അങ്ങനെ അലി അക്ബർ “അലി അക്ബറായി!”

0
142

കുറത്തിയാടൻ പ്രദീപ് എഴുതുന്നു

അങ്ങനെ അലി അക്ബർ “അലി അക്ബറായി!”

പ്രധാനമന്ത്രി പുറത്തിറക്കിയ ഇന്ത്യൻ രക്തസാക്ഷികളുടെ പട്ടികയിൽ വാരിയംകുന്നനും ആലി മുസ്ലിയാരും.Dictionary of Martyrs: India’s Freedom Struggle (1857-1947), Volume 5 എന്ന പുസ്തകത്തിലാണ് ബി.ജെ.പി ഹിന്ദു വിരുദ്ധനെന്നാക്ഷേപിച്ച വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലി മുസ്ലിയാരുടെയും പേരുകൾ ഉൾപ്പെട്ടത്.ബ്രിട്ടീഷ് വിരുദ്ധപ്പോരാളികളും സാഹചര്യവശാൽ ഇന്ത്യൻ സ്വാതന്ത്ര്യപ്പോരാളികളുമാണ് ഇരുവരും എന്ന് ചരിത്രം പഠിക്കുന്ന ഏവർക്കും അറിവുള്ളതാണ്. നിർഭാഗ്യവശാൽ സ്വാതന്ത്ര്യസമരവുമായി പുലബന്ധം പോലുമില്ലാതിരിക്കുകയും സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽ ഇന്ത്യക്കാർക്കെതിരെ ചാരപ്പണി ചെയ്ത പാരമ്പര്യവുമുള്ള ഹിന്ദു കക്ഷികൾക്ക് വാരിയംകുന്നനെ പോലൊരു മുസ്ലീമിനെ ഇന്ത്യൻ ജനനായകനാക്കുന്നതിലുള്ള വിരോധം അതിഭയങ്കരമാണ്.

കേരളത്തിലെ ഹിന്ദുക്കൾക്ക് അതസഹ്യമായതിനെ തുടർന്നാണ് ഹാജിയുടെ പേരിൽ ഒരു സിനിമ പുറത്തിറങ്ങുന്നതിൽ പോലും അസഹിഷ്ണുത കാട്ടിയത്.പക്ഷേ ഭരിക്കുന്നത് ബി.ജെ.പി. ആണെങ്കിൽ പോലും ചരിത്രത്തോട് മുഖം തിരിക്കാൻ മോദിയുടെ സർക്കാരിന് കഴിഞ്ഞില്ല എന്നത് ആശാവഹമാണ്.അപ്പോൾ വാരിയംകുന്നനെതിരെ പോസ്റ്ററൊട്ടിച്ചു നടന്നവർ ആരായി? ശശിയായി. (വാചകം അലി അക്ബറുടേതാണ്.)പുസ്തകം ഇറക്കിയതാരാണ്? കേന്ദ്ര സാംസ്കാരിക വകുപ്പ്.എന്നാണിറക്കിയത്? 2019 മാർച്ച് 7 ന്.വാരിയംകുന്നൻ സിനിമയുമായി ബന്ധപ്പെട്ട് വിവാദമുണ്ടായതെന്നാണ്? 2020 ജൂൺ മാസത്തിൽ.അപ്പോൾ പിന്നെ ബി.ജെ.പി. ഭരിക്കുന്ന ഇന്ത്യാമഹാരാജ്യത്തിൻ്റെ സർക്കാർ നിലപാടെങ്കിലും കണ്ടു വേണ്ടേ അലി അക്ബറേ സമരം ചെയ്യാൻ?
എന്തായാലും ശശിയായി സ്വയം പ്രഖ്യാപിക്കും മുൻപ് ഒരാവൃത്തി കൂടി ചിന്തിക്കുന്നത് നല്ലതാണ്.ശശി എന്ന പേരിനു പകരം താങ്കൾക്കു ചേരുന്നത് അലി അക്ബറെന്നു തന്നെയാണ്. വെറുതേ ശശി എന്ന മനോഹരമായ പേരിനെ താങ്കളോടു ചേർത്തു മലിനമാക്കേണ്ടല്ലോ.അപ്പോൾ താങ്കളാരായി ? അലി അക്ബറായി !