീടിന് കല്ലെറിഞ്ഞു. പക്ഷേ വലിയ ഹിറ്റായ ‘മുത്തു’ രജനിക്ക് ജപ്പാനിൽ വരെ ആരാധകരെ ഉണ്ടാക്കി. പിന്നീട് ശിവാജിയിലും, എന്തിരനിലും റഹ്മാൻ തലൈവരുടെ ആരാധകരെ പുതിയആസ്വാദന ശീലങ്ങൾ പഠിപ്പിച്ചു. രജനിക്ക് റഹ്മാൻ നൽകിയ ചില ഗാനങ്ങൾ കാലത്തിനു മുന്നേ പിറന്നതുമാണ് (സ്റ്റൈൽ, ശിവാജി; ഇരുമ്പിലെ ഒരു ഇദയം, എന്തിരൻ; എന്തിര ലോകത്ത് സുന്ദരിയേ, 2.0).

ഡാനി ബോയലിന്റെ സർവൈവൽ സാഗ 127 അവർസ് (2010), ഇന്ത്യൻ-അമേരിക്കൻ ബേസ് ബോൾ ത്രില്ലർ മില്യൻ ഡോളർ ആം (2014), ഹൻഡ്രഡ് ഫൂട്ട് ജേണി (2014), ബ്രസീലിയൻ ഇതിഹാസം പെലയുടെ ബയോപ്പിക്ക് (Pele, 2016). വിശ്രുത ഇറാനിയൻ ചലച്ചിത്രകാരൻ മജീദ് മജീദിയുടെ സിനിമകൾ- മുഹമ്മദ്: ദ് മെസഞ്ചർ ഓഫ് ഗോഡ്- 2015, ബിയോണ്ട് ദ് ക്ലൗഡ്- 2017. എന്നീ സിനികളിലൂടെ റഹ്മാൻ അന്താരാഷ്ട്ര യാത്ര തുടർന്നു. പശ്ചാത്തലം ഭംഗിയാക്കി മനോഹരമായ ഗാനങ്ങളും ഒരുക്കി.(സജ്ന, ഇഫ് ഐ റൈസ്). ഓസ്‌കർ നേടിയ ശേഷം ഇന്ത്യൻ സിനിമയെ ഉപേക്ഷിച്ചുമില്ല.വിണ്ണൈത്താണ്ടി വരുവായാ, രാവൺ, എന്തിരൻ, റോക്ക്സ്റ്റാർ, ജബ് തക് ഹേ ജാൻ,കടൽ, മാരിയൻ, രഞ്ജാന, ഹൈവേ, കൊച്ചടിയാൻ, കാവ്യതലൈവൻ, ഐ, ഓ കാതൽ കൺമണി, അച്ചം യെൻപത്, മോഹൻ ജെദാരോ, കാറ്റ്രു വെളിയിടൈ, സച്ചിൻ: എ ബില്ല്യൻ ഡ്രീംസ്, മെർസൽ, ചെക്ക ചിവന്ത വാനം, സർക്കാർ, ബിഗിൽ, മിമി, മലയൻകുഞ്ഞ്. കഴിഞ്ഞു പോയ പന്ത്രണ്ട് വർഷങ്ങളിൽ മധുരഗീതങ്ങളും ചടുല താളവുമായി റഹ്മാൻ ഇവിടെയുണ്ടായിരുന്നു.

