Connect with us

അശോകനെ പോരാളിയാക്കിയ മെന്ററും ഗുരുവും, ആളെ മറന്നോ ?

മലയാള സിനിമാ ചരിത്രത്തിൽ കൾട്ട് സ്റ്റാറ്റസ് നേടിയ ചിത്രമായ ‘യോദ്ധ’ യെപ്പറ്റി പരാമർശിക്കുമ്പോൾ പലരും വിട്ടുപോകുന്നൊരു പേരാണ് മോഹൻലാൽ അവതരിപ്പിച്ച

 15 total views

Published

on

Dimriti Chen

മലയാള സിനിമാ ചരിത്രത്തിൽ കൾട്ട് സ്റ്റാറ്റസ് നേടിയ ചിത്രമായ ‘യോദ്ധ’ യെപ്പറ്റി പരാമർശിക്കുമ്പോൾ പലരും വിട്ടുപോകുന്നൊരു പേരാണ് മോഹൻലാൽ അവതരിപ്പിച്ച അശോകൻ എന്ന കഥാപാത്രത്തിന്റെ മെന്ററും ഗുരുവും എല്ലാമാവുന്ന റോൾ. നേപ്പാളി നടൻ ഗോപാൽ ഭൂട്ടാനിയാണ് സിനിമ കാണുമ്പോൾ പ്രേക്ഷകരുടെ മനസ്സിൽ ഇടിവെട്ടായി നിൽക്കുകയും അതേസമയം എന്തുകൊണ്ടോ പിന്നീട് അധികം ചർച്ച ചെയ്യപ്പെടാതെയും പോകുന്ന വേഷം ചെയ്തത്.

May be an image of 1 person and beardനേപ്പാളി ആക്ഷൻ സിനിമകളുടെ അമരക്കാരനായ ഗോപാൽ ഭൂട്ടാനി 1932 ൽ പടിഞ്ഞാറൻ നേപ്പാളിലെ ‘ഇലം’ ജില്ലയിലെ ‘ഫിക്കലി’ലാണ് ജനിച്ചത്. ‘ഗോപാൽ തമംഗ്’ ആയി ജനിച്ച അദ്ദേഹം 1940 കളിൽ ബോളിവുഡിലേക്ക് പോകുകയും എന്നാൽ അവസരങ്ങളില്ലാത്തതിനാൽ തിരിച്ചെത്തുകയുമാണുണ്ടായത്.
നേപ്പാളി സിനിമകളിൽ സംഗീതവും മെലോഡ്രാമകളും ആധിപത്യം പുലർത്തിയിരുന്ന കാലത്ത്, അദ്ദേഹം അവിടെ ആദ്യമായി ആക്ഷൻ എന്ന ആശയം അവതരിപ്പിച്ചിരുന്നു. ജീവൻ രേഖ (1978) യിൽ അദ്ദേഹം ഒരു ആക്ഷൻ ഡയറക്ടർ എന്ന നിലയിൽ ആദ്യമായി പ്രവർത്തിച്ചു. തുടർന്ന് ‘കാഞ്ചി’, ‘വിശ്വാസ്’, ‘വിജയ്-പരാജയ്’ തുടങ്ങിയ സിനിമകളിൽ ആക്ഷൻ ഡയറക്ടറുടെ ചുമതല അദ്ദേഹത്തിന് ലഭിച്ചു. എന്നാൽ ഒരു ആക്ഷൻ ഡയറക്ടറാകുന്നതിനേക്കാൾ അദ്ദേഹം ഒരു നടനും കൂടിയായിരുന്നു. പിന്നീട് ബോളിവുഡിൽ ഭാഗ്യം പരീക്ഷിച്ചെങ്കിലും അദ്ദേഹം ‘മൻ കോ ബന്ദ്’ എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ നേപ്പാളി സിനിമയിൽ ആഭിനേതാവായി തിരിച്ചെത്തി. സിനിമകളിൽ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ ജീവിതത്തിലെന്നപോലെ അദ്ദേഹത്തിന്റെ ജീവിതത്തിലും നിരവധി ഉയർച്ചകളും താഴ്ചകളും ഉണ്ടായിട്ടുണ്ട്.

