ജഗദീഷ്.. ഒരു വിഷമ പോസ്റ്റ്

44

Dinshad Ca

ജഗദീഷ്.. ഒരു വിഷമ പോസ്റ്റ്‌ :-

അടുത്ത കാലത്തായി സോഷ്യൽ മീഡിയയിൽ കാണുന്ന പ്രോത്സാഹന പരമായ ഒരു ട്രെൻഡ് ആണ് സമൂഹമാധ്യമങ്ങളിൽ ആരെങ്കിലും തങ്ങളുടെ കഴിവുകൾ (പാട്ട്, ഡാൻസ്, അഭിനയം etc.. )പങ്കുവെച്ചാൽ അതിന്റെ ക്വാളിറ്റി നോക്കാതെ അവരെ അഭിനന്ദിക്കൽ എന്നുള്ളത്. അവരുടെ കഴിവിനേക്കാളുപരി പങ്കെടുക്കാനുള്ള മനസ്സിനെ യാണ് എല്ലാവരും അഭിനന്ദിക്കുന്നത്.

ഇനി ഇതുതന്നെ established ആയ ഒരു സെലിബ്രിറ്റി ചെയ്താൽ അവരവർക്ക് ഇഷ്ടപ്പെട്ടില്ല എങ്കിൽ വിമർശനമായി കളിയാക്കലായി ട്രോൾ ആയി. ഇത് ശരിയാണോ?? ഞാൻ മനസ്സിലാക്കിയിടത്തോളം ജഗദീഷേട്ടനു 65 വയസ്സായി.ഒരുപക്ഷെ അദ്ദേഹത്തിന്റെ എനർജി ലെവൽ അതുപോലെ സൂക്ഷിക്കാൻ അദ്ദേഹം ചെയ്യുന്നതാകാം ഈ പാട്ടും ഡാൻസും ഒക്കെ. ഒരു പ്രോഗ്രാം അവതരിപ്പിക്കുന്നതിന്റെ പേരിൽ ഇത്രയധികം ട്രോളും കളിയാക്കലും ഏറ്റുവാങ്ങേണ്ട ഒരു വ്യക്തിയാണോ അദ്ദേഹം.

ഈ ആക്ഷേപങ്ങൾ ഒരു പരിധി വരെ അദ്ദേഹത്തിന്റെ കരിയറിലും ബാധിച്ചിട്ടുണ്ടാകാം. കോമഡിയോ സെന്റിമെന്റ്‌സോ വില്ലത്തരമോ എന്തുമായിക്കൊള്ളട്ടെ ഒരുപാട് തരാൻ കെല്പുള്ള നടനാണ് അദ്ദേഹം. ഒരുപാട് കൊല്ലങ്ങൾ കഴിഞ്ഞ് അദ്ദേഹത്തെ വേണ്ടപോലെ മലയാള സിനിമ ഉപയോഗിച്ചില്ല എന്ന സ്ഥിരം പല്ലവി കേൾക്കാൻ ഇടവരുത്താതിരിക്കട്ടെ..