ഡിൽഡോ ചരിത്രം, വളരെ വലിയ ഒരു ചരിത്രം ആണ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
114 SHARES
1366 VIEWS

ഡിൽഡോ ചരിത്രം

അജോ ജോർജ്

(വളരെ വലിയ ഒരു ചരിത്രം ആണ്.. അതിനാൽ ചുരുക്കി ആണ് എഴുതിയട്ടുള്ളത്..)
ഈ ഒരു കാലഘട്ടത്തിൽ എല്ലാവരും കേട്ടിട്ടുള്ള ഒരു വാക്കായിരിക്കും ഡിൽഡോ..ഇനി ഇത് എന്താണ്‌ എന്ന് അറിയാത്തവർക്ക് വേണ്ടി ഒരു ചെറു വിവരണം..

ലൈംഗികസംതൃപ്തിക്കായി കൃത്രിമമാർഗങ്ങൾ തേടുന്നതിൽ സ്ത്രീപുരുഷഭേദമില്ല. പുരുഷനു മരുന്നുകളോടും മറ്റും താൽപര്യം ഏറിനിൽക്കുമ്പോൾ സെക്സ് ടോയ്കളുടെ ഉപയോഗത്തിൽ മുൻപന്തിയിൽ സ്ത്രീകളാണ്. പുരുഷ ലിംഗത്തിന്റെ അകൃതിയിലുള്ള ഒരു സെക്സ് ടോയ് ആണ് ഡിൽഡോ. ഇന്ന് ഇത് ഉപയോഗിക്കുന്ന സ്ത്രീകൾ ധാരാളം ആണ്. എന്നാൽ ഏതിനും ഒരു ചരിത്രം ഉള്ള പോലെ ഈ ഡിൽഡോക്കും ഉണ്ട് ഒരു വലിയ ചരിത്രം. ആ ചരിത്രത്തെ കുറിച്ചാണ് ഈ പോസ്റ്റ്‌. പുതിയ പുതിയ കണ്ടുപിടുത്തങ്ങൾ മനുഷ്യന് എന്നും ഹരം തന്നെ ആണ്. അത് എന്ത് തന്നെ ആയാലും.. അതിലൂടെ ആണ് ചരിത്രം സൃഷ്ടിക്ക പ്പെടുന്നത്. അങ്ങിനെ എങ്കിൽ എന്ത് കൊണ്ട് ഈ ഡിൽഡോക്ക് ഒരു ചരിത്രം ഉണ്ടായിക്കൂടാ. പക്ഷെ ആ ചരിത്രം ചികഞ്ഞപ്പോൾ ഞാൻ ഒന്ന് ഞെട്ടി എന്നത് സത്യം തന്നെ ആണ്.

ഡിൽഡോ കഥ പറഞ്ഞു തുടങ്ങുക ആണെങ്കിൽ 28000 വർഷം മുന്നേ ഉള്ളത് പറഞ്ഞു തുടങ്ങേണ്ടി വരും..ആ ഒരു ഡിൽഡോ കണ്ടു പിടിച്ചത് ഓസ്ട്രേലിയയിൽ നിന്നും ആണ്. അന്ന് മുതലേ ഇവ പ്രചാരത്തിൽ ഉണ്ട്. ഈജിപ്റ്റിൽ നിന്നും ഡിൽഡോ അരയിൽ കെട്ടി നിൽക്കുന്ന സ്ത്രീകളുടെ ചിത്രങ്ങൾ ലഭിച്ചിട്ടുണ്ട്. കേട്ട് കേൾവി എന്തെന്നാൽ ക്ലിയോപാട്ര വ്യത്യസ്ത രീതിയിൽ ഉള്ള ഡിൽഡോകൾ നിർമ്മിച്ചിരുന്നു എന്ന് പറയപ്പെടുന്നു.. ചുരക്ക ( gourd ) തുരന്നു അതിനുള്ളിൽ തേനീച്ചക്കളെ നിറച്ചു ഭദ്രം ആയി അടച്ചു ഡിൽഡോ ഉണ്ടാക്കിയിരുന്നു എന്ന് പറയപ്പെടുന്നു.. തേനീച്ചക്കളെ നിറക്കുന്നത് വൈബ്രേഷന് വേണ്ടി ആണ് . അതിലൂടെ രതിസുഖം കൂടും. നമ്മുടെ മോഡേൺ വൈബറേറ്ററുകളുടെ ആദിമരൂപം ആവാം അത്.ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ഡിൽഡോകളും അതിനെ കുറിച്ചുള്ള എഴുത്തും അധികാരികമായി തന്നെ ലഭിച്ചിട്ടുണ്ട്..സമ്പന്നർ തങ്ങളുടെ ഡിൽഡോകൾ സ്വർണ്ണത്തിലും വെള്ളിയിലും നിർമ്മിച്ചിരുന്നു എന്നും പറയപ്പെടുന്നു.