പ്രഗത്ഭനായ ചലച്ചിത്രകാരൻ അശുതോഷ് ഗവാരിക്കർ എന്നും റഹ്മാന് വിളയാടാനുള്ള കളിത്തട്ട് ഒരുക്കിയിരുന്നു- ലഗാൻ, സ്വദേശ്, ജോധ അക്ബർ. ഈ നിരയിൽ വേണ്ടത്ര അംഗീകാരം ലഭിക്കാതെ പോയ, എന്നാൽ ഒട്ടും പിന്നിലല്ലാത്ത സൗണ്ട് ട്രാക്കാണ് മോഹൻജൊദാരോ (2016). സിനിമ പരാജയപ്പെട്ടത് സംഗീതത്തേയും ബാധിച്ചു. വ്യക്തിപരമായി ഏറെ ഇഷ്ടമാണ് ആ ചിത്രവും സംഗീതവും. മൺമറഞ്ഞു പോയ ഒരു മഹാ സംസ്ക്കാരത്തിന്റെ ദൃശ്യപ്പൊലിമയ്ക്ക് ചന്തം ചാർത്തുന്ന സംഗീതം. ആവർത്തന വിരസമായകഥാതന്തു ദുർബലം, പക്ഷേ തിരശ്ശീലയിൽ മോഹൻജൊദാരോയുടെ പ്രൗഢിക്ക് കുറവില്ല. ഉപകരണ വൈവിധ്യമുള്ള മെലഡികൾ സുന്ദരം, പക്ഷേ പശ്ചാത്തല സംഗീതം അതിലേറെ ശക്തം. സിന്ധുവിനെ അമ്മയായി കണ്ട നമ്മുടെ പൂർവികർക്ക് ആ നദിയോടുള്ള വൈകാരിക ഇഴയടുപ്പത്തിന് റഹ്മാൻ ചേതോഹരമായി ഈണം പകർന്നു.സംഗീത സംവിധായകൻ എന്നതിൽ ഉപരി താൻ അതിര് ഭേദിക്കേണ്ട സംഗീതകാരനാകുന്നു എന്ന തിരിച്ചറിവ് റഹ്മാന് ചെറുപ്പം മുതലേയുണ്ട്. അഹത്തെ മറികടക്കുന്ന ആത്മചോദന.നിറയെ ഹിറ്റ് ഗാനങ്ങളുള്ള 1990-കളിലെ ആൽബങ്ങളിൽ ആ സിനിമകളുടെ സത്തയെ ഉൾക്കൊള്ളുന്ന ഇൻസ്റ്റ്രുമെന്റൽ തീം മ്യൂസിക് ട്രാക്ക് പതിവാണ്- റോജ, യോദ്ധ, തിരുടാ തിരുടാ, ബോംബെ, രംഗീല, ദൗഡ്, താൽ, ദിൽ സേ. ഹിറ്റുകൾ വിപണിക്കും, ആൾക്കൂട്ടത്തിനും; പശ്ചാത്തല സംഗീതം തന്റെ ആനന്ദത്തിന്. സിനിമാപ്പാട്ടിന്റെ കെട്ടു പൊട്ടിച്ച് അപരലോകത്ത് വ്യാപിക്കാൻ ഈ
മുന്നൊരുക്കം റഹ്മാനെ സഹായിച്ചു.സുഭാഷ് ഗായിയുടെ ‘യുവരാജ്’ (2008) പരാജയപ്പെട്ട സിനിമയാണ്. പക്ഷേ അതിലെ സംഗീതത്തെ മാന്ത്രികം എന്നല്ലാതെ വിശേഷിപ്പിക്കാൻ കഴിയില്ല. പൗരസ്ത്യ-പാശ്ചാത്യ തനിമയിൽ പശ്ചാത്തലവും ഈണവും ചേർന്നൊരുക്കിയ ഒരു മോഹവലയം. ഓസ്കറിനു തൊട്ടു മുമ്പുള്ള പ്രൊജക്ട്, പക്ഷേ നിലവാരത്തിൽ എത്രയോ മുന്നിലാണ് യുവരാജ്.മലയൻകുഞ്ഞിലെ (2022) മലയാള തനിമയുള്ള ഗാനങ്ങളും മനസ്സിനെ ആർദ്രമാക്കുന്ന പശ്ചാത്തല സംഗീതവും ക്ളാസ് സ്ഥിരമാണ് എന്ന സത്യം ഉറപ്പിക്കുന്നു. സംഭാഷണം കുറവുള്ള കഥയെ മുന്നോട്ടു നയിക്കുന്നത്
സംഗീതമാണ്. ചെല്ലോ, മാൻഡലിൻ, ഗ്വിറ്റാർ,വയലിൻ, ഷെറാനോ, സന്തൂർ, ഫ്ലൂട്ട് എന്നീഉപകരണങ്ങൾ കൂടാതെ മഴത്തുള്ളിയും ഇടിമിന്നലും കിളിക്കൊഞ്ചലും നിശബ്ദതയും ജലത്തിന്റെ മഹാപ്രവാഹവും കുഞ്ഞിന്റെ കരച്ചിലും സംഗീതമാകുന്ന അപൂർവത. മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ, ബ്ലെസ്സിയുടെ ആടുജീവിതം എന്നീ പുതിയ സംരംഭങ്ങൾ വലിയ പ്രതീക്ഷയാണ്. ഡെന്നിസ് വില്ലന്യൂവിന്റെ ‘ഡ്യൂൺ’ (2021) കംപോസ് ചെയ്യുന്നതിനു മുമ്പ് ഒരാഴ്ച മരൂഭൂമിയിൽ കഴിഞ്ഞ ഹാൻസ് സിമ്മറിനെ പിന്തുടർന്ന്, റഹ്മാൻ ജോർദാനിലേ വാദി റമ്മിൽ ബ്ലെസ്സിയുടെ ചിത്രത്തിന്റെ ലൊക്കേഷനിൽ പോയിരുന്നു. മരുഭൂമി അതിന്റെ എല്ലാ നിഗൂഢതയോടും കൂടെ സംഗീതകാരനു മുന്നിൽ വെളിപ്പെടട്ടെ.
~

