Dileesh Ek

പളനി തീർഥാടകരായ മലയാളികൾ സഞ്ചരിച്ച കാർ ദൗർഭാഗ്യവശാൽ ഡിണ്ടിഗലിൽ ആക്സിഡന്റ് ആയി 2 പേർ മരിച്ചുപോയ വാർത്തയാണ് എഫ്ബിയിൽ രാവിലെ കണ്ടത്. അതിന്റെ താഴെ കമന്റുകളിൽ 90% വും തമിഴ്‌നാട്ടിൽ ‘ദുരൂഹസാഹചര്യത്തിൽ’ അപകടത്തിൽപ്പെടുന്ന കാർ/ബൈക്ക് യാത്രക്കാർ , അവരുടെ അവയവങ്ങൾ കൊള്ളയടിക്കുന്ന മാഫിയാ സംഘങ്ങൾ , ആശുപത്രികൾ , പ്ലാൻ ചെയ്തു ഫോളോ ചെയ്തു കേരളാ രജിസ്ട്രേഷൻ വാഹനങ്ങൾ ആക്രമിക്കുന്ന ഗുണ്ടകൾ തുടങ്ങിയ ഇല്ലയുമിനാണ്ടി തിയറികളുടെ ബഹളമാണ്. കേരളാ ബോർഡർ കടന്നാൽ രക്ഷപ്പെട്ടുപോരുക അസാധ്യമാണ് എന്ന രീതിയിലാണ് ചിലർ എഴുതിവിടുന്നത്.

മേൽപ്പറഞ്ഞ ആക്സിഡന്റ് നടക്കുന്നത് രാവിലെ എട്ടുമണിക്കാണ്. തലേദിവസം വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരത്തുനിന്നും തുടങ്ങിയ യാത്രയാണ്. എന്നുവെച്ചാൽ 12 മണിക്കൂറിലധികമായി ആ കാർ ഓടിക്കൊണ്ടിരിക്കുകയാണ്. ഡിണ്ടിഗൽ വരെ നാലുവരി ഹൈവേയും ഡിണ്ടിഗൽ to പഴനി നമ്മുടെ നാട്ടിലെ ദേശീയപാത പോലെ സാധാരണ സിംഗിൾ lane റോഡുമാണ്. പത്രറിപ്പോർട്ടു പറയുന്നത് ഫ്രണ്ട് ടയർ പഞ്ചറാവുകയും ഓപ്പോസിറ്റ് വന്ന തമിഴ്നാട് ട്രാൻസ്‌പോർട്ട് ബസ്സിൽ ചെന്നിടിക്കുകയുമായിരുന്നു എന്നാണ്. അതിനു ശേഷം അടുത്തുള്ള കൈവരികൾ തകർത്തു റോഡിൽ നിന്നും പുറത്തേക്ക് നിരങ്ങിയാണ് വണ്ടി നിന്നത്. ചിത്രങ്ങളിൽ നിന്നും ബസ്സിന്റെ ഫ്രണ്ട് ഗ്രിൽ,ഗ്ലാസ് എന്നിവയൊക്കെ പരിപൂർണ്ണമായി തകർന്നത് കാണാം. നിയന്ത്രണം പോകുന്നതിനു മുൻപ് അത്യാവശ്യം സ്പീഡിലായിരുന്നു എന്ന് ആർക്കും മനസിലാവും. ട്രാൻസ്‌പോർട്ട് ബസ്സ് ഡ്രൈവർ ആണോ അവരീ പറയുന്ന അവയവ മാഫിയ?.