പഴയ ഗ്രീസ് നിവാസികളും ഡിൽഡോകൾ ഉപയോഗിച്ചതിനും നിർമ്മിച്ചതിനും തെളിവുണ്ട്..അവർ ഡിൽഡോകൾ നിർമ്മിച്ചിരുന്നത് പോളിഷ്ഡ് ലെതറിൽ ആയിരുന്നു.. അന്ന് കാലത്ത് അവിടെ ഒലിവ് ഓയിൽ സുലഭം ആയിരുന്നത് കൊണ്ട് ലൂബ്രികേറ്റ് ചെയ്യാൻ അവർ അതാണ് ഉപയോഗിച്ചിരുന്നത്..പുരുഷന്മാർ ദൂര യാത്ര പോകുമ്പോൾ ഭാര്യമാർക്ക് ഇത് സമ്മാനിച്ചിട്ടാണ് പോകുന്നത്.. ലൈംഗികബന്ധം നടക്കാതെ ഇരുന്നാൽ സ്ത്രീകൾ ഒരു ഭ്രാന്തമായ അവസ്ഥയിൽ എത്തും എന്നും അവർ വിശ്വസിക്കുന്നു.റോമാക്കാർക്കിടയിൽ സ്ത്രീകളുടെ രതിമൂർച്ച കൃഷിയുടെ ദൈവത്തിനുള്ള സമ്മാനം ആയി കരുതപ്പെട്ടിരുന്നു..അതുകൊണ്ട് അവർക്കിടയിൽ ലിംഗത്തിന്റെയും യോനിയുടെയും പടങ്ങൾ സാധാരണം ആയിരുന്നു.

ചൈനക്കാരും ഈ കാര്യത്തിൽ മോശം ആയിരുന്നില്ല..വളരെ മിനുസ്സമുള്ള തടിയിലും ആനകൊമ്പിലും ആണ് അവർ ഡിൽഡോകൾ നിർമ്മിച്ചിരുന്നത്.. പുനർജൻമ്മത്തിൽ വിശ്വസിച്ചിരുന്ന അവർ തങ്ങളുടെ മൃതദ്ദേഹത്തിനൊപ്പം ഇതും സൂക്ഷിക്കാൻ ആവിശ്യപ്പെട്ടിരുന്നു എന്നും പറയപ്പെടുന്നു.പതിനേഴാം നൂറ്റാണ്ടിനും പതിനെട്ടാം നൂറ്റാണ്ടിനും ഇടയിൽ ജപ്പാനിൽ രജിക്കപ്പെട്ട ‘Shunga’ എന്ന ജപ്പാൻ കാമസൂത്ര പുസ്തകത്തിൽ അന്ന് കാലത്തെ സ്ത്രീകൾ കാളയുടെ കൊമ്പ് മിനുസ്സപ്പെടുത്തി ഉണ്ടാക്കിയ ഡിൽഡോകളെ കുറിച്ചു പറയുന്നുണ്ട്.. ഇവർ കൂടുതലും കല്ലുകൾ.. മൃഗങ്ങളുടെ കൊമ്പുകൾ.. ആമയുടെ പുറംതോടു എന്നിവ കൊണ്ടാണ് നിർമ്മിച്ചിരുന്നത്..
..
പതിനേഴാം നൂറ്റാണ്ടോടെ ഇറ്റലിയിൽ ഡിൽഡോകൾ സർവ്വസാധാരണം ആയി എന്ന് പറയപ്പെടുന്നു.. പതിനെട്ടാം നൂറ്റാണ്ടിൽ ഫ്രാൻസിലും ജപ്പാനിലും ഡിൽഡോകൾ സർവ്വസാധാരം ആയി.ക്രിസ്തുവിന് വളരെ വർഷങ്ങൾ മുന്നേ ലഭിച്ചിട്ടുള്ള ഡിൽഡോകൾ മരത്തിലും.. ലെതറിലും..കല്ലിലും ആണ്..
പത്തൊൻപതാം നൂറ്റാണ്ടിൽ വാൾക്കനൈസെഡ് റബ്ബറിന്റെ കണ്ടുപിടുത്തം ഡിൽഡോകളിൽ ഒരു പുതിയ അധ്യായം കുറിച്ചു..ദൃഡമുള്ളതും എന്നാൽ സോഫ്റ്റ്‌ ആയ ഡിൽഡോകൾ 1850 കാലഘട്ടത്തിൽ പുറത്തിറങ്ങി.. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ വൈദ്യുതി എല്ലാവരിലേക്കും എത്തി തുടങ്ങിയപ്പോൾ ഇലക്ട്രിക് വൈബ്രേറ്റർ യുഗം പിറന്നു..അമേരിക്കക്കാരാണ് ഇത് കണ്ടുപിടിച്ചത്.

