Dileesh Ek എഴുതുന്നു 

വുമൺ സിവിൽ പോലീസ് ഓഫീസറെ പട്രോൾ ഒഴിച്ചു കത്തിച്ച വാർത്തയൊക്കെ നാട്ടുകരിലേക്കെത്തുമ്പോൾ എരിവും പുളിയുമൊക്കെ ചേർത്ത് എന്റർടൈന്മെന്റ് ന്യൂസ് ആയി മാറിയിട്ടുണ്ടാവും. ‘ഗൾഫുകാരന്റെ ഭാര്യ ചെയ്തത് കേട്ടാൽ നിങ്ങൾ ഞെട്ടും’ എന്ന നിലവാരത്തിലുള്ള വാർത്തകൾ കൊടുക്കാൻ മാത്രം ശീലിച്ച മാധ്യമങ്ങളും അതിനെ അർഹിക്കപ്പെട്ട പ്രാധാന്യത്തോടെ

Dileesh Ek

വാട്‌സ്ആപ്പ് വഴി ഷെയർ ചെയ്ത് ആത്മരതിയടയുന്ന പുരുഷുക്കളും കാലങ്ങളായി ഉണ്ടാക്കിയെടുത്തൊരു ഇമേജുണ്ട്. അതു പുറത്തിറങ്ങി ആളുകളോട് സംസാരിക്കുകയും ജോലിചെയ്യുകയും ചെയ്യുന്ന സ്ത്രീകളെ അങ്ങേയറ്റം അപമാനിക്കുന്ന നിലവാരത്തിലുള്ളതുമാണ്. പരമ്പരാഗതമായി ടീച്ചർ എന്നൊരൊറ്റ പോസ്റ്റിൽ മാത്രം സംവരണം ചെയ്യപ്പെട്ടൊരു സാധ്യതയായിരുന്നു സ്ത്രീകളുടെ ജോലി.

അതെന്തുകൊണ്ടായിരിക്കണം പരമ്പരാഗത പാട്രിയാർക്കിയൽ പുരുഷുക്കൾ സ്ത്രീകൾ ടീച്ചിങ്ങ് ജോലി ചെയ്യുന്നതിന് താരതമ്യേന വലിയ പ്രതിരോധമുണ്ടാക്കാതിരുന്നത് എന്നു ചിന്തിച്ചിട്ടുണ്ടോ?. ഉത്തരം വളരെ സിംപ്ലിഫൈഡ് ആണ്. ടീച്ചർ ആകുമ്പോൾ ഇടപെടുന്ന സർക്കിൾ കുട്ടികളുമായിട്ടായിരിക്കും. കുറേക്കൂടി വ്യക്തമായിട്ടു പറഞ്ഞാൽ ‘ആണുങ്ങളോട് ‘ ഇടപെടേണ്ടിവരികയില്ല എന്നുള്ള ആശ്വാസത്തിന്റെ പുറത്താണ് ടീച്ചിങ്ങ് കുലപുരുഷന്മാർക്കിടയിൽ അപ്രൂവ് ചെയ്യപ്പെട്ടത്.

എന്നാൽ 90കളുടെ ശേഷം പെൺപിള്ളേരു വിദ്യാഭ്യാസം നേടുകയും വ്യത്യസ്‌തമായ തൊഴിൽമേഖലകൾ തേടിപ്പോവുകയും പ്രധാനമായി കല്യാണം കഴിച്ചാലും തനിക്ക് ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം വേണമെന്ന് മുഖത്തുനോക്കി പെണ്ണുകാണൽ ചടങ്ങുകളിൽ പറയുകയും ചെയ്തതോടെ പുരുഷുവിന്റെ നില പരുങ്ങളിലായിത്തുടങ്ങി. ഏറ്റവുംകൂടുതൽ ആളുകളോട് ഇടപെടലുകൾ നടത്തേണ്ടിവരുന്ന നഴ്സിങ്,പോലീസ്,armed,യൂണിഫോം,ജോലികളിലേർപ്പെടുന്ന പെൺകുട്ടികളെപ്പറ്റി ഉള്ളിലുള്ള ഭയം മൂലം കൂടുതൽ കഥകൾ മൈനഞ്ഞെടുത്തു പ്രോപ്പഗേറ്റ് ചെയ്താണ് പുരുഷു റിലേറ്റഡ് സൈക്കോകൾ ഇപ്പോൾ ആശ്വാസംകണ്ടെത്തുന്നത്.

ആ നിലവാരത്തിൽനിന്നുകൊണ്ട് ഒരു സ്ത്രീയെ പച്ചയ്ക്ക് പെട്രോൾ ഒഴിച്ചു കൊലപ്പെടുത്തിയ വാർത്ത കേട്ടാലും ‘ഓളെന്തെങ്കിലും ചെയ്തുകാണും’ എന്നതരത്തിലെ ചിന്തിക്കുക സാധ്യമാവൂ. അതവരുടെ കുറ്റമല്ല, സാമൂഹിക ഘടന അവരെ അങ്ങനെ ചിന്തിപ്പിക്കാൻ മാത്രമേ ശീലിപ്പിക്കുന്നുള്ളൂ എന്നതിനെയാണ് അഡ്രസ്സ് ചെയ്യേണ്ടത്.

ഓളെന്തെങ്കിലും ചെയ്തുകാണും എന്നത് കേട്ടു വളരുന്ന കുഞ്ഞുങ്ങളും കൊലപാതകത്തേക്കാളും പ്രധാനമാണ് ‘ഓൾടെ’ കുലസ്‌ത്രീപ്പട്ടം എന്നുചിന്തിച്ചുതുടങ്ങും. അല്ലെങ്കിലും സതിമുതലിങ്ങോട്ട് തീയിലിട്ടു ചുടുന്ന പരിപാടി സാംസ്കാരികമായി അംഗീകരിച്ചുകിട്ടിയ ഒന്നാണല്ലോ.

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.