വിവാഹ മോചന നിയമങ്ങൾ പരിഷ്കരിക്കാൻ സമയം കഴിഞ്ഞു. വിവാഹം റദ്ദ് ചെയ്യാൻ എന്തിനാണ് കോടതികൾ ? വിവാഹം രജിസ്റ്റർ ചെയ്യുന്നത് കോടതികളിൽ അല്ലല്ലോ

174
Dileep Mampallil
വിവാഹ മോചന നിയമങ്ങൾ പരിഷ്കരിക്കാൻ സമയം കഴിഞ്ഞു. വിവാഹം റദ്ദ് ചെയ്യാൻ എന്തിനാണ് കോടതികൾ വേണ്ടത്/? വിവാഹം റെജസ്റ്റർ ചെയ്യുന്നത് കോടതികളിൽ അല്ലല്ലോ.
ഇന്ത്യയിലെ നിയമ സംവിധാതിന് വിവാഹം വേർപെടുത്തുന്നത് ഒരു മോറൽ കാര്യമാണോ എന്ന് സംശയമുണ്ട്. വിവാഹ മോചനം അനുവദിക്കനോ എന്നത് തീരുമാനിക്കാൻ എന്തിനാണ് കോടതികൾ സമയം നഷ്ടപ്പെടു തുന്നത്‌? ഒരാൾ വിവാഹമോചനം ഫയൽ ചെയ്താൽ അ വിവാഹം തകർന്നു എന്നാണർതഥം.
വിവാഹ മോചനത്തിന് കാരണം എന്താണെന്ന് അവിടെ പ്രസക്തമാകരുത്. അത് കുടുംബത്തിലെ പ്രശ്നമായിരിക്കും, മറ്റൊരാളോട് ഉള്ള പ്രണയം ആയിരിക്കും. എന്തായാലും വിവാഹം തകർന്നു.
ഇനി ബാക്കി കോടതി വ്യവഹാരം സ്വത്തും ഭാഗം ചെയ്യലും കുഞ്ഞുങ്ങളുടെ സംരക്ഷണവും മറ്റുമാണ്. അതായത് Compensation for emotional and financial investment in the family. ഇൗ വ്യവഹാരം ഒക്കെ വിവാഹ മോചനം കഴിഞ്ഞും ആവാം. ഇതിനൊക്കെ കൃത്യമായ നിയമം ഉണ്ടാക്കിയാൽ കുറെ കാര്യങ്ങളും എളുപ്പമായി.
വിവാഹ മോചനം ഫയൽ ചെയ്താൽ ഒരാഴ്ച (ഒരു ദിവസം കൊണ്ട് പറ്റില്ലെങ്കിൽ) കക്ഷികളെ കോടതിയിൽ ഒന്നും വിളിക്കാതെ അനുവദിക്കാൻ സാധിക്കണം. ശരിക്കും പറഞ്ഞാൽ ഇതിന് കോടതി ഒന്നും ആവശ്യമില്ല. രജിസ്റ്റർ ചെയ്തത് എവിടെയാണോ അവിടെ ദമ്പതികളിൽ ഓരാൾ മോചനം ആവശ്യപ്പെട്ടാൽ ഒരാഴ്ചക്കുള്ളിൽ മോചനം ലഭിക്കണം. ബാകി സ്വത്തും വഴക്കും എല്ലാം കോടതിയിൽ പോയി തീർക്കാം.
ഒരു 26 വയസ് ആയിരിക്കും ശരാശരി വിവാഹ പ്രായം. മനുഷ്യന്റെ യൗവനത്തിന്റെ ആവേശം എല്ലാം ഏകദേശം 50കൊണ്ട് കെട്ടടങ്ങും. വെറും 25 കുറെ വർഷങ്ങൾ തമ്മിൽ തല്ലിയും പിന്നെ കുറെ വർഷങ്ങൾ കോടതിയിൽ വാദിച്ചു കളഞ്ഞാൽ എപ്പോൾ ജീവിക്കും?സാമൂഹ്യമായ ചിന്താഗതി മാത്രമാണ് ആണ് വിവാഹ മോചനം കുറക്കുന്നത് എന്നത് ശരിയല്ല. നിയമവ്യവസ്ഥ കൂടിയാണ്. സാമൂഹിക കാഴ്ച്ചപ്പാടുകൾ മാറണമെങ്കിൽ ആരെങ്കിലും വ്യവസ്ഥക്ക് എതിരായി ചെയ്യണം. അതിനു നിയമങ്ങൾ തടസ്സവും കഷ്ടപ്പെടുത്തുന്നതും ആവരുത്. എന്നാലേ സമൂഹം മാറൂ. പറഞ്ഞുവരുന്നത്, തമ്മിൽ തല്ലുന്ന കുടുംബത്തിൽ കുട്ടികൾക്കും അരക്ഷിതാവസ്ഥ ഉണ്ടാകും. അവർക്കും ഗുണപ്രദം മാതാപിതാക്കളുടെ വിവാഹ മോചനം തന്നെയാണ്. അപ്പോള് ചിലർക്ക് കുഞ്ഞുങ്ങൾ മോചനത്തിനും ബാധ്യത ആവില്ല.