ഭർത്താവ് മറ്റൊരാളെ പ്രണയിച്ചാൽ ഇന്റേണൽ അഫേഴ്സ്, ഭാര്യയെങ്കിൽ അത് ലോകപ്രശ്നം

0
119

Dipin Das

“ഭർത്താവ് മറ്റൊരാളെ പ്രണയിച്ചാൽ ഇന്റേണൽ അഫേഴ്സായി ചുരുങ്ങുകയും… ഭാര്യയാണ് പ്രണയിക്കുന്നതെങ്കിൽ അത് ലോകപ്രശ്നമായി… വിപത്തായി മാറുകയും, ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നൊരു നാടാണ് നമ്മുടേത്.”

സ്ത്രീകളെ അടിച്ചമർത്തിയാണ് എല്ലാ മതങ്ങളും… ദൈവങ്ങളും വളർന്നുവന്നത്. ഇപ്പോഴും അവയൊക്കെയും നിലനിൽക്കുന്നത്, ഇന്നും സ്ത്രീകൾ അടിച്ചമർത്തപ്പെടുന്നു എന്നതിന്റെ വലിയൊരു തെളിവ് തന്നെയാണ്. അതുകൊണ്ട് മനുഷ്യരെ ചൂഷണം ചെയ്തുജീവിക്കുന്ന മതങ്ങളിൽ… May be an image of 1 person and text that says "Following Sachin Tendulkar @sachin_rt सर्वांना गणेशचतुर्थीच्या हार्दिक शुभेच्छा. गणपती बाप्पा मोरया, मंगलमुती मोरया. Happy Ganesh Chaturthi to everyone. #GanpatiBappaMorya"ദൈവങ്ങളിൽ… വിശ്വസിച്ചു പോകുന്ന മനുഷ്യരിൽ മനുഷ്യത്വം തിരയരുത്. സച്ചിനായാലും സ്വന്തം അമ്മച്ചി ആണെങ്കിലും അതങ്ങനെതന്നെയാണ്. സച്ചിൻ മതവിശ്വാസിയാണ്… ദൈവവിശ്വാസിയാണ്. എത്രത്തോളം വിശ്വാസമുണ്ടോ അത്രത്തോളം വിഷവുമുണ്ട് എന്നതുതന്നെയാണ് സ്വന്തം മകനെ ബലി നൽകിയ ആ അമ്മയും പറഞ്ഞുതരുന്നത്. മനുഷ്യന്റെ ചിന്തയും… അറിവും വളർന്ന് വഴിമാറിപ്പോയ അന്ധവിശ്വാസങ്ങളെ… ദുരാചാരങ്ങളെ പഴയ വിശ്വാസങ്ങളിലും ആചാരങ്ങളിലുമുള്ളൂ. ഇന്നത്തെ വിശ്വാസം നാളത്തെ അന്ധവിശ്വാസം എന്നുതന്നെയല്ലേ… ദുരാചാരം എന്നുതന്നെയല്ലേ.

May be an image of 1 person, sitting and text that says "പാലക്കാട് 6 വയസ്സുകാരനെ കഴുത്തറുത്ത് കൊന്ന സംഭവം; ദൈവത്തിനുള്ള ബലി എന്ന് അമ്മ "ദൈവം പറഞ്ഞ് അബ്രഹാം ചെയ്‌താൽ ബലി... ദൈവം പറഞ്ഞ് ഞാൻ ചെയ്‌താൽ കൊല !!"മതസൗഹാർദ്ദ പ്രഹസനത്തിന് വേദി പങ്കിടുന്ന പുരോഹിതരിൽ എത്രത്തോളം മനുഷത്വമുണ്ട്? ജാതിവിവേചനത്തിന്റെ മൂർത്തീ ഭാവമാണ്. ജാതിയൊന്ന് മാറിയാൽ പള്ളിയും പട്ടക്കാരും മാറും… അമ്പലത്തിലെ സ്ഥാനം മാറും. ഇരട്ടതാപ്പാണ്… ക്രിസ്തുമസിനും ഈസ്റ്ററിനും, വിഷുവിനും, പെരുന്നാളിനും അങ്ങോട്ടും ഇങ്ങോട്ടും ഓടുന്ന ഓട്ടം, രണ്ടുവീട്ടിലെയും മക്കൾതമ്മിൽ പ്രണയമെന്ന് കേൾക്കുമ്പോൾ നിൽക്കും… മതസൗഹാർദ്ദത്തിന്റെ പാലം താഴെ കിടക്കും. ഭക്ഷണവും… കുശലം പറച്ചിലുമാകട്ടെ… പ്രണയം പറ്റില്ലെന്നുതന്നെയാണ്. നിന്റെ മതത്തിന്റെ വിത്ത് എന്റെ കുടിലിൽ കിടക്കരുത് എന്നുതന്നെയാണ്… മുളപ്പിക്കില്ലെന്നുതന്നെയാണ്… മനുഷ്യരാണെങ്കിലും രണ്ടു രക്തമെന്നുതന്നെയാണ്.

