fbpx
Connect with us

history

യൂറോപ്പിനു പുറത്ത് അധികമൊന്നും അറിയപ്പെടാത്ത ഒരു ജനനായകന്റെ നേർച്ചിത്രമാണ് – അന്തപ്പുര വിപ്ളവം

Published

on

അന്തപ്പുര വിപ്ളവം

ഡിബിൻ റോസ് ജേക്കബ്

ചരിത്രത്തിൽ വാഴ്ത്തപ്പെടാത്ത നായകരുണ്ട്. തങ്ങളുടെ പ്രവർത്തന മേഖലയ്ക്കപ്പുറം അവർ പ്രശസ്തരാകണം എന്നില്ല. പക്ഷേ അവരുടെ ജീവിതം ലോകം മുഴുവൻ വ്യാപിച്ച ചലനങ്ങൾ ഉണ്ടാക്കി. അലയൊലികൾ ഇന്നും അവസാനിച്ചിട്ടില്ല. നിക്കൊളാജ് അർസലിന്റെ ഡാനിഷ് സിനിമ ‘A royal affair(2012) യൂറോപ്പിനു പുറത്ത് അധികമൊന്നും അറിയപ്പെടാത്ത ഒരു ജനനായകന്റെ നേർച്ചിത്രമാണ്.

മാഡ് മിക്കൽസൺ, അലിസ്യ വികാൻഡർ, മിക്കൽ ഫോൾസ്ഗാർഡ് എന്നിവർ മുഖ്യവേഷങ്ങളിൽ. പതിനെട്ടാം നൂറ്റാണ്ടിൽ ലണ്ടനിലാണ് കഥ തുടങ്ങുന്നത്. ബ്രിട്ടീഷ് രാജകുമാരി കാരൊലൈൻ മതില്ലെ (Caroline Matilda) ഡാനിഷ് യുവരാജാവ് ക്രിസ്റ്റ്യനെ വിവാഹം ചെയ്യുന്നു. പുസ്തക പ്രേമിയായ, വിശാല ചിന്താഗതിയുള്ള രാജകുമാരിയുടെ ഇഷ്ടപ്രകാരമല്ല വിവാഹം. വരന് മാനസിക പ്രശ്നമുണ്ട്. അക്കാലത്ത് യൂറോപ്പിൽ രാജ കുടുംബങ്ങൾക്ക് അധികാരം സ്ഥാപിക്കാനും, രാജ്യാതിർത്തിയും വ്യാപാരവും സമ്പത്തും വർധിപ്പിക്കാനുമുള്ള ഉപാധിയാണ് വിവാഹങ്ങൾ. ഡെൻമാർക്കിലെ കോപ്പൻഹേഗനിലെ കൊട്ടാരത്തിലെത്തിയ കാരൊലൈൻ രാജ്ഞി തനിക്കേറെ ഇഷ്ടപ്പെട്ട പുസ്തകങ്ങൾക്ക് അവിടെ നിരോധനമുണ്ട് എന്നറിയുന്നു. രാജപ്രൗഢിയിൽ ദിവസങ്ങൾ കടന്നു പോയി, ക്രിസ്റ്റ്യനുമായുള്ള വിവാഹ ബന്ധത്തിൽ ഒരു ആൺകുഞ്ഞ് ജനിച്ചു. ഭർത്താവിന് തുടർന്നുള്ള ശാരീരിക ബന്ധത്തിൽ താൽപര്യം നഷ്ടമാകുന്നു. ഭാര്യയെ അയാൾ സന്ദശിക്കാറില്ല. സമ്പന്നതയുടെ നടുവിൽ വീർപ്പുമുട്ടി കഴിയാനാണ് കാരൊലൈനിന്റെ വിധി. ഇവർക്കിടയിലേക്ക് ഒരു യുവവൈദ്യൻ എത്തുന്നതോടെ രംഗം മാറുന്നു.
~
വർഷം 1737. ജൊഹാൻ ഫ്രീഡ്റിക് സ്റ്റ്രുവൻസെ(Johann Friedrich Struensee) ജർമനിയിലെ ഹാലയിൽ ഒരു പുരോഹിതന്റെ മകനായി ജനിച്ചു. ഹാല യൂണിവേഴ്‌സിറ്റിയിൽ നിന്നും ഇരുപതാം വയസിൽ മെഡിക്കൽ ബിരുദം,അതീവ പ്രതിഭാശാലിയായ യുവാവ്. നവോത്ഥാന മൂല്യങ്ങളിൽ തൽപരനായ സ്റ്റ്രുവൻസെ പുരോഗമന ചിന്തകൻ റൂസ്സോയുടെ (1712-1778) ആരാധകൻ. ഫ്രഞ്ച് വിപ്ളവത്തിന് പ്രേരകരായ ചിന്തകരിൽ പ്രമുഖനായ റൂസ്സോ റിബലുകളുടെ മനശാസ്ത്രം വായിച്ചെടുത്തിരുന്നു. I may not be better than other people, But at least I am different (Confessions,1782).ഈ ആത്മവിശ്വാസം ആൾക്കൂട്ടത്തിന്റെ മുഖമില്ലായ്മയിൽ പെട്ടുപോയ കലഹ വാസനയുള്ള ഓരോ വ്യക്തിയേയും ജ്വലിപ്പിച്ചു.

