fbpx
Connect with us

Entertainment

ബാംഗ്ലൂർ ഡെയ്സും കുമ്പളങ്ങി നൈറ്റ്‌സും വൈരുദ്ധ്യാത്മക ഭൗതികവാദവും !

Published

on

ബാംഗ്ലൂർ ഡെയ്സും കുമ്പളങ്ങി നൈറ്റ്‌സും വൈരുദ്ധ്യാത്മക ഭൗതികവാദവും !

Dileep Krishnan
കടപ്പാട് : MOVIE STREET

2021-ലെ സ്റ്റേറ്റ് ഇലക്ഷന് ഏകദേശം 2 മാസം മുൻപ്, ശബരിമല വിഷയവുമായി ബന്ധപ്പെട്ട്, ഇന്ത്യൻ സമൂഹത്തിൽ വൈരുദ്ധ്യാത്മക ഭൗതികവാദം പകരം വെക്കാൻ സാധിക്കില്ലെന്ന് എം.വി ഗോവിന്ദൻ പറഞ്ഞത് ഏറെ വിവാദങ്ങൾക്കും ട്രോളുകൾക്കും ഇടയാക്കിയിരുന്നല്ലോ. ‘വൈരുദ്ധ്യാത്മക ഭൗതികവാദം’ എന്ന പ്രയോഗം കേട്ട് കിളിപോയത്‌ കൊണ്ടുണ്ടായ ട്രോളുകളാണ് മിക്കതും. എന്നാൽ, ഈ പ്രയോഗം കേട്ട് കിളിപോകേണ്ട കാര്യമുണ്ടോ? വൈരുദ്ധ്യാത്മക ഭൗതികവാദത്തെ, അല്ലെങ്കിൽ വൈരുദ്ധ്യാത്മകതാവാദത്തെ, അടുത്ത കാലത്തെ സിനിമകളുടെ ഉദാഹരണങ്ങളിലൂടെ ലളിതമായി മനസ്സിലാക്കാനുള്ള ശ്രമമാണിവിടെ. ഒടുക്കം ശബരിമല വിഷയത്തിൽ എങ്ങനെ വൈരുദ്ധ്യാത്മക ഭൗതികവാദം പ്രയോഗിക്കപ്പെട്ടു എന്നും നോക്കാം.

ആദ്യം പ്രാചീന ഇന്ത്യയിലും ചൈനയിലും പല വകഭേദങ്ങളിൽ നില നിന്നിരുന്നതും യൂറോപ്പിൽ പ്ലേറ്റോയും, ഇമ്മാനുവേൽ കാന്റും, ഗിയോർഗ് ഹേഗെലും, കാൾ മാർക്സും പല കാലങ്ങളിലായി വികസിപ്പിച്ച വൈരുദ്ധ്യാത്മതാവാദം (dialectics) എന്താണെന്ന് ഏറ്റവും ലളിതമായി നോക്കാം. വൈരുദ്ധ്യാത്മാതാവാദം എന്ന philosophical term-ന് 3 ഭാഗങ്ങളുണ്ട് – A thesis, an anti-thesis and synthesis.

