നേരിനെ ഏറ്റെടുത്തതിൽ പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സംവിധായകൻ ജിത്തു ജോസഫ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ആദ്യ പ്രതികരണം. കോർട്ട് റൂം ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. എല്ലാ നല്ല പ്രതികരണങ്ങൾക്കും സ്നേഹത്തിനും നന്ദി,” അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

കഴിഞ്ഞ ദിവസം നേരിനെ കുറിച്ച് ജിത്തു ജോസഫ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു. താൻ വർക്ക് ചെയ്ത മറ്റേതൊരു സിനിമയെയും സമീപിക്കുമ്പോൾ എന്നപോലെ തികഞ്ഞ സത്യസന്ധതയോടും ആവേശത്തോടും കൂടിയാണ് താൻ ‘നേർ’ എന്ന ചിത്രം ഒരുക്കിയതെന്ന് ജിത്തു ജോസഫ് കുറിപ്പിൽ പറഞ്ഞിരുന്നു. നേര് എന്ന ചിത്രത്തിനെതിരെ ഉയർന്ന വിവാദങ്ങളിൽ വിധി എഴുതേണ്ടത് പ്രേക്ഷകരാണെന്നും സംവിധായകന് പറഞ്ഞു.

കഴിഞ്ഞ കുറച്ചു നാളുകളായി അതും എന്റെ സിനിമയുടെ റിലീസ് അടുത്തിരിക്കെ വിവാദം സൃഷ്ടിച്ചിരുന്നു. ‘നേര്‌ ’ എന്ന സിനിമയുടെ കഥ അവകാശപ്പെട്ട് മറ്റൊരാൾ രംഗത്തെത്തിയതും അതിനായി കോടതിയെ സമീപിച്ചതും നിങ്ങൾക്കറിയാമല്ലോ. പ്രസ്തുത കക്ഷി എഴുതിയ കഥയുടെ സംഗ്രഹം കേസ് രേഖകൾ സഹിതം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ‘നേര് ‘ തിയേറ്ററുകളിൽ കണ്ടതിന് ശേഷം പ്രേക്ഷകർ വിധി പറയണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു.

You May Also Like

കൊച്ചി രാജ്യാന്തര ചലച്ചിത്രമേളയിൽ അമീറ ഉൾപ്പെടെ 15 ചിത്രങ്ങൾ ഇന്ന് പ്രദർശിപ്പിക്കും.

കൊച്ചി രാജ്യാന്തര ചലച്ചിത്രമേളയുടെ നാലാം ദിവസമായ ഇന്ന് അമീറ ഉൾപ്പെടെ 15 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ചിക്കാഗോ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച അഭിപ്രായം നേടിയ പലസ്തീൻ ജീവിതങ്ങളെ അടയാളപ്പെടുത്തുന്ന സിനിമയാണ് അമീറ.

ധാരാവി ഒഴിപ്പിച്ച നായകനും നാസയ്ക്കു സോഫ്റ്റ് വെയർ ഉണ്ടാക്കികൊടുത്ത നായകനും ഓർത്തുകാണില്ല, നാളെ ഇതൊക്കെ മണ്ടത്തരങ്ങൾ ആകുമെന്ന്

Shintappen മലയാള സിനിമയിൽ ഇടയ്ക്കൊക്കെ ഹിന്ദി പറയുന്ന നായകനോ നായികയോ അല്ലെങ്കിൽ അന്യ സംസ്ഥാനത്ത് നിന്നുള്ള…

കേരളത്തിലെ സി ക്ലാസ് തിയേറ്ററുകളെക്കാൾ കഴുപ്പണംകെട്ടതാണ് ബാംഗ്ലൂരിലെ മിനിപ്ലക്‌സ്‌ തിയേറ്ററുകൾ, അനുഭവസ്ഥന്റെ കുറിപ്പ്

പൈസ വാങ്ങി പ്രേക്ഷകർക്ക് മോശമായ ആസ്വാദനം നൽകുന്ന തിയേറ്ററുകൾ പലയിടത്തുമുണ്ട്. പുതിയ കാലത്തേ സിനിമകൾ അത്…

ഒരു സിനിമ ഇൻഡസ്ട്രി ഹിറ്റ് അടിക്കണമെങ്കിൽ ആ വർഷം ഏറ്റവും കൂടുതൽ പണം നേടിയാൽ പോരാ…

Biju Kuttan ചിത്രത്തിന്റെ കളക്ഷൻ സംബന്ധിച്ച് പല ആളുകളും പല കണക്കുകൾ ആണ് തരാറുള്ളത്. അപൂർവമായി,…