‘റോജ’ യ്ക്കു മുമ്പേ റഹ്മാൻ പാശ്ചാത്യ രീതിയിൽ ഒരു സ്വതന്ത്ര ആൽബം ചിട്ടപ്പെടുത്തിയിരുന്നു (Set me free, 1991). പ്രധാന ഗായിക മാൽഗുഡി ശുഭ. പുറത്തിറങ്ങിയ നേരത്ത് ശ്രദ്ധിക്കപ്പെട്ടില്ല. പ്രശസ്തി നേടിയ ശേഷം 1995-ൽ വീണ്ടും വിപണിയിൽ ഇറങ്ങി. എങ്കിലും ഹിറ്റ് സിനിമാ ഗാനങ്ങളോളം പ്രചാരം നേടിയില്ല. തൊണ്ണൂറുകളിലെ പോപ്പ് കൾച്ചർ ഫീൽ അനുഭവിപ്പിക്കുന്ന ഗാനങ്ങൾ ഇപ്പോൾ സ്പോട്ടിഫൈയിൽ ഉണ്ട്. പ്രതിഭ അന്നേ വ്യക്തം.പിന്നീട് സിനിമയോളം പ്രഭാവം സിനിമേതര മേഖലയിലും പുലർത്തിയത് റഹ്മാന്റെ മിടുക്ക്. സ്പോർട്സ് ഇവന്റുകളുടെ തീം സോംഗ്, ഇന്ത്യൻ-വിദേശ സംഗീതജ്ഞരുമായുള്ള സംയുക്ത സംരഭങ്ങൾ, നർത്തകരും മറ്റു കലാകാരന്മാരുമായി ചേരുന്ന സംഗീത ശിൽപ്പങ്ങൾ, ലൈവ് വേൾഡ് ടൂർ. പരസ്യ ജിംഗിളിന് തുടർന്നും സംഗീതം നൽകിയറഹ്മാന്റെ എയർടെൽ അഡ് ട്യൂൺ ഒരു മാസ്റ്റർ പീസ്. ഒരു തലമുറയുടെ വികാരമാണ് ആ ഈണം. ലണ്ടൻ ഫിലാർമണിക് ഓർക്കെസ്ട്രയും, കാലിഫോർണിയ ബെർക്ക്ലി എൻസെംബിളും റഹ്മാൻ ഗാനങ്ങൾ പുനരവതരിപ്പിച്ചത് ഓരോ ഇന്ത്യക്കാരനുമുള്ള ആദരവ്. പ്രശസ്ത ഐറിഷ് ബാൻഡ് U2-വുമായി ചേർന്ന് മുംബൈയിൽ റോക്ക് കൺസർട്ട് ‘അഹിംസ’ (2019). മക്കളായ ഖദീജയും റഹീമയും വേദിയിൽ പാടി, റഹ്മാനും ഐറിഷ് ഇതിഹാസം ബോണോയും പിന്തുണയായി. റഹ്മാൻ ഇപ്പോൾ ഫീച്ചർ ഫിലിം സംവിധായകനുമാണ്. ബഹുരാഷ്ട്ര കലാകാരന്മാർ അണിനിരക്കുന്ന സംഗീതപ്രധാനമായ ‘ലെ മസ്ക്’- മൾട്ടി സെൻസറി വെർച്വൽ റിയാലിറ്റി.

പരിവർത്തനം സംഭവിച്ച സംഗീതജ്ഞൻ ‘സിംഫണി’ എന്ന ഡോക്യുമെന്ററിയിൽ ഇന്ത്യയിലെ നാടൻവാദ്യ കലാകാരന്മാരുടെ ജിവിതത്തെ പിന്തുടരുന്നു. നാട്യങ്ങളില്ലാതെ,ചെറുതുരുത്തി കേരള കലാമണ്ഡലത്തിലെ യുവാവായ ഒരു മിഴാവ് കലാകാരനെ അവതരിപ്പിച്ച് നല്ല മലയാളം പറയുന്നു. ഇന്ത്യയിലെ യുവസംഗീതജ്ഞർക്കു വേണ്ടി ഓൺലൈൻ വേദികൾ സജ്ജമാക്കുന്നു.
~
തൊണ്ണൂറുകളാണ് റഹ്മാനെ നിർവചിച്ചത്.അന്നത്തെ ഗാനങ്ങൾ അസാധാരണം. പക്ഷേ അവയാണ് ഏറ്റവും മികച്ചതെന്നു പറയുന്നത് ഒരു ചെറുലോകത്ത് തളച്ചിടുന്നതിന് തുല്യം. ആ ദശാബ്ദം അടിത്തറയെന്നത് ശരി, പക്ഷേ ആവർത്തനം എന്ന ബന്ധനം ഭേദിച്ച് യുവാവ് പുറത്തു പോയി. റഹ്മാൻ വിമർശനത്തിന് അതീതനുമല്ല. പ്രതിഭയുടെ വളർച്ചയിൽ ക്രിയാത്മകമായ വിമർശനം ആവശ്യമാണ്.അതിവേഗം മാറുന്ന സാങ്കേതികതയെ സ്വീകരിക്കുമ്പോഴും, സംഗീതം ഉണർത്തുന്ന വികാരങ്ങളാണ് പ്രധാനം. മുപ്പത് വർഷം പിന്നിട്ട കരിയറിൽ ഇന്ത്യൻ സിനിമയും സംഗീതവും തിരിച്ചറിയാനാകാത്ത വിധം മാറി, ആ മാറ്റത്തിന്റെ അമരത്ത് റഹ്മാൻ ഉണ്ടായിരുന്നു. ഉയർച്ചയും താഴ്ചയുമുണ്ടായി. വിമർശനങ്ങളെ സ്വീകരിച്ച്, ആന്തരികതയിലേക്ക് സഞ്ചരിച്ച്
സാധ്യതയുടെ അതിരുകളെ മാറ്റിവരച്ചാണ് റഹ്മാന്റെ വിജയം. പ്രതിഭകൾ രണ്ടു തരമുണ്ട്അഹംബോധമുള്ളവർ എപ്പോഴും കാണികളെതൃപ്തിപ്പെടുത്താൻ ശ്രമിക്കും, അവർക്ക് പ്രശംസയും ബഹുമതിയും ധനവും മുഖ്യം. പക്ഷേ ആവർത്തനം അധികമാകുമ്പോൾ പുകഴ്ത്തിയവർ അവരെ തള്ളിപ്പറയും.