Advertisement

സ്റ്റ്രുവൻസെയെ ആ അഗ്നി തൊടാതെ പോയില്ല. അയാൾ സോഷ്യലിസ്റ്റ് ആശയ പ്രചാരകനും പ്രബന്ധ രചയിതാവുമായി.പബ്ലിക് ഡോക്ടർ എന്ന പദവിയിൽ ജോലി തുടങ്ങി, പക്ഷേ മനുഷ്യത്വമുള്ള ഭിഷംഗ്വരന് വരുമാനം കുറവാണ്. വൈകാതെ, അച്ഛന്റെ സ്വാധീനം വഴി കോപ്പൻഹേഗനിൽ കൊട്ടാരം വൈദ്യനായി അയാൾ നിയമിതനായി.യുവരാജാവ് ക്രിസ്ത്യൻ പുതിയ ഡോക്ടറെ സുഹൃത്തും വഴികാട്ടിയുമായി കാണുന്നു.രാജാവിന്റെ പ്രീതി ഡോക്ടറുടെ ആഗ്രഹങ്ങൾക്ക് ചിറക് മുളപ്പിക്കുന്നു.രാജാവെങ്കിലും ക്രിസ്റ്റ്യന് അധികാരം കുറവ്.പ്രിവി കൗൺസിലിലെ പൗരപ്രമുഖരാണ് ഭരണകാര്യങ്ങൾ തീരുമാനിക്കുന്നത്. മാനസിക നില തകരാറിലായ രാജാവ് അനുദിനം ദുർബലനായി. രാജപദവി ഉപയോഗിച്ച് കൂടുതൽ അധികാരം ഏറ്റെടുക്കാനും, ഭരണത്തിൽ ശ്രദ്ധിക്കാനും സ്റ്റ്രുവൻസെ രാജാവിനെ പ്രേരിപ്പിക്കുന്നു. രാജാവിന്റെ പ്രസംഗങ്ങൾ ഇപ്പോൾ എഴുതുന്നത് അയാളാണ്. അതിൽ തന്റെ ആശയങ്ങൾ ബോധപൂർവം ചേർക്കും. ഡെന്മാർക്കിൽ സാമൂഹ്യ മാറ്റത്തിന് അരങ്ങൊരുങ്ങി.
~
വർഷം 1770.
തുടക്കത്തിൽ അനിഷ്ടം പ്രകടിപ്പിച്ച കാരൊലൈൻ രാജ്ഞി പിന്നീട് സ്റ്റ്രുവൻസെയെ ഇഷ്ടപ്പെട്ടു തുടങ്ങി. പുരോഗമന ചിന്തകരായ അവർക്കിടയിൽ സമാനതകൾ ഏറെയുണ്ട്. ജീവിതം കൊണ്ട് വിലയേറിയ എന്തെങ്കിലും അവശേഷിപ്പിക്കണം. രാജ്ഞിയുടെ ബുദ്ധിപരമായ കഴിവുകൾക്ക് ചേർന്ന യഥാർത്ഥ തോഴനായി കൊട്ടാരം വൈദ്യൻ.അവർ കുതിരപ്പുറത്ത് ഗ്രാമങ്ങളിലേക്ക് യാത്ര പോകും. എവിടെയും ജന്മികളുടെ കീഴിൽ പീഢിതരായി കൊലപ്പെടുന്ന കർഷകർ, തൊഴിലാളികൾ, അടിമകൾ.

