അങ്ങ് സിറിയയിലോ നൈജീരിയയിലോ അല്ല, നമ്മുടെ സാക്ഷര കേരളത്തിലെ കൊച്ചിയിൽ നിന്നാണ് മൂന്ന് അൽ ഖായിദ ഭീകരരെ NIA അറസ്റ്റ് ചെയ്തത്

59

Dils Davis Payyappilly

അങ്ങ് സിറിയയിലോ നൈജീരിയയിലോ അല്ല, നമ്മുടെ സാക്ഷര കേരളത്തിലെ കൊച്ചിയിൽ നിന്നാണ് മൂന്ന് അൽ ഖായിദ ഭീകരരെ NIA അറസ്റ്റ് ചെയ്തത്.കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും കേരളത്തിലെ ഇടത്-വലത് രാഷ്ട്രീയപാർട്ടികളോ ഫേസ്ബുക്കിലെ പ്രമുഖ പ്രൊഫൈലുകളോ ഒന്നും തന്നെ ഇക്കാര്യം ഇതുവരെ അറിഞ്ഞീട്ടില്ല കേട്ടോ. അവരൊക്കെ നല്ല ഉറക്കത്തിലാണ്, ചുമ്മാ ഉണർത്തണ്ട. ഉണർന്നാൽ അറിയാലോ അല്ലേ? അലറലോടലറലായിരിക്കും, പറഞ്ഞില്ലാന്ന് വേണ്ട….
എന്തായാലും, മ്മ്ടെ ഒസാമ ബിൻ-ലാദൻ്റെ അനുയായികൾ, 72 ഹൂറികൾക്കും മദ്യപുഴയ്ക്കുമായി കഴുത്തറുപ്പും സ്ഫോടനവും സ്ഥിരം തൊഴിലാക്കിയവർ, നമ്മൾ മലയാളികൾക്കിടയിലും ഉണ്ടെന്നുള്ളത് അഭിമാനിക്കാൻ വക നല്കുന്ന ഒന്നുതന്നെയാണ്, സംശയമില്ല.

എല്ലാർക്കും സന്തോഷമായെങ്കിൽ ആ ‘നന്മയുള്ള ലോഹമേ’ എന്ന പാട്ട് കേട്ടോ, ഒരാശ്വാസം കിട്ടും….
നോർത്തിന്ത്യയിലേയ്ക്ക് മാത്രം കണ്ണുംനട്ടിരുന്ന്, അവിടുത്തെ ചെറിയ പ്രശ്നങ്ങൾ പോലും പർവ്വതീകരിച്ചും വക്രിച്ചും അയ്യോ പാച്ചിസം വന്നേ പാച്ചിസം വന്നേ എന്നൊക്കെ പറഞ്ഞ് നാഴിയ്ക്ക് നാല്പതുവട്ടം വാതുറക്കുന്ന രാഷ്ട്രീയക്കാരും, സാംസ്ക്കാരിക നായകരും കേരളത്തിലെയും ഇന്ത്യയിലെയും മുസ്ലിം തീവ്രവാദത്തെപ്പറ്റിയും ഇനിയെങ്കിലും പറയാൻ തയ്യാറാകണം….
ട്രെയിനിലെ സീറ്റിൻ്റെ പേരിൽ തല്ലുകൂടി ജുനൈദ് എന്നൊരു പയ്യൻ കൊല്ലപ്പെട്ടപ്പോൾ, അത് ‘ബീഫ് കൈവശം വച്ചതിന് മുസ്ലിം യുവാവിനെ ട്രെയിനിൽ മർദ്ദിച്ച് കൊന്നു’ എന്നുപറഞ്ഞ നിങ്ങളിൽ നിന്നും ഇതൊന്നും പ്രതീക്ഷിച്ചിട്ടല്ല, എങ്കിലും ഒരുവേള ഒരാഗ്രഹം തോന്നിപ്പോയി, ക്ഷമിക്ക്.

പിന്നെ ഇക്കാര്യത്തിൽ രാഷ്ട്രീയക്കാരും സാംസ്ക്കാരിക നായകരും മാത്രമല്ല കേട്ടോ, ഫേസ്ബുക്കിൽ ചില ഡൂക്കിലി എഴുത്തുകാരുമുണ്ട്, കാപട്യമാണ് ഇക്കൂട്ടരുടെയെല്ലാം മുഖമുദ്ര.ഇക്കൂട്ടർ നാല്നേരവും ഹിന്ദുതീവ്രവാദത്തെക്കുറിച്ച് മാത്രം വായിട്ടലയ്ക്കും. പക്ഷെ മുസ്ലിം തീവ്രവാദത്തെക്കുറിച്ച് മൗനം അവലംബിക്കുകയും ചെയ്യും, ഉളുപ്പില്ലാത്ത വർഗ്ഗങ്ങൾ.

