കഴിഞ്ഞ ദിവസം അടൂർ ഗോപാലകൃഷ്ണൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞ കാര്യം വിവാദത്തിൽ കലാശിച്ചിരുന്നു. നല്ലവനായ ഒരു റൗഡി ഇമേജ് ആണ് മോഹന്‍ലാലിന്. അതില്‍ താന്‍ വിശ്വസിക്കുന്നില്ല. അതുകൊണ്ടാണ് ആണ് മോഹന്‍ലാലിനൊപ്പം സിനിമ ചെയ്യാത്തത് എന്നാണ് അടൂര്‍ ഒരു അഭിമുഖത്തിൽ പറഞ്ഞത്. “മോഹന്‍ലാലിന് വല്ലാത്ത ഒരു ഇമേജാണ്, നല്ലവനായ റൗഡി. തനിക്ക് അത് പറ്റുകയില്ല. നല്ലവനായ റൗഡി എന്നതില്‍ വിശ്വസിക്കുന്നില്ല. റൗഡി റൗഡി തന്നെയാണ്. അയാള്‍ എങ്ങനെയാണ് നല്ലവനാകുന്നത് ? അതല്ലാതെയും അദ്ദേഹം സിനിമകള്‍ ചെയ്തിട്ടുണ്ടാകാം.എന്നാല്‍ തന്റെ മനസില്‍ ഉറച്ച ഇമേജ് അതാണ് എന്നാണ് അടൂര്‍ ഗോപാലകൃഷ്ണന് പറയുന്നത്. അടൂരിനെ വിമർശിച്ചു അനവധി പേരാണ് രംഗത്തെത്തിയത്. അതിൽ ഒടുവിലത്തെ ആളാണ് ‘ബംഗ്ളാവിൽ ഔത’ എന്ന മലയാള സിനിമ സംവിധാനം ചെയ്ത ശാന്തിവിള ദിനേശ്. ശാന്തിവിള പറയുന്നതിങ്ങനെ…
“പ്രായക്കൂടുതല്‍ മൂലം വിവരക്കേട് വരുമോ ? വെറുതെ മോഹന്‍ലാലിനെ ഇട്ട് ഒന്ന് ഞോണ്ടാന്‍ ആണ് അടൂര്‍ ഗോപാലകൃഷ്ണന് സാര്‍ ഇറങ്ങിയിരിക്കുന്നത്. മോഹന്‍ലാലിനെ വെച്ച് ഞാനൊരു സിനിമ ചെയ്തിട്ടില്ല., ചെയ്യില്ല എന്ന്’ അദ്ദേഹം ചെയ്തത് 15 ഓ 16 ഓ പടമാണ്. അതിനിടയില്‍ മോഹന്‍ലാലിനെ വെച്ച് സിനിമ ചെയ്തില്ലെങ്കില്‍ മോഹന്‍ലാലിന്റെ റേഷന്‍ കാര്‍ഡും കട്ട് ആവും ആധാറും പോവും’ എത്ര ബഹുമാനത്തോടെ മലയാളികള്‍ കണ്ടിരുന്ന മനുഷ്യനാണ്. ഒരു ആവശ്യമില്ലാതെ മോഹന്‍ലാലിനെ ഗുണ്ട എന്ന് വിളിക്കുന്നു.മോഹന്‍ലാലിനെ അടൂരടക്കം ഒരു സിനിമാ തമ്പ്രാക്കന്മാരും വളര്‍ത്തിയതല്ല. ഒരാളുടെയും പരിഗണനയും പരിലാളനയും കിട്ടാതെ ആണ് മോഹന്‍ലാല്‍ എന്ന നടന് പതിയെ കോമഡിയും വില്ലനും ചെയ്ത് പിന്നെ ഉപനായകനായും നായകനായും മാറിയെങ്കില്‍ അത് മോഹന്‍ലാലിന്റെ കൈയില്‍ അത്രയും കരുത്തുള്ളത് കൊണ്ടാണ്. മമ്മൂട്ടിക്ക് പോലും എംടിയുടെ പിന്‍ബലം കിട്ടി” – ശാന്തിവിള പറഞ്ഞതിങ്ങനെ.