Advertisement

Thesis-ഉം anti-thesis-ഉം സത്യത്തിന്റെ, അല്ലെങ്കിൽ, സാമൂഹ്യ അവസ്ഥയുടെ രണ്ട്‌ വശങ്ങളാണ്. രണ്ടും പരസ്പര വിരുദ്ധങ്ങളാണ്, രണ്ടിലും സത്യങ്ങളുണ്ട്, എന്നാൽ രണ്ടും പൂർണ്ണമായ സത്യങ്ങളല്ല താനും – അവയിൽ രണ്ടിലും അതിശയോക്തിയും വൈകൃതങ്ങളും കണ്ടേക്കാം. ഇവ തമ്മിൽ കലപിച്ചും പരസ്പര പ്രവർത്തനത്തിലൂടെയും ഒരു തീർപ്പിൽ എത്തുന്നു – ഇതിന്റെ പേരാണ് synthesis. ഈ പദ്ധതിയുടെ പ്രയോഗം മൂലം സമൂഹത്തിൽ പുരോഗതി ഉണ്ടാവുകയും ചെയ്യുന്നു. ‘Art for art’s sake’ അല്ലെന്നും, ഈ പദ്ധതിയുടെ പ്രയോഗത്തിൽ കലയ്ക്ക്‌ പ്രധാന പങ്കു വഹിക്കാനുണ്ടെന്നും വിവക്ഷിക്കപ്പെടുന്നു.
ഇത്രയും പറഞ്ഞത് ആശയക്കുഴപ്പം ഉണ്ടാക്കുന്നുവെങ്കിൽ ഇതിനെ മലയാള സിനിമയിലെ ചില ഉദാഹരണങ്ങളിലൂടെ മനസ്സിലാക്കാൻ ശ്രമിക്കാം.

2014-ൽ ഇറങ്ങിയ ഫാമിലി ഡ്രാമാ മൂവീയാണ് ബാംഗ്ലൂർ ഡെയ്‌സ്. പരമ്പരാഗത/നവോത്ഥാനാനന്തര മലയാളി സവർണ്ണ കുടുംബ സങ്കൽപ്പത്തെ അടിസ്ഥാനമാക്കിയുള്ള മൂന്ന് അണുകുടുംബങ്ങളിൽ cousins ആണ് പടത്തിലെ പ്രധാന കഥാപാത്രങ്ങൾ. മൂന്നുപേർക്കും ഉള്ളത് ഓരോ അച്ഛനും അമ്മയും വീതം (unlike in Kumbalangi nights) ഇവരിലൊരാളുടെ ഭർത്താവായി, നാലാമത്തെ കഥാപാത്രമായി, ഫഹദ് ഫാസിലിന്റെ ‘ദാസ്’ വരുന്നു.

 

വിവാഹം കഴിഞ്ഞ ഉടനെ അയാൾ ഭാര്യയെ അവഗണിക്കുന്നത് പണ്ടത്തെ അപകടം മൂലമുണ്ടായ ട്രോമ ആണെന്ന് പറഞ്ഞ് ന്യായീകരിക്കുന്നു. ട്രോമ ഉള്ളയാൾ psychological help തേടണമെന്നോ, അയാൾ ഉടനെ കല്യാണം കഴിക്കരുതെന്നോ, അയാളെ സഹിക്കേണ്ട കാര്യം ഭാര്യക്കില്ലെന്നോ ഇന്ന്, ഒരു പക്ഷേ, ചിന്തിക്കുന്നത് പോലെ അന്ന് ചിന്തിച്ചിരുന്നില്ല.

Advertisement

മറ്റൊരു നായകനായ നിവിൻ പോളിയുടെ കൃഷ്ണൻ പിപി, Indian urban upper class-ൽ നിന്നുള്ള ഒരു പെൺകുട്ടിയെ പ്രേമിക്കുന്നു. അവൾ തന്റെ സദാചാര സങ്കല്പവുമായി യോജിച്ചു നിൽക്കാത്തതുകൊണ്ട്, അവളെ നിരസിക്കുകയും verbally അധിക്ഷേപിക്കുകയും ചെയ്യുന്നു. അതിന് ശേഷം തന്റെ ഗ്രാമീണ സദാചാര സങ്കല്പത്തിനിണങ്ങുന്ന ഒരു വെള്ളക്കാരിയെ കല്യാണം കഴിക്കുകയും ചെയ്യുന്നു. ഇത്തരം ജീവിതങ്ങളുള്ള ഒരുപാട് മലയാളികൾ ഉണ്ടായിരിക്കാം. എന്നാൽ ഇങ്ങനെ മാത്രമാണോ മലയാളി ജീവിതം??

