Dikshith Suresh

“വരാം ഞാൻ നിനക്കായൊരിക്കൽ നീയുള്ള ലോകങ്ങളിൽ…”
“Ranjin Raj” ഒരുക്കിവച്ച, വേർപാടിൽ പ്രണയം ചേർത്തുവച്ച പാട്ടിനു പൂർണത കൈവരണമെങ്കിൽ “ജോസഫ്” എന്ന റിട്ടയേർഡ് പോലീസുകാരന്റെ ആ കണ്ണുകളും, ജീവിതത്തിനു അർത്ഥമില്ലാതായപ്പോൾ താൻ സ്നേഹിക്കാൻ മറന്ന ശരീരവും അനിവാര്യമാണ്. May be an image of 6 people, beard and textഅതില്ലാത്ത പക്ഷം ആ കഥ പോലും വിവശമായേനെ.
പറഞ്ഞു വന്നത് അതാണ്. ജീവിതം അർത്ഥശൂന്യമായപ്പോൾ സ്നേഹിക്കാൻ മറന്നുപോയ തന്റെ ശരീരം. വരുംകാല രാത്രികളിലെ ബോധശൂന്യമായ ഉറക്കത്തിനു മദ്യത്തിൽ ആശ്രയം കാണുന്ന ഒരുവന്റെ ശരീരത്തിനു കൂടിയാണ് “Joju George”എന്ന നടൻ ജന്മം കൊടുത്തത്.

May be an image of 1 person, beard and textബാക്കിയുള്ള സങ്കടങ്ങളും നിഗൂഢതകളും ആ കണ്ണുകളിലും കാണിച്ചു തന്നു. ഭാര്യയുടെ ഡെലിവറി കഴിഞ്ഞെത്തുന്ന, അങ്ങേയറ്റം സന്തോഷവാനായ പോലീസുകാരനിൽനിന്നും തികച്ചും അകലെയായി മാറി, കൈ മടക്കിവയ്ക്കാതെ ചുളിവുവീണ ഷർട്ടും, മുണ്ടും രോഗാവസ്ഥയിലേക്ക് വഴുതിവീഴാൻ പോണെന്നു, കാണുന്ന ഏതൊരാൾക്കും സംശയം തോന്നുന്ന ശരീരത്തെ മറച്ചു പിടിക്കുമ്പോൾ അവിടം പിറവിയെടുത്തത് മലയാളത്തിലെ ക്ലാസ്സിക്കുകളിൽ ഒന്നാണ്.

May be an image of 2 people, outdoors and text that says "I've been running around astheir hunting dog for 0 years. I I'll be okay."തന്റെ പഴയ റിവോൾവർ സുഹൃത്തിന്റെ കൈയിൽ വച്ചുകൊടുക്കുന്ന ജോസഫും,
തന്റെ കയ്യിൽനിന്നു അറിയാതെ പൊട്ടിയ തോക്കും പിടിച്ചു നിൽക്കുന്ന “മിനി സാറും”. ഒരു ഡയലോഗ് പോലും ഇല്ലാതെ നിൽക്കുന്ന “മിനി” ചിരി പരത്തുകയും, “ജോസഫ്” ഉള്ളിൽ നീറ്റലുണ്ടാക്കുകയും ചെയുന്നു. മിനി എന്ന പോലീസുകാരന്റെ കണ്ണിൽ കണ്ട നിഷ്കളങ്കത നിറഞ്ഞ നിസ്സഹായത ആയിരുന്നില്ലല്ലോ “ജോസഫിൽ” നിറഞ്ഞിരുന്നത്. ആയതിനാൽ ‘സാറിന്റെ പേര് മിനി എന്നാണല്ലേ’ എന്നു പറഞ്ഞു ചിരിച്ച ചേച്ചിമാരുടെ കൂടെ നമ്മൾ ഓരോരുത്തരും ചിരിച്ചു.

A.S.I മണിയൻ ഇവരിൽ നിന്നും വീണ്ടും വ്യത്യസ്തനാകുന്നു. തന്നിൽ അടിച്ചേൽപ്പിക്കുന്ന കാര്യങ്ങളിൽ നിസ്സഹായനായി മനുഷ്യത്വം നോക്കാതെ നടപടിയെടുക്കേണ്ടി വരുന്ന പോലീസുകാരന്റെ കണ്ണുകൾ “ജോജു” കൃത്യമായി നമ്മളിൽ എത്തിക്കുന്നു. കഥാന്ത്യത്തിൽ തന്റെ ഏറ്റവും വലിയ സ്വപ്നവും തകർന്നു വീഴുന്നത് നോക്കിനിൽക്കാനാവാത്ത അയാൾ ജീവിതം അവസാനിപ്പിക്കുന്നു. ജീവിതം കൈവിട്ടുപോയ അയാൾ മദ്യത്തിൽ ആശ്രയം കണ്ടെത്തുമ്പോളും “ജോസഫ്” എന്ന പോലീസുകാരനിൽനിന്നും തികച്ചും വേറിട്ടു നിൽക്കുന്നു.