എന്നാൽ ആത്മ മേധാവിത്വം (Self mastery) ലക്ഷ്യമാക്കുന്നവർക്ക് കയ്യടിയല്ല പ്രധാനം.അവർ ആന്തരിക ചോദനയെ പിഞ്ചെല്ലും, പിഴവ് തീർക്കാൻ നിരന്തരം പരിശീലിക്കും,അനേകം പരീക്ഷണങ്ങൾ നടത്തും. അതിൽ ചിലതിൽ തോൽക്കും, പഴി കേൾക്കും. പക്ഷേ മെല്ലെ മെല്ലെ ഉന്നത നിലവാരത്തെ തൊടും. അവർ തന്നിലുള്ള കനലിനെ നിരന്തരം ജ്വലിപ്പിക്കുന്നു. പ്രശസ്തി പിന്നാലെ വരും, പക്ഷേ അവർക്ക് വലുത് സംതൃപ്തി.
ആ വിജയം ശാശ്വതമായിരിക്കും, അവിടെമഹത്വം ജനിക്കും. അവഗണനയിൽ നിരാശനായി ജീവൻ വെടിയാൻ പോലും ചിന്തിച്ച മദ്രാസിലെ യുവാവ് പിന്നീട് അന്താരാഷ്ട്ര വേദിയിൽ ജേതാവായി നിന്നു. ബഹുമതികൾക്ക് ഉപരി, അനുവാചകനെ മറ്റേതോ ലോകത്തിലേക്കും കാലത്തിലേക്കും കൊണ്ടു പോയ ഈണങ്ങൾ, വർത്തമാന നിമിഷത്തിൽ പൂർണമായും ലയിപ്പിച്ച താളങ്ങൾ- അതാകുന്നു റഹ്മാന്റെ ഏറ്റവും വലിയ സംഭാവന. സംഗീതം നൽകുമ്പോൾ അനുവാചകന്റെ ആനന്ദമാണ് മനസിൽ. ഫനാ- അഹം കത്തിത്തീർന്ന് അനന്തത ആരംഭിക്കുന്ന നിമിഷം.

Leave a Reply

Your email address will not be published. Required fields are marked *

LATEST

മൂന്നു പ്രാവശ്യം തൂക്കിയിട്ടും മരിക്കാത്ത അപൂർവ്വ കുറ്റവാളി, ജോസഫ് സാമുവൽ, ഇക്കഥ മലയാള സിനിമയായ ‘ദാദ സാഹി’ബിൽ പരാമർശിച്ചിട്ടുണ്ട്

ജോസഫ് സാമുവൽ എന്ന കുറ്റവാളിയോടു തൂക്കുകയറും തോറ്റു! Chandran Satheesan Sivanandan കഥ

സിഖുകാരിൽ യാചകരില്ല, പട്ടിണിപ്പാവങ്ങളും, അതിനൊരു കാരണമുണ്ട്, നിങ്ങളറിയാത്ത കാരണം !

സിഖുകാരിൽ യാചകരില്ല, പട്ടിണിപ്പാവങ്ങളും സിദ്ദീഖ് പടപ്പിൽ നമ്മിൽ പലരും പല ദേശങ്ങളിൽ താമസിക്കുന്നവരും

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന “ഫൂട്ടേജ് “ന്റെ അനൗൺസ്മെന്റ് പോസ്റ്റർ

“ഫൂട്ടേജ് “അനൗൺസ്മെന്റ് പോസ്റ്റർ. മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ

മൂന്നു പ്രാവശ്യം തൂക്കിയിട്ടും മരിക്കാത്ത അപൂർവ്വ കുറ്റവാളി, ജോസഫ് സാമുവൽ, ഇക്കഥ മലയാള സിനിമയായ ‘ദാദ സാഹി’ബിൽ പരാമർശിച്ചിട്ടുണ്ട്

ജോസഫ് സാമുവൽ എന്ന കുറ്റവാളിയോടു തൂക്കുകയറും തോറ്റു! Chandran Satheesan Sivanandan കഥ

സിഖുകാരിൽ യാചകരില്ല, പട്ടിണിപ്പാവങ്ങളും, അതിനൊരു കാരണമുണ്ട്, നിങ്ങളറിയാത്ത കാരണം !

സിഖുകാരിൽ യാചകരില്ല, പട്ടിണിപ്പാവങ്ങളും സിദ്ദീഖ് പടപ്പിൽ നമ്മിൽ പലരും പല ദേശങ്ങളിൽ താമസിക്കുന്നവരും

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന “ഫൂട്ടേജ് “ന്റെ അനൗൺസ്മെന്റ് പോസ്റ്റർ

“ഫൂട്ടേജ് “അനൗൺസ്മെന്റ് പോസ്റ്റർ. മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ

ജനമനസ്സുകൾ കീഴടക്കിയ ‘സൗദി വെള്ളക്ക’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക്

ജനമനസ്സുകൾ കീഴടക്കിയ ‘സൗദി വെള്ളക്ക’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക് കോടതിവിധികളിൽ വന്നുചേരുന്ന

സുഹൃത്തിന്റെ ഭർത്താവിന് ഹൃദയം നൽകിയ സ്മൃതി ഇറാനി, സ്മൃതി ഇറാനിയുടെ രസകരമായ പ്രണയകഥ അവരുടെ ജന്മദിനമായ ഇന്ന് വെളിപ്പെടുത്തി

