അമേരിക്കയുടെ ഇറാഖ് ആക്രമണം ഒരു കെട്ടുകഥയുടെ പേരിലായിരുന്നെന്നു എത്രപേർക്കറിയാം

242

Dileesh Ek 

ശരാശരി ഇരുപതു വർഷം കൂടുംതോറും ഒരു മേജർ യുദ്ധം നടത്തുന്ന രാജ്യമാണ് USA. ടാർഗറ്റ് എപ്പോഴും ബ്ലാക്ക്, ബ്രൗൺ, ഏഷ്യൻ, അറബ്‌സ് ഒക്കെ ആയിരിക്കും…ഇതിനൊരു അപവാദം ജർമനിയെ അക്രമിച്ചതാണ്. അതിൽ വലിയ അത്ഭുതമില്ല, ജോർജ്ജ് കാർലിൻ പറയുന്നപോലെ , They were trying to take our business on wars. അതവിടെ നിൽക്കട്ടെ 1990കളിൽ ഇറാഖിന്റെ കുവൈറ്റ് അധിനിവേശം നടക്കുന്ന സമയം. അമേരിക്കക്കാർ രാവിലെ എഴുന്നേറ്റപ്പോൾ സദ്ദാം ഹുസൈന്റെ ക്രൂരത കേട്ടു ഞെട്ടിപ്പോയി. അമേരിക്കൻ സെനറ്റിന്റെ മനുഷ്യാവകാശ കമ്മറ്റിയിൽ 25വയസുകാരിയായ ഒരു പെൺകുട്ടി, അവൾ കുവൈറ്റിൽ നിന്നും അഭയാർത്ഥിയായി അമേരിക്കയിൽ വന്നതാണ്, ഒരു അനുഭവകഥ പറയുകയാണ്. ഇറാഖ് പട്ടാളക്കാർ അവൾ സന്നദ്ധ സേവനം നൽകിയിരുന്ന ആശുപത്രിയിലെതടക്കം എല്ലാ ഇൻക്യുബറേറ്ററുകളും പിടിച്ചെടുത്തുകൊണ്ടുപോയിരിക്കുന്നു. ആശുപത്രികളിൽ മുന്നൂറോളം നവജാത ശിശുക്കൾ അതിനോടകം തന്നെ മരണാസന്നരാണ്.

45 മില്യൺ വരുന്ന അമേരിക്കൻ ജനത മാത്രമല്ല, ലോകത്തുള്ള മനുഷ്യത്വമുള്ളവരുടെ മുഴുവനും കരളലിയിക്കുന്ന വാർത്തയാണ്. ചാനലുകൾ ഉണർന്നു, അമേരിക്കൻ സെനറ്റിൽ യുദ്ധത്തിൽ ഇനവോൾവ്‌ ചെയ്യണം എന്നുള്ള അവശ്യം ശക്തമായി. ഏഴു സെനറ്റർമാർ ഈ വാർത്ത കോട്ട് ചെയ്തു പ്രസംഗിച്ചു. അന്നത്തെ പ്രസിഡന്റ് പഴയ ജോർജ്‌ ബുഷ് (HW) പലയിടങ്ങളിലായി പത്തോളം തവണ ഈ വാർത്ത ഉദ്ധരിച്ചു സംസാരിച്ചു.

ഒടുവിൽ 92% approval റേറ്റിങ്ങോടെ US ന്റെ പേർഷ്യൻ ഗൾഫ് യുദ്ധത്തിന്റെ ഇൻവോൾവ്‌മെന്റ് ആരംഭിച്ചു.  ഇതെല്ലാം കഴിഞ്ഞു മോരിലെ പുളികെട്ടപ്പോൾ അത്ര പ്രാധാന്യമൊന്നുമില്ലാത്ത വേറൊരു വാർത്ത ലോകം കേട്ടു, അതായത് ഇൻക്യുബറേറ്റർ സ്റ്റോറി കല്ലുവച്ച നുണയായിരുന്നു എന്നത്. ഒരു ലാസ്റ്റ് നെയിം പോലുമില്ലാതെ ചാനലുകളിൽ വന്നിരുന്നു കഥാപറഞ്ഞ 15കാരി യഥാർത്ഥത്തിൽ അമേരിക്കയിലെ കുവൈത്ത് അംബാസിഡറിന്റെ മകളായിരുന്നു. നാലാം തൂണിന്റെ ഒക്കെ ബലം ഏതാണ്ട് ഇത്രയൊക്കെ വരും.ഇതുവെച്ചാണ് ഇവരീ ലോകം നന്നാക്കാൻ പുറപ്പെടുന്നത്. നവജാത ശിശുക്കൾക്കെതിരെ ഒരക്രമണം നടുന്നുവെന്നറിഞ്ഞാൽ നമ്മുടെയൊക്കെ രക്തം തിളയ്ക്കും. അതൊരു പ്രൈമേറ്റ് ചോദനയാണ്. നിലനിൽപ്പിനു വേണ്ടി പ്രകൃതി ഇൻജെക്റ്റ് ചെയ്ത mutation ആണ്. അതിനേവരെ ചൂഷണം ചെയ്താണ് ആധുനീക സമൂഹം കളക്ടിവ് തീരുമാനങ്ങൾ എടുപ്പിക്കുന്നത്. അങ്ങനെയാണ് 5% അപ്രൂവൽ റേറ്റിങ് ഒരാഴ്ചകൊണ്ട് 92% മാവുന്നത്.

