covid 19
135 കോടി ജനങ്ങൾക്കും വാക്സിൻ കൊടുത്തിട്ടേ പുറത്തേയ്ക്ക് വാക്സിൻ കയറ്റി അയക്കാവൂ എന്ന് പറയുന്നത് മണ്ടത്തരമാണ്, നമ്മൾ സഹായിച്ചതിന് പ്രതിഫലമാണ് ഇപ്പോൾ കിട്ടുന്നത്
ഇവിടെ കാനഡയിൽ രണ്ട് പ്രൊവിൻസ് ഒഴികേ മറ്റ് പ്രൊവിസുകളിലെല്ലാം പലതരത്തിലുള്ള റെസ്ട്രിക്ഷൻസുണ്ട്. എന്റെ പ്രൊവിൻസ് ഒന്റാരിയോയിൽ
249 total views

ഇവിടെ കാനഡയിൽ രണ്ട് പ്രൊവിൻസ് ഒഴികേ മറ്റ് പ്രൊവിസുകളിലെല്ലാം പലതരത്തിലുള്ള റെസ്ട്രിക്ഷൻസുണ്ട്. എന്റെ പ്രൊവിൻസ് ഒന്റാരിയോയിൽ stay-at-home ഓർഡറാണ്. സ്ഥിതിഗതികൾ ഇതുവരേയ്ക്കും ആശാസ്യമല്ല.എന്നിരിക്കേ ഞങ്ങളുടെ ഒന്റാരിയോ പ്രീമിയർ (മുഖ്യമന്ത്രി) Doug Ford ഇന്നലെ ഇന്ത്യയ്ക്ക് 3000 വെന്റിലേറ്ററാണ് ഡൊണേറ്റ് ചെയ്തത്.”കോവിഡിന്റെ മൂന്നാം തരംഗവും പുതിയ വേരിയന്റ്സും നമ്മൾ ചലഞ്ച് ചെയ്യുന്ന സമയമാണെങ്കിലും ഇന്ത്യയെ സഹായിക്കാതിരാക്കാനാവില്ല” എന്നാണ് പ്രീമിയർ വാർത്തയിൽ പറഞ്ഞത്.Stay-at-home ഓർഡർ നിലവിലുള്ള ഒരു പ്രൊവിൻസാണ് ഇന്ത്യയുടെ അവസ്ഥ കണ്ട് യുദ്ധകാല അടിസ്ഥാനത്തിൽ 3000 വെന്റിലേറ്റർ തയ്യാറാക്കിയതെന്നോർക്കണം.
കാനഡ ഇതുകൂടാതെ 25000 റെംഡെസിവിർ വയൽസ്, 1450 ഓക്സിജൻ കോൺസെന്റ്രേറ്റേഴ്സ്, 350 വെന്റിലേറ്റർ എന്നിവയും അയച്ചീട്ടുണ്ട്.ഇവിടെ കോവിഡ് വാക്സിൻ ഒരുവേള തികയാതെ വന്ന സാഹചര്യത്തിൽ വാക്സിൻ നല്കി സഹായിച്ചത് ഇന്ത്യയായിരുന്നു. ഇപ്പോൾ ഇന്ത്യയുടെ ഈ വിഷമ ഘട്ടത്തിൽ കാനഡ തിരിച്ചും സഹായിക്കുന്നു.ഇക്കാലത്ത് ഒരു രാജ്യത്തിനും ഒന്നും ഒറ്റയ്ക്ക് ചെയ്യാൻ സാധിക്കില്ല. അങ്ങോട്ട് കൊടുത്തും ഇങ്ങോട്ട് സ്വീകരിച്ചുമാണ് രാജ്യങ്ങളെല്ലാം തന്നെ കാലാകാലങ്ങളായി പ്രതിസന്ധികളെ തരണം ചെയ്ത് മുന്നേറുന്നതും.
