ഡാൻസർമാരല്ലാത്ത നടൻമാർ ഡാൻസ് കളിച്ചു ഹിറ്റ്‌ ആയ ചില പാട്ടുകൾ 

Dinshad Ca

1. മുകേഷ്
ഒരുപാട് പാട്ടുകളിൽ മുകേഷ് ഡാൻസ് ചെയ്തിട്ടുണ്ട് എങ്കിലും ക്രോണിക് ബാച്ചിലറിലെ “ചുണ്ടത്ത് ചെത്തിപ്പൂ” എന്ന പാട്ടിന് മുകേഷ് തന്റെ മാക്സിമം ഔട്ട്പുട്ട് കൊടുത്തതായി തോന്നിയിട്ടുണ്ട്.ഡാൻസ് അറിയുന്ന ഒരാളല്ല എങ്കിലും, കാക്ക കുയിലിലെ “ഗോവിന്ദ ” ഫ്രണ്ട്സിലെ “പുലരിക്കിണ്ണം” തുടങ്ങിയ നല്ല പാട്ടുകൾ കിട്ടിയിട്ടും കാണിക്കാതിരുന്ന എന്തോ ഒരു ഊർജ്ജം മുകേഷ് ഈ പാട്ടിൽ കാണിച്ചിട്ടുണ്ട് .

2. മമ്മൂട്ടി, ശ്രീനിവാസൻ
ഡാൻസ് മായി യാതൊരു ബന്ധവും ഇല്ലാത്ത രണ്ടുപേർ. മേഘത്തിലെ “മാർഗഴിയേ ” എന്ന പാട്ട് പ്രിയദർശൻ ശ്രീനിവാസനെ ഭീഷണിപ്പെടുത്തി കളിപ്പിച്ചതാകാനെ തരമുള്ളൂ. എന്നിട്ടും അദ്ദേഹത്തിന്റെ തനത് മനറിസം കൊണ്ടും മമ്മൂട്ടിയുടെ പിൽക്കാലത്ത് ഹിറ്റ്‌ ആയ രണ്ട് സ്റ്റെപ് കൊണ്ടും ആ സോങ്ന്റെ ദൃശ്യവൽക്കരണം പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാക്കി.ഔസെപ്പചന്റെ സംഗീതവും എംജി യുടെ ശബ്ദവും ഒപ്പം ഗുണം ചെയ്തു.

3. ജഗദീഷ്
മാസ്റ്റർപീസായ തന്റെ സ്റ്റെപ് എല്ലാ ഡാൻസിലും ഉപയോഗിക്കുന്ന ആളാണ് ജഗദീഷ്. എന്നാലും adv ലക്ഷ്മണൻ ലേഡീസ് ഒൺലി എന്ന പടത്തിലെ “ആറുപടൈ ” എന്ന പാട്ടിലെ അദ്ദേഹത്തിന്റെ ഡാൻസ് എടുത്തു പറയേണ്ടതാണെന്ന് തോന്നുന്നു.ജഗദീഷ് ഡാൻസ് കളിക്കുന്ന സീനിലൊക്കെ അതുവരെ ഡൌൺ ആയി നിന്ന പാട്ടിനു ഒരു ഹൈ എനർജി വന്ന ഫീൽ ആയിരുന്നു.അദ്ദേഹത്തിന്റെ കൈ മുന്നോട്ട് വീശിയുള്ള ഐക്കണിക്ക് സ്റ്റെപ് ആദ്യം കണ്ടു തുടങ്ങിയത് “പഞ്ചമി രാവല്ലേ “എന്ന മോഹൻ സിതാരയുടെ ഫസ്റ്റ് ബെൽ എന്ന പടത്തിലൂടെയാണ്. ആറുപടൈ എന്ന പാട്ടും മോഹൻ സിതാരയുടെ തന്നെയാണ്. അതിനു ശേഷം അദ്ദേഹത്തിന്റെ ഡാൻസ് നമ്പറുകൾ നമ്മൾ അധികം കണ്ടിട്ടില്ല.

4. ഹരിശ്രീ അശോകൻ
നായക നടന്മാരുടെ കൂടെ ഒരുപാട് ഡാൻസ് കളിക്കേണ്ടി വന്നിട്ടുണ്ട് എങ്കിലും കൊച്ചി രാജാവിലെ “മൂന്നു ചക്ര വണ്ടിയിത് ” എന്ന പട്ടിലാണ് അശോകൻ തന്റെ മുഴുവൻ എനെർജിയും എടുത്തു എന്ന് തോന്നിയിട്ടുള്ളത്.ചില സ്ഥലത്തൊക്കെ അദ്ദേഹം ദിലീപിന്റെ മുകളിൽ പോയി എന്ന് തോന്നിയിരുന്നു.

