മോൺസ്റ്റർ.വളരെ നല്ല പടം…

Dinshad Ca

വളരെ കുറച്ചു കാര്യങ്ങൾ….സ്പോയ്ലർ ഉണ്ട് :-ഉദയകൃഷ്ണ എഴുതുന്ന സ്ക്രിപ്റ്റ് നെ വിമർശിച്ചും അദ്ദേഹത്തിന്റെ തന്നെ മറ്റു സ്ക്രിപ്റ്റ്കളുമായി താരതമ്യം ചെയ്തും ഒരുപാട് പോസ്റ്റുകൾ കണ്ടു.അവരോട് വിയോജിച്ചു കൊണ്ട് തന്നെ പറയട്ടെ. മെയിൽ ഓറിയന്റ്ഡ് എന്ന ചീത്തപേരുള്ള മലയാളം പോലൊരു ഇൻഡസ്ട്രിയിൽ അതും ഏറ്റവും മൂല്യമുള്ള ഒരു സൂപ്പർ സ്റ്റാർ ന്റെ ഒരു കമർഷ്യൽ സിനിമയിൽ ഒരു പെണ്ണ് വന്ന് നായകനെ നേർക്കു നേർ അറഞ്ചം പുറഞ്ചം ഇടിച്ചു ചുരുട്ടി ബോധം കെടുത്തി കെട്ടിയിടുക എന്ന് പറഞ്ഞാൽ… അതും മോൺസ്റ്റർനെ…രജനികാന്ത് സമ്മതിക്കുമോ?, ചിരഞ്ജീവി സമ്മതിക്കുമോ? ശിവരാജ് കുമാർ സമ്മതിക്കുമോ? സൽമാൻ ഖാൻ സമ്മതിക്കുമോ? …. ഇല്ല.

അവിടെയാണ് നമ്മൾ ഉദയ കൃഷ്ണയുടെ വിലയറിയുന്നത്. മറ്റുള്ളവർ ചുമ്മാ സ്ത്രീ സമത്വം പറഞ്ഞു സിനിമ എടുക്കും. പുള്ളി അത്‌ ചെയ്ത് കാണിച്ചു സിനിമ എടുത്ത്.. ഒപ്പം അടി കൊള്ളാൻ തയ്യാറായ ലാലേട്ടനും, പ്രൊഡ്യൂസർ ആന്റണി ചേട്ടനും, വൈശാഖ് ചേട്ടനും.അതുപോലെ ഡാഡി ഗിരിജയെ താടിയും മീശയും കറുപ്പിച്ചു കൊണ്ടു വന്നത് കഴിഞ്ഞ 6 കൊല്ലത്തിനിടയ്ക്ക് സംഭവിച്ച വെറൈറ്റി കാര്യമായിരുന്നു.വെറൈറ്റി പോരാ എന്ന് പറഞ്ഞവർ അതുകൂടി കാണേണ്ടതാണ്.

മോശം ഡയലോഗ് ഡെലിവറി യുമായി കരിയർ തുടങ്ങിയ കൈലാഷ് ഇതിൽ കുറച്ചേയുള്ളു എങ്കിലും നല്ല വൃത്തിയായി ഡയലോഗ് ഡെലിവറി ചെയ്തിട്ടുണ്ട്. നോട്ടബിൾ വോയിസ്‌ മോഡ്ലേഷനുമായിരുന്നു. നല്ല ഡബ്ബിങ്ങും.ആറാട്ടിനെ ഓർമ്മിക്കാതെ സിനിമ കണ്ടു തുടങ്ങാം എന്ന് കരുതിയപ്പോൾ ബി. ഉണ്ണികൃഷ്ണൻ സാർ നു നന്ദി പറഞ്ഞു തുടങ്ങിയിരിക്കുന്നു. അത് സൈക്കോളജിക്കൽ മൂവ് ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.തുടക്കത്തിൽ വളരെ നല്ല പടം എന്ന് ചുമ്മാ പറഞ്ഞതാണ്.എങ്കിലും ഇത്രയൊക്കെ ഉണ്ടായിട്ടും ഇത്രേം നെഗറ്റീവ് റിവ്യൂകൾ കേട്ടിട്ടും വ്യക്തിപരമായി ശരാശരി കാഴ്ച്ചാനുഭവം തന്നിട്ടുണ്ട് മോൺസ്റ്റർ. ചുമ്മാ ഒരു വട്ടം കണ്ടു മറക്കാവുന്ന സിമ്പിൾ പടം. ഡിസാസ്റ്റർ എന്ന അഭിപ്രായമില്ല.

Leave a Reply
You May Also Like

രശ്മികയുടെ ഡീപ് ഫേക്ക് വ്യാജ വീഡിയോ: പ്രധാന വിവരങ്ങൾ പുറത്ത്

രശ്മികയുടെ ഡീപ് വ്യാജ വീഡിയോ: പ്രധാന വിവരങ്ങൾ പുറത്ത് , വ്യാജ വീഡിയോ കേസിൽ ബിഹാർ…

ബോളിവുഡിലെ മുൻനിര നടി, വിവാഹം കഴിക്കാതെ ജീവിക്കുന്നു , യൗവനത്തിലുടനീളം പ്രണയം കണ്ടെത്തി, ഇപ്പോൾ 52-ാം വയസ്സിൽ ഏകാന്തമായ ദിനങ്ങൾ ചെലവഴിക്കുകയാണ്

നമ്മൾ പറയുന്ന നടി വാണിജ്യ സിനിമകളിലും റിയലിസ്റ്റിക് സിനിമകളിലും അഭിനയിച്ചു. നിരവധി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ ഭാഗമായി…

ബിപാഷ ബസുവിന് കുഞ്ഞു പിറന്നു

ബിപാഷ ബസു ഒരു അമ്മയായിരിക്കുന്നു. ശനിയാഴ്ചയാണ് ബിപാഷ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്.ദിവസങ്ങൾക്ക് മുൻപ് തന്റെ…

കുഞ്ചാക്കോ ബോബൻ നായകനാകുന്ന, സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന പതിയ ചിത്രം ‘പദ്മിനി’

കുഞ്ചാക്കോ ബോബൻ നായകനാകുന്ന സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പദ്മിനി’ . ദീപു പ്രദീപ്…