‘ഡാർക്ക് ഷെയ്ഡ്‌സ് ഓഫ് എ സീക്രട്ട് ‘ എന്ന സിനിമയുടെ സംവിധായിക വിദ്യ മുകുന്ദൻ പ്രേക്ഷകരോട്…

സിനിമയിലെത്തിപെടുക, സിനിമ ചെയ്യാൻ കഴിയുക എന്നതൊക്കെ വലിയ ഭാഗ്യമായി പുരുഷന്മാർതന്നെ പറയുമ്പോൾ, ഒരു സ്ത്രീ അതിലും ഒരുപാടൊരുപാട് വെല്ലുവിളികളെ, തടസ്സങ്ങളെ, പ്രശ്നങ്ങളെ ഒക്കെ നേരിട്ടുകൊണ്ടാണ് ഇവിടേക്കെത്തുന്നത് . ഈ സിനിമയ്ക്ക് പിന്നിലും ഒരു വലിയ പോരാട്ടമുണ്ട്. അത്രയധികം കഷ്ടപ്പെട്ട്തന്നെയാണ് ഇവിടെവരെയെത്തിയത്. അതുകൊണ്ടുതന്നെ ആദ്യ സിനിമ ചെയ്യുമ്പോൾ അതിൽ വിജയിക്കുക എന്നതിനർത്ഥം എല്ലാ രീതിയിലും മികവുറ്റ ഒരു സിനിമ ചെയ്യുകയാണ് എന്ന് ഞാൻ കരുതുന്നില്ല. ഒരു തുടക്കക്കാരി എന്ന നിലയ്ക്കും, വളരെ ചെറിയ ബഡ്ജറ്റിൽ, താരങ്ങളില്ലാതെ, കൂടുതൽ പുതുമുഖങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട്, ഒരുപാട് പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ചെയ്ത ഒരു സിനിമ എന്ന നിലയ്ക്കും, പ്രേക്ഷകർക്കു മടുപ്പുണ്ടാക്കാത്ത ഒരു ചെറിയ സിനിമ ചെയ്ത് അത് കാഴ്ചക്കാരിലേയ്ക്കെത്തിക്കുക എന്നേ ആഗ്രഹിച്ചുള്ളൂ. ബാക്കി തീരുമാനിക്കേണ്ടത് നിങ്ങളോരോരുത്തരുമാണ്.

എന്റെ മുന്നോട്ടുള്ള യാത്രയുടെ ആദ്യ ചുവടുവെയ്പ് കൂടിയാണ് ഈ സിനിമ. ഒരു സ്ത്രീ സിനിമാരംഗത്തേയ്ക്ക് ( ക്യാമറയുടെ പിന്നിലായാലും മുൻപിലായാലും) ഇറങ്ങുമ്പോൾ അവളുടെ ഒപ്പമിറങ്ങുന്ന… ഒപ്പമുണ്ടാകുന്ന…ഒരുപാട് വെല്ലുവിളികൾ കൂടിയുണ്ട്. “അവൾ ” ആകുമ്പോൾ അവളുടെ കഴിവുകളെ കാണാതിരിക്കുകയും ശരീരത്തെ മാത്രം കാണുകയും ചെയ്യുന്നവർകൂടെ ഉൾപ്പെടുന്ന ഒരു സമൂഹത്തിൽ ജീവിച്ചുകൊണ്ട് , ഇത്രയധികം പ്രശ്നങ്ങൾ അവിടെയുണ്ടെങ്കിൽ പിന്നെ എന്തിനാണ് ഈ പണിക്ക് പോകുന്നത് എന്ന ചോദ്യങ്ങളെ അടക്കം നേരിട്ടുകൊണ്ട്, സുരക്ഷിതയായി നിന്ന് ഒരു സിനിമ പൂർത്തിയാക്കാൻ കഴിഞ്ഞത് തന്നെ എന്റെ വിജയമായി ഞാൻ കരുതുന്നു. കഷ്ടപ്പാടിന്റേയും അപമാനങ്ങളുടേയും ഉണങ്ങാത്ത മുറിവുകളുടെ വേദനയിൽ നിന്നുകൊണ്ടെടുത്ത ദൃഢമായ തീരുമാനമാണ് ഇവിടെവരെ എത്തിച്ചത് .

