ഹൃദയാരോഗ്യത്തിന് ഹെൽത്തി ഡയറ്റ്

0
505

ഹൃദയാരോഗ്യത്തിന് ഹെൽത്തി ഡയറ്റ്

ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കണമെങ്കിൽ ഊർജസ്വലമായ വ്യായാമ പദ്ധതികൾക്കൊപ്പം ആരോഗ്യകരമായ ഭക്ഷണ ക്രമങ്ങളും പിന്തുടരണം. ഹെൽത്തി ഡയറ്റ് എന്നാൽ പൊതുവേ ഊർജമൂല്യം കുറഞ്ഞതും കുറഞ്ഞ അളവിൽ പൂരിത കൊഴുപ്പുകളും കൊളസ്ട്രോളും അടങ്ങിയതാണ്. ഒപ്പം വിറ്റാമിനുകളും ധാതുക്കളും മറ്റു പോഷക ഘടകങ്ങളും ആവശ്യമായ അളവിൽ ഉൾപ്പെടുത്തണം.

എന്ത് കഴിക്കണം

വിവിധ തരത്തിലുള്ള പച്ചക്കറികളും പഴവർഗങ്ങളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. മധുരം കൂടുതലുള്ള പഴങ്ങളും അന്നജം കൂടുതലായി അടങ്ങിയ പച്ചക്കറികളും കിഴങ്ങുകളും കുറച്ച് മതി. വേവിച്ചും പച്ചയായും സാലഡ് രൂപത്തിലും സ്മൂത്തി രൂപത്തിലും കഴിക്കാം. എന്നാൽ ഇവയ്ക്കൊപ്പം ഉപ്പു കൂടുതലായി അടങ്ങിയ സോസുകൾ, പഞ്ചസാര സിറപ്പുകൾ എന്നിവ ഒഴിവാക്കണം.

ഭക്ഷ്യനാരുകൾ ധാരാളമടങ്ങിയ തവിടോടുകൂടിയ ധാന്യങ്ങൾ പ്രധാന ആഹാരത്തിനായി ഉപയോഗിക്കാം. മാംസവും മീനും തൊലിയും കൊഴുപ്പു നീക്കി ഉപയോഗിക്കാം. എണ്ണയുടെ ഉപയോഗം കുറയ്ക്കണം. വനസ്പതി പോലെയുള്ള കൃത്രിമ കൊഴുപ്പുകൾ ഉപയോഗിക്കരുത്. മാർക്കറ്റിൽ പ്രചാരത്തിലുള്ള പാനീയങ്ങൾ ഒഴിവാക്കണം. കഴിക്കുന്ന ഭക്ഷണം അമിതമാവാതിരിക്കാൻ ശ്രദ്ധിക്കണം.