ഈ സിനിമയെ വൈരുദ്ധ്യാത്മകമായി നേരിടുകയാണ് 2019-ൽ ഇറങ്ങിയ കുമ്പളങ്ങി നൈറ്റ്സ്. വൈരുദ്ധ്യം പേരിൽ തന്നെ തുടങ്ങുന്നു. ഇന്ത്യൻ മുതലാളിത്തത്തിന്റെ തലസ്ഥാനമാണ് ബാംഗ്ലൂർ. എന്നാൽ ഇന്ത്യയിലെ അരികുവത്കരിക്കപ്പെട്ട അടിസ്ഥാന വർഗ്ഗം തിങ്ങിപ്പാർക്കുന്ന ഒരു തുരുത്താണ് കുമ്പളങ്ങി. ഡെയ്‌സിന് പകരം നൈറ്റ്സ് വയ്ക്കുമ്പോൾ പേരിലെ വൈരുദ്ധ്യം പൂർണമാകുന്നു.

 

നവോത്ഥാനാനന്തര മലയാളി കുടുംബ സങ്കൽപ്പത്തിന് ഒട്ടും യോജിക്കാത്ത കുടുംബമാണ് കേന്ദ്ര കഥാപാത്രങ്ങൾക്കുള്ളത്. അവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന ഷമ്മിയിലാകട്ടെ ബാംഗ്ലൂർ ഡേയ്‌സിലെ ദാസിന്റെയും കൃഷ്ണൻ പി പി-യുടെയും സ്ത്രീവിരുദ്ധതയുടെ ഒരു സംയോഗം കാണാം. 2014-ൽ നിന്ന് 2019-ൽ എത്തിയപ്പോൾ അയാൾക്ക്‌ പ്രതിനായകന്റെ സ്ഥാനമാണ് കിട്ടിയത് എന്ന് മാത്രം. ഒരു കഥാപാത്രത്തിന്റെ കാമുകിയായി വിദേശി ഇവിടെയും വരുന്നുണ്ട്. ബാംഗ്ലൂർ ഡേയ്സിൽ വിദേശി വെളുത്ത വർഗ്ഗക്കാരിയാണെങ്കിൽ കുമ്പളങ്ങിയിൽ അതൊരു കറുത്ത വർഗ്ഗക്കാരിയാണ്. മാത്രവുമല്ല, പാരീസ് ലക്ഷ്മിയുടെ കഥാപാത്രത്തെ പോലെ ഇവർ മലയാളിയുടെ സദാചാരത്തെ വിലകല്പിക്കുന്നുമില്ല. ഇങ്ങനെ പോകുന്നു വൈരുദ്ധ്യങ്ങൾ.

Advertisement

എന്താണിതിന്റെ പരിണത ഫലം അഥവാ synthesis? തീർച്ചയായും സാമൂഹ്യ നീതിയുടെ വീക്ഷണകോണിൽ മലയാള സിനിമയിൽ ഒരു paradigm shift കൊണ്ടുവരാൻ കുമ്പളങ്ങി നൈറ്റ്‌സിന് സാധിച്ചിട്ടുണ്ട്. ഇന്ന് കുറച്ചെങ്കിലും progressive ആവാതെ ഒരു സിനിമ മലയാളിക്ക്‌ മുന്നിൽ കാഴ്ചവെക്കാൻ സാധിക്കാത്ത സ്ഥിതി വന്നിരിക്കുന്നു. ഒരു വശത്ത്, അന്യഥാ ആണത്തഘോഷത്തിന്റെ ഉത്സവം മാത്രമാകേണ്ടിയിരുന്ന ‘അയ്യപ്പനും കോശിയി’ൽ പോലും അവിടെയും ഇവിടെയും സ്വൽപ്പം സ്ത്രീപക്ഷവാദം കുത്തിത്തിരുകുന്ന പോലുള്ള പ്രഹസനങ്ങളും, മറുവശത്ത്, ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ പോലെ ആത്മാർത്ഥവും സത്യസന്ധവുമായ പരിശ്രമങ്ങളുണ്ടാവുകയും ചെയ്തത് ഈ paradigm shift കൊണ്ടാണ്.