ഈ സിനിമ സാധ്യമാകുന്നതിന് സഹായിച്ച Nila Creative Media, ഒപ്പംനിന്ന…. ഇപ്പോഴും നിൽക്കുന്ന, എല്ലാവരോടും ഒരുപാട് നന്ദിയും സ്നേഹവുമുണ്ട്. എല്ലാ പരിമിതികളെയും ഉൾക്കൊണ്ടുകൊണ്ട് എന്റെ ഒപ്പം കട്ടയ്ക്ക് നിന്ന എന്റെ മുഴുവൻ ടീം. സ്‌പെഷ്യലി ഈ സിനിമയുടെ ക്യാമറമാൻ, സ്ട്രോങ്ങ്‌ സപ്പോർട്ട് മുഹമ്മദ്‌. എല്ലാവരേയും വളരെ സന്തോഷത്തോടെയും നന്ദിയോടെയും അഭിമാനത്തോടെയുമാണ് ഓർമ്മിക്കുന്നത്. അപ്പോൾ എവിടെയൊക്കെയോ പ്രശ്നക്കാർ ഉണ്ടെങ്കിലും, സിനിമ എന്നുപറയുന്നത് നല്ല മനുഷ്യരുടേയും കൂടിയാണ്. ഒരു നല്ല ടീം ഒപ്പമുണ്ടാവുക എന്നത് ഏതൊരു സംരംഭത്തിന്റെയും വിജയത്തിനാവശ്യമാണ്. തീരുമാനം ദൃഢമാണെങ്കിൽ, അതിനുവേണ്ടി ജീവൻമരണ പോരാട്ടം പോലെ ഹാർഡ് വർക്ക്‌ ചെയ്യാൻ റെഡി ആണെങ്കിൽ…..അവിടെ സാധ്യതയുണ്ട്.

പറഞ്ഞുവന്നത്….യാതൊരു അവകാശവാദങ്ങളുമില്ലാതെ, താരപരിവേഷങ്ങളേതുമില്ലാതെ ഒരു കുഞ്ഞു സിനിമ നിങ്ങളിലേക്കെത്തുകയാണ് ജൂൺ 2 ന്. എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാവണം. പ്രത്യേകിച്ച് ഇതുപോലെയുള്ള കുഞ്ഞു സിനിമകളുടെ വിജയം നിങ്ങളുടെ എല്ലാവരുടെയും പിന്തുണയാൽ മാത്രമാണ് സാധ്യമാവുക. എന്റെ സിനിമാ പഠനങ്ങൾക്കും, സിനിമ പൂർത്തിയാക്കുന്നതിനും വേണ്ട സഹായങ്ങളും സപ്പോർട്ടും ചെയ്ത് സഹായിച്ച കേരള ചലച്ചിത്ര അക്കാഡമിയോടും KSCA, ചലച്ചിത്ര വികസന കോർപറേഷനോടും #KSFDC നന്ദി അറിയിക്കുകയാണ്, ഒപ്പം N PSajesh , Vk Joseph sir, GP Ramachandran GP sir, Kishor Ram, Anu Pappachan എല്ലാവരേയും നന്ദിയോടെ ഓർമ്മിക്കുന്നു.KSFDC തീയറ്ററുകൾ ഉൾപ്പെടെ വളരെ കുറച്ചു തീയറ്ററുകളിൽ മാത്രമാണ് റിലീസ് ഉണ്ടാവുക. പരമാവധി എല്ലാവരും സിനിമ കാണാൻ ശ്രമിക്കുക , സപ്പോർട്ട് ചെയ്യുക . കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കുന്നതാണ്.