Man is born free and everywhere he is in chains.
കൊന്നാലും ആരും ചോദിക്കാനില്ല.സർവ്വത്ര അസമത്വം, അനീതി.സമ്പന്നരെ സഹായിക്കുന്ന രാജാധികാരവും നിയമനിർമാണവും. ഒരു മാറ്റം അനിവാര്യമെന്ന് അവർ കരുതി. അതിനിടയിൽ പ്രണയംവിടർന്നു, രഹസ്യ സമാഗമങ്ങൾ തുടങ്ങി, ഒരു പെൺകുഞ്ഞ് ജനിച്ചു. ദിനങ്ങൾ കടന്നു പോകുന്തോറും രാജ്യത്തിന്റെ അവസ്ഥയിൽ സ്റ്റ്റുവൻസെ ഖിന്നനായി. കടിഞ്ഞാൺ ഏറ്റെടുക്കാൻ ഇനി വൈകിക്കൂടാ! രാജാവിലുള്ള സ്വാധീനം വഴി അയാൾ പ്രിവി കൗൺസിൽ പിരിച്ചു വിട്ടു. ഇനിയെല്ലാ ഭരണമേധാവികളും നേരിട്ട് രാജാവിന് റിപ്പോർട്ട് ചെയ്യണം. മധ്യവർത്തിയായി കൊട്ടാരം വൈദ്യൻ. രാജാവ് ക്രിസ്റ്റ്യന്റെ മാനസിക വിഭ്രാന്തി വർധിച്ചതിനാൽ, ഫലത്തിൽ സ്റ്റ്റുവൻസെ ഡിഫാക്ടോ ലീഡർ. അധികാരം ഇപ്പോൾ മുഴുവനായും അയാളുടെ കയ്യിൽ. പിന്നീടുള്ള പതിമൂന്ന് മാസം സ്റ്റ്റുവൻസെ നടത്തിയ തേരോട്ടം ആധുനിക ചരിത്രത്തിലെ നാഴികക്കല്ലാണ്. 1069 കാബിനറ്റ് ഓർഡറുകൾ,
ദിവസത്തിൽ ശരാശരി മൂന്നെണ്ണം.

പ്രധാന പരിഷ്കാരങ്ങൾ:
1. കർഷക പീഢനവും അടിമത്തവും നിരോധിച്ചു.
2. പത്രങ്ങളുടെ സെൻസർഷിപ്പ് എടുത്തു കളഞ്ഞു.
3. പ്രഭുക്കൾക്കും ഉന്നത ഉദ്യോഗസ്ഥർക്കുമുള്ള
ആനുകൂല്യങ്ങൾ നിർത്തി.
4. അന്യായമായ നികുതി പിരിക്കൽ നിരോധിച്ചു.
5. കൊട്ടാരത്തിലെ ആഢ്യത്ത പെരുമാറ്റരീതികൾ നിരോധിച്ചു.
6. റോയൽ കോർട്ടിന്റെ സർവാധികാരവും
അനാവശ്യമായ അവധികളും റദ്ദാക്കി.
7. ഉൽപാദന ക്ഷമതയില്ലാത്ത നിർമാണം റദ്ദാക്കി.
8.ഡാനിഷ് കോളനികളിൽ അടിമത്തം നിരോധിച്ചു.
9.ചൂതാട്ടത്തിനും ആഢംബര കുതിരകൾക്കും നികുതി, പ്രഭുക്കൻമാരുടെ പദവികൾ റദ്ദാക്കി.
10. കൈക്കൂലിക്ക് കഠിനശിക്ഷ, നീതിന്യായ വ്യവസ്ഥയുടെ പരിഷ്കരണം.
11. കർഷകർക്ക് ഭൂമി തിരിച്ചു കൊടുത്തു.
ധാന്യവില നിയന്ത്രിക്കാൻ രാജ്യം നേരിട്ട് കൈകാര്യം ചെയ്യുന്ന ധാന്യശേഖരം.
12. സൈന്യത്തിന്റെ അംഗബലം കുറച്ച്,
പരിശീലനം കൂട്ടി.
13. സർവകലാശാലകൾക്ക് കൂടുതൽ പണം.
രാജ്യം നേരിട്ട് നടത്തുന്ന മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ.
14. മോഷണത്തിനുള്ള വധശിക്ഷ നിരോധിച്ചു.
15. സ്വാധീനമുള്ളവർ പൊതു സ്ഥാപനങ്ങളിലേക്ക് നേരിട്ട്
നിയമിക്കപ്പെടുന്നത് നിർത്തലാക്കി.
വൈദ്യൻ ലോകം കീഴ്മേൽ മറിച്ചു!
വിപ്ളവം വന്നു, പക്ഷേ അൽപ്പായുസ്സായിരുന്നു.