സുഹൃത്തിന്റെ ഭർത്താവിന് ഹൃദയം നൽകിയ നടിയും മന്ത്രിയുമായ സ്മൃതി ഇറാനി വിജയിയായ നടിയും

വെസ്റ്റിന്റീസ് ക്യാപ്ടനായിരുന്ന വിവിയൻ റിച്ചാർഡുമായുള്ള ‘അവിഹിത ബന്ധ’ത്തിൽ ഗർഭം ധരിച്ച കഥ ബോളിവുഡ് നടി നീനാഗുപ്ത തുറന്നു പറയുന്നു

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയൻ റിച്ചാർഡ്‌സുമായി പ്രണയത്തിലായിരിക്കെ ബോളിവുഡ് നടി നീന

നിങ്ങളുടെ സ്ഥാപനം ജോലി പഠിപ്പിക്കുന്നുണ്ടോ?; മാധ്യമപ്രവർത്തകന്റെ അസംബന്ധ ചോദ്യത്തിൽ ഐശ്വര്യ റായ് രോഷാകുലയായി

ചോദ്യം ശരിയായി ചോദിക്കാത്ത മാധ്യമപ്രവർത്തകനെ ഐശ്വര്യ റായ് ആഞ്ഞടിച്ചു. എന്തിനാണ് ഇത്രയധികം പ്രതികരിച്ചതെന്ന്

സുരാജ് വെഞ്ഞാറമ്മൂടും ധ്യാൻ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൊളിറ്റിക്കൽ ത്രില്ലെർ ചിത്രം ‘ഹിഗ്വിറ്റ’ ട്രെയ്‌ലർ

മലയാള സിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട “ഹിഗ്വിറ്റ” ഇനി തിയേറ്ററുകളിലേക്ക്. സിനിമാ സാഹിത്യ

റീമേക്കുകൾ പടക്കംപോലെ പൊട്ടിയിട്ടും അക്ഷയ്കുമാറിന് കുലുക്കമില്ല, അടുത്തത് സൂര്യ നായകനായ ‘സുരാറായി പോട്രൂ’ വിന്റെ ഹിന്ദി റീമേക്ക്

അക്ഷയ് കുമാറിന്റെ ‘സുരാറായി പോട്രൂ ‘ ഹിന്ദി റീമേക്ക് ! ടൈറ്റിൽ റിലീസിന്

അമ്മയുടെ കൂട്ടുകാരി ആറു വര്ഷം കൊണ്ട് ക്രിസ്റ്റീന്‍ എന്ന പതിനാറുകാരനെ എന്തു മാനസിക തലത്തില്‍ എത്തിച്ചു എന്നതിന്റെ ചലച്ചിത്രാവിഷ്കാരം

എഴുതിയത് : ബി.ജി.എന്‍ വര്‍ക്കല കടപ്പാട് : മികച്ച അന്താരാഷ്‌ട്ര സിനിമകൾ (MAC)

സ്വയംഭോഗത്തിൽ ഏർപ്പെടുമ്പോൾ സ്ത്രീകൾ ചിന്തിക്കുന്ന കാര്യങ്ങൾ എന്തെല്ലാം ?

സ്ത്രീകൾ സ്വയംഭോഗം ആസ്വദിക്കുന്നത് സ്വാഭാവികമാണ്. പുരുഷന്മാരെപ്പോലെ, അവർ ചിലപ്പോൾ സ്വന്തം ശാരീരിക ആവശ്യങ്ങൾ

സിദ്ധാർത്ഥൻ എന്ന സംവിധായകൻറെ മരണത്തിലൂടെയും ജീവിതത്തിലൂടെയും മകൻ നടത്തുന്ന യാത്രകളും കണ്ടെത്തലുമാണ് പകൽ നക്ഷത്രങ്ങൾ

രാജീവ് നാഥിന്റെ സംവിധാനത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, അനൂപ് മേനോൻ, ലക്ഷ്മി ഗോപാലസ്വാമി

മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു

മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു. പനിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട

ടൊവിനോ തോമസ്, റിമ കല്ലിങ്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ ഏപ്രിൽ 21 ന്

” നീലവെളിച്ചം “ഏപ്രിൽ 21-ന് പ്രശസ്ത താരങ്ങളായ ടൊവിനോ തോമസ്,റിമ കല്ലിങ്കൽ എന്നിവരെ

ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന് സിനിമാലോകത്ത് ഞെട്ടലും കൗതുകവും ഉണ്ടാക്കിയ രണ്ട് വാർത്തകൾ..!

