ഉടൽ സിനിമയുടെ സംവിധായകൻ രതീഷ് രഘുനന്ദൻ സമീപകാലത്തായി സ്ത്രീകൾ നടത്തുന്ന കുറ്റകൃത്യങ്ങളിൽ പ്രതികരണവുമായി രംഗത്തെത്തി . തന്റെ സിനിമയായ ഉടലിൽ ദുർഗകൃഷ്ണ അവതരിപ്പിച്ച ഷൈനി എന്ന കഥാപാത്രത്തെ ഉദാഹരിച്ചുകൊണ്ടാണ് അദ്ദേഹം പ്രതികരണം നടത്തുന്നത്. ഉടലിലെ ഷൈനി കൂരൂരകൃത്യം ചെയുമ്പോൾ സ്ത്രീകൾക്ക് ഇങ്ങനെ ചെയ്യാനാകുമോ എന്ന സംശയം പലരും തന്നോട് ഉന്നയിച്ചിരുന്നതായും രതീഷ് രഘുനന്ദൻ പറയുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ..

“സത്യത്തില്‍ എന്റെ ഷൈനി പാവമല്ലേ.. !ഗ്രീഷ്മയെ, ലൈലയെ, ജോളിയെ, ഷെറിനെ, അനുശാന്തിയെ…
സമീപകാല സ്ത്രീ കുറ്റവാളികളെ കുറിച്ചാലോചിക്കുമ്പോള്‍ സത്യത്തില്‍ ഷൈനി നിവര്‍ത്തി കേടുകൊണ്ട് ചെയ്തു പോയതല്ലേ. മുകളില്‍ പറഞ്ഞ ആര്‍ക്കുമില്ലാതിരുന്ന നിവര്‍ത്തികേടുകൊണ്ട്.ഉടല്‍ കണ്ട് ഒരു ചെറിയ വിഭാഗം ആളുകളെങ്കിലും സംശയിച്ചിരുന്നു, ചോദിച്ചിരുന്നു, ഒരു സ്ത്രീക്ക് ഇങ്ങനൊയൊക്കെ പെരുമാറാനാകുമോയെന്ന്. എന്തിനേറെ, സിനിമ കാണാതെ കേട്ടറിവു കൊണ്ട് മാത്രം ഉടലില്‍ മുഴുവന്‍ സ്ത്രീ വിരുദ്ധതയെന്ന് ഡീഗ്രേഡ് ചെയ്ത യുവസംവിധായകനെ പോലുമറിയാം. ചുറ്റുമൊന്നു നോക്കൂ, ഷൈനിയേക്കാള്‍ കടുകട്ടി മനസ്സുള്ളവരെ കാണാം. ഒരു തരിമ്പു പോലും സഹതാപമര്‍ഹിക്കാത്ത കരിമ്പാറ മനസ്സുള്ളവരെ. സ്‌നേഹനിരാസവും അവഗണനയും മടുപ്പിക്കുന്ന ജീവിതാന്തരീക്ഷവുമാണ് സിനിമയിലെ ഷൈനിയെ കൊലയാളിയാക്കിയത്. ജീവിതത്തിലെ കൊലയാളികളുടെ, കൊലപാതകത്തിനുള്ള പ്രേരണകള്‍ കണ്ട് പേടിയാകുന്നു!!!”

Leave a Reply
You May Also Like

സംസങ്ങ് ഐ ഫോണിനെക്കാള്‍ മികച്ചത് എന്ന് പുലമ്പുന്ന വിഡ്ഢികളറിയാന്‍ – ഭാഗം 3

ഇത്തവണ ഈ വിഷയവുമായി വീണ്ടും വരാനുള്ള കാരണം സംസങ്ങ് ഫോണുകളില്‍ അവര്‍ നല്‍കുന്ന ഹാര്‍ഡ്‌വെയര്‍ സ്‌പെസിഫിക്കേഷനുപയോഗിച്ച് സാധാരണ ജനങ്ങളെയും, താന്‍ വലിയ വമ്പനാണ് എന്ന് കരുതുന്ന അല്‍പ്പജ്ഞാനികളായ, വിഡ്ഢികളായ ചില ടെക്കികളെയും കബളിപ്പിക്കുന്ന രീതിയെ കുറിച്ച് വിശദീകരിക്കാന്‍ വേണ്ടിയാണ്

ഭര്‍ത്താവിനോട് പ്രേമത്തിന്റെ ഭാഷ വേണോ?

എല്ലാ ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്കും തമ്മില്‍ സംസാരിക്കുന്നതിനും ആശങ്ങള്‍ കൈമാറുന്നതിനും അവരവരുടേതായ രീതികള്‍ കാണും. ജീവിതത്തില്‍ തമ്മിലുള്ള സ്നേഹം പരസ്പരം വേണ്ട രീതിയില്‍ കൈമാറിയില്ലെങ്കില്‍ വിവാഹ ബന്ധം തന്നെ അധിക നാള്‍ നിലനില്‍ക്കില്ല. ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്ക് പരസ്പരം മനസ്സിലാക്കുന്നതിനു എന്തായാലും കുറച്ചു ദിവസങ്ങള്‍ വേണ്ടി വരും. പരസ്പര സ്നേഹം വളര്‍ത്തുവാന്‍ സ്ത്രീകള്‍ ഭര്‍ത്താവിനോട് എങ്ങിനെ പെരുമാറണം എന്ന് അറിഞ്ഞിരിക്കണം.

മലയാളത്തില്‍ കോടികള്‍ വാരിയ 10 ചിത്രങ്ങള്‍

മലയാളത്തില്‍ രണ്ടും മൂന്നും നാലും കോടി രൂപ മുടക്കിയാണ് ഒരു സിനിമ ഒരുക്കുന്നത്. എന്നാല്‍ നേടുന്നതാകട്ടെ ഇരുപതും മുപ്പതും അറുപതും കോടികള്‍

കേന്ദ്രമന്ത്രി സഭ പുനര്‍ സംഘടന ഉടന്‍ : രാജഗോപാല്‍ മന്ത്രിസഭയിലേക്ക് ?

കേന്ദ്ര മന്ത്രി സഭ ഉടന്‍ പുനസംഘടിപ്പിച്ചേക്കുമെന്ന് വാര്‍ത്തകള്‍ പരക്കുന്നു..മന്ത്രി സഭ വികസനത്തില്‍ കേരളത്തില്‍ നിന്നും ഒരു മന്ത്രിയുണ്ടാകും എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.