ശ്രീലക്ഷ്മിയോട് കളി തരുമോ എന്ന്… വലിയ കുണ്ണയാണ്, വേണോ എന്ന്… ചോദിക്കുന്നത് മോശമല്ലേ?”
“അവൾ അതിനെക്കുറിച്ച് സംസാരിച്ചിട്ടല്ലേ? ”
അപ്പോൾ അതാണ്… ലൈംഗീയതയെക്കുറിച്ച് സംസാരിച്ചാൽ… അവർ പിഴയാണ്. അല്ലെങ്കിൽ അങ്ങനെ സംസാരിക്കുന്നത്, സെക്സിനുവേണ്ടിയാണ്. വെറുതെയല്ല പത്താംക്ലാസ്സിലെ ടീച്ചർമാരൊക്കെയും റിപ്രൊഡക്ഷൻ എന്ന പാഠം ഓടിച്ചു വിടുന്നത്. പേടിക്കാതെ തരമില്ലല്ലോ. അത്രയ്ക്കുണ്ടല്ലോ അബദ്ധധാരണകൾ.
“അവൾ അങ്ങനെ സംസാരിച്ചതുകൊണ്ടല്ലേ?”
“അവൾ അങ്ങനെ നടന്നതുകൊണ്ടല്ലേ?”
“അവൾ അങ്ങനെ വസ്ത്രം ധരിച്ചതുകൊണ്ടല്ലേ?”
കുലസ്ത്രീകളും പുരുഷന്മാരും ഇങ്ങനെയുള്ള ന്യായീകരണങ്ങൾ നിരത്തുമ്പോൾ…,’എന്തുകൊണ്ട് നിങ്ങളീ കൃത്യം ചെയ്തൂ’ എന്ന്, ഡൽഹി നിർഭയ കേസിലെ പ്രതിയോട് ചോദിച്ചപ്പോൾ, അയാളുടെ മറുപടിയും അതുതന്നെയായിരുന്നു.
“അവൾ സന്ധ്യകഴിഞ്ഞ് വീടിന് പുറത്തിറങ്ങിയിട്ടല്ലേ?”
എന്റെയും ചേട്ടന്റെയും ശബ്ദം ഒരുപോലെ എന്ന് സംശയിക്കരുതേ. ഒന്നാണ്. വാക്കിൽനിന്ന് പ്രവർത്തിയിലേക്ക് ഏറെ ദൂരമില്ലെന്നാണ്. സൈബർ ആക്രമണങ്ങളിൽ നിന്ന് റേപ്പിലേക്ക്, അധിക ദൂരമില്ലെന്നുതന്നെയാണ്. സാമൂഹിക നിയമങ്ങളെയും മതനിയമങ്ങളെയും സംസ്കാരങ്ങളെയും കൂട്ടുപിടിച്ച് ന്യായീകരിക്കുമ്പോൾ, നിങ്ങൾ കൂട്ടുപ്രതികളാവുകയാണ്.
അതെന്താണ് സ്ത്രീകൾ മാത്രം സെക്സിനെക്കുറിച്ച് എഴുതുമ്പോൾ… സംസാരിക്കുമ്പോൾ കഴപ്പാകുന്നത്? സെക്സ് എഡ്യൂക്കേഷൻ അല്ലാതാവുന്നത്? കല അല്ലാതാവുന്നത്? സാഹിത്യമല്ലാതാവുന്നത്? ലൈംഗീയതയെക്കുറിച്ച് എഴുതാൻ ആരോഗ്യമാസിക എഡിറ്റക്കുമാത്രമേ അനുവാദമുള്ളൂ എന്നാണ്. പറയാൻ ഗൈനകോളജിസ്റ്റാകണമെന്നാണ്. സാഹിത്യത്തിൽ ആദ്യമായി അങ്ങനെയൊരു സ്ത്രീ എഴുത്തുണ്ടാവുന്നത് മാധവികുട്ടിയിൽനിന്നെന്ന് തോന്നുന്നു. അവർ ആനന്ദമൂർച്ചയെക്കുറിച്ച് പറഞ്ഞത്,
“രണ്ടോ മൂന്നോ പ്രാവിശ്യം മാത്രമേ അനുഭവിക്കാൻ സാധിച്ചിട്ടുള്ളൂ എന്നാണ്.”