 

സാൾട് ആൻഡ് പെപ്പർ മുതൽ അങ്കമാലി ഡയറീസ് വരെ മലയാളി ആണുങ്ങളുടെ ഭക്ഷണ പ്രിയത്തെ fetishize ചെയ്യുന്ന ഒരുപാട് സിനിമകൾ ഉണ്ടായിരുന്നല്ലോ. എന്നാൽ ഈ ആണുങ്ങൾ ഭക്ഷണം കഴിച്ചു എഴുന്നേറ്റ്‌ കഴിയുമ്പോൾ എന്ത് സംഭവിക്കുന്നു? ആ വൈരുദ്ധ്യത്തെ പറ്റിയാണ് ‘The great Indian kitchen’ എന്ന സിനിമ. ഈ അടുത്ത് വന്ന ‘പുഴു’, ഈ ശ്രേണിയിൽ ഏറ്റവും അവസാനം കൂട്ടിച്ചേർക്കപ്പെട്ട കണ്ണിയായി കരുതാം. എന്നാൽ, മലയാളത്തിൽ വൈരുദ്ധ്യാത്മകത പ്രയോഗിച്ച ആദ്യ സിനിമയാണോ കുമ്പളങ്ങി? ഈ പദ്ധതിയുടെ പ്രയോഗം തുടങ്ങിവച്ചത് രാജീവ് രാവിയാണെന്നാണ് ഞാൻ നിരീക്ഷിക്കുന്നത്.

രാജീവ് രവിയുടെ ആദ്യ ചിത്രമായ ‘അന്നയും റസൂലും’ 1996-ൽ പുറത്തിറങ്ങിയ ഫാസിലിന്റെ അനിയത്തിപ്രാവിന്റെ anti-thesis ആണെന്ന് പറയാം. രണ്ടിനും ഏതാണ്ട് ഒരേ കഥയാണെങ്കിലും കഥയുടെയും കഥാപാത്രങ്ങളുടെയും സാമൂഹ്യപശ്ചാത്തലം തീർത്തും പരസ്പര വിരുദ്ധങ്ങളാണ്. സവർണ്ണ ഹിന്ദു ഉപരിമദ്ധ്യവർഗ്ഗ നായകനും സവർണ്ണ ക്രിസ്ത്യാനി നായികയുമാണ് അനിയത്തിപ്രാവിൽ ഉള്ളതെങ്കിൽ ന്യൂനപക്ഷ മതങ്ങളിലെ അധഃകൃത വർഗ്ഗങ്ങളിൽ പെട്ടവരാണ് രാജീവ് രവിയുടെ പ്രണയജോഡി. അതുകൊണ്ടുതന്നെ അവരുടെ പ്രണയത്തിൽ മതവും യാഥാസ്ഥിതികയും സ്വാധീനം ചെലുത്തുന്നതും അനിയത്തിപ്രാവിനേക്കാൾ ശക്തമായാണ്.

Advertisement

 

അന്നയും റസൂലും കുമ്പളങ്ങിയേക്കാൾ politically profound work ആണ്. അതുകൊണ്ടുതന്നെ ബാംഗ്ലൂർ-കുമ്പളങ്ങി വൈരുദ്ധ്യാത്മക പഠനത്തെക്കാൾ അനിയത്തി പ്രാവ്-അന്നയും റസൂലും വൈരുദ്ധ്യാത്മക പഠനത്തിന് സ്കോപ്പും ഉണ്ട്. അത് അനുവാചകന് ഞാൻ വിട്ടുതരുന്നു (അന്നയും റസൂലും കുമ്പളങ്ങി പോലെ ഹിറ്റ് ആവാത്തതുകൊണ്ടാണ് അത് സിനിമയുടെ സംസ്കാരത്തിൽ അന്ന് വലിയ സ്വാധീനം ചെലുത്താതിരുന്നത് എന്ന് ഞാൻ കരുതുന്നു).