ബോളിവുഡിൽ പ്രവേശിക്കുന്നതിനുമുമ്പ് അദ്ദേഹം ബംഗ്ലാദേശിലേക്കും പിന്നെ ഭൂട്ടാനിലേക്കും കുടിയേറിയിരുന്നു. ആദ്യം സ്പോട്ട് ബോയായും,സ്റ്റണ്ട് മാനായും പിന്നെ നടനായും പ്രവർത്തിച്ചു. അദ്ദേഹം അഭിനയിച്ച ചില ബോളിവുഡ് സിനിമകൾ ‘സാജൻ കി സഹേലി’, ‘കാലാബാസ്’, ‘ശത്രഞ്ജ്’ എന്നിവയാണ്. നിരവധി നേപ്പാളി കലാകാരന്മാരെ ഇന്ത്യൻ സിനിമയിൽ അവതരിപ്പിക്കാൻ അദ്ദേഹം നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്.

ശരിയായൊരു നേപ്പാളി പൗരത്വം അദ്ദേഹത്തിനുണ്ടായിരുന്നില്ലെങ്കിലും അവസാനം വരെ അദ്ദേഹം നേപ്പാളി സിനിമയിലെ മുൻനിര വ്യക്തികളിൽ ഒരാളായി തുടർന്നു. ഒരു നേപ്പാളിയാണെന്ന് തെളിയിക്കാൻ മതിയായ രേഖകൾ അദ്ദേഹത്തിന്റെ പക്കലില്ലായിരുന്നു. കൂടാതെ ഭൂട്ടാനി എന്ന അദ്ദേഹത്തിന്റെ കുടുംബപ്പേര് കാരണം നേപ്പാൾ സർക്കാർ അദ്ദേഹത്തിന് പൗരത്വം നൽകുന്നത് നിഷേധിച്ചു.

നേപ്പാളി ചലച്ചിത്രരംഗത്തിന് ഒരു കലാകാരന്റെ ജീവിതകാലം മുഴുവൻ സമർപ്പിച്ച ഭൂട്ടാനി ഒടുവിൽ രാജ്യത്തേയും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട സിനിമാ ലോകത്തെയും വിട്ട് 2010 നവംബറിൽ, തന്റെ 78 ആം വയസ്സിൽ ശ്വാസകോശ അർബുദവുമായി നീണ്ട പോരാട്ടത്തിന് ശേഷം യാത്രയായി. മരണവുമായി മല്ലിടുമ്പോൾ ചലച്ചിത്ര വ്യവസായത്തിലെ ആളുകളുടെ സമ്മർദ്ദത്തെ തുടർന്ന്, അദ്ദേഹത്തിന്റെ അവസാന ആഗ്രഹമായ പൗരത്വ സർട്ടിഫിക്കറ്റ് നൽകാൻ സർക്കാർ സമ്മതിച്ചു. എന്നാൽ സർട്ടിഫിക്കറ്റ് എത്തുന്നതിന് ഒരു മണിക്കൂർ മുൻപ് അദ്ദേഹം മറ്റൊരു ലോകത്ത് എത്തിയിരുന്നു.

ഭാര്യയും സന്താനങ്ങളും ഇല്ലാതിരുന്നിട്ടും മകനെപ്പോലെ സ്നേഹിച്ച രാജേന്ദ്ര ഖഡ്ഗി അദ്ദേഹത്തിന്റെ അന്ത്യകർമങ്ങൾ നിർവഹിച്ചു. ഗോപാൽ ഭൂട്ടാനി തന്റെ എല്ലാ സ്വത്തുക്കളും നേപ്പാളി സിനിമയിലെ കഷ്ടപ്പെടുന്ന കലാകാരന്മാരുടെ സംഘടനയ്ക്ക് കൈമാറി. നേപ്പാളി ചലച്ചിത്ര വ്യവസായത്തിന്റെ പുരോഗതിക്കും വികസനത്തിനുമായി അദ്ദേഹം തന്റെ ജീവിതകാലം മുഴുവൻ സമർപ്പിച്ചെങ്കിലും, അദ്ദേഹത്തിന്റെ ഏകവും അന്തിമവുമായ ആഗ്രഹം നേപ്പാളി സർക്കാരിന് നിറവേറ്റാനായില്ല എന്നുള്ളത് ദുഖകരമായ സത്യമാണ്.

 16 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment11 hours ago

‘മെൻ അറ്റ് മൈ ഡോർ’ ഒരു തികഞ്ഞ നോൺ ലീനിയർ ആസ്വാദനം

Entertainment1 day ago

അഭിനയത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിന്റെ നിറവിൽ ഡോ. മാത്യു മാമ്പ്ര

Entertainment2 days ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment2 days ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment3 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment4 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment4 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment6 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment6 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews1 month ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement