Dinshad Ca

ഒരു സിനിമ അനൗൺസ്‌ ചെയ്യുന്നത് മുതൽ അത്‌ ഇറങ്ങുന്നത് വരെ പ്രൊമോഷനും മറ്റുമായി മീഡിയ സപ്പോർട്ട് ഒരുപാട് വേണ്ട കാലഘട്ടമാണിത്. സിനിമയുമായി ബന്ധപ്പെട്ട് തന്നെയാണ് കേരളത്തിലെ അടക്കം ഒട്ടുമിക്ക ചാനലുകളും തങ്ങളുടെ എന്റർടൈൻമെന്റ് കാറ്റഗറി സജീവമായി നിലനിർത്തി കൊണ്ട് പോകുന്നതും.

മലയാളിയായത് കൊണ്ട് ചില മലയാള ചാനലുകളുടെ കാര്യം മാത്രം പറയാം. കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നടൻ വിക്രമിനെ ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. ആധികാരിക വിവരങ്ങളോ ആശുപത്രിയുടെ മെഡിക്കൽ ബുള്ളെറ്റിനോ ഒന്നും ഔദ്യോഗികമായി പുറത്തു വരുന്നതിനു മുന്നേ ചില ഓൺലൈൻ പോർട്ടലുകൾ ” വിക്രമിന് ഹൃദയാഘാതം” എന്ന ടൈറ്റിലോടെ ഫോട്ടോ അടക്കം വാർത്ത പുറത്തു വിട്ടു. അതിനെ പിൻ പറ്റി ചില മലയാളം ചാനലുകളും അതേ വാർത്ത അതേ തലക്കെട്ടിൽ കൊടുക്കുകയും അത്‌ പ്രൈം ടൈമിൽ ന്യൂസ്‌ റീഡർ വായിക്കുകയും എവിടെ നിന്നോ ജോയിൻ ചെയ്യുന്നു എന്ന് പറയുന്ന “ചാനലിന്റെ റിപ്പോർട്ടർ” അതിന്റെ വിശദാശം നൽകുകയും ചെയ്യുന്ന കാഴ്ച്ച നമ്മൾ കണ്ടിരുന്നു.

പിന്നീട് ആശുപത്രി ആ വാർത്ത നിഷേധിക്കുകയും വിക്രത്തിന്റെ മകൻ അതിനെതിരെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ്‌ ചെയ്യുകയും ഇന്നലെ നേരിട്ട് വിക്രം തന്നെ പറയുകയും ചെയ്തിട്ടും പ്രസ്തുത മാധ്യമങ്ങൾ ഖേദം പ്രകടിപ്പിക്കുകയോ ആ വാർത്ത ഒഴിവാക്കുകയോ ചെയ്തിട്ടില്ല. ഒരു സിനിമ ആസ്വാദകരും ഇതിനെ ചർച്ച ചെയ്യുന്നതായി കണ്ടില്ല.

Vikram

ഇനി യഥാർത്ഥ വിഷയത്തിലേക്ക് വരാം :-
“വിക്രമിന് ദേഹാസ്വാസ്ഥ്യം” എന്ന് ന്യൂസ്‌ കൊടുത്താൽ കിട്ടുന്നതിനേക്കാൾ വളരെ അധികം റീച്ച് “വിക്രമിന് ഹൃദയാഘാതം” എന്ന് കൊടുത്താൽ കിട്ടും എന്നത് നമ്മുടെ മാധ്യമങ്ങൾക്ക് ഏത് സംസ്കാരത്തിന്റെ പുറത്ത് വരുന്നതാണ്. പ്രേക്ഷകരും ഇത്തരം മസ്സാല ആഗ്രഹിക്കുന്നത് കൊണ്ടാണോ യാതൊരു മടിയുമില്ലാതെ ഇവർ സിനിമക്കാരെയും സിനിമകളെയും മുൻ നിർത്തി ഇത്തരം പടച്ചു വിടലുകൾ നടത്തുന്നത്. സിനിമയും സിനിമ പ്രവർത്തകരും കൂടുതൽ അറ്റെൻഷൻ ഉള്ളവരായതു കൊണ്ട് മനപ്പൂർവം ഇത്തരം പ്രോവൊക്കേഷൻ അല്ലെങ്കിൽ ഫേക്ക് ന്യൂസ്‌ അവർക്കെതിരെ ഉപയോഗിക്കുകയും അതിൽ നിന്ന് ഒരു കോൺട്രിവേർസറി ഉണ്ടാക്കി തങ്ങളുടെ റീച്ച് കൂട്ടുക എന്നൊരു പരുപാടി മാധ്യമങ്ങൾ ചെയ്ത് തുടങ്ങുന്നുണ്ടോ?

“ഈ ചോദ്യത്തിന് ഞാൻ മറുപടി പറഞ്ഞാൽ, ഇന്ന വിഷയത്തിൽ ആക്ടർ പ്രിത്വിരാജ്ന്റെ പ്രതികരണം എന്ന് പറഞ്ഞു നിങ്ങൾ നാളെ തലക്കെട്ട് കൊടുക്കും, അത്‌ വേണ്ട “ഒരു ഇന്റർവ്യൂവിൽ പ്രിത്വിരാജ്ന് ഒരു അവതാരകയുടെ ചോദ്യത്തിന് പറയേണ്ടി വന്ന ഉത്തരമാണിത്. ആ ഒരു ലെവലിലേക്ക് വരെ ചില ഓൺലൈൻ മാധ്യമങ്ങളും മുഖ്യധാരാ മാധ്യമങ്ങളും തരം താണ് പോയി എന്ന് പറയേണ്ടി വരുന്നത് കഷ്ടമാണ്.

Leave a Reply
You May Also Like

യാതൊരു മുന്നറിയിപ്പുകളും ഇല്ലാതെ ഷാജികൈലാസ്-മോഹൻലാൽ ചിത്രം ‘എലോൺ’, ടീസർ പുറത്തിറങ്ങി

മോഹൻലാൽ – ഷാജി കൈലാസ് ഒന്നിക്കുന്ന എലോൺ (ALONE) ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. യാതൊരു മുന്നറിയിപ്പുകളും…

ഇന്നത്തെ ഒരു സൂപ്പർസ്റ്റാറിന്റെ പിതാവിനെയാണ് ജോണിയും പറവൂർ ഭരതനും ചേർന്ന് ആക്രമിക്കുന്നത്

Sunil Kumar കടപ്പാട് :m3db ഇന്നത്തെ ഒരു സൂപ്പർസ്റ്റാറിന്റെ പിതാവിനെയാണ് ജോണിയും പറവൂർ ഭരതനും ചേർന്ന്…

‘മലയ്‌ക്കോട്ടൈ വാലിബനി’ലെ ‘മദഭര മിഴിയോരം’ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ

ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ‘മലയ്‌ക്കോട്ടൈ വാലിബൻ’ എന്ന ചിത്രത്തിലൂടെ രാജ്യമെമ്പാടുമുള്ള പ്രേക്ഷകരെ ആകർഷിക്കാൻ ഒരുങ്ങുകയാണ്…

ആറുനേരം ചൂട് വാർത്ത ഭക്ഷിക്കുന്ന മലയാളിയുടെ മുന്നിൽ ഇത്തരമൊരു സിനിമ അവതരിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും മറന്നുപോയി

ആഷിഖ് അബു സംവിധാനം ചെയ്ത സിനിമയാണ് നാരദൻ. വർത്തമാനകാല മാധ്യമപ്രവർത്തനത്തിലെ ജീർണതകൾ ആണ് വിഷയം. തെറ്റായതോ…