Moidu Pilakkandy ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന്

അമേരിക്കയിൽ അമ്മയെയും ഭാര്യയെയും ഉൾപ്പെടെ 15 പേരെ കൊന്ന യുവാവിന്റെ ഓട്ടോപ്സി റിപ്പോർട്ടിൽ മസ്‌തികത്തിൽ തെളിഞ്ഞ ഞെട്ടിപ്പിക്കുന്ന സംഗതി

ഡോ. ഫഹദ് ബഷീർ ഓഗസ്റ്റ് 1,1966, ചാൾസ് വൈറ്റ്മാൻ എന്ന ഒരു അമേരിക്കൻ

ലോകത്തു ഇത്രയുംപേർ കൊല്ലപ്പെടാനും ഇത്രയും കുറ്റകൃത്യങ്ങൾ നടക്കാനും കാരണമായ മറ്റൊരു ലോഹം ഇല്ല, എന്നാൽ സ്വർണ്ണത്തെ കുറിച്ച് നിങ്ങളറിയാത്ത കാര്യങ്ങളുണ്ട്

അറിവ് തേടുന്ന പാവം പ്രവാസി മഞ്ഞ നിറം സ്വാഭാവികമായി ഉള്ള ഒരേയൊരു ലോഹം

ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള യാത്രയുടെ ഭാവതീവ്രമായ ചിത്രീകരണമാണ് “തുരുത്ത് “

സമൂഹം നിരാകരിക്കുകയും നാടു കടത്തുകയും ചെയ്ത ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള

ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്നൊരു കിടിലൻ ക്ലാസിക്

Mohammed Farry SPOILER ALERT!! ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ

സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ?

സ്ത്രീകള്‍ സെക്‌സ് ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ്. പക്ഷേ, ഇവര്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന്

ദി ട്രൂത്തിന്റെ 25 വർഷങ്ങൾ, മലയാള സിനിമയിലെ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുകൾക്കിടയിൽ ദി ട്രൂത്തിന്റെ തട്ട് താണ് തന്നെയിരിക്കും

Bineesh K Achuthan   വന്ന് വന്ന് ഇപ്പോൾ മലയാളിക്ക് ട്വിസ്റ്റില്ലാതെ പടം കാണാൻ

നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക വിദഗ്ദരും ഒത്തുചേരുന്ന ചരിത്രമാണ് സഞ്ജീവ് ശിവന്റെ ഒഴുകി ഒഴുകി ഒഴുകി

‘ഒഴുകി ഒഴുകി ഒഴുകി’, സഞ്ജീവ് ശിവന്റെ ചിത്രം നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും?

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും? അറിവ്

കലാഭവൻ ഷാജോൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ . റിട്ട. എസ്.ഐ. ഏ.ഡി.1877

കലാഭവൻ ഷാജോൺ’ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ

സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളെ ഇത്രയും പോസിറ്റീവായി അംഗീകരിക്കുന്ന മറ്റൊരു സംവിധായകൻ ഉണ്ടോ ?

Ashish J സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളും അതുപോലെ സിനിമകൾക്ക് നേരെ വന്നിട്ടുള്ള

“ഇന്ത്യ നമ്മുടെ കയ്യിൽ നിന്ന് പോയി, നനഞ്ഞ ചന്ദ്രിക സോപ്പുപോലെ…” ‘വെള്ളരിപട്ടണം’ ട്രെയിലർ

‘വെള്ളരിപട്ടണം’ ട്രെയിലർ മാര്‍ച്ച് 24ന് തീയറ്ററുകളിലെത്തുന്ന ”വെള്ളരിപട്ടണം ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ

“ബൈനറി” എന്ന സിനിമയ്ക്കു വേണ്ടി ഹരിചരൺ ആലപിച്ച “പോരു മഴമേഘമേ “എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു

Shanavas Kannanchery “ബൈനറി” എന്ന സിനിമയ്ക്കുവേണ്ടി ദക്ഷിണേന്ത്യൻ പിന്നണിഗായകൻ ഹരിചരൺ ആലപിച്ച “പോരു

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

നൂറും, ഇരുനൂറും ദിവസം ഓടിയിരുന്ന സിനിമകൾ ഓൺലൈനിൽ എത്തുമ്പോൾ സിനിമാമേഖലയെ ബാധിക്കുന്നുണ്ടോ ?

പണ്ട് തീയേറ്ററിൽ നൂറും, ഇരുനൂറും ദിവസം സിനിമകൾ പ്രദർശിപ്പിക്കാറുണ്ട്. എന്നാൽ പുതിയ സിനിമകൾ

കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗോകുൽ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘താരം തീർത്ത കൂടാരം’

‘താരം തീർത്ത കൂടാരം’ വിഷുവിന് കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ എന്നിവരെ പ്രധാന

സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ഗ്രാൻഡ് ഫാദർ എന്നീ ചിത്രങ്ങൾക്കു ശേഷം അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് “രാസ്ത”

“രാസ്ത” ഓൺ ദി വേ “മസ്കറ്റിൽ പൂർത്തിയായി. ഒമാനിലെ പ്രമുഖ ബിസിനസ്‌ ഗ്രൂപ്പിന്റെ

സീരിയലില്‍ ‘ഐപിഎസു’കാരിയാകാൻ സുരേഷ് ഗോപിയുടെ സിനിമകള്‍ കണ്ടു പഠിക്കാൻ ശ്രമിച്ചിരുന്നെന്ന് അവന്തിക

നടിയും മോഡലുമാണ് പ്രിയങ്ക മോഹൻ എന്നും അറിയപ്പെടുന്ന അവന്തിക മോഹൻ. യക്ഷി, ഫെയ്ത്ത്ഫുള്ളി

ആത്മവിശ്വാസവും പ്രതിഭയും കൊണ്ടു തനിക്കിഷ്ടപ്പെട്ട പ്രൊഫഷനിൽ തന്റെതായ ഇടം വെട്ടിപിടിച്ച പെണ്ണൊരുത്തി

