ഏതൊരു അവാർഡ് പ്രഖ്യാപനത്തിനു ശേഷവും അതുമായി ബന്ധപ്പെട്ട വിവാദങ്ങൾ തലപൊക്കാറുണ്ട്. ഇത്രയുംനാൾ കണ്ടുവരാത്ത ഒരു പ്രവണതയാണ് ഓസ്കറിനെ ചൊല്ലി നമ്മുടെ നാട്ടിൽ വിവാദങ്ങൾ ഉണ്ടാകുക എന്നത്. ഒരുപക്ഷെ അതിന്റെ കാരണം ഇന്ത്യൻ ചിത്രങ്ങൾ ഓസ്കറിൽ പിന്തള്ളപ്പെടുന്നതുകൊണ്ടാകാം. എന്നാൽ ഇത്തവണ ആർ ആർ ആർ സിനിമയിലെ നാട്ടുനാട്ടു ഗാനത്തിനും എലിഫന്റ് വിസ്‌ഫെറർ എന്ന ഡോക്കുമെന്ററിക്കും ഓസ്കർ കിട്ടിയിരുന്നു. ഓസ്കർ അവാർഡിനെ കുറിച്ച് ഇന്നലെ സംവിധായകൻ ഡോ ബിജു ചെയ്ത ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമാട്ടോഗ്രാഫർ ആയ വികെ സുഭാഷ് ഡോകട്ർ ബിജുവിന്റെ അഭിപ്രായത്തെ ഖണ്ഡിച്ചും എഴുതിയിരുന്നു. ഈ വിവാദവുമായി ബന്ധപ്പെട്ടാണ് സംവിധായകൻ വിസി അഭിലാഷിന്റെ കുറിപ്പും.
വി സി അഭിലാഷ്.
“സായിപ്പിനെ കണ്ടാൽ കവാത്ത് മറക്കും എന്നതിൻ്റെ മറ്റൊരു ഉദാഹരണമാണ് ഓസ്കാർ അവാർഡുകളോടുള്ള നമ്മുടെ സമീപനം. ലോകത്തെ ഏറ്റവും വലിയ ചലച്ചിത്ര അവാർഡ് അക്കാഡമി അവാർഡുകളാണ് എന്ന് നമ്മളെ ആരോ തെറ്റി ധരിപ്പിച്ചിരിക്കുകയാണ്! റോഷാക്കിലെ ലൂക്ക് ആൻ്റണിയെ വെല്ലുന്ന റെയ്ഞ്ച് ഇത്തവണ മികച്ച നടനുള്ള അക്കാദമി നോമിനേഷൻ ലഭിച്ച ഒരു കഥാപാത്രങ്ങൾക്കും ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഇന്ത്യൻ സിനിമകളിലെ അഭിനയ പ്രതിഭകൾ ചെയ്യുന്ന/ചെയ്ത് കഴിഞ്ഞ പെർഫോമൻസുകളുടെ നിലവാരത്തിൽ താരതമ്യം ചെയ്യാവുന്ന ഒരു പാത്രാവിഷ്കാരവും (വോക്വിൻ ഫീനിക്സ് ജോക്കറിൽ ചെയ്തത് ഒഴികെ) ഈയടുത്ത കാലത്ത് കണ്ടിട്ടില്ല.ബ്രെൻഡൻ ഫ്രേസറുടേത്, അയാൾ തൻ്റെ ശരീരത്തിൽ നടത്തിയ പരീക്ഷണങ്ങൾക്ക് കയ്യടി കൊടുക്കാമെങ്കിലും ‘എൽവിസി’ൽ ഓസ്റ്റിൻ ബട്ലർ ചെയ്തതും കോളിൻ ഫാരെൽ ‘ദി ബാൻഷീസ് ഓഫ് ഇനിഷെറിനി’ൽ ചെയ്തതുമൊക്കെ കണ്ട ഒരാൾക്ക് ഇവയ്ക്കൊക്കെ ഉയരത്തിലാണ് ചാർളി എന്ന് അംഗീകരിക്കാൻ സാധിക്കില്ല.പക്ഷേ കെയ്യടിക്കുമ്പോൾ നമ്മളും കൂടുന്നതാണല്ലോ മാന്യത? എന്നിരിക്കിലും, ഫിലിം മേക്കിങ്ങിൽ, അതിപ്പോ സർഗാത്മകതയുടെ കാര്യത്തിലാണെങ്കിലും സാങ്കേതിക വിദ്യയുടെ കാര്യത്തിലാണെങ്കിലും നമ്മളിനിയും പാശ്ചാത്യർക്ക് ഏറെ പിന്നിലാണ് എന്നതും ഒളിച്ച് വയ്ക്കേണ്ട സംഗതിയല്ല.”
One Response
Hello there, just became alert to your blog through Google, and found that it’s really informative.
I’m going to watch out for brussels. I’ll appreciate
if you continue this in future. A lot of people will be benefited from your writing.
Cheers!