സ്വാഭാവികമായി വിമർശകരും ശത്രുക്കളുമുണ്ടായി. ജർമനിയിൽ ജനിച്ചു വളർന്ന വൈദ്യന് ഡെന്മാർക്കിന്റെ സമൂഹഘടന മനസിലാക്കാനാകില്ല എന്നവർ പറഞ്ഞു. കൊട്ടാരഭരണത്തിൽ ഭാഷ പ്രശ്നമായി. എതിരെ നിന്നവരെ സ്റ്റ്റുവൻസെ നിർദയം പിരിച്ചു വിട്ടു, പകരം വിശ്വസ്ഥരെ നിയമിച്ചു. അധികാരം നഷ്ടപ്പെട്ട പൗരപ്രമുഖരും, പിന്തുടർച്ച നഷ്ടപ്പെടുമെന്ന് ഭയന്ന രാജകുടുംബാംഗങ്ങളും വൈദ്യനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഇതിനകം, രാജ്ഞി കാരൊലൈനുമായുള്ള ബന്ധം പുറത്തറിഞ്ഞു. ഭർത്താവ് ക്രിസ്റ്റ്യൻ ക്ഷുഭിതനായി. പക്ഷേ രാജാവ് സുഹൃത്തിനെ ശിക്ഷിച്ചില്ല, പക്ഷേ സൗഹൃദം തകർന്നു. വൈദ്യന്റെ സഹായം നഷ്ടമായ രാജാവ് സ്വന്തം കുടുംബത്തിലെ അധികാര മോഹികളുടെ കരുവായി.
~
1772 ജനുവരി 17, കൊട്ടാരത്തിൽ കലാപം.
സ്റ്റ്റുവൻസെയും സുഹൃത്തുക്കളും രാജ്ഞികാരൊലൈനും അറസ്റ്റ് ചെയ്യപ്പെട്ടു.രാജ്യദ്രോഹത്തിന് അവരെ വിചാരണ ചെയ്തു, രാജ്ഞിയെ നാടുകടത്തി. ഏപ്രിൽ 18-ന് സ്റ്റ്രുവൻസെയെ പരസ്യമായി ശിരച്ഛേദം ചെയ്തു. മൃതദേഹം വെട്ടിമുറിച്ചു കുറ്റിയിൽ നാട്ടി കോപ്പൻഹേഗനിൽ പ്രദർശിപ്പിച്ചു. പരിഷ്കാരങ്ങൾ റദ്ദായി, നവലോകം ഒരൊറ്റ വർഷം കൊണ്ട് അസ്തമിച്ചു. എന്നാൽ റൂസ്സോയുടെ തീപ്പൊരിയാൽ ആളിപ്പടർന്ന സ്റ്റ്രുവൻസെ, ആർജ്ജവത്തിന്റെ തീജ്വാലകൾ യൂറോപ്പിൽ ഉടനീളം പടർത്തിയിട്ടാണ് മരണത്തെ പുൽകിയത്. വെറും 35 വർഷമാണ് അയാൾ ജീവിച്ചത്.