60kmphൽ സഞ്ചരിക്കുമ്പോൾ അപകടത്തിൽപ്പെട്ടാൽ ഉണ്ടാക്കുന്ന ഇമ്പാക്ട് അല്ല 100kmph ൽ പോകുമ്പോൾ ഉണ്ടാവുന്നത്. വേഗതയുടെ വർഗ്ഗത്തിനു ആനുപാതികമായിട്ടാണ് അപകടത്തിന്റെ ഇമ്പാക്ട്. എത്ര മികച്ച സാങ്കേതികതയും സുരക്ഷാസംവിധാനങ്ങളുമുള്ള കാർ ആയാലും അതിന്റെ ഗതികോർജം മുഴുവനും ബ്രെക്കിങ് സിസ്റ്റം വഴി താപമായി മാറ്റപ്പെടുമ്പോഴാണ് വാഹനം നിൽക്കുന്നത്. അതിനു വേണ്ട സമയമെന്നത് വേഗത കൂടുംതോറും എക്‌സ്‌പോണൻഷ്യൽ ആയി വർധിക്കുന്ന ഒന്നാണ്. ഇതിനുള്ള ഗ്യാപ്പ് ഇല്ലാതാകുമ്പോൾ പ്രകൃതി ആ പ്രശ്നത്തെ നിർദ്ധാരണം ചെയ്യുന്ന മെത്തേഡ് ആണ് ആക്സിഡന്റ്.

ഒരു ഫുൾ നൈറ്റ് മുഴുവനും ഡ്രൈവ് ചെയ്യുക എന്നത് ആത്മഹത്യാപരമായ പരിപാടിയാണ്. Response time എന്നത് വളരെയധികം കൂടുന്നു. ദൈർഘ്യമേറിയ ഹൈവേ ഡ്രൈവിങ്ങിൽ തലച്ചോർ ഓട്ടോമാറ്റിക്കായി ‘പവർ സേവിങ്’ മോഡിലോട്ടു മാറിപ്പോകും. Highway Hypnosis എന്നു പറയുന്ന അവസ്ഥയാണ്. ഒരേ സ്പീഡിൽ ഒരേ ഗിയറിൽ മറ്റു വാഹനങ്ങളോ ഡിസ്ട്രാക്ഷനുകളോ ഇല്ലാതെ വണ്ടിയോടിച്ചുകൊണ്ടിരിക്കുമ്പോൾ ഉറങ്ങാതെതന്നെ ചുറ്റും നടക്കുന്ന കാര്യങ്ങളെപ്പറ്റി സ്ഥലകാലബോധമില്ലാതായിപ്പോകുന്ന അവസ്ഥയാണിത്. കിലോമീറ്ററുകളോളം ഇങ്ങനെ സഞ്ചരിച്ചിരിക്കും. അപ്പോൾ റോഡിൽ നടക്കുന്ന ഒരു unusual കാര്യത്തോട് നമ്മുടെ ബ്രെയിൻ പ്രവർത്തിക്കണം എന്നില്ല. കാറിൽ ഉണ്ടാവുന്ന ഒരു malfunction , സിസ്റ്റം ഫെയിലിയർ ഒക്കെ മനസിലാക്കി response വരുവാൻ ധാരാളം സമയമെടുക്കും. അപ്പോഴേക്കും നേരത്തെ പറഞ്ഞ കൈനറ്റിക് എനർജി കൺവേർഷൻ ആക്സിഡന്റ് വഴി പ്രകൃതി സോൾവ് ചെയ്തിട്ടുണ്ടാവും.

ഡിണ്ടികലിൽ നിന്നും പഴനി ഏതാണ്ട് 60കിലോമീറ്റർ ദൂരമാണ് എന്നാണ് എൻറെ ഓർമ്മ. ഓവർ സ്പീഡ് , ഡെസ്റ്റിനേഷൻ എത്തിച്ചേരാനുള്ള വ്യഗ്രത, 12 മണിക്കൂറായുള്ള നൈറ്റ് ഡ്രൈവിങ്, മെക്കാനിക്കൽ ഫെയിലിയർ എന്നിവയുടെ ആകെ തുകയാണ് ആ കാർ ആക്സിഡന്റ്. സ്റ്റാസ്റ്റിസ്റ്റിക്കലി കേരളം 40000ത്തോളം ആക്സിഡന്റുകൾ ഒരു കൊല്ലം ഉണ്ടാക്കുന്നുണ്ട്. തമിഴ്നാട്ടിൽ 60000 വരും. കേരളവും തമിഴ്‌നാടും ഇന്ത്യയിൽ ആക്സിഡന്റുകൾ ഏറ്റവുമധികം നടക്കുന്ന രണ്ടു സംസ്ഥാനങ്ങളാണ്. പതിനായിരക്കണക്കിന് വാഹനങ്ങൾ ഓരോ ദിവസവും ഈ രണ്ടുസംസ്ഥാനങ്ങളിലേക്കും പരസ്പരം സഞ്ചരിക്കുന്നുണ്ട്. തമിഴ്നാട്ടിൽ വെച്ചു കേരളാ രജിസ്‌ട്രേഷൻ വാഹനങ്ങൾ അപകടത്തിൽപെടുക എന്നത് മാത്തമാറ്റിക്കലി certain ആണ്.

