എന്തിനാണ് വീടുകളിലെ വയറിങ്ങിൽ വലിപ്പം കൂടുതലുള്ള പവർ സോക്കറ്റും വലിപ്പം കുറഞ്ഞ സോക്കറ്റും ഉപയോഗിച്ചിരിക്കുന്നത് ?

അറിവ് തേടുന്ന പാവം പ്രവാസി

രണ്ടു ബിന്ദുക്കൾ അല്ലെങ്കിൽ രണ്ടു വയറുകൾ തമ്മിൽ ഒരു വ്യത്യാസം ഉള്ളതു കൊണ്ടാണ് വൈദ്യതി ഒഴുകുന്നത്. ഇലക്‌ട്രിസിറ്റിയുടെ കാര്യത്തിൽ ചാർജിൽ ആണ് വ്യത്യാസം, പോസിറ്റീവ് ചാർജിൽ നിന്നും നെഗറ്റീവിലേക് ഒഴുക്കുന്നു. ഇലക്‌ട്രിസിറ്റിയുടെ കാര്യത്തിൽ ചാർജ് വ്യത്യാസം വോൾടേജിൽ പറയുന്നു. അപ്പോൾ “വോൾടേജ് എന്നാൽ രണ്ടു പോയിന്റുകൾ തമ്മിലുള്ള പൊട്ടൻഷ്യൽ ഡിഫറെൻസ് ആണ്”. 230 വോൾട് എന്ന് പറയുമ്പോൾ ന്യൂട്രൽ വയറും ഫേസ് വയറും തമ്മിലുള്ള പൊട്ടൻഷ്യൽ ഡിഫറെൻസ് ആണ് 230 വോൾട് .പോസിറ്റീവ് വയറും നെഗറ്റീവ് വയറും വെറുതെ വെച്ചിരുന്നാൽ വൈദ്യോതി പ്രവഹിക്കുന്നില്ല അവ തമ്മിൽ നേരിട്ടോ അല്ലെങ്കിൽ എന്തെങ്കിലും ഉപകരണങ്ങൾ വഴിയോ ബന്ധിപ്പിച്ചാൽ മാത്രെമേ വൈദ്യോതി ഒഴുകുകയുള്ളു.

പോസിറ്റീവിൽ നിന്നും നെഗറ്റീവിലേക്കുള്ള ഈ ഒഴുക്കിനെയാണ് കറന്റ് എന്ന് പറയുന്നത്. ഈ ഒഴുക്കിനെ (കറന്റിനെ) ആംപിയറിൽ ആണ് പറയുന്നത്.ഓരോ സൈസ് വയറിനും അതിലൂടെ ഒഴുകാവുന്ന കറന്റിന് ഒരു പരിധിയുണ്ട്. ഓരോ ഇലക്ട്രിക് ഉപകരണങ്ങളും വ്യത്യസ്ത കറന്റ് റേറ്റിംഗിലായിരിക്കും പ്രവർത്തിക്കുന്നത്. നമ്മൾ ഉപയോഗിക്കുന്ന ഇലക്ട്രിക്ക് ഉപകരണങ്ങളിൽ കൂടുതൽ ഉപകരണങ്ങളും(ഫാൻ, ബൾബ്, ടി വി, മൊബൈൽ ചാർജർ , മ്യൂസിക് സിസ്റ്റം etc ) 6 ആംപിയർ താഴെ കറന്റ് മതിയാകും അതുകൊണ്ടാണ് വലിപ്പം കുറഞ്ഞ 6 ആംപിയർ പ്ളഗ് സോക്കറ്റ് ഔട്ട്ലെറ്റുകൾ കൂടുതലായി ഉപയോഗിക്കുന്നത്.

800 വാറ്റ്‌സോ അതിനു താഴെയുള്ള ഉപകരണങ്ങളോ ഇത്തരം പ്ളഗ് പോയിന്റുകളിൽ കണക്ട് ചെയ്യാവുന്നതാണ്. വയറിങ്ങിൽ ഈ പോയിന്റുകളിലേക് കണക്ട് ചെയ്തിരിക്കുന്ന വയറുകൾക്കും, ഈ പ്ളഗ് പോയിന്റുകൾക്കും താങ്ങാനാവുന്ന പരമാവധി കറന്റ് ഏകദേശം 6 ആംപിയർ ആയിരിക്കും.കൂടുതൽ കറന്റ് ആവശ്യമുള്ള ഇൻഡക്ഷൻ കുക്കർ, AC , മോട്ടോർ തുടങ്ങിയ ഉപകരണങ്ങൾക്കു കണക്ട് ചെയ്യുന്നതിന് 16A ആംപിയർ പവർ പ്ളഗ് സോക്കറ്റ് ഔട്ട്ലെറ്റുകൾ ആണുപയോഗി ക്കുന്നതു. ഇത്തരം സോക്കറ്റുകൾക്കും അതിലേക് കണക്ട് ചെയ്തിരിക്കുന്ന വയറുകൾക്കും 16 ആംപിയർ കറന്റ് വരെ താങ്ങാൻ കഴിവുള്ളവയാണ്.

