ഹൊംബാളെ ഫിലിംസ് നിര്‍മിച്ച് സെപ്റ്റംബര്‍ 30 ന് റിലീസ് ചെയ്യപ്പെട്ട ചിത്രം കാന്താര വൻ ജനപ്രീതി നേടിയ ചിത്രമാണ്. 19-ാം നൂറ്റാണ്ടിനെ പശ്ചാത്തലമായി ഒരുക്കിയ ചിത്രത്തിൽ ഋഷഭ് ഷെട്ടിയാണ് നായകവേഷവും സംവിധാനവും രചനയും എല്ലാംനിർവഹിച്ചത്. ചിത്രത്തിന്റെ കഥ നടക്കുന്നത് കുന്താപുരയിലാണ്. വെറും പതിനാറുകോടി മുടക്കി നിർമ്മിച്ച ചിത്രം വാരിക്കൂട്ടിയത് 450 കൊടിയിലേറെയാണ്. മുടക്കുമുതൽ പരിഗണിച്ചാൽ ഹൊംബാളെ ഫിലിംസിനു ഏറ്റവും ലാഭം കിട്ടിയ ചിത്രമായിരിക്കും കാന്താര. എന്നാൽ ചിത്രത്തിന്റെ ജീവാത്മാവായ നായകൻ ഋഷഭ് ഷെട്ടിയ്ക്കു ലഭിച്ച പ്രതിഫലമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
നാല് കോടി രൂപയാണ് ഋഷഭ് ഷെട്ടിക്ക് പ്രതിഫലമായി ലഭിച്ചതെന്നും ‘സുധാരക’യായി അഭിനയിച്ച പ്രമോദ് ഷെട്ടിക്ക് 60 ലക്ഷവും ഫോറസ്റ്റ് ഓഫീസറായി എത്തിയ കിഷോറിന് ഒരു കോടിയും നായികയായി സപ്തമി ഗൗഡയ്ക്ക് ഒരു കോടി രൂപ എന്നീ വിധമാണ് ‘കാന്താര’ ചിത്രത്തിലെ പ്രതിഫലമെന്ന് ടോളിവുഡ് ഡോട് നെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആദ്യം കന്നടയിൽ മാത്രം റിലീസ് ചെയ്തു എങ്കിലും സ്വീകാര്യത മാനിച്ച് മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിൽ എല്ലാം എത്തിയ ചിത്രം എല്ലാ സംസ്ഥാനങ്ങളിലും വിജയം നേടിയിരുന്നു.
എന്നാൽ പതിനാറുകോടി മുടക്കി നിർമ്മിച്ച ചിത്രം 450 കോടി നേടിയെങ്കിൽ അതിനു കാരണം ഋഷഭ് ഷെട്ടി ആണെന്നും അദ്ദേഹത്തിന് ലഭിച്ച പ്രതിഫലം വളരെ കുറഞ്ഞുപോയി എന്നുമാണ് ആരാധകർ പറയുന്നത്. കാരണം 500 കോടിക്ക് ഒരുക്കുന്ന ആദിപുരുഷ് എന്ന ചിത്രത്തിന് വേണ്ടി പ്രഭാസ് ഒക്കെ മേടിച്ച പ്രതിഫലം നൂറുകോടിയോളം എന്ന് കേൾക്കുന്നു. അത്രുമാത്രമല്ല അത്തരം ചിത്രങ്ങളുടെ വിജയനിരക്ക് കണ്ടുതന്നെ അറിയണം. അപ്പോഴാണ് 16 കോടി മുടക്കിയിട്ടു 450 കോടി നേടിത്തന്ന കാന്താരയുടെ രചനയും സംവിധാനവും സംവിധാനവും നിർവഹിച്ച ഒരാൾക്ക് വെറും നാലുകോടി എന്ന് ആരാധകർ കമന്റുകളായി ഇടുന്നത്.
എന്നാൽ 16 കോടി ബജറ്റ് നിശ്ചയിച്ചു ചെയ്ത സിനിമയിൽ ആ പ്രതിഫലംതന്നെ ധാരാളമായിരുന്നു എന്നും കാന്താരയ്ക്കു മുൻപ് ഋഷഭ് ഷെട്ടി അത്ര വലിയ സ്റ്റാർ ആയിരുന്നില്ല എന്നും കാന്താര വൻ വിജയം നേടിയതിനു ശേഷം വേണമെങ്കിൽ പ്രതിഫലം കൂടുതൽ കൊടുക്കാമായിരുന്നു എന്നും അഭിപ്രായപ്പെടുന്ന കൂട്ടരും സാൻഡൽ വൂഡിൽ സജീവമാണ്.