ഡയറ്റ് പെപ്സി സീറോ കലോറി പാനീയമാണ്. യഥാർത്ഥത്തിൽ സീറോ കലോറി ഭക്ഷണം ഉണ്ടോ ?

അറിവ് തേടുന്ന പാവം പ്രവാസി

കലോറി എന്ന് പറയുന്നത് ഊർജ്ജത്തിന്റെ യൂണിറ്റാണ്. കലോറി എന്ന യൂണിറ്റ് ഉപയോഗിച്ചാണു ഭക്ഷണസാധനങ്ങളിലെ ഊർജ്ജം പൊതുവേ അളക്കുന്നത്. ഒരു ഗ്രാം വെള്ളത്തിന്റെ ചൂട് ഒരു ഡിഗ്രി സെൽഷ്യൽസ് ഉയർത്താൻ ആവശ്യമായ താപോർജ്ജമാണു ഒരു കലോറി (cal). ഭക്ഷണത്തിൽ നിന്നും ശരീരത്തിനു ലഭിക്കുന്ന ഊർജ്ജത്തിന്റെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റാണ് കലോറി. നാം ഉപയോഗിച്ച് തീർക്കുന്ന കലോറിയേക്കാൾ കൂടുതൽ കലോറി ആഹാരത്തിലൂടെ ഉള്ളിലെത്തിയാൽ അതു ശരീരഭാരം വർധിപ്പിക്കും.

ഒട്ടും തന്നെ കലോറി ഊർജ്ജം ഇല്ലാത്ത ഭക്ഷണ പദാർത്ഥങ്ങളെയാണു സീറോ കലോറി ഭക്ഷണം അല്ലെങ്കിൽ സീറോ കലോറി പാനീയം എന്ന് പറയുന്നത്. എന്നാൽ കൃത്രിമമായ മധുരം ചേർത്തുണ്ടാക്കുന്ന കൃത്രിമ പാനീയങ്ങൾ അല്ലാത്ത സീറോ കാലോറി ഭക്ഷണങ്ങൾ നിലവിൽ ഇല്ല എന്നതാണ് യഥാർത്ഥ്യം. കലോറി തീരെ കുറഞ്ഞ പഴങ്ങളും , പച്ചക്കറികളും ആണു സീറോ കലോറി ഡയറ്റ് അല്ലെങ്കിൽ ലോ കലോറി ഡയറ്റിൽ കഴിക്കുന്നത്.

You May Also Like

നീല്‍ ആംസ്‌ട്രോങ്ങിന്റെ വിസര്‍ജ്യം ചന്ദ്രനില്‍ നിന്നും തിരിച്ചെടുക്കണമെന്ന് നാസ വാശിപിടി ക്കുന്നതെന്തുകൊണ്ട് ?

ചന്ദ്രനില്‍ ജീവന് നിലനില്‍ക്കാനുള്ള സാധ്യത ഉണ്ടോ എന്ന് അറിയാനായി നാസ തിരയുന്നത് ആ കവറുകളാണ്. അന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കെട്ടിപ്പൊതിഞ്ഞ് വെച്ച അതേ വിസര്‍ജ്ജന പൊതികള്‍.

എന്താണ് “എറിഞ്ഞടി “?

എന്താണ് “എറിഞ്ഞടി “?⭐ അറിവ് തേടുന്ന പാവം പ്രവാസി ????നൂറു കൊല്ലം മുൻപ് വരെ ഉയർന്ന…

മാനം നിറയെ സാറ്റലൈറ്റ് ശിശുക്കള്‍

മാനം നിറയെ സാറ്റലൈറ്റ് ശിശുക്കള്‍ സാബു ജോസ് കൃത്രിമ ഉപഗ്രഹങ്ങളില്ലാത്ത ഒരു ലോകത്തേക്കുറിച്ച് ഇന്ന് ചിന്തിക്കാന്‍…

ഇന്ത്യയുടെ ലിറ്റിൽ ഇംഗ്ലണ്ട് എന്നറിയപ്പെടുന്ന സ്ഥലം ഏത് ?

ഇന്ത്യയുടെ ലിറ്റിൽ ഇംഗ്ലണ്ട് അറിവ് തേടുന്ന പാവം പ്രവാസി കടല്‍കടന്ന് ഇന്ത്യയിലെത്തിയ ബ്രിട്ടീഷുകാർ കണ്ടെത്തിയ അവരുടെ…