കഴിഞ്ഞ 12 കൊല്ലമായി തമിഴ്നാട്ടിൽ പണിയെടുക്കുന്നുണ്ട്. കേരളാ രജിസ്‌ട്രേഷൻ വണ്ടികളാണ് ഉപയോഗിക്കുന്നത്. ഈ ആക്സിഡന്റ് നടന്ന റോഡിലൂടെ മിനിമം 3 വർഷമെങ്കിലും സഞ്ചരിച്ചിട്ടുണ്ട്. പാതിരാത്രി NH544 ലൂടെ എത്രയൊതവണ വന്നിട്ടുണ്ട്. ഓർഗൻ മാഫിയകളൊന്നും നമ്മളെ മൈൻഡ് ചെയ്തിട്ടില്ല. മെലിഞ്ഞുണങ്ങി ഇരിക്കുന്നോണ്ട് നല്ല ഓർഗനൊന്നും ഉണ്ടാവില്ലെന്ന് വിചാരിച്ചിട്ടുണ്ടാവും.. അപകടം വഴി തമിഴ്‌നാട്ടിൽ അവയവ മാഫിയ നടക്കുന്നുണ്ടെങ്കിൽ കേരളത്തിലും അതുനടക്കും. ആരും പുറത്ത് ഇറങ്ങാതിരിക്കുന്നതാണ് നല്ലത്. കോറി മാഫിയ, റെയിൽ മാഫിയ, മണൽ മാഫിയ, മര മാഫിയ, കടൽ മാഫിയ …. എന്തു കേട്ടാലും ഭയന്നുവിറച്ചു ഷെയർ ചെയ്യുന്ന ‘മിഖച്ഛ’ സമൂഹമാണ് നമ്മുടേത്.

Leave a Reply
You May Also Like

“പണം കൂടുന്നതോടെ തുണി കുറയുന്നു”, ആമിർഖാന്റെ മകൾക്കുനേരെ വൻതോതിൽ സൈബർ ആക്രമണം

ആമിർഖാന്റെ മകളുടെ പിറന്നാൾ ആഘോഷം ഇപ്പോൾ കൊണ്ടുപിടിച്ച വിവാദങ്ങൾക്കു വഴിവയ്ക്കുകയാണ്. ഇറ ഖാന്റെ വസ്ത്രധാരണം ആണ്…

‘മൊയ്‌ദീൻ ഭായ്ക്ക് പാക്കപ്പ് ‘; ലാൽ സലാം ചിത്രത്തിൽ രജനികാന്തിന്റെ ഷൂട്ടിങ്ങ് പൂർത്തിയായി

‘മൊയ്‌ദീൻ ഭായ്ക്ക് പാക്കപ്പ് ‘; ലാൽ സലാം ചിത്രത്തിൽ രജനികാന്തിന്റെ ഷൂട്ടിങ്ങ് പൂർത്തിയായി ലൈക്ക പ്രൊഡക്ഷൻസിന്റെ…

‘തലൈവർ 171’, ലോകേഷ് കനകരാജുമായി സഹകരിക്കാൻ ഒരുങ്ങുകയാണ് രജനികാന്ത്

‘ജയിലർ’ എന്ന ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം രജനികാന്ത് മറ്റൊരു പ്രോജക്ടുമായി തിരിച്ചെത്തുകയാണ്. അടുത്ത ‘തലൈവർ…

ലാലു അലക്സ്, ദീപക് പറമ്പോൾ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രം ഇമ്പത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി

ലാലു അലക്സ്, ദീപക് പറമ്പോൾ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രം ഇമ്പത്തിന്റെ ഒഫീഷ്യൽ…