ഇത്തരം സോക്കറ്റ്റുകളിൽ കുറഞ്ഞ കറന്റ് ഉപയോഗിക്കുന്ന ഉപകരണങ്ങളും കണക്ട് ചെയ്യാം. എന്നാൽ പിന്നെ എല്ലാ സ്വിച്ചികളും സോക്കറ്റുകളും പവർ സോക്കറ്റ് ആക്കിയാൽ പോരെ എന്ന് സംശയം വരാം.അങ്ങനെ ആകുമ്പോൾ എല്ലാ ടൈപ്പ് ഉപകരണങ്ങളും കണക്ട് ചെയ്യലോ?. എന്നാൽ എല്ലാം പവർ സോക്കറ്റ്റാക്കുമ്പോൾ ചെലവ് വളരെ കൂടുന്നു.

6 ആംപിയർ പ്ളഗ് പോയിന്റിൽ , സ്വിച്ചുകൾക്കും , പ്ളഗ് പോയിന്റുകൾക്കും , അതിലേക് കണക്ഷൻ കൊടുത്തിരിക്കുന്ന വയറുകൾക്കും താങ്ങാനാവുന്ന പരമാവധി കറന്റ് 6 ആംപിയർ ആണ് . അതുകൊണ്ടുതന്നെ അതിൽ കൂടുതൽ ആംപിയർ കറന്റ് ആവശ്യമുള്ള ഉപകരണങ്ങൾ ഈ പോയിന്റുകളിൽ കണക്ട് ചെയ്താൽ ഈ ഉപകരണം അത് പ്രവർത്തിപ്പിക്കാനാവശ്യമായ കറന്റ് ഈ പോയിന്റുകളിൽ നിന്നും വലിച്ചെടു ക്കാൻ ശ്രമിക്കും അതിന്റെ ഫലമായി ഇവയിലൂടെ കൂടുതൽ കറന്റ് ഒഴുകുകയും ഇതിലെ സ്വിച്ചികളും , പ്ളഗ് പോയിന്റുകളും വയറുകളും ചൂടായി ഉരുകി ഷോർട് സർക്യൂട്ടാ കുകയും ചെയ്യും.

You May Also Like

പിതാവ് ജൂതൻ ആയിട്ടും ഹിറ്റ്‌ലർ ജൂതരെ വെറുത്തത് എന്തിന്റെ പേരിലായിരുന്നു ?

പിതാവ് ജൂതൻ ആയിട്ടും ഹിറ്റ്‌ലർ ജൂതരെ വെറുത്തത് എന്തിന്റെ പേരിലായിരുന്നു ? അറിവ് തേടുന്ന പാവം…

ഇതാണ് ലോകത്തിൽ ആദ്യമായി ഒരു ഇ-മെയിലിനൊപ്പം അറ്റാച്ച്മെന്റായി അയച്ച ചിത്രം

Multipurpose Internet Mail Extension (MIME) എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇ – മെയിലിനൊപ്പം ചിത്രങ്ങൾ, വീഡിയോകൾ, ഗ്രാഫിക്സുകൾ, ശബ്ദങ്ങൾ തുടങ്ങിയ മൾട്ടി മീഡിയകൾ അറ്റാച്ച് ചെയ്ത് അയക്കുന്നത്.

സംഭവബഹുലമായ ആദ്യത്തെ ബഹിരാകാശ നടത്തത്തിന്‍റെ വിവരണം

“A Spatially oscillatory electromagnetic field at rest” ഐന്‍സ്റ്റയിന്‍റെ വാക്കുകളാണ്. ഒരു പ്രകാശരശ്മിയോടൊപ്പം സഞ്ചരിക്കാന്‍ കഴിഞ്ഞാല്‍ അതാണത്രെ നിങ്ങള്‍ക്ക് കാണാനാവുക.

പുരുഷന്മാരുടെ ഷർട്ടുകളിൽ വലതുവശത്തും സ്ത്രീകളുടെ ഷർട്ടുകളിൽ ഇടതുവശത്തുമായി ബട്ടണുകൾ കൊടുത്തിരിക്കുന്നതെന്തുകൊണ്ട് ?

പുരുഷന്മാരുടെ ഷർട്ടുകളിൽ വലതുവശത്തും സ്ത്രീകളുടെ ഷർട്ടുകളിൽ ഇടതുവശത്തുമായി ബട്ടണുകൾ കൊടുത്തിരിക്കുന്നതെന്തുകൊണ്ട് ? അറിവ് തേടുന്ന പാവം…