ബാക്ക് ഫ്ലിപ്പ് ചെയ്യുന്നതിനിടെ കന്നഡ നടൻ ദിഗന്ത് മഞ്ചാലെയ്ക്ക് ഗുരുതരമായ പരിക്ക് സംഭവിച്ചു.. ഭാര്യയും അഭിനേത്രിയുമായ അയ്ന്ദ്രിത റേയുമൊത്ത് അവധിയാഘോഷിക്കാൻ ഗോവയിലെത്തിയപ്പോഴാണ് അപകടം സംഭവിച്ചത് . ഉടൻ തന്നെ താരത്തെ വിമാനമാർഗം ബെംഗളൂരുവിലേക്ക് മാറ്റി. ഇപ്പോൾ മണിപ്പാല്‍ ആശുപത്രിയിലാണ് താരം. താരം പെട്ടെന്ന് തന്നെ സുഖം പ്രാപിക്കാന്‍ മെഡിക്കല്‍ സംഘം എല്ലാ ശ്രദ്ധയും നല്‍കുന്നതായും ആശുപത്രി അധികൃതര്‍ പത്രക്കുറിപ്പിലൂടെ പറഞ്ഞു. ദിഗന്ത്‌ിനെ ചികിത്സിക്കുന്നത് പ്രശസ്ത സ്പൈന്‍ സര്‍ജന്‍ ഡോ. വിദ്യാധര എസിന് കീഴിലുള്ള ഡോക്ടർമാരാണ് .
ദിഗന്തിന് സുഷുമ്‌നാ നാഡിക്കും കഴുത്തിനും പരുക്കേറ്റതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബാക് ഫ്ലിപ്പ് ചെയ്യുന്നതിനിടെ ആണ് അപകടം സംഭവിച്ചത്. മുപ്പതോളം ചിത്രങ്ങളിൽ വേഷമിട്ട താരത്തിന് സാഹസികമായ വിനോദങ്ങളിൽ വളരെ താത്പര്യമുണ്ട്. ഗാലിപത 2 ആണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം.