ഇസ്ലാമിക് സ്റ്റേറ്റ്, തമിഴ് പുലി, പോലുള്ള ഒരു തീവ്രവാദി തന്നെയാണ് നമുക്കിടയിൽ ഉള്ള രാഖി കെട്ടിയ കൈയുടെ ഉടമസ്ഥർ എന്ന സത്യം തിരിച്ചറിയാൻ വൈകരുത്

0
171

ദിപിൻ ജയദീപ് കണ്ണൂർ

കയ്യിൽ ചരട് കെട്ടിയ ഇത്തരം ആളുകൾ അടുത്തു വരുമ്പോൾ സൂക്ഷിക്കുക. ഇസ്ലാമിക് സ്റ്റേറ്റ്, തമിഴ് പുലി, പോലുള്ള ഒരു തീവ്രവാദി തന്നെയാണ് നമുക്കിടയിൽ ഉള്ള രാഖി കെട്ടിയ കൈയുടെ ഉടമസ്ഥർ എന്ന സത്യം തിരിച്ചറിയാൻ വൈകരുത്.ഹിന്ദു മതത്തിന്റെ ഹൃദയ വിശാലത കൊണ്ട് ആണ് ഇവിടെ ഇത്രയേറെ മതങ്ങൾ നിലനിൽക്കുന്നത് എന്നുള്ള തള്ളൽ എല്ലാ വിഭാഗം രാഷ്ട്രീയക്കാരും പലപ്പോഴായി എഴുന്നള്ളിക്കുന്നത് കേട്ടിട്ടുണ്ട്.

Al-Qaeda leader denounces Isis 'madness and lies' as two terrorist ...സത്യത്തിൽ അതൊന്നുമല്ല കാര്യം. സെമറ്റിക് മതങ്ങളെ അപേക്ഷിച്ച് ഒരു സംഘടിത മതമെന്ന നിലയിൽ ഏറ്റവും ശിഥിലമായ ഘടന ആയിരുന്നു ഹിന്ദുമതത്തിൽ. നിർബന്ധങ്ങൾ ഇല്ലാത്ത ആരാധനാ സമ്പ്രദായവും, ബ്രാഹ്മണരിൽ മാത്രം ഒതുങ്ങിയ മതപഠനവും ആ മതത്തെ അങ്ങനെ ആക്കിത്തീർത്തു. ആർഎസ്എസ് ഇത്രയും കാലം ശ്രമിച്ചുകൊണ്ടിരിക്കുന്നത് ഹിന്ദുമതത്തെ ശക്തിപ്പെടുത്താനാണ്. അതായത് ഏകീകൃതമായ ഘടനയും സുശക്തമായ ഭരണവും അതിന് ഉണ്ടാക്കി നൽകുവാൻ അവർ അല്ലാതെ പാടുപെടുന്നുണ്ട്. ബിജെപി എന്നത് അനേകം പരിവാർ പ്രസ്ഥാനങ്ങളിൽ ഒന്നുമാത്രമാണ്. വിശ്വഹിന്ദു പരിഷത്ത് ആണ് ഏറ്റവും ശക്തമായ പരിവാർ വിങ് എന്നുപറയാം.

Geet V on Twitter: "Buy Guns, Not Mobile Phones👇 Says RSS ...ഇന്ത്യൻ സമൂഹത്തിലെ സമസ്ത മേഖലകളിലും ഓരോ പരിവാർ പ്രസ്ഥാനങ്ങൾ ആർഎസ്എസ്സിന് ഉണ്ട്. സമൂഹത്തെ ആകമാനം പരിവർത്തനം ചെയ്യാൻ ഇവർ അഹോരാത്രം പാടുപെടുന്നു. മാർഗ്ഗമല്ല ഇവർക്ക് ലക്ഷ്യമാണ് പ്രധാനം. കുറേക്കൂടി ലളിതമായി പറഞ്ഞാൽ, ഹിന്ദുമതത്തെ ഇസ്ലാം മതം പോലെ ആക്കി തീർക്കുകയാണ് സംഘപരിവാറിന്റെ ലക്ഷ്യം. അതുവഴി രാഷ്ട്രീയ ഹിന്ദുത്വം നിർമ്മിക്കുകയും അത് വഴി ഒരു ഹിന്ദു രാഷ്ട്രം നിർമ്മിക്കുകയും ആണ് ആർഎസ്എസിന്റെ പരമമായ ദൗത്യം.

