അക്കിനേനി നാഗാർജുന എന്ന നാഗാർജുന തെലുങ്ക്, ഹിന്ദി, തമിഴ് ചലച്ചിത്ര രംഗത്തു പ്രവർത്തിക്കുന്ന നടനാണ്. അദ്ദേഹം തെലുങ്കിലെ സൂപ്പര്താരങ്ങളിൽ ഒരാളാണ്. തെലുങ്കിലെ തന്നെ നടനായിരുന്ന അക്കിനേനി നാഗേശ്വര റാവുവിന്റെ മകനാണ് നാഗാർജുന. നാഗാർജുന രണ്ട് പ്രാവശ്യം വിവാഹം ചെയ്തിട്ടുണ്ട്. അവസാനമായി വിവാഹം ചെയ്തത് നടിയായ അമലയെയാണ്. രണ്ട് മക്കളുണ്ട്. നാഗാർജുനയുടെ ആദ്യ ചിത്രം 1986 ലെ വിക്രം ആണ്. ഇത് ഹീറോ എന്ന ഹിന്ദി ചിത്രത്തിന്റെ പുനർ നിർമ്മാണമായിരുന്നു. പക്ഷേ ശ്രദ്ധേയമായ ഒരു ചിത്രം ശ്രീദേവി നായികയായി അഭിനയിച്ച അഖരി പോരാട്ടം എന്ന ചിത്രമാണ്.

ഒരുകാലത്ത് പല നടിമാരും ഏറെ ആഗ്രഹിച്ച ഒരു കാര്യമാണ് നാഗാർജുനക്കൊപ്പം അഭിനയിക്കുക എന്നത്. എന്നാൽ നടനൊപ്പം അഭിനയിക്കാൻ ഒട്ടും താല്പര്യമില്ലാത്ത ഒരു നടിയുണ്ടായിരുന്നുആ നടിയുടെ അനുഭവങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.നാഗാർജുനയുടെ കൂടെ ഒട്ടും താല്പര്യമില്ലാതെ അഭിനയിച്ചത് മലയാളികളുടെ കൂടെ പ്രിയപ്പെട്ട നടിയായ നദിയാ മൊയ്തുവാണ്.. നാഗാര്ര‍ജ്ജുന ഇരട്ട വേഷത്തിൽ എത്തിയ ചിത്രത്തിൽ രണ്ട് നായികമാരിൽ ഒരാളായി എത്താനിരുന്നത് നദിയാ മൊയ്തു ആയിരുന്നു. എന്നാൽ രമ്യ കൃഷ്ണനെയും ലാവണ്യ ത്രിപാടിയുമാണ് ആ ചിത്രത്തിൽ എത്തിയത് അതിനു കാരണം നദിയാ മൊയ്തു ഈ ചിത്രം ഉപേക്ഷിച്ചതായിരുന്നു.

ചിത്രത്തിന്റെ മുഴുവൻ കഥയും കേട്ട ശേഷം നാഗാർജുനയുടെ കഥാപാത്രത്തിന്റെ പോലെയുള്ള ഒരു ശീലം കാരണം അവര് ഈ കഥാപാത്രത്തെ വേണ്ടെന്നു വയ്ക്കുകയായിരുന്നു ചെയ്തത്.. രമ്യ കൃഷ്ണയുടെ റോളിലേക്ക് ആയിരുന്നു അണിയറ പ്രവർത്തകർ നദിയയെ സെലക്ട് ചെയ്തത്.

സിനിമയുടെ കഥ കേട്ട് നദിയ മൊയ്തു ഇന്റിമേസി രംഗങ്ങൾ കൂടുതലുണ്ട് എന്ന മനസ്സിലാക്കുകയും ആ കഥാപാത്രം ചെയ്യാൻ ബുദ്ധിമുട്ടുണ്ട് എന്ന് പറയുകയും ചെയ്തു. നാഗാർജുനെ കെട്ടിപ്പിടിക്കുന്നത് അടക്കമുള്ള രംഗങ്ങൾ ചെയ്യാൻ ബുദ്ധിമുട്ടാണ് എന്നായിരുന്നു നദിയെ പറഞ്ഞത്.

മാത്രമല്ല തന്റെ അരയിൽ കെട്ടിപ്പിടിക്കാൻ ആർക്കും അനുവാദമില്ല എന്നും അത് തനിക്ക് ഇഷ്ടമല്ല എന്നും നദിയ തുറന്നു പറഞ്ഞു. അങ്ങനെ ഈ ചിത്രത്തിൽ അഭിനയിക്കാൻ സാധിക്കില്ല എന്ന് തുറന്നു പറഞ്ഞതിനുശേഷം ആണ് നടി രമ്യ കൃഷ്ണ ഈ കഥാപാത്രത്തിലേക്ക് എത്തുന്നത്. ലഭിച്ച കഥാപാത്രത്തെ വളരെ മികച്ച രീതിയിൽ തന്നെ രമ്യ കൃഷ്ണ അവതരിപ്പിക്കുകയും ചെയ്തു വിജയം നേടുകയും രമ്യയുടെയും നാഗാർജുനയുടെയും കോമ്പിനേഷൻ രംഗങ്ങൾ ചർച്ച നേടുകയും ചെയ്തിരുന്നു.

