Dinshad Ca

2015 ൽ എന്ന് നിന്റെ മൊയ്‌തീൻ ഇറങ്ങുന്നതിനു മുമ്പേ ടോവിനോ തോമസ് ‘7th ഡേ’ കഴിഞ്ഞ് ഒരു സ്റ്റാർടം ഉണ്ടാക്കി എടുത്തു കൊണ്ടിരിക്കുന്ന സമയം. ബോളിവുഡ് സിനിമകൾക്കടക്കം ചായാഗ്രഹണം നിർവഹിച്ചിട്ടുള്ള മലയാളിയായ പ്രശസ്ത ചായാഗ്രാഹകൻ പ്രണോയ് സെബാസ്റ്റ്യൻ തന്റെ ആദ്യ സംവിധാന സംരംഭമായ മലയാള ഹൊറർ ചിത്രം ” ഡാർക്ക്‌ വില്ല” അന്നൗൺസ്‌ ചെയ്യുന്നു.(മുകളിലെ പോസ്റ്റർ ആ സമയത്ത് സോഷ്യൽ മീഡിയകളിൽ വന്നിരുന്ന pics art പ്രോഡക്റ്റ് ആണ്) ടോവിനോ തോമസും മമ്ത മോഹൻദാസും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു ഷൂട്ട്‌ തുടങ്ങിയ ചിത്രം പകുതിയോളം ഷൂട്ട്‌ ചെയ്ത് പിന്നീട് നിന്നു പോകുകയുണ്ടായി.മുകേഷ്, വിജയകുമാർ, രൂപേഷ് പീതാംബരൻ, അന്ന് അറിയപ്പെട്ട് തുടങ്ങിയിട്ടില്ലാത്ത അലൻസിയർ എന്നിവരായിരുന്നു മറ്റു കഥാപാത്രങ്ങൾ.ഏകദേശം 6 കൊടിയോളം ബഡ്‌ജറ്റ്ൽ തുടങ്ങിയ പടം യാതൊരു സാമ്പത്തിക പ്രതിസന്ധികളും ഇല്ലാതിരുന്നിട്ട് തന്നെ പകുതി കഴിഞ്ഞ് ഉപേക്ഷിക്കുകയായിരുന്നു.

“അന്ധ വിശ്വാസങ്ങൾ ” അല്ലെങ്കിൽ ” യാദൃശ്ചികത “എന്ന് പുറത്തു നിൽക്കുന്നവർക്ക് വിശേഷിപ്പിക്കാവുന്ന തരത്തിൽ പല കാര്യങ്ങൾ ഷൂട്ടിനിടയ്ക്ക് സംഭവിച്ചിരുന്നതായി പറയുന്നു.സിനിമയുടെ കഥയിൽ കഥാപത്രങ്ങൾക്ക് വേണ്ടി എഴുതിയ സാഹചര്യങ്ങൾ അഭിനേതാക്കൾ അഭിനയിച്ചതിനു ശേഷം അവരുടെ ജീവിതത്തിൽ അവ യഥാർത്ഥമായും സംഭവിക്കുന്നു എന്നതാണ് മേൽ പറഞ്ഞ യാദൃശ്ചികത.അതിന്റെ ആദ്യ അനുഭവം നായകൻ ടോവിനോക്ക് തന്നെയായിരുന്നു.” ഒരു വർഷത്തിനുള്ളിൽ നീ അച്ഛനാകും, നിന്റെ ജീവിതം തന്നെ മുമ്പത്തേതിൽ നിന്നും ഒരുപാട് മാറും ” എന്ന ഡയലോഗ് അഭിനയിച്ചു കഴിഞ്ഞ ഉടനെയാണ് വീട്ടിൽ നിന്ന് അദ്ദേഹത്തിന് കാൾ വരുന്നതും അദ്ദേഹം അച്ഛനാകാൻ പോകുന്നു എന്നറിയിച്ചതും.

