തങ്ങൾക്കു ഇത്തരം ആഭാസങ്ങളുമായി ബന്ധമില്ലെന്ന് ദിലീപ് ഫാൻസ്‌

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
23 SHARES
278 VIEWS

ആരോപണ വിധേയനായ സിനിമാനടൻ ദിലീപിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ഓൾ കേരള മെൻസ് അസോസിയേഷൻ എന്ന സംഘടന . എന്നാൽ പ്രസ്തുത സംഘടന നടത്തുന്ന പരിപാടിയുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്ന് ദിലീപിന്റെ ഔദ്യോഗിക ഫാൻസ് ആയ ദിലീപ് ഫാൻസ് അസോസിയേഷൻ പറയുന്നു.

ദിലീപിനെ പിന്തുണച്ച് മേയ് നാലിന് കൊച്ചിയിൽ പ്രതിഷേധ മാർച്ചും കോലം കത്തിക്കലും നടത്തുമെന്ന് ഓൾ കേരള മെൻസ് അസോസിയേഷൻ പറഞ്ഞിരുന്നു. എന്നാൽ ഇതിനു പിന്നിൽ ദിലീപ് ഫാൻസ് അസോസിയേഷനുമായി ബന്ധപ്പെട്ട ആളുകളാണെന്ന വിമർശനം വന്നതോടെയാണ് വിശദീകരണവുമായി ഔദ്യോഗിക ഫാൻസ്‌ രംഗത്തുവന്നത്.

ദിലീപിനെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ എന്ന സംഘടന തിരുവനന്തപുരത്തും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാന്‍ പരിപാടിയിട്ടിരുന്നു. ശാന്തിവിള ദിനേശ് എന്നൊരു സംവിധായകൻ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യാൻ വന്നെങ്കിലും പൊലീസ് ഇടപെട്ട് ആ പരിപാടി സംഘടിപ്പിക്കാൻ അനുവദിച്ചിരുന്നില്ല. .ദിലീപിനെ അകാരണമായി വേട്ടയാടുകയാണെന്നാണ് എകെഎംഎയുടെ വാദം. ഈ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ആണ് അജിത്ത് കുമാര്‍.

ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഫാൻസിന്റെ വിശദീകരണം 

“വരുന്ന മേയ് 4 ന് AKMA (അങ്ങിനെ ഒരു സംഘടന ഉണ്ടോ എന്ന് അറിയില്ല) എന്ന സംഘടനയുടെ അംഗമായ അജിത്ത് കുമാർ സി. എന്നയാൾ ദിലീപ് ഫാൻസ് അസോസിയേഷൻ എന്ന ബാനറിന് കീഴിൽ എറണാകുളത്ത് നടത്തുവാൻ ഉദ്ദേശിക്കുന്ന പരിപാടികളുമായി നടൻ ദിലീപ് ഫാൻസ് അസോസിയേഷനും അതുമായി ബന്ധപ്പെട്ട ആർക്കും യാതൊരു ബന്ധവുമില്ല എന്ന് അറിയിക്കുന്നു.ഇത്തരം സമരപരിപാടികൾ ദിലീപിൻ്റെ ആരാധകരും അദ്ദേഹത്തിൻ്റെ പേരിലുള്ള സംഘടനകൾക്കും വിശ്വാസമില്ല എന്ന് അറിയിക്കട്ടെ, ബഹുമാന പെട്ട കോടതിയിൽ ഇരിക്കുന്ന ഒരു കേസിൽ ഇത്തരം ആഭാസത്തിന് മുതിരുന്നവരല്ല ഞങൾ ഞങ്ങൾക്ക് കോടതികളിൽ പൂർണ്ണ വിശ്വാസമുണ്ട്. ഇത് പോലെയുള്ള വിശ്വാസയോഗ്യമല്ലാത്ത ആഹ്വാനങ്ങളിൽ വീഴരുതെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു.”
– AKDFWA (All Kerala Dileep Fans and Welfare Association)

LATEST

ജൂനിയർ ആർട്ടിസ്റ്റിന്റെ പേര് പ്രൊമോഷന് വേണ്ടി ഉപയോഗിക്കേണ്ടി വന്ന ലോകത്തിലെ ആദ്യ സിനിമ മിക്കവാറും ഇതാവും

സിനിമയിൽ മുഖം കാണിച്ച ജൂനിയർ ആർട്ടിസ്റ്റിന്റെ പേര് പ്രൊമോഷന് വേണ്ടി ഉപയോഗിക്കേണ്ടി വന്ന

നല്ല സിനിമയിലൂടെ വന്ന ജയലളിത എങ്ങനെ ഒരു ബി ഗ്രേഡ് ഹോട്ട് താരം ആയതെന്നു അറിയില്ല

Vishnu Achuz മലയാളികൾക്ക് ജയലളിത എന്നാൽ പൊതുവേ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയായിരിക്കും മനസ്സിലെത്തുക.എന്നാൽ

ഒരു സിനിമ തീയേറ്ററിൽ റിലീസ് ചെയ്താൽ വളരെ പെട്ടെന്ന് തന്നെ അതിന്റെ ഡിവിഡിയും, ഒപ്പം ടിവിയിലും അത് വരാൻ കാരണം എന്ത്?

ഒരു സിനിമ തീയേറ്ററിൽ റിലീസ് ചെയ്താൽ വളരെ പെട്ടെന്ന് തന്നെ അതിന്റെ ഡിവിഡിയും,

എണ്ണിയാലൊടുങ്ങാത്ത ഈ നക്ഷത്രപ്പൊട്ടുകള്‍ക്കിടയിലെ പ്രപഞ്ചശൂന്യതയുടെ ആഴം എത്രയാവുമെന്ന് ചിന്തിക്കാനാവുന്നുണ്ടോ !!

Basheer Pengattiri പ്രപഞ്ചം ഒരുപാട് ഒരുപാട് വലുതാണ് എന്നത് ആർക്കും തർക്കമില്ലാത്ത വസ്തുതയാണ്.