ഹ്യുമൻ എമ്പതി, സഹാനുഭൂതി,കരുണ എന്നൊക്കെ പറയുന്ന പോലെയുള്ള വീക്ക്നെസ് മാത്രമല്ല, പരദൂഷണം,സെക്ഷ്വൽ ഫ്രസ്ട്രേഷൻ, ഫാന്റസികൾ ഒക്കെ ഇത്തരത്തിൽ ഉപയോഗിക്കാവുന്നതാണ്.. അതു മനസിലാക്കാൻ ഏതെങ്കിലുമൊരു മലയാളം മാധ്യമത്തിന്റെ ഫേസ്‌ബുക്ക് പേജിൽ ഒന്നു കയറിനോക്കിയാൽ മതി. ഇതൊക്കെത്തന്നെയാണ് കുറച്ചു മാസങ്ങളായി കേരളത്തിൽ ലൈവ് ചാനൽ ചർച്ചകളിൽ സ്വർണക്കടത്തും ശിവശങ്കരനുമൊക്കെ കത്തിനിൽക്കാൻ കാരണം. സ്വർണക്കടത്ത് കേസ് സ്റ്റാർട്ട് ചെയ്തപ്പോൾ പ്രമുഖ ഹരിത എം എൽ എ ഒരു പത്രസമ്മേളനം നടത്തി. ആ കേസിലെ സ്‌ത്രീയായ അക്ക്യുസ്ഡ് നെപ്പറ്റി കടുത്ത ബോഡി ഷെയിമിംഗ്-സെക്ഷ്വൽ ഹരാസമെന്റ് പ്രയോഗങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു അങ്ങേരുടെ ആരോപണങ്ങൾ.

അതൊരു ലിറ്റ്മസ് ടെസ്റ്റ് ആയിരുന്നു. മനുഷ്യർ എന്തിനോടൊക്കെ അഡിക്റ്റ് ആയി ബേസിക് instinct ലേക്ക് മാത്രമായി ചുരുങ്ങുന്നു എന്നതിന്റെയടക്കം. നിങ്ങളൊരു ടൗണിൽ ചെന്നിരുന്നു പാന്റ്സും ഷർട്ടും ചുരിദാറും ടോപ്പും കാറും ബൈക്കുമൊക്കെയായി അടിപൊളിയായി നടക്കുന്ന മനുഷ്യരെ നിരീക്ഷിച്ചിട്ടുണ്ടോ?. ഒരു പ്രൈമേറ്റ് എന്നനിലയിൽ മാത്രമായി?. നമ്മുടെയീ എക്കണോമിക്കൽ ,കൾച്ചറൽ ലെയേഴ്‌സ് എടുത്തുകളഞ്ഞാൽ ബാക്കിയാവുന്നത് monogamy-polygamy യുടെ ഇടയിലെവിടെയോ പ്രതിഷ്ഠിക്കാവുന്ന അങ്ങേയറ്റം കവർട്ട് പേഴ്‌സണാലിറ്റിയുള്ളൊരു ജീവിയാണ്. അതിനെ തൃപ്തിപ്പെടുത്തുന്ന വാർത്തകൾ കണ്ടുപിടിച്ചു നൽകുകയാണ് ഒരു കോർപ്പറേറ്റ് എന്ന നിലയിൽ മാധ്യമ ധർമം.