ഫീമെയിൽ ഹിസ്റ്റിരിയ എന്ന അസുഖത്തിനാണ് ഇത് ഉപയോഗിച്ചിരുന്നത്..ഇടുപ്പിലും തുട ഭാഗത്തുള്ള മസ്സാജും ഈ ഒരു അസുഖത്തിന് ഏറ്റവും നല്ലതാണ് എന്ന് കണ്ടെത്തി..ആ ഒരു കാലഘട്ടത്തിൽ ഈ അസുഖം ഉള്ള സ്ത്രീകൾ കൂടുതൽ ആയിരുന്നു.. അവർക്കിടയിൽ ഈ മസ്സാജിങ് വൈബ്രേറ്റർ ഇടം നേടി..
ഡ്രൈ സെൽ ബാറ്ററിയുടെ വരവോടെ വൈബ്രേറ്റർ ജനകീയം ആയെന്നു വേണമെങ്കിൽ പറയാം..ആദ്യം ആയി ഇറങ്ങിയ ഇലട്രിക് വൈബ്രേറ്ററിന്റെ പേര് വൈബ്രേറ്റൈൽ എന്നായിരുന്നു.. തലവേദനക്കും മറ്റും ഒരു മസ്സാജർ ആയി ഇറങ്ങായ ഇവ ലൈംഗിക ഉപകരണം ആയി മാറാൻ അധികം താമസം ഉണ്ടായിരുന്നില്ല..
1966 കാലഘട്ടത്തിൽ ബാറ്ററിയിൽ വർക്ക്‌ ചെയ്യുന്ന സെക്സ് ഡിൽഡോ നിലവിൽ വന്നു.. വലിയ ഒരു പരസ്യത്തോടെ..മാറ്റങ്ങൾ വന്നുകൊണ്ടേ ഇരുന്നു..1990 ആയപ്പോഴേക്കും സിലികോൺ റബ്ബർ ഡിൽഡോകൾ സാധാരണം ആയി..പല നീളത്തിലും പല വലുപ്പത്തിലും പല നിറത്തിൽ ഉള്ളതും നിലവിൽ വന്നു..ഇന്നും ആ മാറ്റങ്ങൾ തുടർന്നു കൊണ്ടേ ഇരിക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ കച്ചോടങ്ങളിൽ ഒന്നായി സെക്സ് ടോയ് വിൽപ്പന മാറി..മനുഷ്യൻ ഉള്ള സമയം വരെ അത് തുടർന്നു കൊണ്ടേ ഇരിക്കും..നൂറു ആളുകളുടെ സർവ്വേ എടുത്താൽ 24% പേരും ഇത് ഉപയോഗിക്കുന്നവർ ആണ്.. ഇന്ത്യയിലും ഡിൽഡോകൾ വിൽപ്പനയിൽ മുന്നിൽ തന്നെ ആണ്..
The term dildo was first coined in around 1400 AD and originated from the Latin for ‘dilatare’, which means ‘open wide’, and the Italian for delight, which translates as ‘diletto.’
കുറച്ചു ചിത്രങ്ങൾ കൂടെ ചേർക്കുന്നു…. നമ്മക്ക് ലഭിച്ച ഏറ്റവും പഴയ ഡിൽഡോയുടെ ഫോട്ടോ ഉൾപ്പടെ…

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