രാജീവ് രവിയുടെ രണ്ടാമത്തെ സിനിമയായ ‘ഞാൻ സ്റ്റീവ് ലോപ്പസ്’ കിരീടത്തിന്റെ anti-thesis-ഉമാണ്. കിരീടത്തിന്റെ രണ്ട്‌ പ്രധാന പരിമിതികളിൽ, ഒന്ന്, അത് വില്ലന്റെ വ്യക്തി ജീവിതത്തിന് യാതൊരു പ്രാധാന്യവും നൽകുന്നില്ല എന്നതും (സിനിമയിലെ വില്ലന് പകരം ഒരു ദിനോസറിനെ വെച്ചാലും സിനിമയുടെ കഥക്ക് ഒരു മാറ്റവും സംഭവിക്കുന്നില്ല), രണ്ട്‌, പോലീസിലെ അഴിമതിയെ കുറിച്ചും അത് എങ്ങനെയാണ് മറ്റൊരു ഗുണ്ടാസംഘത്തെപ്പോലെ മാത്രം പെരുമാറുന്നു എന്നതും ആണ്. ഈ രണ്ട്‌ പരിമിതികളെയും അഡ്രസ് ചെയ്യാൻ ശ്രമിക്കുന്നുണ്ട് രാജീവ് രവി.

ഇനി, ഇത്തരത്തിൽ രാഷ്ട്രീയപരമായി dialectical engagement നടത്തുന്നത് ഇടതുപക്ഷം മാത്രം ആണോ?? അല്ല എന്നാണ് ഉത്തരം. 1995-ൽ പുറത്തിറങ്ങിയ റൊമാൻസ് ഡ്രാമയാണ് ‘ദിൽവാലെ ദുൽഹനിയ ലെ ജായേങ്കെ’. 1991-ലെ ഇക്കണോമിക് ലിബറലൈസേഷന് ശേഷം ഇന്ത്യക്കാരുടെ ജീവിത വീക്ഷണത്തിൽ കൂടുതൽ ലിബറൽ ആയ കാഴ്ചപ്പാട് വേണം എന്ന് ഉദ്‌ബോധിപ്പിച്ച സിനിമയാണിത്. (അടിസ്ഥാനപരമായി ഒരു Western ideal ആണ് liberalism). ലിബറൽ ആയ നായകൻ conservative ആയ രക്ഷിതാക്കളുടെ മകളെ യൂറോപ്പിൽ വച്ച് പ്രേമിച്ച കഥയാണല്ലോ DDLJ. പഞ്ചാബികളുടെ ഇംഗ്ലണ്ടിലേക്കുള്ള മൈഗ്രേഷനേയും അവിടെ അവർക്ക് സിദ്ധിച്ച ലിബറൽ ജീവിതം എങ്ങനെ conservative ഇന്ത്യൻ വാല്യൂസിനോട് മല്ലിട്ട് വിജയം നേടുന്നു എന്നതിനെയും അടയാളപ്പെടുത്തുകയാണ് DDLJ ചെയ്യുന്നത്.

Advertisement

 