മലയാളത്തിലും തമിഴിലും ആയിരുന്നു നദിയ മൊയ്തുവിന്റെ പ്രവർത്തന മേഖല. ഏതാനും തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള നദിയ മലയാള ചലച്ചിത്രമായ നോക്കെത്താ ദൂരത്തു കണ്ണും നട്ട് (1984) എന്ന ചിത്രത്തിലൂടെ മോഹൻലാലിനും പത്മിനിക്കും ഒപ്പം അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിലെ അഭിനയം മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് (മലയാളം) നേടിക്കൊടുത്തു. 1985 ൽ ഈ ചിത്രം പൂവേ പൂചൂടവാ എന്ന പേരിൽ തമിഴിൽ പുനർഃനിർമ്മിച്ചതോടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. 1988-ൽ വിവാഹശേഷം, അമേരിക്കയിലും പിന്നീട് യു.കെ.യിലുമായി ഭർത്താവ് ഷിരീഷ് ഗോഡ്ബോലെയ്ക്കും രണ്ട് പെൺമക്കൾക്കുമൊപ്പം ജീവിതം നയിച്ച അവർ 2007-ൽ ഇന്ത്യയിലേക്ക് മടങ്ങി.

എം. കുമരൻ s/o മഹാലക്ഷ്മി എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്തേയ്ക്കു തിരിച്ചെത്തുകയും ജയം രവിയുടെ അമ്മയുടെ വേഷം അവതരിപ്പിച്ചതിന്റെപേരിൽ നിരൂപക പ്രശംസയും ലഭിച്ചു.2008 ൽ അവർ അരോക്യ മിൽക്ക്, തംഗമൈൽ ജ്വല്ലറി എന്നിവയുടെ ബ്രാൻഡ് അംബാസഡറായി കരാർ ഒപ്പുവച്ചു. ജയ ടിവിയിൽ നടി ഖുഷ്ബുവിന് പകരമായി ജാക്ക്പോട്ട് എന്ന പ്രശസ്തമായ ടെലിവിഷൻ ഷോ നാദിയ അവതരിപ്പിക്കുന്നു.2013 ൽ തെലുങ്കു ചിത്രമായ മിർച്ചിയിലെ നടൻ പ്രഭാസിന്റെ അമ്മയെന്ന നിലയിലും അട്ടാരിന്റിക്കി ദാരെഡിയിൽ ധാർഷ്ട്യക്കാരിയായി അമ്മായിയുടെ വേഷത്തിലും അഭിനയിച്ച അവർക്ക് രണ്ട് വേഷങ്ങൾക്കും നിരൂപക പ്രശംസ ലഭിച്ചിരുന്നു. 2013 ൽ അട്ടാരിന്റികി ദാരെഡിയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള നന്ദി അവാർഡ് ലഭിച്ചു.നിലവിൽ കുടുംബത്തോടൊപ്പം മുംബൈയിലാണ് താമസം

You May Also Like

രണ്ടു ധ്രുവങ്ങളിലുള്ള അഭിപ്രായ രൂപീകരണങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന ഒരു സിനിമയാണ് “ഐ കിൽഡ് ബാപ്പു”

Vani Jayate ഇന്ന് ഒക്ടോബർ 2. ലോകം മുഴുവൻ മഹാത്മാഗാന്ധിയെ ഓർമ്മിക്കുന്ന ദിനം. ഇന്നേ ദിവസം…

ശക്തമായ അടിത്തറ ഇല്ലാത്ത തിരക്കഥ സിനിമയെ നശിപ്പിച്ചു എന്ന് തന്നെ പറയേണ്ടി വരും

Cobra – first report Faisal K Abu സിനിമയിൽ പോസിറ്റീവ് ആയി തോന്നിയത് –…

നിങ്ങളുടെ സുഹൃത്ത് നിങ്ങളുടെ പ്രണയം തകർത്തത് നിങ്ങളോടുള്ള പ്രണയം കൊണ്ടെന്നറിഞ്ഞാൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും ?

Chaithanya നിങ്ങൾ ഒരു പ്രണയ ബന്ധത്തിലാണെന്ന് കരുതൂ. ഈ പ്രണയത്തെക്കുറിച്ച് അറിവുള്ള നിങ്ങളുടെ ഒരു സുഹൃത്ത്…

സോമന്റെ ‘കാതിപ്പൂട’, മാമുക്കോയയും, ശങ്കരാടിയും ഇന്നസെന്റും ഒന്നും ഇല്ലെന്ന് തിരിച്ചറിയുന്ന തരത്തിലാണ് പുതിയ നടന്മാരുടെ പ്രകടനം

സോമന്റെ കാതിപ്പൂട… Vani Jayate പ്രകൃതി, ജൈവം.. എന്നൊക്കെ പേരിട്ട് റിഗ്രസീവ് ആയ പല അജണ്ടകളും…