May be an image of 6 people and people standingചെറിയ കാലയളവുകളിൽ ചെയ്ത മൂന്നു പോലീസ് വേഷങ്ങളിലും ഒരു സാമ്യതയും കൊണ്ടുവരാത്ത “ജോജു ജോർജ് ” എന്ന നടൻ, തന്റെ ശരീരവും കൂടെ ആ കഥാപാത്രങ്ങളിൽ ലയിപ്പിച്ചിരിക്കുന്നു. “ജോസഫിലും” “മണിയനിലും” അതു കൂടുതൽ പ്രകടമായെന്നു തോന്നുന്നു.

“Body shaming” എന്ന തികച്ചും ഹീനമായ പ്രവൃത്തികൾകൊണ്ട് അവയെ ഒരുകാലത്തും താഴ്ത്തിക്കെട്ടാൻ സാധിക്കുന്നതല്ല. കാരണം ആ ശരീരം കൊണ്ട് മാത്രം അനശ്വരമാക്കിയ കഥാപാത്രങ്ങൾ വരാനിരിക്കുന്ന ഒരായിരംപേർക്കുള്ള പ്രചോദനമാകുന്നു. ഒരിക്കൽ ഭാര്യയായിരുന്ന, തന്നെക്കാളേറെ സ്നേഹിച്ച അവളുടെ നെറ്റിയിൽ അന്ത്യചുംബനം നൽകുന്ന അയാളെയും, ആ കണ്ണുകളെയും നമ്മൾ ഓരോരുത്തരും ഇന്നും ഓർക്കുന്നത് അതുകൊണ്ടാണ്.

You May Also Like

സെക്കന്റ്‌ ഹാന്‍ഡ്‌ ഐഫോണ്‍ വാങ്ങുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍

മറ്റു ഫോണുകളെക്കാള്‍ ഐഫോണ്‍ ഈട് നില്‍ക്കും എന്നത് മാത്രമല്ല ഇതിന്റെ പ്രത്യേകത മറിച്ചു മറ്റു ഫോണുകളെ അപേക്ഷിച്ച് ഓരോ 2 വര്‍ഷത്തിലും ഐഫോണ്‍ അപ്ഡേറ്റുകളും ലഭ്യമാകും

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Madhu Kannanchira രചനയും സംവിധാനവും നിർവ്വഹിച്ച ഷോർട്ട് മൂവിയാണ് പറങ്ങോടൻ. ശീതൾ ക്രിയേഷൻസിന്റെ ബാനറിൽ Salim…

ട്രെയിനില്‍ നിന്നും എഫ് എം സ്റ്റുഡിയോയിലേക്ക്, പിന്നെ സിനിമയിലേക്ക് – ഒരു മൌത്ത് ഓര്‍ഗന്‍ വായനക്കാരന്റെ അത്ഭുതകഥ..

ട്രെയിനിനുള്ളില്‍ ഒരു മൌത്ത് ഓര്‍ഗന്‍ ഉപയോഗിച്ച് സംഗീത വിരുന്നു കാഴ്ചവെച്ച് ഉപജീവന മാര്‍ഗ്ഗം കണ്ടെത്തിയിരുന്ന ബോസ്സ് എന്ന കലാകാരന്‍റെ ജീവിതം മാറുകയാണ്.

ഈ സീറ്റ് നിങ്ങളുടെതാ…?

ഇന്നലെ രാത്രിയില്‍ തീവണ്ടിയില്‍ ടിക്കറ്റ് കിട്ടിയത് രണ്ട് ബര്‍ത്തുള്ള എസി കോച്ചില്‍ ആയിരുന്നു. ഇവിടെ ഓടുന്ന എസി കോച്ചുകള്‍ പഴഞ്ചനാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ കാഷ്വാലിറ്റികളെക്കാള്‍ കഷ്ടമാണ് പലതും. എന്‍റെ E ടിക്കറ്റില്‍ കുറിച്ചിരിക്കുന്ന കിടക്കപ്പലകയുടെ നമ്പര്‍ 15. പതിനഞ്ചില്‍ ഞാന്‍ ചെല്ലുമ്പോള്‍ അതില്‍ മദ്ധ്യവയസ്സുള്ള പാന്‍റ് ഉം ഷര്‍ട്ടും ധരിച്ച ഒരാള്‍ സങ്കടത്തോടെ ഇരിക്കുന്നു. തൊട്ടുമുന്നിലെ 13 ല്‍ കുറച്ചുകൂടി മദ്ധ്യവയയസ്സു കഴിഞ്ഞ മുണ്ടും ഷര്‍ട്ടും ധരിച്ച മറ്റൊരാള്‍ പകുതി ചുരുണ്ട് കിടക്കുന്നു. ഞാന്‍ ബാഗ് വെച്ചതും പാന്റ് ധാരി വിഷമത്തോടെ ചോദിച്ചു. ഈ സീറ്റ് നിങ്ങളുടെതാ…?