സംവിധായകൻ കമലിനെതിരെയുള്ള ബലാത്സംഗ ആരോപണം കെട്ടിച്ചമച്ചതാകാനാണ് സാധ്യത

  600

  അഡ്വ ശ്രീജിത്ത്‌ പെരുമന

  സംവിധായകൻ കമൽ ബലാത്സംഗം ചെയ്തു എന്നാരോപിച്ച് യുവനടി വക്കീൽ നോട്ടീസയച്ചു എന്ന വാർത്ത തികഞ്ഞ അശ്ലീലവും പരിഹാസ്യവുമാണ് !ഇര തയ്യാറാണെങ്കിൽ അവർക്ക് വേണ്ട എല്ലാ നിയമസഹായങ്ങളും നൽകാനും പ്രതിയായ കമലിനെ തുറുങ്കിലടയ്ക്കുന്നതുവരെ പോരാടാനും തയ്യാറാണെന്ന് പരസ്യമായി അറിയിക്കുന്നു. മറിച്ച് ഇതൊരു ഗൂഡാലോചനയാണെങ്കിൽ യാഥാർഥ്യം പുറത്തു വരണം. റേപ്പ് അഥവാ ബലാത്സംഗം ഗുരുതരായ (cognizable offence ) ക്രിമിനൽ കുറ്റമാണെന്നിരിക്കെ പോലീസിൽ പരാതി നൽകാതെ നഷ്ടപരിഹാരവും, ഖേദ പ്രകടനവും ഉൾപ്പെടെ സെറ്റിൽമെന്റ് ആവശ്യപ്പെട്ട് പ്രതിക്ക് വക്കീൽ നോട്ടീസ് അയക്കുന്നത് തികഞ്ഞ അശ്ലീലവും, നിയമവാഴ്ചയ്ക്ക് വിരുദ്ധവുമാണ്.

  ഇരയോടുള്ള എല്ലാ ബഹുമാനവും നിലനിർത്തി പറയട്ടെ ബലാത്സംഗത്തിനിരയായ സ്ത്രീ ഒരു ഘട്ടത്തിലും പ്രതിയോട് താൻ നേരിട്ട ശാരീരിക മാനസിക ആക്രമണത്തിന് നോട്ടീസയച്ച് പണം ആവശ്യപ്പെടില്ല എന്ന് മാത്രമല്ല സ്വബോധമുള്ള ഏതെങ്കിലും വക്കീൽ തന്റെ വക്കീൽ നോട്ടീസിൽ ബലാത്സംഗ പ്രതിയോട് സെറ്റിൽമെൻറിനായി പണം ആവശ്യപ്പെടും എന്ന് കരുതുന്നില്ല. ഇരയെ വിവാഹം കഴിച്ചാലും, പ്രതിയും ഇരയും അവരുടെ കുടുംബവും സെറ്റില്മെന്റിൽ എത്തിയാലും ബലാത്സംഗ കേസുകൾ റദ്ദാക്കാൻ സാധിക്കില്ലെന്ന് സുപ്രീംകോടതിയുടെ സുപ്രധാന വിധിയുണ്ട്. ബലാത്സംഗം എന്നത് ഒരു വ്യക്തിയുടെ ശരീരത്തിന് എതിരായുള്ള ആക്രമണം മാത്രമല്ല മറിച്ച് സമൂഹത്തിനെതിരെ നടത്തുന്ന ഹീനമായ ആക്രമണമായതിനാൽ ഇരയും പ്രതിയും രമ്യതയിൽ എത്തിയാൽപോലും കേസ് റദ്ദാക്കാനാകില്ല എന്ന് സുപ്രീംകോടതിയുടെ അസന്നിധ്ദമായി വ്യക്തമാക്കിയിട്ടുണ്ട്. അതായത് ” rape is a non-compoundable offence and it cannot be treated as private in nature” എന്നർത്ഥം.

  Miss XYZ vs State of Gujarat & Anr in Criminal Appeal No. 1619 of 2019 കേസിലും ഇക്കാര്യം സുപ്രീംകോടതി അസന്നിഗ്‌സമായി വ്യക്തമാക്കുന്നുണ്ട്.
  ഡൽഹി ഹൈക്കോടതിയുടെ ഒരു സുപ്രധാന വിധി ഇങ്ങനെ
  “It is clear that the offence committed by petitioner clearly falls under the category of heinous and serious one. Rape not only causes serious injury to a woman’s body, her honour and dignity and even if such an offence is settled by the offender and victim, this offence being not private in nature but has serious impact on the society and, therefore, cannot be quashed.”

  അതേസമയം
  ഡൽഹിയിൽ മാത്രം ഫയൽ ചെയ്യപ്പെടുന്ന ബലാത്സംഗ കേസുകളിൽ അമ്പത് ശതമാനത്തിൽ കൂടുതൽ 52 ,03 ശതമാനം കേസുകളും വ്യാജമാണെന്ന് ദൽഹി വനിതാ കമ്മീഷൻ രേഖകൾ സഹിതം പുറത്തുവിട്ട സാഹചര്യങ്ങളും ഇതോടൊപ്പം ചേർത്ത് വായിക്കണം അതായത് ഡൽഹിയിൽ രജിസ്റ്റർ ചെയ്യപ്പെട്ട ബലാത്സംഗ കേസുകളിൽ പകുതിയിലധികം പണം തട്ടാനും, ഭീഷണിപ്പെടുത്താനും നൽകിയ വ്യാജ ബലാത്സംഗ കേസുകളാണെന്ന് വനിതാ കമ്മീഷൻ തന്നെ വെളിപ്പെടുത്തിയ സാഹചര്യം. ആന്ധ്രാപ്രദേശിലും, ബാംഗ്ലൂരിലും ഉൾപ്പെടെ വ്യാജ ബലാത്സംഗ പരാതികൾ കൂടുകയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
  നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ കണക്കുകൾ പ്രകാരം 2016 ൽ മാത്രം രാജ്യത്ത് റിപ്പോർട്ട് ചെയ്ത 38947 ബലാത്‌സംഗ കേസുകളിൽ 10068 കേസുകൾ അതായത് 25 ശതമാനത്തിലധികം റേപ്പ് പരാതികളും വ്യാജമായിരുന്നു.
  കൂടാതെ വ്യാജ ബലാൽസംഗ കേസുകൾ നൽകുന്ന സ്ത്രീകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ശിക്ഷിക്കണമെന്നും സുപ്രീംകോടതിയുടെ സുപ്രധാന വിധിയുണ്ട്.

  നിയമപരമായ യാഥാർഥ്യം ഇങ്ങനെയാണെന്നിരിക്കെ മലയാളത്തിലെ സമുന്നതനായ ഒരു സാംബിധായകനും സാംസ്‌കാരിക പ്രവർത്തകനുമായ ഒരാൾക്കെതിരെ ഉയർന്നുവന്ന ആരോപണം സംശയാതീതകമായി തെളിയിക്കാൻ ഇരയും, പ്രതിയും, സമൂഹവും ബാധ്യസ്ഥമാണ്. ഈ വാർത്ത അതീവ പ്രാധാന്യത്തോടെ പടച്ചുവിടുന്നത് വർഗീയ നിലപാടുകളുള്ള ഒരു രഷ്ട്രീയ ചാനലാണ് എന്നതും ദുരൂഹത വളർത്തുന്നു.