“ഭീഷ്മപർവ്വത്തിലെ അഭിനയ പാടവം കാണുമ്പോൾ മമ്മൂട്ടിക്ക് തള്ളവിരൽ അകത്ത് മടക്കി ഒരു സല്യൂട്ട്” , സംവിധായകൻ ഭദ്രന്റെ പോസ്റ്റ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
40 SHARES
475 VIEWS

അമൽ നീരദ് മമ്മൂട്ടി കൂട്ടുകെട്ടിന്റെ ഭീഷ്മപർവ്വം മലയാളത്തിൽ മെഗാഹിറ്റ് വിജയം നേടിയ ഒരു ചിത്രമാണ്. അഞ്ഞൂറ്റി തറവാട്ടിലെ മൈക്കിളപ്പനായി മമ്മൂട്ടി വളരെ നല്ല പ്രകടനമാണ് ചിത്രത്തിലുടനീളം കാഴ്ചവച്ചത്. എന്നാലിപ്പോൾ ചിത്രത്തെയും മമ്മൂട്ടിയെയും പ്രശംസിച്ചു രംഗത്തെത്തുകയാണ് സംവിധായകൻ ഭദ്രൻ. ഫേസ്ബുക്കിലൂടെയാണ് ഭദ്രൻ തന്റെ അഭിപ്രായം കുറിച്ചത്. ഭദ്രന്റെ കുറിപ്പിന്റെ പൂർണ്ണരൂപം.

 

“ഭീഷമ പർവ്വം.,ഇന്നലെ ആണ് ആ സിനിമ കാണാൻ കഴിഞ്ഞത്. കുടിപ്പക ആണ് പ്രമേയം. ലോകാരംഭം മുതൽ ലോകാവസാനം വരെ ഈ കുടിപ്പക ആവർത്തിച്ച് കൊണ്ടേ ഇരിക്കും. അത് കൊണ്ട് തന്നെ ഈ പ്രമേയം വെറും ഒരു പഴംതുണി ആണെന്ന് പറയുക വയ്യ!!”

“എത്ര തന്മയത്തത്തോടെ അത് അവതരിപ്പിക്കാം എന്നത് ഒരു ഫിലിം മേക്കറുടെ challenge ആണ്.ഫ്രാൻസിസ് ഫോർഡ് കോപ്പോളോയുടെ ‘ഗോഡ് ഫാദറി’ന് മുൻപും പിൻപും കുടിപ്പകകളുടെ കഥപറഞ്ഞ സിനിമകൾ ഉണ്ടായി. എന്ത് കൊണ്ട് ‘ഗോഡ് ഫാദർ ‘ distinctive ആയിട്ട് കാലങ്ങളെ അതിജീവിച്ച് നിൽക്കുന്നു.”

 

“അവിടെ നിന്ന് ഭീഷമ പർവ്വത്തിലേക്ക് വരുമ്പോൾ, ജിഗിലറി കട്ട്‌സുകളും അനവസരങ്ങളിലെ ക്യാമറ മൂവ്മെന്റ്സും ഇല്ലാതെ അതിന്റെ ആദ്യമധ്യാന്തം കയ്യടക്കത്തോടെ സൂക്ഷിച്ച അമലിന്റെ അവതരണം ശ്ളാഹനീയമാണ്.”

“ഒറ്റവാക്കിൽ ‘മൈക്കിൾ’ എന്ന കഥാപാത്രത്തോടൊപ്പം മേക്കിങ് സഞ്ചരിച്ചു എന്ന് പറയാം.മൈക്കിളിന്റെ വെരി പ്രസന്റ്സ്. മൊഴികളിലെ അർഥം ഗ്രഹിച്ച് ഔട്ട്‌സ്പോക്കൺ ആവാതെ, പുല്ലാങ്കുഴലിലൂടെ കടന്നുപോയ കാറ്റിനെ നിയന്ത്രിച്ച പോലുള്ള അഭിനയ പാടവം കാണുമ്പോൾ മമ്മൂട്ടിക്ക് തള്ളവിരൽ അകത്ത് മടക്കി ഒരു സല്യൂട്ട്.”

 

LATEST

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഒരു റിപ്പോർട്ട്.