അതെങ്ങനെ മിണ്ടിയാൽ പോയില്ലേ, പിന്നെയെങ്ങനെ ലൈക്ക് കിട്ടും.? കൊട്ടക്കണക്കിന് ലൈക്ക് കിട്ടിയില്ലെങ്കിൽ പിന്നെയെങ്ങനെ സ്വസ്ഥമായി ഉറങ്ങും.? സംഘികളെ ഒതുക്കാൻ വേണ്ടിയിട്ടാണ് ഇക്കൂട്ടർ നാല്നേരവും ഹിന്ദുതീവ്രവാദത്തെക്കുറിച്ച് മാത്രം വായിട്ടലയ്ക്കുന്നത് എന്നാണ് മറ്റൊരു ഭാഷ്യം.പിന്നെ ഞാൻ മുസ്ലിം തീവ്രവാദത്തേക്കുറിച്ച് പറഞ്ഞാൽ ഫേസ്ബുക്കിലുള്ള മുസ്ലിം സുഹൃത്തുക്കൾ എന്തുവിചാരിക്കും എന്ന ചിന്താഗതിയും. പക്ഷെ ഹിന്ദുക്കളേപ്പറ്റിയാണേൽ കുഴപ്പമില്ല കേട്ടോ. എടാ കൊഞ്ഞാണന്മാരേ, ഹിന്ദു തീവ്രാ വാദത്തേക്കാൾ പതിന്മടങ്ങ് ഗുരുതരവും പൈശാചികവുമാണ് ഇസ്ലാം തീവ്രവാദം. കൈവെട്ടുക, കഴുത്ത് കണ്ടിയ്‌ക്കുക, ബോംബ് പൊട്ടിച്ച് ആളെ കൊല്ലുക തുടങ്ങിയവയാണ് അവരുടെ മിനിമം അജണ്ടകൾ. നിങ്ങളിപ്പറയണ സംഘികൾ പതിന്മടങ്ങ് ഭേദമാണ്.

ഒരു രസകരമായ കാര്യം എന്താച്ചാൽ, ജോസഫ് സാറിൻറെ കൈവെട്ടു കേസിൽ മുസ്ലിം തീവ്രവാദികൾ ക്രിസ്ത്യൻ മാനേജ്മെൻറ് കോളേജ് വളഞ്ഞ് ഒടുവിൽ കോളേജ് തല്ലി തകർക്കുമെന്ന ഘട്ടം വന്നപ്പോൾ, രക്ഷിക്കാൻ ഇപ്പറയണ സംഘികൾ തന്നെ വേണ്ടി വന്നു.അവന്മാർ കുറുവടികളുമായി റോഡിലൂടെ രണ്ട് റൗണ്ട് നടന്നപ്പോഴാണ് ആ പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകൾ പിരിഞ്ഞുപോയത് തന്നെ. യെമനിലോ, സിറിയയിലോ സംഭവിച്ച കാര്യമല്ല ഇപ്പറയുന്നത് കേട്ടോ, നമ്മുടെ കേരളത്തിൽ നടന്ന കാര്യമാണ്….
അതിനാൽ നിങ്ങളൊക്കെ സംഘികൾക്കെതിരെ പ്രവർത്തിക്കുന്ന ആ യന്ത്രങ്ങൾ ഇടയ്ക്കിടയ്ക്കെങ്കിലുമെടുത്ത് ഇസ്ലാമിസ്റ്റുകൾക്കെതിരെയും പ്രവർത്തിപ്പിക്കണം, ഇല്ലെങ്കിൽ പഴകി തുരുമ്പെടുത്ത് “God’s own country” എന്നത് അധികം വൈകാതെ “Devil’s own country” എന്നാകും.

എന്തായാലും ”തീവ്രവാദികളുടെ നഴ്സറിയാണ് കേരളം” എന്ന് മോദിജി പറഞ്ഞത് ചുമ്മാതല്ലെന്ന് മനസ്സിലായല്ലോ. പക്ഷെ ഇക്കാര്യത്തിൽ മോദിയ്ക്ക് തെറ്റിയെന്നേ ഞാൻ പറയൂ. ഐ.എസ്.ഐ.എസ് തീവ്രവാദികൾക്കു വേണ്ടി പോരാടാൻ ഏറ്റവും കൂടുതൽ ആളുകൾ പോയതും, മുംബൈ ഭീകരാക്രമണ കേസ് പ്രതി അജ്മൽ കസബിനു വേണ്ടി നിസ്ക്കാരം നടത്താനും ആളുണ്ടായത് കേരളത്തിൽ നിന്നാണ്. അതിനാൽ കേരളം തീവ്രവാദികളുടെ നഴ്സറി മാത്രമല്ല, യൂണിവേഴ്സിറ്റിയുമാണ്. ഇക്കാര്യത്തിൽ ഒന്നാം സ്ഥാനം ഞങ്ങളാർക്കും വിട്ട് കൊടുക്കില്ല, ഞങ്ങൾക്ക് വേണമത്, We deserve it.