കോളിവുഡിൽ നിന്ന് ബോളിവുഡിലേക്ക് ചേക്കേറുന്ന സംവിധായകൻ ആറ്റ്‌ലിയുടെ പ്രണയകഥ

വിജയ് ടിവിയിൽ സംപ്രേഷണം ചെയ്ത കാണാ കാണും കലങ്ങൾ എന്ന സീരിയലിലൂടെയാണ് നടിയായി പ്രിയ അരങ്ങേറ്റം കുറിച്ചത്. പിന്നീടവർ സംവിധായകൻ ആറ്റ്‌ലിയെ പ്രണയിച്ച് വിവാഹം കഴിച്ചു. തങ്ങളുടെ സുഹൃത്തുക്കളിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. അതിനു ശേഷം പ്രിയ തന്റെ ഫമക്തകം എന്ന ഷോർട്ട് ഫിലിമിൽ അഭിനയിച്ചപ്പോഴാണ് അറ്റ്‌ലിയും അയാളും സൗഹൃദത്തിലായത്. ആ സമയത്ത് പ്രിയ അറ്റ്‌ലിയെ സഹോദരൻ എന്നാണ് വിളിച്ചത്.

പിന്നീട് സിനിമയിലെത്തിയ ആറ്റ്‌ലി ഫോക്സ് സ്റ്റാർ സ്റ്റുഡിയോ നിർമ്മിച്ച രാജാ റാണി സംവിധാനം ചെയ്ത പേരിലാണ് കൂടുതൽ അറിയപ്പെടുന്നത്. മികച്ച നവാഗത സംവിധായകനുള്ള വിജയ് അവാർഡിന് ഈ ചിത്രത്തിലൂടെയാണ് അദ്ദേഹം അർഹനായി. രാജാ റാണി നാല് ആഴ്ചയ്ക്കുള്ളിൽ സൌത്ത് ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 500 ദശലക്ഷം കളക്ഷൻ നേടി

എസ്. ശങ്കറിനൊപ്പം എന്തിരൻ (2010), നൻബൻ (2012) എന്നീ ചിത്രങ്ങളിൽ സഹ സംവിധായകനായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സംവിധായകൻ, തിരക്കഥ, എഴുത്തുകാരൻ എന്നീ നിലകളിൽ അദ്ദേഹത്തിന്റെ ചിത്രങ്ങളാണ് വിജയ് അഭിനയിച്ച തെറി (2016), മെർസൽ (2017), ബിഗിൽ (2019). തെറി 2016 ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ തമിഴ് ചിത്രമായി.

2023 എന്ന വര്ഷം ആറ്റ്‌ലി എന്ന സംവിധായകന്റെ അവിസ്മരണീയമായ വർഷമായി മാറുകയാണ്. അദ്ദേഹം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ജവാൻ എല്ലാ ബോക്സൽഫീസ് റെക്കോർഡുകളും തിരുത്തി യാത്ര തുടരുകയാണ്. ഷാരൂഖ്ഖാനും നയൻതാരയും ദീപിക പാദുക്കോണും എല്ലാം അണിനിരന്ന ചിത്രം ആറ്റ്‌ലിയുടെ അഭിമാന ചിത്രം ആകുകയാണ്.

ആറ്റ്‌ലി സിനിമയിൽ കാണിച്ചത് യഥാർത്ഥ ജീവിതത്തിലും സംഭവിച്ചിട്ടുണ്ട്. രാജാ റാണിയുടെ വിജയത്തിന് ശേഷം ഒരു ദിവസം അറ്റ്‌ലി പ്രിയയെ നേരിൽ കാണുകയും സംസാരിക്കുകയും ചെയ്തു. അപ്പോൾ വീട്ടുകാർ തനിക്കായി വരനെ അന്വേഷിക്കുകയാണെന്ന് പ്രിയ പറയുന്നു, ഉടൻ തന്നെ ജാതകം തരുമോ എന്ന് അറ്റ്‌ലി ചോദിക്കുന്നു, അപ്പോഴാണ് പ്രിയ തിരിച്ചറിയുന്നത് ആറ്റ്ലിക്ക് അവളോട് പ്രണയമുണ്ടെന്ന്. പിന്നീട് ഇരുവരും തമ്മിലുള്ള സൗഹൃദം ക്രമേണ പ്രണയത്തിലേക്ക് വഴിമാറുന്നു.പത്ത് വർഷത്തോളം പ്രണയത്തിനുശേഷം  നടി കൃഷ്ണ പ്രിയയെ 2014 നവംബർ 9 നാണ് ആറ്റ്ലി വിവാഹം കഴിച്ചത്

വീട്ടുകാരുടെ സമ്മതത്തോടെ 2014ലാണ് ഇരുവരും വിവാഹിതരായത്. പ്രിയയെ വിവാഹം കഴിച്ചതിന് ശേഷം വിജയ്ക്കൊപ്പം തുടർച്ചയായി 3 സിനിമകൾ ചെയ്യാനുള്ള ജാക്ക്പോട്ട് അവസരം അറ്റ്ലിക്ക് ലഭിച്ചു. അടുത്തിടെ ഷാരൂഖ് ഖാനെ വച്ച് ജവാൻ എന്ന ബ്ലോക്ബസ്റ്റർ ചിത്രം സംവിധാനം ചെയ്ത ആറ്റ്‌ലി, പ്രിയയെ തന്റെ ജീവിതത്തിലെ ഭാഗ്യതാരകം ആയി കാണുന്നു. കഴിഞ്ഞ ജനുവരിയിൽ ദമ്പതികൾക്ക് മീർ എന്നൊരു ആൺകുഞ്ഞുണ്ടായി .

You May Also Like

ജയം രവിയുടെ അഖിലൻ്റ കിടിലൻ ട്രെയിലർ

ജയം രവിയുടെ അഖിലൻ്റ കിടിലൻ ട്രെയിലർ എത്തി ,പടം മാർച്ച് 10- ന് തിയറ്ററുകളിൽ !…

ധ്രുവനച്ചത്തിരം ചിത്രത്തിലെ ‘നരച്ച മുടി’ ലിറിക് വീഡിയോ പുറത്തിറങ്ങി

ധ്രുവനച്ചത്തിരം ചിത്രത്തിലെ നരച്ച മുടി ലിറിക് വീഡിയോ പുറത്തിറങ്ങി ചിയാൻ വിക്രം “ധ്രുവനച്ചത്തിര” ത്തിലൂടെ സ്‌ക്രീനുകൾ…

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

തിയേറ്ററുകളിൽ ഇപ്പോൾ അന്യഭാഷാ ചിത്രങ്ങൾ നിറഞ്ഞോടുകയാണ്. ആർ ആർ ആർ, കെജിഎഫ്, ബീസ്റ്റ് എന്നിവ സജീവസാന്നിധ്യമാകുമ്പോൾ…

ആടുതോമയും ലൈലയും, ‘ഏഴിമലപൂഞ്ചോല’ റീക്രിയേറ്റഡ്‌, വീഡിയോ കാണാം

ഫോട്ടോ ഷൂട്ടുകളും സേവ് ദി ഡേറ്റുകളും എങ്ങനെ വെറൈറ്റി ആക്കാം എന്നാണു പലരും ആലോചിക്കുന്നത്. നടനും…