വർഷങ്ങളുള്ള ദാമ്പത്യജീവിതത്തിൽനിന്ന്, ഒരു എഴുത്തുകാരി അങ്ങനെ തുറന്നു സംസാരിക്കുമ്പോൾ… രതിമൂർച്ചയെന്താണ് എന്ന് ഗൂഗിൾ ചെയ്തുപോലും നോക്കാതെ ‘അയ്യേ’ എന്നുപറഞ്ഞു മുഖം തിരിക്കുന്ന വിദ്യാസമ്പന്നരായ സ്ത്രീകളെയെ നമുക്ക് ഇന്നും കാണാൻ കഴിയൂ. അവരുടെ ഇടയിലേക്കാണ് ശ്രീലക്ഷ്മി വൈബ്രേറ്റർ കൊണ്ടുവരുന്നത്. ആനന്ദമൂർച്ച എന്തെന്നുപോലും അറിയാത്ത ഭാര്യയ്ക്ക് ഒരിക്കലും തിരിച്ചറിവുണ്ടാകില്ലല്ലോ, താൻ ഇത്രയും കാലം ഭർത്താവിന്റെ സ്വയംഭോഗ ഉപകാരണമായിരുന്നു എന്ന്. സ്ത്രീ സ്വയംഭോഗത്തെക്കുറിച്ചുള്ള ആ തുറന്നു പറച്ചിലുകളെ, ആൺസമൂഹം ഭയപ്പെട്ടുപോകുന്നത് എന്തിനെന്ന് കൂടുതൽ തിരയേണ്ടി വരില്ല. പ്രതിരോധിക്കാൻ പിന്നെ ആകെയുള്ള മാർഗം തെറിയഭിഷേകമാണ്.
“രതിമൂർച്ച – അത് ശരീരവും മനസ്സും തലോച്ചോറിൽ ഉണ്ടാക്കുന്ന, ആയിരം പടക്കങ്ങൾ ഒന്നിച്ചു പൊട്ടുന്ന അനുഭൂതിയാണ്. വിസ്ഫോടനമാണ്. “.
ഒരു ആർട്ടിക്കിളിൽ വന്നുകണ്ടതാണ്. ലൈംഗിക ദരിദ്ര്യത്തിൽ മുങ്ങിപ്പോയ മുതിർന്ന ചേട്ടന്മാരുടെയും, കൂട്ടുകാരുടെയും യൂണിവേഴ്‌സിറ്റിയിൽ ഗവേഷണം നടത്തിയവർ ഇതൊന്നും കാണാനിടയില്ല. അവരുടെ അറിവ്, വാൽസ്യായന്റെ കാമശാസ്ത്രത്തിലെ സെക്സ് പൊസിഷനും കടന്നുപോയിട്ടില്ല. ലിംഗവലിപ്പത്തെക്കുറിച്ച് ആകുലപ്പെടുന്ന സമൂഹംതന്നെ അതിന്റെ തെളിവല്ലേ?
‘പേരൻപ്’ എന്ന തമിഴ് ചിത്രത്തിൽ മമ്മൂട്ടി അഞ്ജലി അമീറിനെ കണ്ടുമുട്ടുന്ന ഒരു രംഗമുണ്ട്. രാത്രി, കെട്ടിടത്തിന്റെ മറവിൽനിന്ന് അഞ്ജലിയുടെ കരച്ചിൽകേട്ട് പോകുമ്പോൾ. ഒരാൾ ബലംപ്രയോഗിച്ച് സെക്സ് ചെയ്യാൻ ശ്രമിക്കുകയായിരുന്നു. അയാളിൽനിന്ന് അഞ്ജലിയെ രക്ഷിച്ചു കൊണ്ടുവരുമ്പോൾ, ചോര ഒഴുകുന്ന ചുണ്ടുമായി അവൾ മമ്മൂട്ടിയോട് പറയുന്നുണ്ട് “അയാളെന്നെ കടിച്ചു മുറിച്ചു”. ആ കഥാപാത്രം ലൈംഗിക തൊഴിലാളിയായിരുന്നു.
