Dinshad Ca

“സാറേ, ന്യൂനപക്ഷം ആണെന്നുള്ളത് കൊണ്ടല്ലേ എല്ലാവരും എന്റെ മേക്കിട്ട് കേറുന്നേ. വിജേഷ് നായരുടെ മേക്കിട്ട് ആരും കയറുന്നില്ലലോ? ഐ ആം മനാഫ് ഖാൻ ബട്ട്‌ ഐ ആം നോട്ട് എ ടെററിസ്റ്റ്”.
കനകം കാമിനി കലഹം എന്ന സിനിമയിൽ ഒരു മോഷണ ആരോപണം നേരിടേണ്ടി വന്നപ്പോൾ മുമ്പും സമാന കേസുകളിൽ പിടിക്കപ്പെട്ട മനാഫ് ഖാൻ എന്ന കഥാപാത്രത്തിന്റെ ചെറുത്തുനിൽപ്പാണ് മുകളിലെ വാക്കുകൾ. കഴിഞ്ഞ മണിക്കൂറുകളിൽ ഇതിനോട് സമാനമായ ചില പരാമർശങ്ങൾ “വിനായകൻ – പത്രക്കാർ” വിവാദത്തിൽ ബന്ധപ്പെട്ടും കണ്ടുവന്നിരുന്നു.വിനായകൻ ദളിതനായതുകൊണ്ടാണ്, അല്ലെങ്കിൽ ഇത്തരം ചോദ്യങ്ങൾ മോഹൻലാലിനോടോ മമ്മൂട്ടിയോടോ ചോദിക്കുമോ? വിനായകനില്ലാത്ത എന്ത് privilage ആണ് അലൻസിയറിന് ഉള്ളത്?

 

അങ്ങനെ ഒരുപാട് ചോദ്യങ്ങൾ.അങ്ങനെയാണെങ്കിൽ വിനായകൻ അല്ലാത്ത ദളിതരായ മറ്റു എത്ര കലാകാരന്മാരോട് പത്രക്കാർ ഇതുപോലെ ക്ഷുപിതരായിട്ടുണ്ട്?ഇവിടെ സംഭവം വ്യക്തമാണ്. കഴിഞ്ഞ കുറച്ചു നാളുകളായി വിനായകൻ നടത്തുന്ന പരാമർശങ്ങൾ മിക്കതും സ്ത്രീവിരുദ്ധവും യുക്തിക്കു നിരക്കാത്തവയും അസംബന്ധവുമാണ്. പല ചർച്ചകളും അതിനെ ചുറ്റി പറ്റി ഉണ്ടാകുകയും വിനായകനെതിരെ കടുത്ത പ്രതിഷേധങ്ങളും ഉണ്ടായിട്ടുള്ളതുമാണ്. കഴിഞ്ഞ ദിവസം നടത്തിയ പ്രെസ്സ് മീറ്റിലും ഇതിന്റെ ചുവട് പിടിച്ചു നടത്തിയ പ്രസ്താവനകളിൽമേലുണ്ടായ വാഗ്വാദമാണ് നമ്മൾ കണ്ടത്. ഇവിടെ മറ്റു നടൻമാരോ വിനായകന്റെ കാസ്റ്റോ കണക്ട് ആകുന്നത് എങ്ങിനെയാണ്. തുടരെ തുടരെ പത്രക്കാരോട് ഇതുപോലെ അസംബന്ധം വിളിച്ചു പറയുന്ന നടൻമാരാണോ മോഹൻലാലും മമ്മൂട്ടിയും അല്ലെങ്കിൽ മറ്റുള്ളവരും.ഈ വിഷയത്തിൽ “ദളിതനായത് കൊണ്ട്” എന്ന പ്രയോഗം തന്നെ അപ്രസക്തമാണ്.

പത്രക്കാരുടെ ഭാഗത്തു തെറ്റുണ്ടായിട്ടുണ്ട്. റേറ്റിംഗ് നു വേണ്ടി ഇത്തരം ചോദ്യങ്ങൾ അവർ ചോദിച്ചു വിനായകനെ provoke ചെയ്തതയാണ് തോന്നിയത്. അവർക്ക് വേണമെങ്കിൽ അത്തരം ചോദ്യങ്ങൾ ഒഴിവാക്കാമായിരുന്നു.അതിൽ നിന്ന് ഒഴിഞ്ഞു മാറി നിൽക്കാനുള്ള പക്വത കാണിക്കാൻ വിനായകനും കഴിഞ്ഞില്ല. തർക്കത്തിനിടയ്ക്ക് “എടോ ” “താൻ” എന്ന പരമാർശങ്ങളും ഹൈദരാലി പോലുള്ള പത്രക്കാരുടെ as a journalist എന്ന നിലയിലുള്ള നിലവാരമില്ലായ്മയും എടുത്ത് കാണിക്കുന്നു.മനാഫ് ഖാൻ ന്റെ ഡയലോഗിന് ജോയ് മാത്യുവിന്റെ മറുപടി ഉണ്ട്.”മനാഫ്, ആവശ്യമില്ലാത്ത കാര്യങ്ങളിലേക്ക് വിഷയം വലിച്ചിടരുത്, സ്വർണ്ണം സ്വർണ്ണമാണ്, മോഷണം മോഷണവും.” അതായത് അവശ്യമില്ലാത്തിടത് വലിച്ചിടാനുള്ളതല്ല ജാതി എന്ന് സാരം.

Leave a Reply
You May Also Like

ഹോളിവുഡിൽ പത്ത് ഭാഷകളിൽ റീമേക്കാകുന്ന ‘ദൃശ്യം’, ‘ഒഡെല 2’ൽ തമന്ന നായിക (ഇന്നത്തെ സിനിമാ അപ്‌ഡേറ്റുകൾ )

ഒഡെല 2ൽ തമന്ന നായിക; കാശിയിൽ ചിത്രീകരണം ആരംഭിച്ചു 2022 ൽ ഡയറക്ട് ഒറ്റിറ്റി റിലീസിനെത്തിയ…

WOMB പോലെയുള്ള തീമുകൾ ഇന്ത്യയിൽ ചെയ്യുന്നതിന് നിയന്ത്രണങ്ങൾ ഉണ്ടോ ?

WOMB പോലെയുള്ള തീമുകളുള്ള ചിത്രങ്ങൾ ഇന്ത്യയിൽ ചെയ്യുന്നതിന് നിയന്ത്രണങ്ങൾ ഉണ്ടോ ? Rajesh Leela പ്രണയത്തിൻ്റെ…

ഇടവേളയ്ക്കു ശേഷം വന്നപ്പോൾ പല നായികമാരും തന്നോട് അഭിനയിക്കാൻ താത്പര്യം കാണിച്ചില്ല

ഒരു ചോക്ലേറ്റ് നായകൻ എന്ന പരിവേഷത്തോടെ സിനിമയിൽ വന്ന താരമാണ് കുഞ്ചാക്കോ ബോബൻ. മുൻപ് ബാലതാരമായി…

നാല് ഭാഷകളിൽ നാല് നായകന്മാരെ വച്ച് റീമേക്ക് ചെയ്തപ്പോഴും ഒരൊറ്റ ബാബു ആന്റണി തന്നെ വില്ലൻവേഷത്തിൽ

“ഇവൻ എന്റെ കുഞ്ഞിന്റെ പിന്നാലെ ആണ് ഞാൻ ഇവന്റെ പിന്നാലെയും “ Shameer KN ഒരുപാട്…