പൃഥ്വിരാജിനെ സമ്മതിക്കണം, മൂട്ടിലിട്ടു കത്തിച്ചതുപോലെയാണ് അദ്ദേഹത്തിന്റെ പിന്നിൽ ബോംബ് പൊട്ടിച്ചത്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
22 SHARES
263 VIEWS

പൃഥ്വിരാജിന്റെ ജനഗണമന എന്ന സിനിമയുടെ ട്രെയിലറിൽ കാണിച്ച ബോംബ് സ്ഫോടനം യഥാർത്ഥത്തിൽ ഉള്ളതെന്ന് സംവിധായകൻ ഡിജോ ജോസ് ആന്റണി. പൃഥ്വിയെ പോലെ അഭിനയത്തിൽ ഇത്രയും ആത്മാർത്ഥയുള്ള ഒരു നടനെ കണ്ടിട്ടില്ലെന്നും മൂട്ടിലിട്ടു കത്തിച്ചതുപോലെയാണ് അദ്ദേഹത്തിന്റെ പിന്നിൽ ബോംബ് പൊട്ടിച്ചതെന്നും ഡിജോ പറഞ്ഞു. പൃഥ്വിരാജ് വളരെ കൂളായി ആ രംഗം അഭിനയിച്ചു എന്നും ഡിജോ പറഞ്ഞു. കൊച്ചി ലുലുമാളിൽ നടന്ന പ്രൊമോഷൻ പരിപാടിക്കിടെ ആണ് ഡിജോ ഇക്കാര്യം പറഞ്ഞത്.

ഡിജോയുടെ വാക്കുകൾ ഇങ്ങനെ – “ജനഗണമനയുടെ ട്രെയിലർ കണ്ടപ്പോൾ നിങ്ങൾ ശ്രദ്ധിച്ചോ എന്നെനിക്കറിയില്ല, അതിൽ തന്നെ തുടങ്ങാം. അവസാനം കണ്ട ആ സ്ഫോടനം യഥാർഥത്തിൽ ചെയ്തതാണ്. ഒരു സിംഗിൾ ഷോട്ടിൽ എടുത്തതാണ് ആ രംഗം. അതിന് ഞാൻ ആദ്യം നന്ദി പറയുന്നത് രാജുവിനോടാണ്. മൂട്ടിലിട്ട് കത്തിക്കുക എന്ന് പറയില്ലേ, അതുപോലെ കത്തിച്ചതാണ് അത്. രാജുവിന്റെ തൊട്ടു ബാക്കിൽ ഇട്ടാണ് ബോംബ് പൊട്ടിച്ചത്. ശരിക്കും ഞാൻ ഉൾപ്പടെ അണിയറപ്രവർത്തകരെല്ലാം വളരെ ടെൻഷനിലായിരുന്നു. ന്നൊന്നര വർഷം ഒരു കോംപ്രമൈസും ചെയ്യാതെ ഷൂട്ട് ചെയ്തിട്ടാണ് ഏപ്രിൽ 28 ന് ജനഗണമന നിങ്ങളുടെ മുന്നിലേക്ക് എത്താൻ പോകുന്നത്. ഏറ്റവും ആദ്യം ഞാൻ നന്ദി പറയുന്നത് മാജിക് ഫ്രെയിംസിനോടും പൃഥ്വിരാജ് പ്രൊഡക്‌ഷനോടുമാണ്. ഇവർ രണ്ടുപേരും ചേർന്നാണ് ഈ സിനിമ നിർമിച്ചത്.” ഡിജോ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആദ്യരാത്രി ബലപ്രയോഗത്തിലൂടെ ലൈംഗിക വേഴ്ച നടത്തുന്നതാണ് പുരുഷലക്ഷണം എന്നൊരു തെറ്റിദ്ധാരണ സമൂഹത്തില്‍ നിലവിലുണ്ട്.

ഡോ. അരുണ്‍ ബി. നായര്‍ അസിസ്റ്റന്റ് പ്രൊഫസര്‍, സൈക്യാട്രി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാതിലിന്റെ ട്രെയ്‌ലർ

സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന “വാതില്‍ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