വ്യത്യസ്തമായ ട്രാഫിക് നിയമങ്ങള്‍ ഉള്ള സ്ഥലങ്ങൾ ഏതെല്ലാം ?
അറിവ് തേടുന്ന പാവം പ്രവാസി
👉യാത്ര പോകുമ്പോൾ സ്വകാര്യവാഹനം ഉപയോഗിക്കാന്‍ ഇഷ്ടമുള്ള സഞ്ചാരികള്‍ക്ക് പലപ്പോഴും തലവേദനയുണ്ടാക്കുന്ന ഒരു കാര്യമാണ് ഓരോ സ്ഥലത്തെയും വ്യത്യസ്തമായ ട്രാഫിക് നിയമങ്ങള്‍. രാജ്യങ്ങള്‍ മാറുന്നതനുസരിച്ച്, ഗതാഗത നിയമങ്ങള്‍ക്കും മാറ്റം വരും. വഴികളെപ്പോലെ തന്നെ, കുരുക്കേറിയ നിയമങ്ങള്‍ ഉള്ള ഒട്ടനവധി ഇടങ്ങളുണ്ട്. യാത്ര തുടങ്ങും മുന്‍പേ അതാതിടങ്ങളിലെ ട്രാഫിക് നിയമങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അത്തരത്തിലുള്ള ചില രാജ്യങ്ങളിലെ നിയമങ്ങളെക്കുറിച്ച് അറിഞ്ഞോളൂ.
✨ തായ്‌ലാന്‍ഡ്:തായ്‌ലാന്‍ഡിനെ സംബന്ധിച്ചിടത്തോളം വളരെ ലളിതവും അതെ സമയം തന്നെ കര്‍ശനവുമായ ഗതാഗത നിയമങ്ങളാണ് നിലനില്‍ക്കുന്നത്. പുരുഷനായാലും , സ്ത്രീയായാലും വാഹനമോടിക്കുമ്പോള്‍ വസ്ത്രം ധരിച്ചിരിക്കണം എന്നാണു ഇവിടുത്തെ നിയമം. കാറുകൾ, ബസുകൾ മുതലായവയ്ക്കും തുക്-തുക് ക്യാബുകള്‍ക്കും ഇത് ബാധകമാണ്.
✨ ദക്ഷിണാഫ്രിക്ക:ദക്ഷിണാഫ്രിക്കയില്‍ അഞ്ചില്‍ ഒരാള്‍ക്ക് മാത്രമാണ് കാര്‍ ഉള്ളത് എന്നാണു കണക്ക്. കന്നുകാലികളെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടു കർശനമായ നിയമങ്ങൾ ഇവിടെയുണ്ട്. കുതിര, കഴുത, കോവർകഴുത, ആട്, ആട്, പന്നി, ഒട്ടകപ്പക്ഷി എന്നിവയെ കണ്ടാല്‍ വണ്ടി നിര്‍ത്തണം എന്നാണ് ഇവിടുത്തെ ചട്ടം. നിയമം ലംഘിക്കുന്നവരില്‍ നിന്നും $500 വരെ പിഴ ഈടാക്കും.
✨ജപ്പാന്‍:വാഹനമോടിക്കുമ്പോൾ കാൽനടയാത്രക്കാര്‍ക്ക് മേല്‍ വെള്ളം തെറിപ്പിക്കുന്നത് നിയമവിരുദ്ധമാണ് ജപ്പാനിൽ. ചുഴലിക്കാറ്റുകൾ മൂലം റോഡുകളില്‍ വെള്ളം കെട്ടി നില്‍ക്കുന്ന ജൂണ്‍ മാസത്തില്‍ ഈ നിയമം കൂടുതല്‍ കര്‍ശനമാക്കും. വാഹനത്തില്‍ യാത്ര ചെയ്യുന്ന നിയമപരമായ പ്രായമുള്ളതും ,ഡ്രൈവര്‍ അല്ലാത്തതുമായ ആര്‍ക്കും മദ്യപിക്കാനും ഇവിടെ നിയമം മൂലം അനുവാദമുണ്ട്.
✨ഫിലിപ്പൈന്‍സ്:ആഴ്ചയിലെ എല്ലാ ദിനങ്ങളിലും എല്ലാ പ്രദേശങ്ങളിലും വാഹനമോടിച്ച് പോകാന്‍ മനിലയില്‍ അനുവാദമില്ല. ദിവസത്തെയും ലൈസൻസ് പ്ലേറ്റിലെ അവസാന അക്കത്തെയും അടിസ്ഥാനമാക്കി ഡ്രൈവിങ് അനുവദനീയമായ പ്രദേശങ്ങളില്‍ മാറ്റം വരും. പാരീസിലെ ചില പ്രദേശങ്ങളിലും ഇതേപോലെയുള്ള നിയമമുണ്ടെങ്കിലും ചുഴലിക്കാറ്റ് മൂലമുള്ള വെള്ളപ്പൊക്കം ഇടയ്ക്കിടെ ഉണ്ടാകുന്നതിനാല്‍ മനിലയില്‍ സുരക്ഷാനടപടിയായി നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാണ്.
✨യു എസ്:
⚡മൊണ്ടാനയിൽ ആടുകളെ വാഹനത്തില്‍ കയറ്റി കൊണ്ടുപോകുന്നത് നിയമവിരുദ്ധമാണ്.
⚡ആളുകൾ കണ്ണടച്ച് വാഹനമോടിക്കുന്നത് നിയമവിരുദ്ധമാണ് എന്ന് അലബാമയിലെ നിയമം പറയുന്നു!
⚡മറ്റു വാഹനങ്ങളെ കടന്നു പോകും മുമ്പ് നിര്‍ബന്ധമായും ഹോണ്‍ മുഴക്കണം എന്നാണ് ന്യൂജേഴ്സിയിലെ ട്രാഫിക് നിയമം പറയുന്നത്.
✨ റഷ്യ:വൃത്തിയില്ലാത്ത കാര്‍ ഓടിക്കുന്നവരില്‍ നിന്നും $55 വരെ പിഴ ഈടാക്കുന്ന രാജ്യമാണ് റഷ്യ. അകത്താണോ പുറത്താണോ വൃത്തികേട് ഉള്ളത് എന്നത് വിഷയമല്ല. തണുപ്പുകാലങ്ങളില്‍ ലൈസൻസ് പ്ലേറ്റുകൾ വൃത്തിയായി കാണുന്നതിനു വേണ്ടിയാണ് ആദ്യകാലങ്ങളില്‍ ഇത്തരമൊരു നിയമം ഉണ്ടാക്കപ്പെട്ടത്. വീടിനു പുറത്ത് വാഹനങ്ങള്‍ കഴുകുന്നത് ഇവിടെ നിയമവിരുദ്ധമായി കണക്കാക്കപ്പെടുന്നു.
✨ ജര്‍മനി :ഹൈസ്പീഡ് റോഡുകളില്‍ അത്യാവശ്യത്തിനല്ലാതെ വാഹനങ്ങള്‍ നിര്‍ത്തുന്നത് കുറ്റകരമാണ് ജര്‍മനിയിൽ. ഡ്രൈവറുടെ അശ്രദ്ധ മൂലം വാഹനത്തില്‍ ഇന്ധനം തീര്‍ന്നു വഴിയിലെവിടെയെങ്കിലും വണ്ടി നിര്‍ത്തിയിടുന്നതും പിഴ ഈടാക്കാവുന്ന കുറ്റമാണ്.