ഈ സിനിമയോടുള്ള, പ്രധാനമായും, ‘Hindi belt’ ലുള്ള ഇന്ത്യൻ ദേശീയവാദികളുടെ മറുപടിയാണ് 2004-ൽ ഇറങ്ങിയ ‘സ്വദേശ്’. ഷാരൂഖ് ഖാനെ തന്നെ നായകനായി cast ചെയ്തു പ്രധാന വൈരുദ്ധ്യം സൃഷ്ടിക്കുന്നു. ഇന്ത്യൻ conservative വാല്യൂസിനെ യഥാർത്ഥത്തിൽ മനസ്സിലാക്കാൻ NRIs കൂടുതൽ സമയം ഇവിടെ ചിലവാക്കുകയും ഇന്ത്യയെ കൂടുതൽ അടുത്തറിയുകയും വേണമെന്ന് പ്രഖ്യാപിക്കുന്നു. ഇന്ത്യയെ സേവിക്കാൻ വേണ്ടി മടങ്ങി വരുന്ന NRIs-ന് കണ്ടെത്താനായി ഇവിടെ ഒരു ‘രാമരാജ്യം’ ഉണ്ടെന്നും ബോധിപ്പിക്കുന്നു (ഷാരൂഖ് ഖാൻ മടങ്ങിവരുന്ന ഗ്രാമത്തിന്റെ പേര് ശ്രദ്ധിക്കുക – ചരൺപുർ, ശ്രീരാമന്റെയും സീതയുടെയും കാൽപ്പാട് പതിഞ്ഞ ഗ്രാമം. പിന്നെ ‘pal pal he bhaari’ എന്ന പാട്ടിലെ രാമായണം റെഫെറെൻസുകൾ!) (ഹിന്ദുത്വവാദികൾ മുന്നോട്ടു വയ്ക്കുന്ന രാമരാജ്യം അല്ല കേട്ടോ. ഗാന്ധിജി ഉയർത്തിപ്പിടിക്കുന്ന രാമരാജ്യമാണ് വിവക്ഷ. ഷാരുഖ് ഖാന്റെ കഥാപാത്രത്തിന്റെ പേര് ‘മോഹൻ’ എന്നാണല്ലോ!?).

 

ദേശീയവാദികൾ ഈ പദ്ധതി ഉപയോഗിച്ച മറ്റൊരു ഉദാഹരണമാണ് ‘രംഗ് ദേ ബസന്തി’. അരാഷ്ട്രീയരായ കുറേ ചെറുപ്പക്കാർ കുറേ തമാശകളൊക്കെ ഒപ്പിച്ചു മുന്നോട്ട്‌ പോകുന്ന കഥകൾക്ക്‌ ബോളിവുഡിൽ പഞ്ഞമില്ലല്ലോ. ഇത്തരം സിനിമകളെ dialectically നേരിടുകയാണ് ഈ സിനിമ. സിനിമ വിട്ട്‌ ഇനി ശബരിമല വിഷയത്തിലേക്ക്‌ തിരിച്ചു വന്നാൽ, സ്ത്രീകൾ ശബരിമലയിൽ കയറാൻ തുടങ്ങിയിട്ടില്ലെങ്കിലും, ആർത്തവത്തെ കുറിച്ച് കേരളസമൂഹം തുറന്ന് ചർച്ച ചെയ്യുന്നതും, ആർത്തവത്തെ അടിസ്ഥാനമായുള്ള അയിത്താചാരം തള്ളിപ്പറയുന്നതും, സ്ത്രീപക്ഷവാദത്തോട് കൂടുതൽ തുറന്ന സമീപനം കാണിക്കുന്നതും, ‘ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ പോലുള്ള സിനിമകളുണ്ടാവുന്നതും ശബരിമല വിഷയവുമായി ബന്ധപ്പെട്ടുവന്ന dialectics-ന്റെ synthesis തന്നെയാണ്. ശബരിമല വിഷയത്തിൽ വൈരുദ്ധ്യാത്മക ഭൗതികവാദം പ്രയോഗിക്കപ്പെട്ട്‌ കഴിഞ്ഞിരിക്കുന്നു. എം.വി ഗോവിന്ദൻ, ഒരു പക്ഷെ, തിരിച്ചറിഞ്ഞിട്ടില്ലായിരിക്കാം എന്നുമാത്രം..!!

Advertisement

 768 total views,  4 views today

Continue Reading
Advertisement
Comments
Advertisement
Entertainment1 hour ago

പഴുവൂർ റാണിയായ നന്ദിനി, പൊന്നിയിൻ സെൽവനിൽ ഐശ്വര്യാറായിയുടെ ഫസ്റ്റ് ലുക്ക്

Health2 hours ago

സെക്‌സിന് വേണ്ടി ഡിപ്രഷന്റെ പേരിലുള്ള ചൂഷണം !