Sanalkumar Padmanabhan ഷാർജയിലെ മണൽകാറ്റിനെ തോൽപിച്ച കൊടുങ്കാറ്റായി അവതരിച്ചു ടീമിനു കോക്ക കോള

‘നയാഗ്ര വെള്ളച്ചാട്ടത്തിൽ നിന്നും താഴെ വീണിട്ടും മരിക്കാത്തയാൾ പഴത്തൊലിയിൽ ചവിട്ടി വീണു മരിച്ചു’, പത്ത് അസാധാരണ മരണങ്ങളുടെ കഥ

അറിവ് തേടുന്ന പാവം പ്രവാസി പത്ത് അസാധാരണ മരണങ്ങളുടെ കഥ 👉 ഇവർ,

റഹീം അമീറയും

രാഗീത് ആർ ബാലൻ റഹീം അമീറയും ചില സിനിമകളിലെ ചില കഥാപാത്രങ്ങളും രംഗങ്ങളും

അന്ധനായ നായകന്റെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ചിത്രം ‘ബ്ലൈൻഡ് ഫോൾഡ്’ ഇന്ത്യയിൽനിന്നുള്ള ആദ്യ ഓഡിയോ ചലച്ചിത്രം

ലോകസിനിമാ ചരിത്രത്തിൽ തന്നെ അന്ധനായ വ്യക്തിയുടെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ആദ്യത്തെ ഓഡിയോ ചലച്ചിത്രമാണിത്.

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് ടീം വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് ടീം വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു.

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും, ‘മറക്കില്ല നീയെന്റെ മിഴികളിൽ’ എന്ന ഗാനം

ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും

പീനട്ട്സ് ഇന്റർനാഷണലിന്റെ ബാനറിൽ നാസർ ലത്തിഫ് നിർമിച്ച് സിയാദ് ഖാദർ സംവിധാനം ചെയ്യുന്ന “നേർവഴി “

“നേർവഴി”ഫസ്റ്റ് ലുക്ക് പോസ്റ്റർ. പീനട്ട്സ് ഇന്റർനാഷണലിന്റെ ബാനറിൽ നാസർ ലത്തിഫ് നിർമിച്ച് സിയാദ്

തങ്ങളുടെ കാമുകിമാരിൽ നിന്നും അറിഞ്ഞ വിചിത്ര ലൈംഗികാനുഭവങ്ങൾ 5 പുരുഷന്മാർ പങ്കുവയ്ക്കുന്നു

സെക്‌സിന്റെ കാര്യത്തിൽ സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും വിചിത്രമായ ആഗ്രഹങ്ങൾ ഉണ്ടാകാറുണ്ട്. സെക്‌സിന്റെ കാര്യത്തിൽ

സഹായിക്കാത്ത അജിത്തും വിജയും, 45 ലക്ഷം രൂപ നൽകി ജീവൻ രക്ഷിച്ച ചിരഞ്ജീവി – പൊന്നമ്പലം വികാരഭരിതനായി

വൃക്ക തകരാറിലായതിനെ തുടർന്ന് ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്ന പ്രശസ്ത വില്ലൻ നടൻ പൊന്നമ്പലത്തിന്

ലോകമെമ്പാടുമുളള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം ‘ജോൺ വിക്ക്’- 4, മാർച്ച് 24ന് തീയേറ്ററുകളിലെത്തും

ജോൺവിക്ക് (ചാപ്റ്റർ 4) ലോകമെമ്പാടുമുളള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം ‘ജോൺ

ഐൻസ്റ്റീൻ ഭാര്യക്ക് മുന്നിൽവെച്ച പത്തു കല്പനകൾ എന്തെല്ലാം? (ഫെമിനിസ്റ്റുകൾ വായിക്കരുത് )

ഐൻസ്റ്റീൻ ഭാര്യക്ക് മുന്നിൽവെച്ച പത്തു കല്പനകൾ എന്തെല്ലാം? (ഫെമിനിസ്റ്റുകൾ വായിക്കരുത് ) അറിവ്

സിനിമ വിടാനൊരുങ്ങിയ കീരവാണി, രാജമൗലി തിരിച്ചുകൊണ്ടുവന്ന് ഇന്ന് ഓസ്‌കാർ ഹീറോയാക്കി

ബാഹുബലി ഫെയിം കമ്പോസർ കീരവാണി തന്റെ നാട്ടുനാട്ടു പാട്ടിന് ഓസ്‌കർ നേടിയില്ലായിരുന്നുവെങ്കിൽ, ഇന്നത്തെ

കാമപൂർത്തീകരണത്തിനായി സുന്ദരൻമാരുമായ അടിമകളെ പാർപ്പിക്കാൻ ഒരു ക്ഷേത്രം തന്നെ പണിത ക്ലിയോപാട്ര

ആരെയും വശീകരിക്കയും കൊതിപ്പിക്കുകയും ചെയ്ത് അതീവ സുന്ദരിയായിരുന്നു ക്ലിയോപാട്ര. ഈ സൗന്ദര്യധാമത്തെ സ്വന്തമാക്കുന്നതിനും

വലിയ സ്തനങ്ങൾ സൗന്ദര്യലക്ഷണമാണോ ? വലിയ സ്തനങ്ങളുള്ള സ്ത്രീകൾ ശരിക്കും എന്താണ് ചിന്തിക്കുന്നത് ?