രതിയിൽ ശരീരത്തിനുമാത്രമല്ല, മനസ്സിനും പ്രാധാന്യമുണ്ടെന്ന് തിരിച്ചറിയാത്തൊരാൾക്ക്… സെക്സ് എന്നാൽ മാംസമാണ്. കിടപ്പറയിലായാലും പുറത്താണെങ്കിലും സ്ത്രീകൾ റേപ്പ് ചെയ്യപ്പെടുന്നത്, ആ തോന്നലിൽ നിന്നാണ്. അപ്പോൾ അവൻ പച്ചമാംസം തിന്നുന്ന, മൃഗമായില്ലെങ്കിലല്ലേ അത്ഭുതപ്പെടേണ്ടതുള്ളൂ. പരസ്പരബഹുമാനമുണ്ടെങ്കിലേ സെക്സ് ആസ്വദിക്കാൻ പറ്റൂ എന്ന്… പ്രണയമുണ്ടെങ്കിലേ അത് ആനന്ദകരമാകൂ എന്ന്… ബോധ്യമില്ലാത്ത ഒരു തലമുറ, എന്നാണ് സ്ത്രീകളെ വ്യക്തിയായി കാണുക? എന്നാണ് അവർക്ക്, ഇത്രയും കാലം ചെയ്തുപോരുന്നത് സ്വയംഭോഗംമാത്രമാണ് എന്ന തിരിച്ചറിവുണ്ടാകുക? അടങ്ങി ഒതുങ്ങി കഴിയണമെന്ന് മതങ്ങളും, സമൂഹവും വീട്ടുകാരും സ്ത്രീയോട് കല്പിക്കുമ്പോൾ… നീ അവനെ അനുസരിക്കണമെന്ന് ശാസിക്കുമ്പോൾ… നിങ്ങൾ സൃഷ്ടിക്കുന്നത് അടിമയെ ആണ്. എങ്ങനെയാണ് ഉടമയും അടിമയും തുല്ല്യരാവുക? അവർക്ക് എങ്ങനെയാണ് ബഹുമാനിക്കാൻ പറ്റുക?
“കിടപ്പറയിൽ ഭർത്താവ് ഭാര്യയെ റേപ്പ് ചെയ്തു” എന്നൊരു തലക്കെട്ട് കേട്ടാൽ മലയാളികൾ ഇന്നും ചിരിക്കുകയെ ഉള്ളൂ. ഉടമയ്ക്കും അടിമയ്ക്കുമിടയിൽ പീഡനംമാത്രമാണ് സാധ്യമെന്ന്… പ്രണയത്തിന് സാധ്യതയില്ലെന്ന് അവർക്ക് തിരിച്ചറിയാൻ കഴിയാത്തത്, അത്രയും പവിത്രമെന്ന്… ശരിയെന്ന് കരുതുപൊരുന്ന… വിശ്വാസങ്ങളിൽ അടിമപ്പെട്ടതുകൊണ്ടാണ്. മുതിർന്നവരെ ബഹുമാനിക്കണമെന്നേ പറയൂ, ഓരോ മനുഷ്യനെയും ബഹുമാനിക്കണമെന്ന് പറയില്ല. പരസ്പര ബഹുമാനം സാധ്യമല്ലാത്തത് ജാതിയും, മതവും, ലിംഗവും, ദേശവും കടന്ന് നമ്മൾ വളരാത്തതുകൊണ്ടാണ്.
ഇനിയും പുരോഗമനവാദികളെ തെറ്റുധരിച്ചു പോകരുത്, ‘അവർക്ക് മുട്ടി നിൽക്കുകയാണെന്ന്’. സെക്സും, റേപ്പും തമ്മിലുള്ള വ്യത്യാസമറിയുന്നവരോട് നിങ്ങളുടെ സംസ്കാരത്തിന്റെ… മതത്തിന്റെ… വിഴുപ്പ് ഭാണ്ഡം വലിച്ചെറിയരുത്. ഈ നിമിഷത്തിൽ നമ്മുടെ മുത്തുമണികൾ ജട്ടി കവിതകളെഴുതി വിപ്ലവം സൃഷ്ടിക്കുകയാണ്. അശ്ലീലമെന്നുകരുതി മാറ്റിവെച്ച ‘ഉമ്മ’ യെക്കുറിച്ചെഴുതി, തനുജ സ്നേഹത്തിന് പാത്രമാവുകയാണ്. അതുകൊണ്ട് സ്ത്രീകൾ ലൈംഗീയതയെക്കുറിച്ച് സംസാരിക്കട്ടെ… വൈബ്രേറ്ററിനെക്കുറിച്ച് സംസാരിക്കട്ടെ… കോണ്ടത്തിനെക്കുറിച്ച് സംസാരിക്കട്ടെ… കിട്ടാതെപോയ ഉമ്മകളെക്കുറിച്ച് സംസാരിക്കട്ടെ. ഇതൊന്നും അശ്ലീലമല്ല… ബലാത്സംഗം ചെയ്യാനുള്ള കാരണവുമല്ല… സൈബർ സ്പേസിൽ തെറി പറയാനുള്ള അനുവാദവുമല്ല…