Entertainment2 hours ago

കഴിഞ്ഞ ആറുമാസം എഴുപത് മലയാളചിത്രങ്ങൾ, തിയേറ്ററുകളിൽ ആളുകയറിയത് ഏഴു ചിത്രങ്ങൾക്ക് , പ്രതിസന്ധി രൂക്ഷം

Entertainment2 hours ago

”ഇതൊരു ചെറിയ വാർത്തയാണോ ?” വാർത്തയിൽ പ്രതികരിച്ചു ബിജുമേനോൻ

Entertainment3 hours ago

മര്യാദയ്ക്ക് ഡ്രെസ് ഇട്ടുകൂടെ എന്നൊക്കയാണ് മാളവിക മേനോന്റെ വൈറൽ ചിത്രങ്ങളിൽ വരുന്ന കമന്റുകൾ

Entertainment5 hours ago

ചെറിയ സിനിമ വലിയ വിജയം – സംവിധായകൻ ഷാമോൻ ബി പറേലിൽ

Entertainment5 hours ago

മലയാളസിനിമയിലെ 3 സൂപ്പർസ്റ്റാർസിനും ഒരേ പോലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ കൊടുത്തിട്ടുള്ള ഏക സംവിധായകൻ

Entertainment6 hours ago

കടുവ – ഫസ്റ്റ് റിപ്പോർട്ട്

controversy6 hours ago

താൻ മരുന്ന് കഴിക്കാത്തതിനാൽ ആണ് നഗ്നതാ പ്രദർശനം നടത്തിയത് എന്ന് ശ്രീജിത്ത് രവി

Entertainment7 hours ago

സിരകളിൽ അഡ്രിനാലിൻ നിറച്ച സംവിധായകന്റെ തിരിച്ചു വരവാകട്ടെ കടുവ

Entertainment8 hours ago

ചില കാര്യങ്ങൾ അപ്രതീക്ഷിതമായി നമ്മെ അത്ഭുതപ്പെടുത്തും, എന്താണെന്നല്ലേ ?

controversy9 hours ago

കുട്ടികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം, ശ്രീജിത് രവിയുടെ പ്രവർത്തി മലയാള സിനിമയ്ക്ക് നാണക്കേട്

controversy2 months ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

SEX4 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX1 week ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX3 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

Career2 months ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

SEX1 week ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

SEX6 days ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

SEX3 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Featured4 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

SEX5 days ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

SEX1 week ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment8 hours ago

ചില കാര്യങ്ങൾ അപ്രതീക്ഷിതമായി നമ്മെ അത്ഭുതപ്പെടുത്തും, എന്താണെന്നല്ലേ ?

Entertainment10 hours ago

റോഷൻ മാത്യു, ആലിയ ഭട്ട് ഒന്നിക്കുന്ന ബോളീവുഡ് ചിത്രം “ഡാർലിംഗ്സ്” ഒഫീഷ്യൽ ടീസർ

Entertainment3 days ago

കുറി ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

കുഞ്ചാക്കോ ബോബന്റെ വ്യത്യസ്ത ലുക്കും ഭാവങ്ങളുമായി ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ടീസർ

Entertainment5 days ago

ധനുഷ് – അരുൺ മാതേശ്വരൻ ഒന്നിക്കുന്ന ‘ക്യാപ്റ്റൻ മില്ലർ’ ഒഫീഷ്യൽ അനൗൺസ്‌മെന്റ് വീഡിയോ

Cricket5 days ago

ബ്രയാന്‍ ലാറയുടെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ നായകന്‍ ജസപ്രീത് ബുംറ

Entertainment5 days ago

‘IN’ ഒഫീഷ്യൽ ട്രെയിലർ

Entertainment6 days ago

മഹാവിജയം നേടിയ വിക്രത്തിലെ തരംഗമായ പാട്ടിന്റെ വിഡിയോ പുറത്ത്

Entertainment1 week ago

എക് വില്ലൻ റിട്ടേൺസ് ഒഫീഷ്യൽ ട്രെയിലർ

Entertainment1 week ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment1 week ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment1 week ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Advertisement
Translate »