അതുപോലെ വിജയ കുമാറിനെ കിഡ്നാപ്പിംഗ് കേസിൽ പോലീസ് പിടിക്കുന്ന ഒരു രംഗം അഭിനയിച്ചു പിറ്റേന്ന് രാത്രിയാണ് അദ്ദേഹം കുഴൽ പണ കേസിൽ അറസ്റ്റിലാകുന്നത്. സിനിമയിൽ പഞ്ചായത്ത് മെമ്പർ ആയ മുകേഷ് അപ്രതീക്ഷിതമായി MLA ആകുന്നുണ്ട്. ഈ സീൻ ഷൂട്ട്‌ ചെയ്ത് ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് വരുന്ന തിരഞ്ഞെടുപ്പിലെ സീറ്റ് ഡിസ്കഷനു വേണ്ടി അദ്ദേഹത്തിന് കോൾ വരുന്നത്.രാഘവൻ സാർ അവതരിപ്പിച്ച ഫാദർ വിൻസെന്റ് പോത്തൻ എന്ന കഥാപാത്രത്തെ കുറിച്ച് അലൻസിയറിന്റെ കഥാപാത്രത്തോട് മുകേഷിന്റെ കഥാപാത്രം പറയുന്ന ഒരു രംഗമുണ്ട് ” താൻ പോത്തന്റെ പുറകെ തന്നെ കൂടിക്കോ, ആരെങ്കിലും തന്നെ രക്ഷപെടുത്തും എങ്കിൽ അത്‌ പോത്തനായിരിക്കും “ഇത് ഷൂട്ട്‌ ചെയ്ത അന്ന് തന്നെയാണ് ദിലീഷ് പോത്തൻ മഹേഷിന്റെ പ്രതികാരം ഓഡിഷനിലേക്ക് അലൻസിയറിനെ വിളിക്കുന്നത്.അതുപോലെ രൂപേഷിനുള്ള ഒരു ഡയലോഗ് ഇപ്രകാരമായിരുന്നു ” നീ മെലിയും, മെലിഞ്ഞു മെലിഞ്ഞു രൂപമാറ്റം വന്ന നിന്നെയായിരിക്കും ഇനി അവർക്ക് കാണേണ്ടി വരിക “യാദൃശ്ചികമെന്നോണം തലേ ദിവസം മുതൽ അദ്ദേഹം മെലിയാനുള്ള ഡയറ്റ് പ്ലാൻ തുടങ്ങിയിരുന്നു, അതും ആരോടും പറയാതെ.

തുടർച്ചയായി ഇത്തരം കോ ഇൻസിഡന്റുകൾ ഉണ്ടാകാൻ തുടങ്ങിയതോടെ കാസ്റ്റ് നു വലിയ രീതിയിൽ ഭീതി ഉണ്ടായി. കാരണം സ്ക്രിപ്റ്റ്ന്റെ അവസാന ഭാഗത്തു അവർ അഭിനയിക്കേണ്ടത് സർവ്വ നാശമാണ്. ഒന്നുകിൽ കഥ തിരുത്തുക അല്ലെങ്കിൽ പ്രൊജക്റ്റ്‌ നിർത്തുക എന്നതായി തീരുമാനം. അവസാനം പ്രൊജക്റ്റ്‌ തൽക്കാലത്തേക്ക് നിർത്താം എന്ന് നിർമ്മാതാവ് തന്നെ തീരുമാനിക്കുകയായിരുന്നു. ഈ കഥയിലെ തന്റെ മകളായ പ്രധാന കഥാപാത്രത്തിന്റെ പേരായ ഇസ്സ എന്ന പേര് തന്നെയാണ് ടോവിനോ മകൾ ജനിച്ചപ്പോൾ നൽകിയ പേര് എന്നതും യാദൃച്ഛികതയാണ്.അധികം ആർക്കും അറിയാത്ത ഈ സംഭവം കഴിഞ്ഞ ദിവസം ഇറങ്ങിയ മുകേഷ് സ്പീക്കിങ് എന്ന യുട്യൂബ് ചാനലിൽ മുകേഷ് വിവരിക്കുന്നുണ്ട്.
താല്പര്യമുള്ളവർക്ക് കാണാം.