5 കലാഭവൻ മണി
സ്വന്തം ശബ്ദത്തിൽ പാടി ഏറ്റവും കൂടുതൽ ഡാൻസ് കളിച്ച ഒരേ ഒരു നടൻ ഒരുപക്ഷേ മണിച്ചേട്ടനാകും. വലിയ കുഴപ്പമില്ലാതെ ഡാൻസ് വഴങ്ങുന്ന ആളാണ് കലാഭവൻ മണി. എന്നിരുന്നാലും അദ്ദേഹത്തിന്റെ നായകനായുള്ള ആക്ഷൻ പടങ്ങളിലെ ഡാൻസ് നേക്കാളും ഇഷ്ടം ഇൻഡിപെൻഡൻസ് എന്ന മൂവി യിലെ “നന്ദലാലാ ” എന്ന പാട്ടിലെ ഡാൻസ് ആണ്. വല്ലാത്തൊരു ഒഴുക്കിലാണ് അദ്ദേഹം കളിച്ചിരിക്കുന്നത്. ആ കാലത്തെ ഫ്ളക്സ്ബിലിറ്റി പിന്നീട് അദ്ദേഹത്തിന്റെ ഡാൻസിൽ ഉണ്ടായിരുന്നില്ല എന്ന് തോന്നിയിട്ടുണ്ട്.

 

https://youtu.be/m3_bgeimwzg

 

6. Jayaram- ഷാർജ to ഷാർജ

 

7- ഇന്ദ്രൻസ് -പാർവതി പരിണയം
(മുഖാബുല )

 

8- ബിജു മേനോൻ – പട്ടാളം
(ആലിലക്കാവിലെ )

 

ഇതൊക്കെ അതാത് നടൻമാർ ഡാൻസ് അറിയില്ലെങ്കിൽ പോലും സ്കോർ ചെയ്ത പാട്ട്കളാണ്.ഇപ്പോഴത്തെ സിനിമയിൽ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നതും ഇത്തരം പാട്ടുകളും ഡാൻസുകളുമാണ്. ഈ അടുത്ത് ലളിതം സുന്ദരം എന്ന പടത്തിൽ സുധീഷ് ഡാൻസ് ചെയ്യുന്ന ഒരു സീനുണ്ട്. സത്യത്തിൽ ഒരു വിഭാഗം പ്രേക്ഷകർ യുവ നടന്മാരിൽ നിന്ന് വല്ലാതെ ആഗ്രഹിക്കുന്നുണ്ട് അത്തരം പെർഫോമൻസ്കൾ. ഡാൻസ് അറിയുമോ ഇല്ലയോ എന്നത് അതിന് മാനദണ്ഡമല്ല എന്നതിന് ഉദാഹരണമാണ് മുകളിലെ പേരുകൾ.

Leave a Reply
You May Also Like

‘പാവം ക്രൂരൻ’ ടി.ജി. രവിയ്ക്ക് 79-ാം പിറന്നാൾ 

പാവം ക്രൂരൻ ടി.ജി. രവിയ്ക്ക് 79-ാം പിറന്നാൾ  മലയാള സിനിമയുടെ 1970 – 80 കാലഘട്ടത്തിൽ…

ആദ്യ പകുതിയിൽ കുറെ സീനുകൾ പെറുക്കി വച്ചിട്ടുണ്ട് എന്നതിൽ കവിഞ്ഞ് ഒന്നും തന്നേ കാണികളിലേക്ക് എത്തുന്നില്ല…

Saturday Night… Faisal K Abu Friendship is the new madness… എന്ന തീം…

ഏറെ പ്രതീക്ഷകളോടെ ‘എമ്പുരാൻ’ ഡൽഹിയിൽ ആരംഭിച്ചു

മോഹൻലാൽ – പൃഥ്വിരാജ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. സിനിമയുടെ ചിത്രീകരണം ഡൽഹിയിൽ…

‘ലിറ്റിൽ ഹാർട്ട്സ്’ ട്രെയ്‌ലർ , ആർഡിഎക്സിന് ശേഷം വീണ്ടും ഷെയ്ൻ- മഹിമ കോമ്പോ

സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സാന്ദ്ര തോമസും വിൽ‌സൺ തോമസും ചേർന്ന് നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ലിറ്റിൽ ഹാർട്ട്സ്’.