“നീ നിന്നിലേക്ക് പോകൂ… ആത്മാവിനെ അറിയൂ… നിന്നെ അറിയൂ…”
“നിന്നെ ഈശ്വരനിൽ അർപ്പിക്കൂ കുഞ്ഞേ… വികാരങ്ങൾ വെടിയൂ… ”
“കണ്ടവന് എന്നെ അർപ്പിച്ചാൽ ഞാനെങ്ങനെ എന്നെ അറിയാനാണ് ഗുരോ?”
“ആചാര്യ, എന്റെ ആണുടലിൽ പെണ്ണിന്റെ ആത്മാവാണ്/പെണ്ണുടലിൽ പുരുഷ ആത്മാവാണ്.”
“പാപം പാപം… ഈശ്വര കോപം… കലികാലം ദേവീ…”
“ഇതെന്ത് മൈരാണ്… 🙄”

നിന്നെ അറിയുക എന്നതൊക്കെ ആചാര്യന്മാർക്ക് തള്ളാൻ എളുപ്പമായിരിക്കും… അറിഞ്ഞാൽ വിഴുങ്ങാനേ വിഷമമുള്ളൂ… അത് സിലബസ്സിൽ ഇല്ലാത്ത ഭാഗമായി പോയില്ലേ? യോഗീശ്വരന്മാർക്ക് ദിവ്യ ദൃഷ്ടിയിൽ തെളിഞ്ഞില്ലായിരിക്കുമെന്നല്ലാതെ വേറെ എന്തുപറയാൻ.. ജൻഡർ എന്നത്… സെക്ഷ്വൽ ഓറിയന്റേഷൻ എന്നത്… ഒരു മനുഷ്യനുണ്ടായിരിക്കേണ്ട ബേസിക് അറിവാണ്… അതുപോലും! ശാസ്ത്രം ഇത്ര വളർന്നിട്ടും… എനിക്ക് സ്ത്രീകളെ തൃപ്തിപ്പെടുത്താൻ കഴിയില്ല എന്ന് ആണും… എനിക്ക് പുരുഷനോടൊപ്പം ജീവിക്കാൻ കഴിയില്ലെന്ന് പെണ്ണും തിരിച്ചറിയാൻ ആദ്യരാത്രിവരെ ഓടണം. എന്തൊരു ദൂരമാണ്… ദുരന്തമാണ്! തുറന്നു ചിന്തിക്കാൻ ഇടമില്ലാതെ ഏത് മേഖലയും മതത്തിൽ… ആചാരത്തിൽ… സംസ്കാരത്തിൽ തളച്ചിടപ്പെട്ടു എന്നുതന്നെയല്ലേ മനസ്സിലാക്കേണ്ടത്… അത്തരമൊരു നാട് എത്രത്തോളം പുരോഗതിയിലാണ്??? എത്രത്തോളം ഉയർച്ചയിലാണ്??? നമ്മളൊട്ടും വളർന്നിട്ടില്ല… നമ്മളെത്തന്നെ തിരിച്ചറിയാൻ സാധിക്കാതെ… സ്വാതന്ത്ര്യമില്ലാതെ… ആ പഴയ അടിമ ചങ്ങലയിൽതന്നെയാണ് നമ്മളിപ്പോഴും…

ഞാൻ സ്വവർഗ്ഗാനുരാഗിയാണ്… തിരിച്ചറിയാൻ വൈകി എന്നുപറഞ്ഞുപോയ ആ അറുപതുക്കാരൻ സുഹൃത്തിനെ ഓർത്തുപോകുന്നു… നിങ്ങൾ പുരോഗനവാദിയല്ലേ, അപ്പോൾ എന്നെ മനസിലാകുമെന്ന് പറഞ്ഞുപോയ ബൈസെക്ഷ്വൽ സുഹൃത്തുക്കളെ… ഞാൻ ട്രാൻസ്മാൻ ആണെന്ന് തിരിച്ചറിഞ്ഞത്, ആദം ഹാരിയെ വായിച്ചപ്പോഴാണ് എന്നുപറഞ്ഞുപോയ പ്രീയപ്പെട്ടവനെ ഓർത്തുപോകുന്നു… ഉമ്മകൾ

പ്രീയപ്പെട്ടവരെ😘😘❤️… മതങ്ങളും ദൈവങ്ങളും പറയാത്തിടത്ത് നിങ്ങൾ പറയുന്നു… നിങ്ങളിലൂടെ മനുഷ്യർ സ്വയം തിരിച്ചറിയുന്നു… സ്വയം പൂക്കുന്നു… മഴവില്ല് വിരിയിക്കുന്നു… മതങ്ങൾ തോറ്റിടത്ത്… ദൈവങ്ങൾ തോറ്റിടത്ത്… നിങ്ങൾ ജയിക്കുന്നു. വാക്കുകളിലൂടെ ശ്വാസംമുട്ടിക്കുന്ന മനുഷ്യരോട്… കഴിഞ്ഞുപോയത് വലിയൊരു അധ്യായമായിരുന്നെന്നും, ബാക്കിയുള്ള വസന്തത്തിൽ ജീവിക്കുകയാണെന്ന് തൊട്ടുപറഞ്ഞ്… അവരിൽനിന്നൊക്കെയും പറന്നുപോകൂ പൂമ്പാറ്റകളെ… ഒരിക്കലെങ്കിലും പ്രണയിക്കൂ കുഞ്ഞുങ്ങളെ… ജീവിതം കഴിഞ്ഞുപോയിട്ടില്ലെന്ന്… തീർന്നുപോയിട്ടില്ലെന്ന് പ്രണയം പറഞ്ഞുതരും… ഒന്ന് ചിരിക്കൂ… പതിയെ നടന്നുതുടങ്ങൂ… ഒന്നും നഷ്ടപ്പെട്ടുപോയിട്ടില്ല, നിങ്ങളിൽതന്നെ ബാക്കിയുണ്ടെന്ന് വീണ്ടും വീണ്ടും ഓർമിക്കൂ