Anup Sivan
പീരങ്കിപന്തുകളുടെ വലിപ്പമുള്ള ക്രസ്റ്റൽ നിറച്ച ദിനോസർ മുട്ടകൾ ചൈനയിൽ നിന്നും കണ്ടെത്തി. പുതിയ ഇനം ദിനോസറിൽ നിന്നുമുളളതാണ് ഫോസിലൈസ് ചെയ്ത രണ്ട് മുട്ടകൾ, മുട്ടയുടെ വലിയ വലിപ്പം, മുട്ടത്തോടിന്റെ ഇറുകിയ ക്രമീകരണം, അതിന്റെ അതുലൃമായ ഗോളാകൃതിയും ശാസ്ത്രഞ്ജരെ ഇത്തരം നിഗമനത്തിൽ എത്തിച്ചു. ഇതിനെകുറിച്ചുള്ള പ്രബന്ധം ജേർണൽ ഓഫ് പാലിയോജ്യോഗ്രഫിയിൽ പ്രസിദ്ധീകരിച്ചു. കാൽസൈറ്റ് പരലുകളുടെ/calcite crystals/ കൂട്ടങ്ങൾ കൊണ്ട് മുട്ട നിറഞ്ഞിരിക്കുന്നു. കിഴക്കൻ ചൈനയിലെ ആൻഹുയി പ്രവൃശൃയിലെ ക്വിയാൻഷാൻ ബേസിനിലെ അപ്പർ ക്രറ്റേഴ്സ് ചിഷാൻ ഫോർമേഷനിൽ നിന്നും പുതുതായി കണ്ടെത്തിയതാണ് രണ്ട് ദിനോസർ മുട്ടകൾ.
ആധുനിക കാലത്തെ ഉരഗങ്ങൾ, പക്ഷികൾ എന്നിവ പോലെ മിക്ക ദിനോസോറുകളും മുട്ടയിട്ടാണ് പ്രത്യുത്പാദനം നടത്തുന്നത്.അമേരിക്കൻ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററി പറയുന്നത് ഇങ്ങനെയാണ് “” ഉള്ളിലെ ഭ്രൂണം ഒരിക്കലും സംരക്ഷിക്കപ്പെടാത്തതിനാൽ ഏത് സ്പീഷിൽ പെട്ട ദിനോസോറാണ് മുട്ടയിട്ടത് എന്ന് നിർണ്ണയിക്കുക പ്രയാസമാണ് . അതിനാൽ മുട്ടയുടെ മറ്റു ഗുണങ്ങൾ , വലിപ്പം, ആകൃതി, ധാതുഘടനകൾ എന്നിവ ദിനോസർ മുട്ടകളെ oospecies ആയി തരംതിരിക്കുന്നതിന് ഉപയോഗിക്കുന്നു. വൈവിധൃമാർന്ന ദിനോസർ മുട്ടകൾ, ദിനോസർ കാല്പാടുകൾ എന്നിവ ചൈനയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
കാലാവസ്ഥയുടെ സ്വാധീനം കാരണം , പുതുതായി കണ്ടെത്തിയ ക്വിയാൻഷാൻ ദിനോസർ മുട്ടകളിൽ , മുട്ടത്തോടിന്റെ ഏറ്റവും പുറംഭാഗവും അനുബന്ധ ദ്വിതീയ മുട്ടത്തോടിന്റെ യൂണിറ്റുകളും(corresponding secondary eggshell units) സംരക്ഷിക്കപ്പെടുന്നില്ല എന്ന് രചയിതാക്കൾ പറയുന്നു. ഒരു മുട്ടയ്ക്ക് കേടുപാടുകൾ സംഭവിച്ചു , ഉള്ളിലെ ക്രിസ്റ്റലൈസ്ഡ് കാൽസൈറ്റ് അത് വെളിപ്പെടുത്തുന്നു. ഈ മുട്ടകൾ Upper Cretaceous-Lower Paleocene era യിലേതാണെന്ന് കരുതപ്പെടുന്നു.