കോവിഡ് കാരണം ‘മാറിയ ആസ്വാദനശീലം’ ഒടിടി പ്ലാറ്റ്ഫോമുകളുടെ വളർച്ചയ്ക്ക് വഴിയൊരുക്കി. എന്നാൽ മുഖ്യധാരാ ഒടിടികൾ പലതും താരകേന്ദ്രീകൃതമായ അവസ്ഥയിലാണ്. പ്രമേയം നന്നെങ്കിൽ സ്വീകരിക്കുക എന്ന രീതി ഇനിയും വന്നിട്ടില്ല. ഇതേക്കുറിച്ചു സംവിധായകനും അഭിനേതാവും തിരക്കഥാകൃത്തുമായ രഞ്ജിത്ത് പറയുന്നത് ഇങ്ങനെയാണ്.

“ഏതൊരു ചലച്ചിത്രപ്രവർത്തകരും ആഗ്രഹിക്കുന്നത് തങ്ങളുടെ സിനിമകൾ പ്രേക്ഷകരിലേക്ക് കൃത്യമായി എത്തുക എന്നുള്ളതാണ്. അങ്ങനെ നോക്കിയാൽ ഒടിടി സംവിധാനങ്ങൾ വളരെ ഗുണകരം ആകേണ്ടതാണ്. എന്നാൽ നിർഭാഗ്യമെന്നു തന്നെ പറയാം… ഒടിടിയും താരകേന്ദ്രീകൃതമാണ്. പ്രധാനപ്പെട്ട താരങ്ങളെ നോക്കി മാത്രമാണ് മുഖ്യധാരാ ഒടിടികൾ നിലനിൽക്കുന്നത്. സിനിമയുടെ വിഷയം നോക്കി സിനിമകൾ തിരഞ്ഞെടുക്കുന്ന സാഹചര്യം ആണ് ഉണ്ടാകേണ്ടത്. ഹോം, തിങ്കളാഴ്ച നിശ്ചയം ..പോലുള്ള സിനിമകൾ ഒടിടിയുടെ സാദ്ധ്യതകൾ ഉപയോഗിച്ച് സ്വീകാര്യത നേടിയതാണ് . “

Leave a Reply
You May Also Like

ഇതാണ് സിനിമ, ഇതാവണം സിനിമ

ഇതാണ് സിനിമ, ഇതാവണം സിനിമ Santhosh Iriveri Parootty 2022 അവസാനിക്കുമ്പോൾ ഹൃദയത്തിൽ ചേർത്തു വെക്കാൻ…

രാജീവ് രവി – നിവിൻ പോളി ഒന്നിക്കുന്ന ‘തുറമുഖം’ റിലീസ് തിയതി പ്രഖ്യാപിച്ചു

രാജീവ് രവി – നിവിൻ പോളി ഒന്നിക്കുന്ന ‘തുറമുഖം’ റിലീസ് പ്രഖ്യാപിച്ചു. ജൂൺ 3 ന്…

മലയാള ചലച്ചിത്രങ്ങളിലെ ഏറ്റവും അപകടകാരികളായ കഥാപാത്രങ്ങളുടെ കൂട്ടത്തിൽ ‘ജയരാജനും’

മെൽവിൻ പോൾ താഞ്ചൻ ഇഴയടുപ്പമുള്ള ശക്തമായ തിരക്കഥകൾ രചിക്കാൻ എം. ടി. യോളം തന്നെ പ്രാഗത്ഭ്യമുള്ള…

എൽ ജി എം; ഓഡിയോ – ട്രെയിലർ ലോഞ്ച് ധോണി, സാക്ഷി ധോണി നിർവഹിച്ചു

എൽ ജി എം; ഓഡിയോ – ട്രെയിലർ ലോഞ്ച് ധോണി, സാക്ഷി ധോണി നിർവഹിച്ചു ധോണി…