Production Banner – Nila Creative Media
Script & Direction – Vidya Mukundan
DOP – Mohamed A
Editing – Rinju RV
BGM – Vineesh Mani Mani
Music – Vineesh Mani, K. J Sreeraj
Lyrics – Joy Thamalam , Anil Thalikulam
Singers – Resmi Sateesh, Manikandan Perumpadappu
Art – Biju Seenia
Costume – Divya Prasad
Make up- Thaha Kannur
Mixing – Krishnan Unni
Sound Edit & Design – Arun Rama Varma Thampuran
DI – Mahadevan, Chitranjali
Sound Effects – Suresh, Chitranjali
Surround Sound – Satheesh Babu Prashanth
Camera Associate – Chanthu Meppayur
Camera Assistant – Vipin Perambra
Helicam – Rejath O T
AD ( Post production )- Laya Chandralekha
Production Controller – Joby Gopi Vayakamba
Title Design : Haridas Nareeckal
PRO – A S Dinesh Pro
PRO ( Online) – Aneesh Pournami
Poster Designs – Kuthiravattam Cine Enthusiasts Subtitles – Swathy Lekshmi Vikram Trailer & Teaser – Rizaal Jainy

“ഡാർക്ക്‌ ഷെയ്ഡ്സ് ഓഫ് എ സീക്രെട് “. ജൂൺ 2-ന്.

രാജീവൻ വെള്ളൂർ,രവിദാസ്,വിഷ്ണു, സെബിൻ, നെബുല എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിദ്യ മുകുന്ദൻ കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ” ഡാർക് -ഷെയ്ഡ്സ് ഓഫ് എ സീക്രട്ട് ” ജൂൺ രണ്ടിന് പ്രദർശനത്തിനെത്തുന്നു.ബിജു,കിരൺ കൃഷ്ണ,വിദ്യ മുകുന്ദൻ,ബിജു പലേരി, സന്തോഷ് ശ്രീസ്ത,ശ്യാം കൺമണി, പാപ്പച്ചൻ ആലക്കോട്,അനീഷ് കുമാർ കാപ്പിമല തുടങ്ങിയവരാണ് മറ്റ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Leave a Reply
You May Also Like

തന്റെ സിനിമകൾ പ്രേക്ഷകർക്ക് ഇഷ്ടപ്പെടാൻ കാരണമുണ്ടെന്ന് അന്നാ ബെൻ

അന്നബെൻ എന്ന കഴിവുറ്റ അഭിനേത്രി കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലൂടെയാണ് സിനിമാലോകത്തേയ്ക്കു കടന്നുവന്നത്. മലയാളത്തിന്റെ പ്രശസ്തനായ…

‘ബംബായ് മേരി ജാൻ’ , മെയിൻ സ്ട്രീം ബോളിവുഡിൽ എടുക്കാച്ചരക്കായ പ്രമേയങ്ങളും പരിചരണങ്ങളും ഒക്കെ കൊണ്ട് ഒറ്റിറ്റിയിലേക്ക് കടന്നു കയറാനുള്ള പാഴ്ശ്രമം

ബംബായ് മേരി ജാൻ Vani Jayate റെൻസിൽ ഡിസിൽവ – ഏറെ പ്രതീക്ഷ ഉണർത്തിയ രംഗ്…

അർജുൻ സർജയും നിക്കി ഗിൽറാണിയും ഒന്നിക്കുന്ന വിരുന്നിന്റെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു

അർജുൻ സർജയും നിക്കി ഗിൽറാണിയും ഒന്നിക്കുന്ന വിരുന്നിന്റെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു അർജുൻ സർജയും…

സാത്താൻ സേവകരുടെ കഥയുമായി ഒരു ഇൻവസ്റ്റിഗേഷൻ ത്രില്ലർ; ‘സാത്തൻ’ അണിയറയിൽ ഒരുങ്ങുന്നു

‘ഇരയ് തേടൽ’, ‘ഹെർ സ്റ്റോറി’ എന്നീ ചിത്രങ്ങൾക്ക് ശേഷം കെ.എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സാത്താൻ’