ലോക പ്രശസ്തനായ ഫുട്ബാളായ ‘ഹിഗ്വിറ്റ’ യുടെ പേര് സാഹിത്യകൃതിക്കു നൽകിയ എൻ എസ് മാധവൻ ബോധപൂർവ്വമായ വിവാദങ്ങൾ സൃഷ്ടിക്കുകയാണ്. എപ്പോഴും വിവാദങ്ങൾ കുത്തിപ്പൊക്കി അതിന്റെപേരിൽ ആനന്ദിക്കുന്ന ഒരു സാഹിത്യകാരനാണ് എൻ എസ് മാധവൻ. തന്റെ ചെറുകഥയുടെ പേരാണ് അവകാശമില്ലാതെ സിനിമയ്ക്ക് ഉപയോഗിച്ചത് എന്ന് പറഞ്ഞ് എന്‍.എസ് മാധവന്‍ ട്വീറ്റ് ചെയ്തതോടെയാണ് വിവാദം ഉണ്ടാകുന്നത്. ഇതിനെ തുടര്‍ന്ന് സിനിമയ്ക്ക് ഈ പേര് നല്‍കാന്‍ അനുവദിക്കില്ലെന്ന് ഫിലിം ചേംബര്‍ വ്യക്തമാക്കി എന്ന് മാധവന്‍ ട്വീറ്റ് ചെയ്തിരുന്നു.

ഇപ്പോൾ ‘ഹിഗ്വിറ്റ’ വിവാദത്തിൽ പ്രതികരിക്കുകയാണ് ഒരുകാലത്തു മലയാളികൾക്ക് പ്രിയപ്പെട്ട ഛായാഗ്രാഹകനും ഇപ്പോൾ സംവിധായകനുമായ വേണു. എന്‍.എസ് മാധവന്‍ അദ്ദേഹത്തിന്റെ കഥയ്ക്ക് ‘ഹിഗ്വിറ്റ’ എന്ന പേരിട്ടത് ആരോട് അനുവാദം വാങ്ങിയിട്ടണെന്ന് വേണു ചോദിക്കുന്നു.. എന്‍.എസ് മാധവന്‍ ആണ് ഹിഗ്വിറ്റയെന്ന പേരിന്റെ അതോറിറ്റി എന്ന നിലപാട് അംഗീകരിച്ച് നല്‍കാനാകില്ല എന്നും ഫുട്‌ബോളിനെയും ഹിഗ്വിറ്റയെയും അറിയുന്ന എത്രയോ പേര്‍ ഈ കേരളത്തിലുണ്ടെന്നും ഇത് ഒരു തരം കെട്ടിയേല്‍പ്പിക്കലാണെന്നും വേണു പറയുന്നു.

“ചിലര്‍ക്കാണ് ഇതിന്റെയെല്ലാം അവകാശമെന്ന രീതിയിലുള്ള കെട്ടിയേല്‍പ്പിക്കല്‍. എന്താണ് ഇതിന്റെ കഥയെന്ന് എല്ലാം അന്വേഷിക്കൂ. മലയാളത്തില്‍ ഹിഗ്വിറ്റയുടെ പിതൃത്വാവകാശം എന്‍എസ് മാധവനാണോ എന്ന് ഫിലിം ചേംബറിനോടാണ് ചോദിക്കേണ്ടത്” എന്നാണ് വേണു പറയുന്നത്.

Leave a Reply
You May Also Like

ധ്യാൻ ശ്രീനിവാസൻ്റെ ഷൂട്ടിങ്ങ് ലോക്കേഷനിൽ വാഹനാപകടം.

ധ്യാൻ ശ്രീനിവാസൻ്റെ ഷൂട്ടിങ്ങ് ലോക്കേഷനിൽ വാഹനാപകടം. തൊടുപുഴയിൽ ചിത്രകരണം പുരോഗിമിക്കുന്ന സ്വർഗ്ഗത്തിലെ കട്ടുറുമ്പ് എന്ന ചിത്രത്തിൻ്റെ…

ഒരു സൂപ്പർഹിറ്റ് സിനിമയിൽ അഭിനയിച്ചിട്ടും അനുഷ്‌കയ്ക്ക് ആ സിനിമയിൽ ഇടം കിട്ടാത്തതിന്റെ കാരണം അറിഞ്ഞാൽ നിങ്ങൾ ഞെട്ടും

ഷാരൂഖ് ഖാനൊപ്പം റോബ് നെ ബനാ ദി ജോഡിയിലൂടെയാണ് അനുഷ്‌കയുടെ അരങ്ങേറ്റം. എന്നാൽ ബോളിവുഡിലെ മിസ്റ്റർ…

ഹിന്ദുവിനും ക്രിസ്ത്യാനിക്കും കൂടി ഉണ്ടാവുന്ന കുഞ്ഞ് ഭാരതീയനായി വളരണമെന്ന സന്ദേശവുമായി വന്ന ‘ചട്ടക്കാരി’ക്ക് 49 വയസ്സായി

ഹിന്ദുവിനും ക്രിസ്ത്യാനിക്കും കൂടി ഉണ്ടാവുന്ന കുഞ്ഞ് ഭാരതീയനായി വളരണമെന്ന സന്ദേശവുമായി വന്ന ‘ചട്ടക്കാരി’ക്ക് 49 വയസ്സായി.…

മജു സംവിധാനം ചെയ്ത സണ്ണി വെയ്ൻ, അലൻസിയർ ചിത്രം ‘അപ്പൻ’ Sony LIV ഒടിടിയിൽ സ്ട്രീം ചെയ്തു

മജു സംവിധാനം ചെയ്ത ‘അപ്പൻ’ Sony LIV ഒടിടിയിൽ സ്ട്രീം ചെയ്തു. സണ്ണി വെയ്ൻ, അലൻസിയർ,…