Advertisement

പന്ത്രണ്ട് വർഷത്തിനു ശേഷം കാരൊലൈൻ രാജ്ഞിയുടെ മകൻ ഫ്രെഡറിക് അർഹമായ കിരീടം തിരിച്ചു പിടിച്ച് യുവരാജാവായി, സ്റ്റ്രുവൻസെയുടെ പരിഷ്കാരങ്ങളിൽ ചിലത് തിരിച്ചു വന്നു. ജന്മിത്വം നിർത്തലാക്കി, കർഷകർക്ക് ഭൂമി തിരിച്ചു കിട്ടി. സ്വതന്ത്ര വ്യാപാരവും സാർവത്രിക വിദ്യാഭ്യാസവും രാജ്യത്ത് നടപ്പിലായി. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ദിനപത്രങ്ങളുടെ സെൻസർഷിപ്പിൽ ഇളവുകൾ. അഭിപ്രായ സ്വാതന്ത്ര്യം നിലവിൽ വന്നു. രാജ്യത്ത് ബൗദ്ധിക മേഖലയിൽ സുവർണകാലം പിറന്നു-സാഹിത്യവും ചിത്രകലയും ശിൽപകലയും വളർന്നു. ചിന്തകനായ സോറൻ കീർക്കെഗാദ്
(1813-1855), സാഹിത്യകാരൻ ഹാൻസ് ക്രിസ്റ്റ്യൻആൻഡേഴ്‌സൺ (1805-1875)- നവീനമായ ആശയങ്ങൾ അതിർത്തി കടന്നു സഞ്ചരിച്ചു. 1850-ൽ ഭരണഘടന, ആ ദശകത്തിൽ സ്വതന്ത്ര നീതിന്യായ വ്യവസ്ഥ, 1905-ൽ പൂർണ ജനാധിപത്യം. 135 വർഷം മുമ്പ് സ്റ്റ്രുവൻസെ കണ്ട സ്വപ്നം യാഥാർത്ഥ്യമായി.

റൂസ്സോയുടെ ആശയങ്ങളാൽ കർമനിരതനായ ഡാനിഷ് നായകൻ കൊല്ലപ്പെട്ട് പന്ത്രണ്ട് വർഷത്തിനു ശേഷമാണ് ഫ്രഞ്ച് വിപ്ളവം തുടങ്ങിയത്. പൂർണ ജനാധിപത്യത്തിലേക്ക് നടന്നു കയറാൻ രാജ്യം പിന്നെയും എൺപത് വർഷമെടുത്തു. ഒരേ നിറമുള്ള കൊളോണിയൽ യജമാനൻമാരിൽ നിന്നും മോചനം നേടാൻ ഐക്യനാടുകൾ സഞ്ചരിച്ച ദൂരം 24 വർഷം (അമേരിക്കൻ വിപ്ളവം, 1763-87). വിദേശനുകം കുടഞ്ഞെറിയാൻ ഇന്ത്യയ്ക്ക് വേണ്ടി വന്നത് 90 വർഷം (1857-1947), മംഗൾ പാണ്ഡെയിലൂടെ തുടങ്ങിയത് ഗാന്ധിയിലൂടെ പൂർത്തിയായി.

വിപ്ളവം ഉണ്ടാകുന്നത് ഒരു ദിവസം കൊണ്ടല്ല,അടിയുറച്ചു പോയ സാമൂഹ്യ സംവിധാനങ്ങളേയും ചിന്തകളേയുംപൊളിച്ചെഴുതി, നിലനിൽക്കുന്ന ജനാധിപത്യം കൊണ്ടുവരാൻ നീണ്ടകാലമെടുക്കും. പക്ഷേ ആശയങ്ങളുടെ തീപ്പൊരി വിതറാൻ,ധീരതയോടെ ആദ്യ ചുവടു വയ്ക്കാൻ, ഒരാൾ വേണം. ജൊഹാൻ ഫ്രീഡ്റിക് സ്റ്റ്രുവൻസെ-സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീവിശ്വമൂല്യങ്ങളുടെ പതാക യൂറോപ്പിൽ ചങ്കുറപ്പോടെ ആദ്യമായി പാറിച്ചത് ആ കൊട്ടാരം വൈദ്യനാണ്. ഇന്ന് യൂറോപ്പിലെ ക്ഷേമരാഷ്ട്രങ്ങളിൽ പ്രമുഖമാണ് ഡെന്മാർക്ക്.സോഷ്യലിസത്തിന്റെ മൂല്യങ്ങൾ ഉൾക്കൊണ്ട മുതലാളിത്ത രാജ്യം. സമ്പന്നർ നൽകുന്ന വൻനികുതി സാമൂഹ്യ സുരക്ഷയ്ക്ക് ഉതകുന്നു.ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവ് കുറയുന്നു. അവസാനം ചിരിച്ചത് വൈദ്യനായിരുന്നു.