Opposition hits out at J-K govt for RSS gun march - Mail Today Newsമുഹമ്മദ് അറേബ്യൻ ഗോത്രങ്ങളെ പുതിയൊരു മതം പഠിപ്പിച്ചു, അവരെ യുദ്ധം ചെയ്തു മതം വളർത്താൻ പഠിപ്പിച്ചുകൊടുത്തു. ഇസ്ലാം മതം ഇന്നും അതേ രീതി അനുസ്യൂതമായി തുടരുന്നു. സംഘടിതവും ഖുർആനിലും മുഹമ്മദിന്റെ കല്പ്പന കളായ ഹദീസുകളിലും അധിഷ്ഠിതവുമായ ഇസ്ലാം മതം പോലെ ഹിന്ദുമതത്തെ പുനർനിർമ്മിക്കാൻ ആണ് ഗോൾവാൾക്കർ കണ്ട സ്വപ്നം.
യൂണിഫോം സിവിൽ കോഡ് എന്നത് സാധാരണക്കാരായ, മതേതരത്വം ഉള്ള ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം വളരെ നല്ല കാര്യം എന്ന് പ്രത്യക്ഷത്തിൽ തോന്നുമെങ്കിലും, അത് നടപ്പിലാക്കുന്നത് സംഘപരിവാർ നയിക്കുന്ന സർക്കാർ ആയതുകൊണ്ട് അവരുടെ ചെയ്യാൻ പോകുന്ന രീതികൾ എപ്രകാരം ആകും എന്ന് ഊഹിക്കാവുന്നതേയുള്ളൂ.

സംഘടിത മതം ഉള്ള രാജ്യങ്ങളിൽ ആ മതത്തിൽ ഉള്ളവർക്ക് പോലും സ്വാതന്ത്ര്യം ഉണ്ടോ എന്ന് നാം ചിന്തിക്കണം. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ ഒക്കെ നോക്കൂ.വെറും വ്യാജമായ ഒരു മതനിന്ദ ആരോപിച്ചാൽ മതി ജീവൻ പോകാൻ. മതം ഉപേക്ഷിച്ച് ജീവിക്കാൻ അവിടങ്ങളിൽ വകുപ്പില്ല.ലൈംഗിക ന്യൂനപക്ഷങ്ങൾ കല്ലെറിഞ്ഞു കൊല്ലപ്പെടുന്നു. സ്ത്രീകളുടെ സ്വാതന്ത്ര്യം, ലൈംഗികവിദ്യാഭ്യാസം, വിനോദം തുടങ്ങിയ സമസ്ത മേഖലകളിലും മതത്തിന്റെതായ കൈകടത്തലുകൾ വന്നേക്കാം. ഇപ്പോൾ മയങ്ങിക്കിടക്കുന്ന ഭൂരിപക്ഷ ഹിന്ദു ആർഎസ്എസിന്റെ വിഷമേറ്റ് ഉണർന്നാൽ ഇന്ത്യ നാളെ മറ്റൊരു സിറിയയോ സൗദി അറേബ്യയോ ആയേക്കും. രാഷ്ട്രീയ ലാഭത്തിനുവേണ്ടി, ആർഎസ്എസും ഹിന്ദുവും തമ്മിൽ ഒരു ബന്ധവുമില്ല എന്നൊക്കെ പറയുന്നവർ സംഘപരിവാറിനെ വളർച്ചയ്ക്ക് വെള്ളവും വളവും കൊടുത്തു ഇക്കാലം വരെ പരിപാലിച്ചവരാണെന്ന് മറക്കരുത്.