interesting
യുദ്ധത്തിൽ മരിച്ചെന്നുകരുതി രണ്ടുദിവസം മോർച്ചറിയിൽ, പക്ഷെ മരിച്ചത് 47 വർഷത്തിനുശേഷം, ഇന്ത്യൻ ജവാന്റെ വീരകഥ
മഹാവീരചക്ര നേടിയ ആദ്യ മലയാളി. മരിച്ചുവെന്ന് കരുതി 48 മണിക്കൂർ ശവശരീരങ്ങളുടെ കൂടെ മോർച്ചറിയിൽ. രാജ്യം കണ്ട യുദ്ധവീരൻ ഇതിനൊക്കെയുള്ള
158 total views

മഹാവീരചക്ര നേടിയ ആദ്യ മലയാളി. മരിച്ചുവെന്ന് കരുതി 48 മണിക്കൂർ ശവശരീരങ്ങളുടെ കൂടെ മോർച്ചറിയിൽ. രാജ്യം കണ്ട യുദ്ധവീരൻ ഇതിനൊക്കെയുള്ള ഏക ഉത്തരം ക്യാപ്റ്റൻ തോമസ് ഫിലിപ്പോസ്.1971 ലെ ഇന്തോ- പാക് യുദ്ധത്തിൽ ലാഹോ റിലെ പാക്കിസ്ഥാൻ സൈനിക പോസ്റ്റ് പിടി ച്ചെടുത്തതിലൂടെയാണ് അദ്ദേഹം ശ്രദ്ധേയ നായത്. ഈ യുദ്ധത്തിലെ പ്രകടനത്തെ മാനിച്ചാണ് രാജ്യം, ജീവിച്ചിരിക്കേ പരമോന്നത സൈനിക ബഹുമതികളിലൊന്നായ മഹാവീര ചക്ര നൽകി അദേഹത്തെ ആദരിച്ചത്.ജീവിച്ചിരിക്കുന്ന സൈനികർക്ക് അപൂർ വമായി മാത്രമാണ് മഹാവീര ചക്ര ലഭിക്കു ന്നത്. മഹാവീര ചക്ര ലഭിച്ച ഏക മലയാളിയും അദ്ദേഹമാണ്.
1971 ഡിസംബർ 16 ന് രാത്രി ബസന്തറിൽ പാക്സൈന്യത്തോട് നേർക്കുനേർ പൊരു തിയ ഇന്ത്യൻ സൈന്യത്തിൽ മദ്രാസ് റജിമെന്റിലെ ഒരു ബറ്റാലിയനിലെ പ്ലാറ്റൂൺ കമാൻഡർ ആയിരുന്നു ഹവിൽദാർ ടി. ഫിലിപ്പോസ്. പാക്കിസ്ഥാൻ സൈനിക പോസ്റ്റ് പിടിക്കുന്നതിന് വേണ്ടി നടത്തിയ കടുത്ത പോരാട്ടത്തിൽ നിരവധി ഇന്ത്യൻ സൈന്യകർ വീരമൃത്യു വരിക്കുകയും പരുക്കേൽക്കുകയും ചെയ്തു.
പാക്കിസ്ഥാന്റെ സൈനിക പോസ്റ്റ് ഫിലിപ്പോസിന്റെ നേതൃത്വത്തിൽ പിടിച്ചെ ടുത്തതിന് പിന്നാലെ കടുത്ത തിരിച്ചടി അവരുടെ ഭാഗത്ത് നിന്നുണ്ടായി. എന്നാൽ അവശേഷിച്ച ആളുകളുമായി ഫിലിപ്പോസിന്റെ നേതൃത്വത്തിൽ യുദ്ധം തുടർന്നു. ഇതിനിടെ വെടിയേറ്റ് ഫിലിപ്പോസിന് ഗുരുതരമായി പരുക്കേറ്റു. എന്നിട്ടും അദ്ദേഹം പിന്മാറിയില്ല.ഫിലിപ്പോസിന്റെ പോരാട്ടവീര്യം അവശേഷിച്ച വിരലിൽ എണ്ണാവുന്ന സൈനികരെയും ഉത്തേജിപ്പിച്ചു. അവർ സംഘടിതമായി തിരിച്ചടിച്ച് പിടിച്ചു നിന്നു.
പരുക്കേറ്റ് വീണു മരിച്ചതായി കരുതി രണ്ട് ദിവസം മൃതദേഹങ്ങൾ കൊപ്പം മോർച്ചറിയിൽ സൂക്ഷിച്ചു. പിന്നീട് ജീവനുണ്ടെന്ന് കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റുകയും തുടർചികിൽസയിലൂടെ ജീവൻ തിരിച്ചു കിട്ടുകയുമായിരുന്നു. 1971 ല് പാകിസ്ഥാന്റെ വെടിയേറ്റ് മരിച്ചെന്ന് കരുതി രണ്ട് ദിവസം മോ൪ച്ചറിയിൽ സൂക്ഷിച്ചശേഷ൦ പുറത്തെടുത്ത അദ്ദേഹം മരിച്ചത് പിന്നീട് 47 വ൪ഷങ്ങൾക്ക് ശേഷം ( 8 ജൂൺ 2018).സ്വദേശം പത്തനംതിട്ട . മഹാവീര ചക്ര തോമസ് ഫിലിപ്പ എന്ന കേരളം ജന്മം നൽകിയ ആ ധീര സൈനികനെ കേരളം ഇതുവരെ നന്നായി അറിയാൻ ശ്രമിച്ചിട്ടില്ല…
159 total views, 1 views today