വലിയ സ്തനങ്ങൾ ഉള്ള സ്ത്രീകളെ പുരുഷന്മാർക്ക് ഇഷ്ടമാണെന്ന് പറയപ്പെടുന്നു. വലിയ സ്തനങ്ങൾ ആകർഷകമാണെന്നത്

“ഭര്‍ത്താവിന്‍റെ കൈയ്യില്‍ കുറേ പണം ഉള്ളതുകൊണ്ട് ഭാര്യയ്ക്ക് വേണ്ടി പടം പിടിക്കുന്നു എന്നാണ് പുറത്തുള്ളവര്‍ കരുതുന്നത്”

വീപ്പിങ്ങ് ബോയ് എന്ന മലയാള ചിത്രത്തിലൂടെ ചലചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച നായികയാണ്

“റോഷാക്കിലെ ലൂക്ക് ആൻ്റണിയെ വെല്ലുന്ന റെയ്ഞ്ച് മികച്ച നടനുള്ള ഓസ്കർ ലഭിച്ച കഥാപാത്രത്തിന് ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നില്ല” – സംവിധായകൻ വിസി അഭിലാഷിന്റെ കുറിപ്പ്

ഏതൊരു അവാർഡ് പ്രഖ്യാപനത്തിനു ശേഷവും അതുമായി ബന്ധപ്പെട്ട വിവാദങ്ങൾ തലപൊക്കാറുണ്ട്. ഇത്രയുംനാൾ കണ്ടുവരാത്ത

‘അച്ഛനേക്കാൾ പ്രായമുള്ള നായകന്മാരെ മോനേ എന്നു വിളിക്കുന്ന കഥാപാത്രങ്ങളായി തളച്ചിടപ്പെടുന്നതിനേക്കാൾ ഫീൽഡ്ഔട്ട് ആയത് നന്നായി എന്ന് തോന്നിയിട്ടുണ്ട്’

Roy VT ചില താരങ്ങളോട് നമുക്ക് ഇഷ്ടം തോന്നുന്നത് അവരുടെ അഭിനയശേഷി കണ്ടിട്ടായിരിക്കും,

“അടിച്ചു ആരോ മൂക്കാമ്മണ്ട പൊട്ടിച്ചു”, “ഇവൻ സന്തോഷ് പണ്ഡിറ്റിനെ കടത്തിവെട്ടും”, “ബ്രഹ്മപുരത്തിനു ശേഷം മറ്റൊരു ദുരന്തം” ട്രോളുകളുടെ കളി

ബിഗ്‌ബോസ് എന്ന മെഗാഹിറ്റ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഡോ. റോബിൻ രാധാകൃഷ്ണൻ സിനിമയിൽ

അപ്രതീക്ഷിതമായി ഭൂമിക്ക് എന്തെങ്കിലും സംഭവിച്ചാൽ സസ്യജന്തുജാലങ്ങൾ നശിക്കാതെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് ശാസ്ത്ര ലോകം തുടക്കമിട്ടു, അതു എന്താണ് ?

അപ്രതീക്ഷിതമായി സര്‍വനാശം വരുത്തുന്ന യുദ്ധങ്ങളോ , പ്രകൃതി ദുരന്തങ്ങളോ സംഭവിച്ചാൽ ഭൂമിയിലെ സസ്യജന്തുജാലങ്ങൾ

തങ്ങളുടെ അന്ധനായ ആരാധകൻ മരിച്ചിട്ടും അദ്ദേഹത്തിന്റെ ഓർമയ്ക്കായി ഗ്യാലറിയിൽ അദ്ദേഹം സ്ഥിരമായി ഇരുന്ന സീറ്റിൽ പ്രതിമപണിയിച്ച ഫുട്ബാൾ ക്ലബ്

എവിടെയാണ് പ്രിയപ്പെട്ട ഒരു ആരാധകന് വേണ്ടി സ്റ്റേഡിയത്തിൽ അയാൾ സ്ഥിരമായി ഇരിക്കുന്ന സീറ്റിൽ

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ സിനിമയിൽ തനിക്കു അവസരം നഷ്ടപ്പെടുത്തിയത് നയൻതാരയെന്ന് മമ്ത മോഹൻദാസ്

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ സിനിമയിൽ തനിക്കു അവസരം നഷ്ടപ്പെടുത്തിയത് നയൻതാരയെന്ന് മമ്ത മോഹൻദാസ്

തനിക്കു അസുഖം വന്നതിന്റെ കാരണം പറഞ്ഞു ഞെട്ടിച്ചിരിക്കുകയാണ് പൊന്നമ്പലം, സഹോദരന്മാരെ പോലും വിശ്വസിക്കാൻ വയ്യ

വില്ലൻ നടൻ പൊന്നമ്പലം, തെന്നിന്ത്യൻ ഭാഷകളിലെ മുൻനിര താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ വൃക്കയിലെ

“ഫാൽക്കേയുടെ പേരിൽ പോലും തട്ടിക്കൂട്ട് അവാർഡ് നൽകുന്നത് വാങ്ങിച്ച ശേഷം വമ്പൻ വാർത്ത ആക്കുന്ന താരങ്ങൾ ഉണ്ട്”, സംവിധായകൻ ഡോ.ബിജുവിന്റെ കുറിപ്പ്

സംവിധായകൻ Dr.Biju സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് സിനിമയു മായി ബന്ധപ്പെട്ടു പൊതുവെ