ഈ വായിച്ചു കോൾ മയിരു കൊള്ളുന്ന ഒരുത്തനെങ്കിലും അത്തരമൊരു വീട്ടിൽ ഒരുമാസം കിടന്നുറങ്ങാൻ തയ്യാറുണ്ടോ?

40

Dileesh Ek

നമ്മടെ ആദിവാസികളെ എങ്ങനെയാണ് വികസിപ്പിക്കേണ്ടത്?

ഇന്ന് കണ്ട മനോരമ വാർത്തയിൽ 25000 രൂപ മുടക്കി ആദിവാസികൾക്ക് ‘മുളവീടു’കൾ നിർമിച്ചുകൊടുക്കുന്നതിനെപ്പറ്റിയാണ്. വളരെ ഡീറ്റൈൽഡ് ആയിട്ടുള്ള റിപ്പോർട്ടാണ്. നിലമൊരുക്കി തറ ‘നിലം തല്ലി ‘ ഉപയോഗിച്ച് നിരപ്പാക്കി നാലുപാടും മുളകളും മരങ്ങളും കുത്തിച്ചാരി പ്രകൃതിയോട് ഇഴുകിയുള്ള നിർമാണ രീതി വിശദമാക്കുന്നുണ്ട്. ഈ വായിച്ചു കോൾ മയിരു കൊള്ളുന്ന ഒരുത്തനെങ്കിലും അത്തരമൊരു വീട്ടിൽ ഒരുമാസം കിടന്നുറങ്ങാൻ തയ്യാറുണ്ടോ?. മഴപെയ്യുമ്പോ പാത്രം വെച്ചു ചോർച്ച തടഞ്ഞു പരിചയമുണ്ടോ?. കാറ്റിലും മഴയിലും നടും തൂണു പറിഞ്ഞു പോരാതെയിരിക്കാൻ പിടിച്ചുനിൽക്കേണ്ടിവരുന്ന ഗതികേട് അനുഭവിച്ചിട്ടുണ്ടോ?.
എന്നിട്ടു പറയുവാണ് രാത്രിയിൽ മൃഗങ്ങൾ ശല്യപ്പെടുത്താതിരിക്കാൻ ആഴി കൂട്ടാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന്.😊😊 അതായത് ആന വരുമ്പോൾ അടച്ചുറപ്പില്ലാത്ത വീടുകളിൽ മുട്ടിടിച്ചു കിടക്കണം. പൂർണമായും ആനയുടെ,കാറ്റിന്റെ,മഴയുടെ സഹതാപം ഉണ്ടെങ്കിൽ മാത്രം പിറ്റേന്ന് സൂര്യോദയം കാണാം. ഇമ്മാതിരി വികസനത്തിന് നമ്മുടെ നാട്ടിൽ ഭയങ്കര പോപ്പുലാരിറ്റിയാണ്. ആദിവാസികളെ അവരുടെ ഹാബിറ്റാറ്റിൽ വിടണമെന്നാണ്. അവരെ അവിടുന്നു രക്ഷപ്പെടാൻ അനുവദിക്കരുതെന്നാണ്. എന്നാൽ മാത്രമേ വെക്കേഷന് പരിസ്ഥിതിവാദികൾക്കും കുടുംബത്തിനും വയനാട്ടിൽ ടൂർ പോകുന്ന വഴി സഹതാപത്തോടെ കംപാരിസൺ ചെയ്യാൻ കഴിയൂ. ഇവിടെയീ കൊച്ചിയിലും കോഴിക്കോട്ടുമൊക്കെ കിടന്ന് അർബൻ ലൈഫ് ആസ്വദിച്ചു നൊസ്റ്റാൾജിയ അയവിറക്കുകയും ഇൻഡിജിനസ് പീപ്പിൾസിനു വേണ്ടി ,അവരുടെ തനിമ നഷ്ടപ്പെടാണ്ടിരിക്കാൻ ഒച്ചയുണ്ടാക്കുന്ന മുഴുവൻ നാഗരിക ജീവികളും 150 വർഷം മുൻപ് ബ്രിടീഷുകാരന്റെ കണ്ണിൽ ആദിവാസിയാണ്. എന്നിട്ട് ഇവര് നാഗരികവൽക്കരിക്കപ്പെട്ടപ്പോൾ എന്തു തേങ്ങായാണ് സംഭവിച്ചത്?. അതോ ഞങ്ങളുടെ തനിമയൊക്കെ പോയി, ഇനി നിങ്ങളെയെങ്കിലും ‘രക്ഷിക്കാൻ’ ശ്രമിക്കുമെന്നാണോ. ?? ഈ വാർത്തയിൽ പറയുന്നത്ര വരില്ലെങ്കിലും പരിസ്ഥിതി സൗഹൃദ മുളവീട്ടിൽ താമസിച്ചിട്ടുള്ള മുൻപരിചയം വെച്ചുതന്നെ പറയുവാണ്, കോണ്ക്രീറ്റ് സീലിങ്ങും അടച്ചുറപ്പുള്ള ചുവരുകളും തരുന്ന സുരക്ഷിതത്വമൊന്നും മൊള തരില്ല. ഇനി ഞാൻ പോയൊന്നു ശർദിക്കട്ടെ

Advertisements