പ്രൊഫസർ, ഞങ്ങൾ തുടരുക തന്നെ ചെയ്യും

  77

  Dils Davis Payyappilly

  സാമുവൽ പാറ്റിയ്ക്ക് ഐകദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മക്രോണിൻ്റെ വാക്കുകൾ.

  ”സ്വതന്ത്ര പൗരർ അധിവസിക്കുന്ന ഒരു സമൂഹമെന്ന നിലയിൽ തീവ്രവാദികളെയും ഇസ്ലാമിസ്റ്റുകളെയും നശിപ്പിക്കണ്ടതിൻ്റെ ഒരു മുഖമായി സാമുവൽ പാറ്റി നമ്മുടെ രാജ്യത്ത് മാറുകയുണ്ടായി, മനസ്സിലാക്കാനും, പഠിക്കാനും, പഠിപ്പിക്കാനും, സ്വതന്ത്രരാകാനുമുള്ള നമ്മുടെയൊക്കെ ദൃഢനിശ്ചയത്തിൻ്റെ ഒരു മുഖമായ്.
  പ്രൊഫസർ, ഞങ്ങൾ തുടരുക തന്നെ ചെയ്യും.

  നിങ്ങൾ പഠിപ്പിച്ചതുപോലെ ഞങ്ങൾ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുകയും മതേതരത്വത്തെ ഉയർത്തിപ്പിടിക്കുകയും ചെയ്യും.ആരൊക്കെ പിന്നാട്ട് പോയാലും, കാരികേച്ചറുകളും, ഡ്രോയിങ്ങുകളും ഞങ്ങളൊരിക്കലും ഉപേക്ഷിക്കില്ല. ഒരു ജനാധിപത്യഭരണകൂടമെന്ന നിലയിൽ യാതൊരുവിധ വിവേചനവുമില്ലാതെ എല്ലാ യുവാക്കൾക്കും അതിൻ്റേതായ എല്ലാവിധ അവസരങ്ങളും ഞങ്ങൾ നല്കും.ഞങ്ങളത് തുടരുക തന്നെ ചെയ്യും പ്രൊഫസർ.

  ഫ്രാൻസിലുള്ള അദ്ധ്യാപകരെല്ലാം ചരിത്രത്തിൻ്റെ മഹത്വങ്ങൾ മാത്രമല്ല വ്യതിരിക്തതയും പഠിപ്പിക്കും. സാഹിത്യം, സംഗീതം എന്നുവേണ്ട ആത്മാവിൻ്റെയും വികാരത്തിൻ്റേതുമായ എല്ലാ സൃഷ്ടികളും ഞങ്ങളിടെ അവതരിപ്പിക്കും.സംവാദങ്ങളെയും, കാര്യപ്രാപ്തമായ തർക്കങ്ങളെയും, വിശ്വാസസംഹിതകളെയുമെല്ലാം ഞങ്ങൾ ഇഷ്ട്ടപ്പെടുന്നു. ശാസ്ത്രത്തെ മാത്രമല്ല അതിൻ്റെ വിവാദങ്ങളെയും ഞങ്ങൾ ഇഷ്ട്ടപ്പെടുന്നുണ്ട്.

  ഞങ്ങൾ ആയിരിക്കുന്ന അവസ്ഥയിൽ നിന്നും ഇനിയും മുന്നാട്ട് പോകാൻവേണ്ടി നിങ്ങളേപ്പോലെ ഞങ്ങളും സഹിഷ്ണുത വളർത്താൻ ശ്രമിക്കും, ഇടതടവില്ലാതെ മനസ്സിലാക്കാൻ ശ്രമിക്കും.വിദ്വേഷവും അക്രമവും നിർത്തിവച്ച് പരസ്പര ബഹുമാനം പുലർത്തിയാൽ മാത്രമേ സ്വാതന്ത്രം നമ്മുടെയൊക്കെയുളളിൽ കുടികൊള്ളുകയുള്ളുവെന്ന് ഞങ്ങളും സ്വയം മനസ്സിലാക്കും.പ്രൊഫസർ, ഞങ്ങളിത് തുടരുക തന്നെ ചെയ്യും.

  വിഷയത്തെ വിമർശനാത്മകതയോടെ ചിന്തിക്കാനും നോക്കിക്കാണാനും നിങ്ങൾ പഠിപ്പിച്ച നൂറ്കണക്കിന് ചെറുപ്പക്കാരുണ്ടിവിടെ. അവരും അവരുടെ ജീവിതത്തിലുടനീളം അത് പ്രാവർത്തികമാക്കും.ഒരുപക്ഷേ അവരിൽ ചിലർ ഭാവിയിൽ അദ്ധ്യാപകരായി മാറിയേക്കാം. അങ്ങനെയെങ്കിൽ അവർ ഇക്കാര്യങ്ങൾ ഭാവിതലമുറയെ പഠിപ്പിക്കുകയും അങ്ങനെ അവർ ജനാധിപത്യത്തെ വിലമതിക്കുകയും ചെയ്യും.

  ഒടുവിൽ കാലപ്രവാഹത്തിൻ്റെ നിർത്താത്ത കുത്തൊഴുക്കിൽ അവർ നമ്മുടെ രാജ്യത്തെയും, നമ്മുടെ മൂല്യങ്ങളെയും, നമ്മുടെ പാശ്ചാത്യ ജീവിതത്തെയും ഒരിക്കൽ മനസിലാക്കുക തന്നെ ചെയ്യും.അതേ, അഭിപ്രായസ്വാതന്ത്രത്തിനു വേണ്ടിയുള്ള പോരാട്ടം ഇടതടവില്ലാതെ ഞങ്ങൾ തുടരുക തന്നെ ചെയ്യും. നിങ്ങളതിൻ്റെ ഒരു വിലയേറിയ മുഖമാണ്.കാരണം, ഞങ്ങളേവരും പരസ്പരം കടപ്പെട്ടിരിക്കുന്നു, നിങ്ങളോടും കടപ്പെട്ടിരിക്കുന്നു.പ്രൊഫസർ, പ്രബുദ്ധത ഒരിക്കലും ഫ്രാൻസിനെ വിട്ട് പോയിട്ടില്ല, പോവുകയുമില്ല. ജനാധിപത്യഭരണകൂടം നീണാൻ വാഴട്ടേ, ഫ്രാൻസ് നീണാൻ വാഴട്ടേ.”