പ്രശസ്ത നടിയും നര്‍ത്തകിയുമാണ് ദില്‍ഷ പ്രസന്നന്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ഡിഫോര്‍ ഡാന്‍സ് എന്ന പരിപാടിയിലൂടെയാണ് ദില്‍ഷ ശ്രദ്ധിക്കപ്പെട്ടത്. 2022ലെ ബിഗ് ബോസ് വിന്നർ ആണ് ദിൽഷാ പ്രസന്നൻ. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ടൈറ്റിൽ വിന്നറായ ആദ്യത്തെ വനിത മത്സരാർത്ഥിയെന്ന വിശേഷണവും ദിൽഷയ്ക്ക് സ്വന്തം.
ഒരു ഡാൻസർ കൂടിയായ ദിൽഷ അമൃത ടിവിയിലും മഴവിൽ മനോരമയിലെയും ഡാൻസ് റിയാലിറ്റി ഷോകളിൽ വളരെ മികച്ച പ്രകടനം കാഴ്ചവച്ചു . ചെറിയ കാലയളവ് കൊണ്ട് പ്രേക്ഷകരുടെ മനസിൽ ഇടം നേടിയതാരമാണ് ദിൽഷ .ഷോയ്ക്കിടയിൽ സഹമത്സരാർത്ഥി റോബിൻ ദിൽഷയോട് പ്രണയാഭ്യാർത്ഥന നടത്തിയിരുന്നു, എന്നാൽ ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ ദിൽഷ റോബിനോട് നോ പറഞ്ഞതിനെ തുടർന്ന് വലിയ രീതിയിൽ സൈബർ ആക്രമണമാണ് ദിൽഷയും കുടുംബവും നേരിടേണ്ടി വന്നത്.
അഭിനയ മേഖലയിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. 2016-ൽ താരം മലയാളം ടെലിവിഷൻ ഷോയായ ‘കാണാ കൺമണി’ യിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നു വന്നത്. ഇപ്പോൾ താരം മോഡലിംഗ് രംഗത്തും സജീവ സാന്നിധ്യമായി പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. താരം സോഷ്യൽ മീഡിയയിൽ നിരവധി പ്രശസ്ത ബ്രാൻഡുകളും വാണിജ്യ ഉൽപ്പന്നങ്ങളുടെയും പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഒരുപാട് പൊതുപരിപാടികളിലും താരം അതിഥിയായി.
ഇപ്പോൾ താരം അപ്ലോഡ് ചെയ്ത ഫോട്ടോകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ക്രിസ്തുമസ് ദിനാ സ്പെഷ്യൽ ഫോട്ടോഷോട്ടും അതിന്റെ ബിഹൈൻഡ് വീഡിയോയുമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്