ഇന്ത്യയെ നടുക്കിയ കൊലപാതകമാണ് ശ്രദ്ധാ വാൾക്കറിന്റേത്. ശ്രദ്ധയെ കൊലപ്പെടുത്തി 35 കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച കുറ്റത്തിന് പങ്കാളി അഫ്താബ് പൂനെവാലയെ പോലീസ് അറസ്റ്റ് ചെയ്തു. . ആറ് മാസം മുമ്പാണ് ഡൽഹിയിലെ മെഹ്‌റൗളി പരിസരത്ത് ശ്രദ്ധയെ ലീവ്-ഇൻ പങ്കാളിയായ അഫ്താബ് ഇരുവരും തമ്മിൽ ഉണ്ടായ തർക്കത്തിനിടെ കൊലപ്പെടുത്തിയത്. കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പല കഷണങ്ങളാക്കി മുറിച്ച് 18 ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കുകയും പിന്നീട് വനത്തിൽ ഉപേക്ഷിക്കുകയുമായിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരിക്കുകയാണ് ബോളിവുഡ് സംവിധായകൻ രാംഗോപാൽ വർമ്മ. അദ്ദേഹം ഇങ്ങനെ ട്വീറ്റ് ചെയ്തു
“മരണനിദ്രയിൽ വിശ്രമിക്കുന്നതിന് പകരം അവൾ ആത്മാവായി തിരിച്ചുവന്ന് കൊലപാതകിയെ 70 കഷണങ്ങളാക്കി മുറിക്കണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു,
ക്രൂരമായ കൊലപാതകങ്ങൾ നിയമംകൊണ്ട് തടയാനാവില്ല. പക്ഷേ കൊല്ലപ്പെട്ടവരുടെ ആത്മാക്കൾ തിരിച്ചുവന്ന് കൊലപാതകിയെ വകവരുത്തിയാൽ ഇത്തരം സംഭവങ്ങൾക്ക് തടയിടാനാവും. ദൈവം ഇക്കാര്യം പരിഗണിക്കണമെന്നും വേണ്ടത് ചെയ്യണമെന്നുമാണ് തന്റെ അഭ്യർത്ഥനയെന്നും ആർ.ജി.വി ട്വീറ്റ് ചെയ്തു.
Instead of resting in PEACE she should come back as a spirit and cut him into 70 PIECES
— Ram Gopal Varma (@RGVzoomin) November 16, 2022
Brutal murders can’t be prevented just by fear of law ..But they can be definitely stopped if the victims spirits come back from the dead and kill their killers ..I request God to consider this and do the needful 🙏🙏🙏
— Ram Gopal Varma (@RGVzoomin) November 16, 2022