വാക്സിൻ നിർമ്മിക്കാൻ ആവശ്യമായ റോ മെറ്റീരിയൽസിന്റെ കയറ്റുമതി ഒരുവേള ഇന്ത്യയിലേയ്ക്ക് നിരോധിച്ച ബൈഡൻ തന്നെയാണ് ഇന്ത്യയുടെ വിഷമ ഘട്ടത്തിൽ ആ നിരോധനം മാറ്റിയതും. “ഞങ്ങളുടെ വിഷമഘട്ടത്തിൽ സഹായിച്ച ഇന്ത്യയെ, അവരുടെ വിഷമഘട്ടത്തിൽ ഞങ്ങളും സഹായിക്കുന്നതായിരിക്കും” എന്നാണ് അന്ന് ബൈഡൻ പറഞ്ഞത്.കാനഡയും അമേരിക്കയും മാത്രമല്ല, നമ്മുടെ അയൽ രാജ്യമായ ബംഗ്ലാദേശ് 10000 റെംഡെസിവറാണ് ഇന്ത്യയ്ക്ക് നല്കിയതെങ്കിൽ ഭൂട്ടാൻ നല്കിയത് ഓക്സിജനാണ്. ജർമ്മനി, ഫ്രാൻസ്, ഇസ്രയേൽ, ബ്രിട്ടൻ, ശ്രീലങ്ക, നേപ്പാൾ, മ്യാൻമർ തുടങ്ങി ഗൾഫ് രാജ്യങ്ങളും ഇന്ത്യയുടെ സഹായത്തിനായുണ്ട്. ഇതൊന്നും ചുമ്മാ കിട്ടുന്നതല്ല. മറ്റുള്ള രാജ്യങ്ങളെ അവരുടെ പ്രതിസന്ധി ഘട്ടത്തിൽ സഹായിച്ചതിന് തിരികെ കിട്ടുന്ന പ്രതിഫലമാണ്. ഇന്ത്യയിൽ കോവിഡ് കേസുകൾ കുറവായിരുന്ന സാഹചര്യത്തിൽ നാം 76 രാജ്യങ്ങളിലേയ്ക്കായി ഏകദേശം ആറ് കോടിയോളം ഡോസാണ് കയറ്റി അയച്ചത്. കോവിഡ് കേസുകൾ കൂടിയപ്പോൾ വാക്സിന്റെ കയറ്റി അയക്കൽ താത്ക്കാലമായി നിർത്തുകയും ചെയ്തു.
ഇതിലെന്താണ് തെറ്റ്?
ഇന്ത്യയിലെ 135 കോടി ജനങ്ങൾക്കും വാക്സിൻ കൊടുത്തിട്ടേ പുറത്തേയ്ക്ക് വാക്സിൻ കയറ്റി അയക്കാവൂ എന്നാണേൽ നമ്മുടെ സഹായം ഒരു രാജ്യത്തിനും വേണ്ടി വരില്ല. അവർക്ക് മുട്ടാൻ വേറെയും വാതിലുണ്ട്.ഈ ദോഷൈകദൃക്കുകൾ പറയുന്ന പോലെ അന്നങ്ങനെ ചെയ്തിരുന്നേൽ, ഇന്ത്യയുടെ ഈ വിഷമ ഘട്ടത്തിൽ സഹായിക്കാൻ ഒരു രാജ്യവും കാണില്ലായിരുന്നു.ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന വാക്സിൻ ആദ്യം ഇന്ത്യാക്കാർക്ക് ലഭ്യമാക്കിയിട്ട് പോരെ പുറത്തേയ്ക്ക് കയറ്റി അയക്കാൻ?എന്ന് ചോദിച്ചോണ്ടിരുന്നോർക്കൊക്കെ ഏതാണ്ട് മനസ്സിലായി കാണുമെന്ന് കരുതുന്നു. ഇനിയും മനസ്സിലായില്ലേൽ വേണ്ട.പലർക്കും ഇതൊന്നും മനസ്സിലാവാഞ്ഞിട്ടല്ല, പിന്നെയൊരു സുഖം. മോദിയേം ഗവൺമെന്റിനേം ചുമ്മാ കുറ്റം പറയാൻ കിട്ടണ ചാൻസല്ലേ, ചുമ്മാ അങ്ങ് ചൊറിഞ്ഞേക്കാം, മിസ്സാക്കണെങ്ങന്യാ എന്ന ലൈൻ. രാജ്യം പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ പോലും കുത്തിത്തിരുപ്പുണ്ടാക്കാൻ ഇവരേക്കൊണ്ട് മാത്രേ പറ്റൂ.
250 total views, 1 views today