ഇങ്ങനെ ഒരു പോസ്റ്റും, ഫോട്ടോയും യു ട്യൂബ് ലിങ്കും ഒക്കെ കാണുമ്പോൾ സാധാരണ പോസ്റ്റ്‌ വായിക്കുന്നവരിൽ പലരും കരുതും ഇതൊക്കെ സത്യമാണെന്നു. ചിലർ ഇടയ്ക്കു വെച്ചു വായന നിർത്തി പോകും, അവരും കരുതും ഇത് ഉള്ളതാണെന്ന്. എന്നാൽ ചിലർ മുഴുവനും വായിക്കും എന്നിട്ട് ഓരോ കാര്യങ്ങളും വിശകലനം ചെയ്യും. ചിലർ ലൈക്‌ ചെയ്യും ചിലർ ചീത്ത വിളിക്കും, ചിലർ ഇതൊക്കെ തള്ളാണ് എന്ന് കരുതും.എങ്കിലും അത്യന്തികമായി ആളുകൾ ശ്രദ്ധിക്കുക എന്നതാണ് കാര്യം. ഇതുപോലെ തന്നെയാണ് നമ്മൾ മലയാളി പ്രേക്ഷകരും. അവർക്ക് സിനിമയിലൂടെ കൊടുക്കുന്നത് എന്ത് തന്നെയായാലും അത് പ്രെസെന്റ് ചെയ്യുന്ന രീതി നല്ലതാണ് എങ്കിൽ അവർ സ്വീകരിക്കും. അത്‌ പ്രകൃതി ആയാലും റിയലിസ്റ്റിക് ആയാലും മസ്സാല ആയാലും എന്ത് നുണയായാലും പ്രേക്ഷരെ കൺവിൻസ്‌ ചെയ്യിക്കുന്നതിൽ വിജയിച്ചാൽ മതി.

മേൽ പറഞ്ഞ സിനിമ കഥ നല്ല അസ്സൽ “തള്ളാണ്” എന്ന് ഇനി പ്രത്യേകം പറയേണ്ടതില്ലല്ലോ. ടോവിനോയും മുകേഷുമൊന്നും ഇങ്ങനെയൊരു സംഭവം തന്നെ അറിഞ്ഞിട്ടില്ല. പ്രണോയി സെബാസ്റ്റ്യൻ വ്യാജനാണ്. മുകേഷ് സ്പീക്കിങ്ങിൽ ഇങ്ങനെ പറഞ്ഞിട്ടേയില്ല.

Leave a Reply
You May Also Like

സുരേഷ് ഗോപിയും ബിജു മേനോനും നേർക്കുനേർ ഏറ്റുമുട്ടുന്ന കോർട്ട് ഡ്രാമ ‘ഗരുഡൻ’ എന്ന ചിത്രത്തിൻ്റെ മേക്കിങ് വീഡിയോ

സുരേഷ് ഗോപിയും ബിജു മേനോനും നേർക്കുനേർ ഏറ്റുമുട്ടുന്ന കോർട്ട് ഡ്രാമയെന്നു വിശേഷിപ്പിക്കാവുന്ന ഗരുഡൻ എന്ന ചിത്രത്തിൻ്റെ…

മറ്റു ടൈം ട്രാവൽ ഫാന്റസികളിൽ നിന്നും ഈ സിനിമ തികച്ചും വ്യത്യസ്തമാകുന്നു

കണം (2022) Sarath SR Vtk തമിഴ്, തെലുഗ് ഭാഷകളിലായി പുറത്തിറങ്ങിയ sci-fi ഡ്രാമ ചിത്രമാണ്…

ബ്രഹ്മാസ്ത്രയിലെ ലവ് സോങ് എത്തി, കൂടാതെ ബ്രഹ്മാസ്ത്ര കാണാൻ നവരാത്രി ഓഫർ

തകർച്ചയിൽ നിന്ന് ബോളിവുഡിനെ പിടിച്ചുയർത്തിയ സിനിമയാണ് അയന്‍ മുഖര്‍ജി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ഫാന്‍റസി ആക്ഷന്‍…

ഭൂമിയിൽ ഒരു ലോകം സൃഷ്ടിച്ചതുപോലെ, വെള്ളത്തിനുള്ളിൽ അദ്ദേഹം മറ്റൊരു ലോകം സൃഷ്ടിച്ചു

MANOJ VASHISTH ലോകമെമ്പാടും ഏറ്റവുമധികം ആളുകൾ കണ്ട സിനിമകളിൽ ഒന്നാണ് അവതാർ, ഇപ്പോൾ ഈ സിനിമയുടെ…