ആദരാഞ്ജലികൾ…..
ചലച്ചിത്ര സംവിധായകൻ മഹേഷ് സോമൻ അന്തരിച്ചു. 57 വയസ്സായിരുന്ന ഇദ്ദേഹം ഇന്നലെ 2023 ജനുവരി 8 ആം തിയതിയാണ് വിടവാങ്ങിയത്.പാണാട്ട് സോമന്റെയും ബേബിയുടെയും മകനായി തൃശൂർ കയ്പ്പമംഗലത്ത് 1965 മെയ് 15 ആം തിയതിയാണ് മഹേഷ് സോമൻ ജനിച്ചത്.പഠനകാലം മുതൽ കലാപ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഇദ്ദേഹം തന്റെ 18 ആം വയസ്സിൽ അമ്പിളി സംവിധാനം ചെയ്ത അഷ്ടപദി എന്ന ചിത്രത്തിലൂടെ സഹ സംവിധായകനായി ചലച്ചിത്ര ലോകത്തെത്തി. തുടർന്ന് 1986 ൽ കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത മൂന്ന് മാസങ്ങൾക്ക് മുമ്പ് എന്ന ചിത്രത്തിന്റെയും സഹ സംവിധായകനായി.പിന്നീട് 1987 ൽ അർച്ചനപൂക്കൾ എന്ന ചിത്രം സംവിധാനം ചെയ്ത് സ്വതന്ത്ര സംവിധായകനായ ഇദ്ദേഹം 1991 ൽ സുന്ദരികാക്ക എന്ന ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്. കൂടാതെ നിരവധി ടെലിഫിലിമുകളും ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.ത്രിവേണിയാണ് ഭാര്യ. അർജുൻ മഹേഷ്, മേധാ മഹേഷ് എന്നിവർ മക്കളാണ്.
**