കുഴിമന്തിയും , ബിരിയാണിയും തമ്മിലുള്ള വ്യത്യാസം എന്താണ് ?

അറിവ് തേടുന്ന പാവം പ്രവാസി

രണ്ടും ഒരേ കുടുംബത്തിൽ പെട്ടതാണ്- ബിരിയാണി മുഗൾ ചരിത്രവുമായി ബന്ധപ്പെട്ടു വരുമ്പോൾ കുഴിമന്തി യമൻ എന്ന രാജ്യത്തു നിന്നും വരുന്നു. രണ്ടും തമ്മിലുള്ള വ്യത്യാസങ്ങൾ നോക്കാം.

⚡ബിരിയാണി- പ്രധാനമായും കറി ഉണ്ടാക്കി യിട്ട് പകുതി വെന്തതോ , മുഴുവൻ വെന്തതോ ആയ ചോറ് ഇട്ടു വീണ്ടും അടച്ചു വേവിക്കുന്നു (ദം).മസാലകൾ വളരെ പ്രധാനമാണ്. നെയ്യ്, ബട്ടർ, എണ്ണ എന്നിവ ഉയർന്ന തോതിൽ ചേർക്കുന്നു.വിവിധ ഭൂ പ്രദേശങ്ങൾ അനുസരിച്ചു രുചിയിലും , ഉപയോഗിക്കുന്ന അരിയിലും വ്യത്യാസങ്ങൾ . തലശ്ശേരിയിൽ ജീരകശാല, നോർത്ത് ഇന്ത്യയിൽ ബസ്മതി തുടങ്ങിയവ ഉദാഹരണങ്ങൾ .വറുത്തത്, പൊരിച്ചത് എന്നൊക്കെ അർത്ഥമുള്ള “ബെറ്യാൻ” (بریان) എന്ന പേർഷ്യൻ വാക്കിൽ നിന്നാണ് “ബിരിയാണി” എന്ന പേരു ലഭിച്ചത്.

⚡ മന്തി – മിഡ്ൽ ഈസ്റ്റിൽ നിന്നാണ് മന്തിയുടെ ഉത്ഭവം.തറയിൽ ഒരു കുഴിയുണ്ടാക്കി അതിൽ മണൽ നിറച്ചു കനലിട്ടു ഒരു പാത്രത്തിൽ ചോറും , വേവിക്കേണ്ട ഇറച്ചിയും കൂടി ഇറക്കി വെച്ച് വേവിച്ചെടുക്കുന്ന രീതിയാണ് മന്തിയു ടേത്. അധികം മസാലകൾ ഒന്നുമില്ലാതെ, വേവുന്ന ഇറച്ചിയുടെ നീരിറങ്ങി ചോറിൽ കലർന്ന് ഉണ്ടാകുന്ന രുചിയുടെ കൂടെ കനൽ എരിയുന്ന ചെറിയ പുക ചുവ കൂടി ചേരുമ്പോൾ അസാധ്യ രുചിയാണ് കുഴി മന്തിക്ക്.അധികം എണ്ണയോ , മസാലകളോ ഇല്ലാതെ ശരിയായ രീതിയിൽ ഉണ്ടാക്കിയാൽ ആരോഗ്യകരം എന്ന് പറയാവുന്ന ഒരു വിഭവമാണ് കുഴിമന്തി . ആട്ടിറച്ചിയോ , കോഴിയിറച്ചിയോ ഉപയോഗിച്ച് ഉണ്ടാക്കുന്ന ബിരിയാണിയുടെ ഒരു ചെറുപതി പ്പാണിത് എന്ന് പറയാം.

വാൽ കഷ്ണം

പാത്രത്തിന്റെ വക്കുകളിൽ മൈദ മാവ് കുഴച്ച് വെച്ച് അടപ്പു കൊണ്ട് അടച്ച് അടിയിലും , മുകളിലും തീക്കനൽ ഇടുന്നതിനെയാണ് ദം ഇടൽ എന്ന് പറയുന്നത്. ബിരിയാണിക്ക് രുചി കൂടുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്.

You May Also Like

ഒരു നിധിവേട്ടയിൽ മാതാപിതാക്കളെ സഹായിക്കാനാൻ ഉത്തരാഘണ്ഡിലെ ചില ഗ്രാമങ്ങളിൽ സ്കൂൾ തുറന്നാലും കുട്ടികൾ ആദ്യ ആഴ്ചകളിൽ സ്കൂളിലേക്ക് പോകാറില്ല, എന്താണാ നിധി ?

Sujith Kumar (സോഷ്യൽ മീഡിയ പോസ്റ്റ് ) ജൂലായ് മാസത്തിൽ ആണ്‌ ഉത്തരേന്ത്യയിൽ വേനലവധി കഴിഞ്ഞ്…

വാർദ്ധക്യത്തിലും ചെറുപ്പം നിലനിർത്താൻ ദിവസവും 5 ജ്യൂസ് കുടിക്കുക

വാർദ്ധക്യത്തിലും ചെറുപ്പം നിലനിർത്താൻ ദിവസവും 5 ജ്യൂസ് കുടിക്കുക പലരും ചെറുപ്പത്തിൽ തന്നെ വൃദ്ധരാകുന്നു. ഇതിന്…

മസാല ചായയുടെ സുഗന്ധം ലോകമെമ്പാടും പരന്ന് 2-ാം സ്ഥാനം കരസ്ഥമാക്കി, ഇന്ത്യക്കാർക്ക് അഭിമാനിക്കാം, ഇതെങ്ങനെയാണ് ഉണ്ടാക്കുന്നത് ?

എല്ലാ ദിവസവും ‘മസാല ചായ’ നമ്മെ സന്തോഷിപ്പിക്കുന്നു. ഈ മസാല ചായ ഇപ്പോൾ ലോകത്തിലെ ഏറ്റവും…

ശൈത്യകാലത്ത് വരണ്ട ചർമ്മം ഒഴിവാക്കാൻ, ഈ എണ്ണ പരീക്ഷിക്കൂ !

മഞ്ഞുകാലത്ത് ചർമസംരക്ഷണത്തിന് എത്ര മുൻകരുതലുകൾ എടുത്താലും ചർമം വരണ്ടതാകും. രാവിലെ വെയിലാണെങ്കിൽ പോലും, വൈകുന്നേരത്തെ തണുത്ത…