Painting: Christian’s court by Kristian Zahrlmann

Advertisement

 720 total views,  16 views today

Continue Reading
Advertisement
Comments
Advertisement
Entertainment3 hours ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment3 hours ago

തന്നെ ലേഡി മോഹൻലാൽ എന്ന് ചിലർ വിശേഷിപ്പിച്ചിട്ടുണ്ടെന്നു ലക്ഷ്മിപ്രിയ

Entertainment5 hours ago

സംവിധായകൻ തേവലക്കര ചെല്ലപ്പൻ എന്ന ദുരന്തനായകൻ

controversy6 hours ago

‘കടുവ’യെയും ‘ഒറ്റക്കൊമ്പനെ’യും നിലംതൊടിയിക്കില്ലെന്ന് യഥാർത്ഥ കടുവാക്കുന്നേൽ കുറുവച്ചന്റെ ശപഥം

Entertainment6 hours ago

കീർത്തിക്ക് അഭിനയത്തിൽ കഴിവുണ്ട് എന്നുള്ള കാര്യം ഞങ്ങൾക്ക് അവളുടെ ചെറുപ്പത്തിൽ തന്നെ മനസ്സിലായിരുന്നു

Entertainment6 hours ago

ഏഷ്യയിൽ ഇന്റർനെറ്റിൽ ഏറ്റവുംകൂടുതൽ സെർച്ച് ചെയ്തതിനുള്ള പട്ടം ഈ ഇന്ത്യൻ നടിയുടെ പേരിൽ

Entertainment7 hours ago

അതെല്ലാം അരുൺ വെഞ്ഞാറമൂട്‌ സൃഷ്ടിച്ച കലാരൂപങ്ങളായിരുന്നുവെന്ന് വിശ്വസിക്കാൻ നമ്മൾ പ്രയാസപ്പെട്ടേക്കും

Entertainment7 hours ago

ഓസ്കാർ അക്കാദമിയിൽ അംഗമാകാൻ നടൻ സൂര്യക്ക് ക്ഷണം

controversy9 hours ago

“പ്രസംഗിയ്ക്കുന്ന എഴുത്തുകാരിയുടെ സാരിയ്ക്കിടയിലേയ്ക്ക് മൊബൈല്‍ പിടിച്ച കഥയെഴുത്തുകാരനുണ്ട്”, എഴുത്തുകാരി ഇന്ദുമേനോന്റെ കുറിപ്പ്

Entertainment9 hours ago

സാരിയിൽ ഗ്ലാമറസായി അനശ്വര രാജന്റെ പുതിയ ചിത്രങ്ങൾ

Entertainment10 hours ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment10 hours ago

ഒരു ‘ക്ലബ് ‘ ആയ അമ്മയിൽ അംഗത്വം വേണ്ട, അംഗത്വഫീസ് തിരിച്ചുതരണം

controversy1 month ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX3 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX2 days ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment1 week ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

Entertainment1 month ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

SEX2 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

SEX2 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Business1 month ago

സമ്പത്തും സൗഭാഗ്യവുമുണ്ടായിട്ടും വ്യവസായിയായ രത്തൻ ടാറ്റ എന്തുകൊണ്ട് വിഹാഹംകഴിച്ചില്ല ? അതിനു പിന്നിലെ കഥ

Featured3 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

Entertainment2 months ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment3 hours ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment10 hours ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment2 days ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Entertainment2 days ago

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

Featured2 days ago

സൗബിൻ ഞെട്ടിക്കുന്നു, ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment3 days ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment4 days ago

ദുൽഖർ സൽമാൻ നായകനായ ‘സീത രാമം’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

നമ്മുടെ ചില സെലിബ്രിറ്റികൾ എത്രമാത്രം കഷ്ടപ്പെടുന്നു ഇംഗ്ലീഷ് പറയാൻ…

Comedy4 days ago

മലയാളം വാർത്താ വായനയിലെ ഒരു കൂട്ടം ചിരി കാഴ്ചകൾ

Entertainment4 days ago

മാധ്യമപ്രവർത്തകരെ കണ്ടു ഷൈൻ ടോം ചാക്കോ ഓടിത്തള്ളി – വീഡിയോ

Entertainment5 days ago

നമ്പി നാരായണനായി ആർ.മാധവൻ ‘റോക്കറ്റ്റി : ദി നമ്പി ഇഫക്റ്റ്’ ന്യൂ ട്രെയിലർ

Entertainment5 days ago

രൺബീർ കപൂർ നായകനായ ‘Shamshera’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.

Advertisement
Translate »