എന്താണ് സ്റ്റോക്ക്ഹോം സിൻഡ്രോം ?

87

Dilson K John

തന്നെ ബലാത്സംഗം ചെയ്ത ഗോവിന്ദച്ചാമിയെ ജീവനുണ്ടായിരുന്നെങ്കില് ആ കുട്ടി പ്രണയിക്കുമായിരുന്നോ? അതി ക്രൂരമായി പീഡിപ്പിച്ചുകൊന്ന അമീറുള് ഇസ്ലാമിനെ ജീവനുണ്ടായിരുന്നെങ്കില് ആ കുട്ടി പ്രണയിക്കുമായിരുന്നോ? ദില്ലിയിലെ ബസ്സില് വച്ച് തന്റെ ശരീരത്തോട് ചെയ്യാവുന്ന എല്ലാ ക്രൂരതകളും കാണിച്ച ദുഷ്ടന്മാരെ ആ കുട്ടി പ്രണയിക്കുമായിരുന്നോ? ഇ ചോദ്യങ്ങൾ സാം മാത്യുവിന്റെ ‘പടര്‍പ്പ്’ കവിത ഇറങ്ങിയപ്പോൾ സോഷ്യൽ മീഡിയയിൽ ഒരുപാട് ചർച്ച ചെയ്യപ്പെട്ടതാണ്. സ്ത്രീ /ഇര പക്ഷത്ത് നിന്ന് കവിതയെ എതിര്‍ക്കുന്നവരേയും സര്‍ഗ്ഗാത്മകതയുടെ പക്ഷത്ത് നിന്ന് കവിതയെ അനുകൂലിക്കുന്നവരേയും നമ്മൾ കണ്ടു.
എന്താണ് സ്റ്റോക്ക്ഹോം സിൻഡ്രോം ? തന്നെ കീഴ്‌പ്പെടുത്തുകയോ, തട്ടിക്കൊണ്ടുപോവുകയോ, ബന്ദിയാക്കുകയോ ചെയ്ത ആളോട് ഉണ്ടാകുന്ന വൈകാരികമായ അടുപ്പം എന്ന് സ്റ്റോക്ക്‌ഹോം സിന്‍ഡ്രോമിലെ ചുരുക്കിപ്പറയാം.

ഇത്തരത്തിലുള്ള പ്രമേയം ചർച്ച ചെയ്ത നിരവധി സിനിമകൾ ബഹുഭാഷകളിൽ പലപ്പോഴായി നമ്മൾ കണ്ടിട്ടുണ്ട് (ഉദാ: രാവൺ, അരുവി, 365 ഡേയ്സ്, മുതലായവ…). ഈയടുത്തായി നമ്മൾ കണ്ട മണി ഹെയ്‌സ്റ്റ് സീരിസിൽ ഇതിനെ പറ്റി പ്രതിവാദിക്കുന്നുണ്ട്. അതുപോലെ 2 ദിവസം മുന്നേ കണ്ട ചായക്കാരിയുടെ ഷോർട് ഫിലിമിലും ഇ വിഷയം തന്നെയല്ലേ പറയാതെ പറയുന്നത്. കലിപ്പെന്റെ കാന്താരികൾ എല്ലാം തന്നെ സ്റ്റോക്ക്ഹോം സിൻഡ്രോം ബാധിച്ചവരല്ലേ? നമ്മുടെ ചുറ്റുപാടിലും ഇത്തരത്തിലുള്ള സംഭവങ്ങൾ അരങ്ങേറുന്നില്ലേ?. സത്യത്തിൽ ഇതൊരു പ്രതിഭാസം മാത്രം ആണോ, സാഹചര്യങ്ങളും ചുറ്റുപാടുകളും മാറുമ്പോൾ ഇ സഹാനുഭൂതി യിലും മാറ്റം വരില്ലേ? എങ്ങനെയാണ് ഒരാൾക്ക് തന്നെ വേദനിപ്പിച്ച (മാനസികമോ/ ശാരീരികമോ) ഒരാളോട് ഇഷ്ടം അല്ലെങ്കിൽ പ്രണയം തോന്നാൻ ആവുക?

Spin the bottle, now it’s your turn, speak up.